Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാറിലിരുന്നു മാത്രം മദ്യപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഇനി വെറും 29 ബാറുകൾ മാത്രം; പഞ്ചനക്ഷത്രബാറുകളിൽ നാലെണ്ണം വീതം കൊച്ചിയിലും തിരുവനന്തപുരത്തും; 4 ജില്ലകളിൽ ബാറുകളേ ഇല്ല

ബാറിലിരുന്നു മാത്രം മദ്യപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഇനി വെറും 29 ബാറുകൾ മാത്രം; പഞ്ചനക്ഷത്രബാറുകളിൽ നാലെണ്ണം വീതം കൊച്ചിയിലും തിരുവനന്തപുരത്തും; 4 ജില്ലകളിൽ ബാറുകളേ ഇല്ല

നിങ്ങൾ ബാറിൽ നിന്നു മാത്രമേ മദ്യപിക്കൂ എന്ന് ഉറച്ച വ്യക്തിയാണോ? എങ്കിൽ ഈ ലിസ്റ്റ് വായിച്ചിരിക്കുന്നത് നല്ലതാകും. കോടതി ഇടപെടില്ലെന്നു ഉറപ്പായതോടെ മിക്ക ബാറുകളും അടച്ചു പൂട്ടപ്പെടും എന്നു വന്നപ്പോൾ ഇനി മദ്യം വാങ്ങാൻ പറ്റിയ ബാറുകൾ 29 എണ്ണം മാത്രമാണ്. അതിൽ തന്നെ എട്ടെണ്ണം വീതം തലസ്ഥാനത്തും കൊച്ചിയിലുമാണ്. നാലു ജില്ലകളിൽ പേരിനുപോലും പഞ്ചനക്ഷത്ര ഹോട്ടൽ ഇല്ല. കണ്ണൂർ, തൃശൂർ, പത്തനംതിട്ട, പാലക്കാട് എന്നീ ജില്ലകളിലെ മദ്യം കഴിക്കണമെന്നുള്ളവർ ഇനി അന്യ ജില്ലകളെ ആശ്രയിക്കേണ്ടി വരും. കണ്ണൂരിൽ ഫൈവ് സ്റ്റാർ ബാർ ഇല്ലെങ്കിലും തൊട്ടടുത്ത് ബേക്കലിൽ ബാർ ഉള്ളത് ആശ്വാസമാകും. പക്ഷേ മറ്റ് മൂന്ന് ജില്ലകളിലും നിലവിലെ ബാറുകൾ പൂട്ടുന്നതോടെ പൂർണമായും മദ്യം ലഭിക്കാത്ത അവസ്ഥയിലാകും.

കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ തലസ്ഥാന നഗരിയിലും കൊച്ചിയിലുമാണ് കൂടുതൽ ഫൈവ് സ്റ്റാർ ബാറുകൾ ഉള്ളത്. രണ്ടിടത്തും എട്ടെണ്ണം വീതം. കോവളത്തെ ഹോട്ടൽ ലീല, താജ് വിവാന്റ, ടർട്ടിൽ ഓൺ ദി ബീച്ച്, ഉദയ സമുദ്ര, നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഹിൽട്ടൻ ഇൻ ഗാർഡൻ, താജ് വിവാന്റ, ഹൈസിന്ത്, മസ്‌കറ്റ് ഹോട്ടൽ എന്നിവയാണ് തലസ്ഥാന നഗരിയിലെ എട്ട് ഫൈവ് സ്റ്റാർ ബാറുകൾ.

താജ് വിവാന്റ, ലെ മെറിഡിയൻ, ക്രൗൺ പ്‌ളാസ, ഹോളിഡെ ഇൻ, കാസിനോ, ദി ട്രിഡന്റ്, ദി ഗേറ്റ് വേ, ഡ്രീംസ് എന്നിവയാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ബാറുകൾ. കൊല്ലത്ത് ദി റാവിസ്, ദി ക്വയിലോൺ ബീച്ച് ഹോട്ടൽ, കോട്ടയത്ത് ദി സൂരി, കുമരകം ലേക്ക് റിസോർട്ട്, ആലപ്പുഴയിൽ വസുന്ധര സലോവർ പ്രീമിയം, റോയർ ഹെറിറ്റേജ് എന്നിവയാണ് പഞ്ച നക്ഷത്ര പദവിയിലുള്ളത്.

മലപ്പുറത്തും കോഴിക്കോടും വയനാടും ഓരോ പഞ്ചനക്ഷത്ര ബാറുകളാണ് ഉള്ളത്. മലപ്പുറത്തെ രാമനാട്ടുകരയിലെ കടവ് റാവിസ് റിസോർട്ട്, കോഴിക്കോട് ദ ഗേറ്റ് വേ, വയനാട് വൈത്തിരി വില്ലേജ് എന്നിവയാണ് അവ. മൂന്നാറിലെ ക്‌ളബ് മഹിന്ദ്രയും തേക്കടിയിലെ ദി എലഫെന്റ് കോർട്ടുമാണ് ഇടുക്കികാർക്ക് ആശ്വാസമായി ഉള്ള പഞ്ചനക്ഷത്ര ബാറുകൾ. കാസർഗോഡ് ബേക്കലിലെ താജ് വിവാന്റയും ലളിത് ഹോട്ടലുമാണ് പഞ്ച നക്ഷത്ര പദവിയിൽ ഉള്ളത്.

ഇവയിൽ പലതും പഞ്ചനക്ഷത്ര ഡീലക്‌സ് ഹോട്ടലുകൾ കൂടിയാണ്. ടൂറിസ്റ്റുകളെ ഉദ്ദേശിച്ചുള്ളതാണ് ഈ ബാർ ഹോട്ടലുകളെല്ലാം തന്നെ. ഒരു പെഗ്ഗിന് 500 രൂപ മുതലാണ് പലയിടത്തും മിനിമം ചാർജ്ജ്. അതുകൊണ്ടു തന്നെ സാധാരണക്കാർ എങ്ങനെ പഞ്ചനക്ഷത്ര ബാറുകളിൽ വരുമെന്നൊരു ചോദ്യം കൂടി അവശേഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP