1 usd = 66.24 inr 1 gbp = 92.76 inr 1 eur = 81.40 inr 1 aed = 18.04 inr 1 sar = 17.67 inr 1 kwd = 220.73 inr

Apr / 2018
21
Saturday

കേരളോത്സവത്തിൽ ഇന്ദ്രൻ മച്ചാടിന്റെ സംവിധാന മികവിൽ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് കൈയടി നേടി; പള്ളിയിലെ നാടകത്തിൽ ഗുണ്ടയായും ബിജു ആന്റണി തിളങ്ങി; ദാവൂദും ഗോലിയാത്തും കഥാപ്രസംഗമായി അവതരിപ്പിച്ച സാംബശിവന്റെ ആരാധകൻ; സിനിമാ മോഹവുമായി വക്കീലെത്തുന്നത് മുന്നൊരുക്കങ്ങൾ ഏറെയെടുത്ത്; ആളൂരിന്റെ മനസ്സിലെ നായകൻ മമ്മൂട്ടിയും; ഗോവിന്ദചാമിയുടേയും പൾസർ സുനിയുടേയും അഡ്വക്കേറ്റിന്റെ മനസ്സിലെന്ത്?

April 19, 2018

കൊച്ചി: 'ഒരു സിനിമയുടെ കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ജൂണിൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തും.'സിനിമ രംഗത്തേയ്ക്കുള്ള ചുവടുവയ്‌പ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ അഡ്വ.ആളൂരിന്റെ പ്രതികര...

സർക്കാർ ഉദ്യോഗസ്ഥരെയും പൊലീസുകാരെയും കൊണ്ട് നിറഞ്ഞ കാവുങ്കൽ ഗ്രാമം ഇനി ഡോക്ടർമാരുടെ എണ്ണത്തിലും നമ്പർ വൺ; പഠിച്ചു മിടുക്കരാവാൻ പരസ്പരം പ്രചോദനമാവുന്ന കാവുങ്കൽ എന്ന കൊച്ചു ഗ്രാമം ഡോക്ടർമാരെ കൊണ്ടു നിറയുന്നു

April 19, 2018

മുഹമ്മ: കാവുങ്കൽ ഗ്രാമം വാർത്തകളിൽ ഇടംപിടിക്കുന്നത് ഇതാദ്യമായല്ല. മുൻപ് സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണത്തിന്റെ പേരിലാണ് കാവുങ്കൽ ഗ്രാമം വാർത്തകളിൽ ഇടം നേടിയതെങ്കിൽ. ഇപ്പോൾ ഡോക്ടർമാരുടെ എണ്ണം കൊണ്ടാണ് ഈ കൊച്ചു ഗ്രാമം കേരളത്തെ ഞെട്ടിക്കുന്നത്. ഒരു വീട്ടിൽ...

മോദിയെ എതിർക്കാൻ കാശ്മീരി മുസ്ലിമുകളും സിഖുകാരും കൈകോർത്തപ്പോൾ വൻ പ്രതിഷേധപ്പട; കുരക്കൾ നീക്കിയത് പാക് അധീന കശ്മീർ പ്രധാനമന്ത്രിയും; വീണ്ടും ഖാലിസ്ഥാൻ വാദം തലപൊക്കുന്നു; ഭാരതത്തിന്റെ ശബ്ദത്തിനു ലോകം കാതോർത്തപ്പോൾ ഇന്ത്യ ഭയത്തിന്റെ നാടെന്നു ബ്രിട്ടീഷ് പത്രങ്ങൾ

April 19, 2018

ലണ്ടൻ : ഇന്ത്യൻ പ്രധാനമന്ത്രി 2015 നവംബറിൽ യുകെ സന്ദർശനം നടത്തിയപ്പോൾ നൂറു കണക്കിനാളുകൾ പ്രതിഷേധവുമായി എത്തിയ സ്ഥാനത്തു ഇന്നലെ അദ്ദേഹത്തിന്റെ രണ്ടാം വരവിൽ ആയിരങ്ങളാണ് പാതയോരങ്ങളിൽ ഗോ ബാക് മുദ്രാവാക്യവുമായി തടിച്ചു കൂടിയത് . എന്നാൽ ആദ്യവരവിലെ പ്രതിഷേധ...

പ്രസവ ശുശ്രൂഷയ്ക്കായി ഷംസിയയെ ലേബർ റൂമിലേക്ക് കൊണ്ടു പോയത് രാവിലെ; ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ കുട്ടി മരിച്ചെന്ന് അറിയിച്ച് ജീവനക്കാരും; നവജാത ശിശുവിന്റെ മരണത്തിൽ ചികിത്സാ പിഴവാരോപിച്ച് ബഹളം വച്ച് ബന്ധുക്കൾ; പുനലൂർ വയലിൽ ആശുപത്രിയിൽ സംഘർഷമകറ്റിയത് പൊലീസ് ഇടപെടൽ

April 19, 2018

പുനലൂർ : നവജാതശിശുവിന്റെ മരണം വയലിൽ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ വാക്കേറ്റവും നാടകീയ രംഗങ്ങളും. പുനലൂർ പൈനാപ്പിൾ ജംഗ്ഷനു സമീപത്തെ തോമസ് വൈദ്യൻ മെമോറിയൽ ഹോസ്പിറ്റലിൽ ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം . കാര്യറ പട്ടാണിയഴികം വീട്ടിൽ റിയാസ് ഷംസിയ ...

ജമ്മുവിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ദുരന്തത്തെ വർഗ്ഗീയവത്കരിച്ച് കലാപത്തിന് ശ്രമിച്ച പോപ്പുലർ ഫ്രണ്ടിനും എസ് ഡി പി ഐയ്ക്കും മതിയാവുന്നില്ല; പൈശാചികതയാണ് ആർഎസ്എസ്-ബിജെപി എന്ന മുദ്രാവക്യവുമായി ഇന്നും തെരുവിൽ ഇറങ്ങാൻ ആഹ്വാനം; കോഴിക്കോട് 7 ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ച് കരുതലെടുത്ത് സർക്കാർ; കലാപകാരികളുടെ മേൽ രാജ്യത്തിനെതിരെ കലാപം നടത്തിയത് അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ എടുത്തതോടെ ഭയപ്പെടുത്തി നേടാൻ ഉറച്ച് മതമൗലികവാദികൾ

April 19, 2018

കോഴിക്കോട്: ജമ്മു കാശ്മീരിൽ ക്രൂരമായ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതികിട്ടണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലെ പ്രതിഷേധ ആഹ്വാനത്തിന്റെ മറവിൽ ഹർത്താൽ നടത്തിയും അക്രമം നടത്തിയും ആ സംഭവത്തെ ആകെ വർഗീയവത്ക്കരിച്ചിട്ടും പോപ്പുലർ ഫ്രണ്ടി...

പണം തട്ടിയെടുക്കാനായി പൊലീസുകാർ ചമഞ്ഞ് വീട്ടിൽ കയറി; തട്ടിപ്പു മനസ്സിലാക്കി വീട്ടുകാർ ബഹളം വെച്ചതോടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; കളമശ്ശേരിയിൽ പിടിയിലായത് അന്തർ സംസ്ഥാന വാഹന മോഷ്ടാവ് പാലക്കയം സണ്ണിയുടെ സഹായികൾ

April 18, 2018

കൊച്ചി: പണം തട്ടിയെടുക്കാനായി പൊലീസ് ചമഞ്ഞ് വീടിനുള്ളിൽ കയറിയവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇടുക്കി കല്ലാർ അമൽഭവനിൽ രാജേന്ദ്രപ്രസാദ് (47), നെടുങ്കണ്ടം താന്നിക്കൽ അമൽ (27) എന്നിവരെ കളമശ്ശേരി എസ്‌ഐ എസ്ഐ പ്രശാന്ത് ക്ലിന്റ്, സിപിഒമാരായ ബാബു, ...

പരിശോധനയ്‌ക്കെത്തിയ മെയിന്റനൻസ് എൻജിനീയർ മൊബൈൽ വിമാനത്തിൽ മറന്നുവച്ചു; വിമാനം പുറപ്പെടുന്നതിന് സെക്കൻഡുകൾക്ക് മുമ്പ് മൊബൈൽ കണ്ടെത്തിയ കമാൻഡോ കാബിൻ ക്രൂവിനോട് നിർദ്ദേശിച്ചത് താഴേക്ക് എറിഞ്ഞു കൊടുക്കാൻ: മൊബൈൽ ഉണ്ടാക്കിയ പൊല്ലാപ്പിൽ ലണ്ടനിൽ നിന്നും അഹമ്മദാബാദിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം വൈകിയത് രണ്ട് മണിക്കൂർ

April 18, 2018

മുംബൈ: പരിശോധനയ്‌ക്കെത്തിയ ഗ്രൗണ്ട് എഞ്ചിനീയർ മൊബൈൽ വിമാനത്തിൽ വെച്ച് മറന്നതിനെ തുടർന്ന് വിമാനം വൈകിയത് രണ്ട് മണിക്കൂർ. ലണ്ടനിലെ ഹീത്രൂവിൽ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് ഗ്രൗണ്ട് എഞ്ചിനീയറുടെ മൊബൈൽ മറവി മൂലം രണ്ട് മണിക്കൂർ വൈകി ...

വാട്ട്‌സാപ്പ് ഹർത്താലിന്റെ മറവിലെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് മാപ്പ്; മലപ്പുറത്തെ താനൂരിൽ തകർത്ത കടകൾ മുസ്ലിം സഹോദരങ്ങൾ പുനർനിർമ്മിക്കും; കലാപത്തിന് ശ്രമിച്ചവർക്കെതിരെ മുഖം നോക്കാതെ നടപടി; മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ പുനർനിർമ്മാണത്തിന് സഹായനിധി

April 18, 2018

മലപ്പുറം: താനൂരിൽ തകർത്ത കടകൾ മുസ്ലിം സഹോദരങ്ങൾ പുനർനിർമ്മിക്കും. പൊതു ധനസഹായ കൂട്ടായ്മക്ക് നേതൃത്വം നൽകി മന്ത്രി കെ.ടി.ജലീൽ. സഹോദര മതക്കാരുടെ കടകൾ തകർക്കപ്പെട്ടതിൽ ഉടമകളോട് ഞാൻ മാപ്പ് ചോദിക്കുന്നതായും മന്ത്രി ജലീൽ. സോഷ്യൽ മീഡിയാ ഹർത്താലിൽ അക്രമിക്കപ...

കടബാധ്യത പരിഹരിക്കാൻ വൈദികർ ഒരുമാസത്തെ ശമ്പളം നൽകണമെന്ന് സെബാസ്റ്റ്യൻ എടയന്ത്രത്ത്; ഉത്തരവിനെ വൈദികസമിതിയിൽ എതിർത്ത് ഒരു സംഘം വൈദികർ; കൊരട്ടി പള്ളി അടച്ചുപൂട്ടണമെന്ന് സഹായമെത്രാനും; എറണാകുളം-അങ്കമാലി രൂപതയിൽ അടുത്ത ഭൂകമ്പം സൃഷ്ടിച്ച് വികാരി മാത്യുമണവാളന് എതിരെയുള്ള റിപ്പോർട്ട്

April 18, 2018

കൊച്ചി: സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രതിസന്ധി കടുക്കുന്നു. കഴിഞ്ഞ ദിവസം നടന്ന വൈദിക സമിതിയിൽ കടുത്ത അഭിപ്രായ ഭിന്നത പ്രകടമായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. അതിരൂപതയുടെ കടബാധ്യത പരിഹരിക്കാൻ വൈദികർ ഒരു മാസത്തെ ശമ്പളം സംഭാവന നൽകണമെന്...

എങ്ങനെയൊക്കെ ദ്രോഹിച്ചാലും രോഗികളെ ബുദ്ധിമുട്ടിക്കാൻ ഞങ്ങൾക്ക് കഴിയില്ലല്ലോ? പണിമുടക്കാതെ തന്നെ അവകാശങ്ങൾക്കായി സമരം തുടർന്ന് മാലാഖമാർ; ജോലിസമയം കഴിഞ്ഞാൽ നേരെ ഓടിയെത്തുന്നത് സമരപ്പന്തലിലേക്ക്; നൈറ്റ് ഡ്യൂട്ടി കഴിഞ്ഞവരും ഒരുപോള കണ്ണടയ്ക്കാതെ വന്നണയുന്നത് സെക്രട്ടേറിയറ്റിന് മുന്നിലേക്ക്; യുഎൻഎപ്രക്ഷോഭം തളരാതെ നീങ്ങുന്നത് ഇങ്ങനെ

April 18, 2018

തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിത കാല സമരത്തിലാണ് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. 2016ൽ സുപ്രീം കോടതി നിർദ്ദേശിച്ച ശമ്പളം ലഭ്യമാക്കണം എന്ന വളരെ ലളിതമായ ഒരു ആവശ്യം മാത്രമാണ് നഴ്സുമാർക്കുള്ളത്. സുപ്രീം കോടത...

നിർമ്മാണത്തിലും അഭിനയത്തിലും തിരക്കഥയിലും കൂടി കയ്യൊപ്പ് ചാർത്താൻ ഒരുങ്ങി അഡ്വ. ബിഎ ആളൂർ; ചെറുപ്പത്തിൽ നാടകത്തിൽ വേഷമിട്ട ബിജു ആന്റണി ചലച്ചിത്ര ലോകത്ത് ഇറങ്ങുന്നത് നൂറുകോടി മുടക്കി സിനിമാ കമ്പനി തുടങ്ങിക്കൊണ്ട്; മമ്മുട്ടിയെ ഉൾപ്പെടെ അഭിനയിപ്പിക്കുന്ന സിനിമയുടെ സംവിധായകൻ ദിലീപിന്റെ വലംകൈയായ സലീം ഇന്ത്യ: സിനിമാ മംഗളം പുറത്തുവിട്ട റിപ്പോർട്ട് പൾസർ സുനിയുടെ വക്കീൽ ശരിവയ്ക്കുമ്പോൾ ഉയരുന്നത് നടി ആക്രമിച്ച കേസിന്റെ ഭാവി ഇനി എന്തെന്ന ചോദ്യം

April 18, 2018

കൊച്ചി: നടി ആക്രമിച്ച കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ പ്രധാന പ്രതി പൾസർ സുനിയുടെ അഭിഭാഷകനായ അഡ്വ. ബി എ ആളൂർ സിനിമാ കമ്പനി തുടങ്ങുന്നുവെന്ന വാർത്ത പുറത്തുവരുന്നു. നൂറുകോടി മുതൽമുടക്കുന്ന കമ്പനി രൂപീകരിച്ചുകഴിഞ്ഞതായും ഇതിന്റെ ഡയറക്ടറാണ് അഡ്വ. ആളൂരെന...

'സ്‌കോഡയിലൊക്കെ യാത്ര ചെയ്തിരുന്ന ഞാൻ ഇപ്പോൾ യാത്ര ചെയ്യുന്നത് മാരുതി ആൾട്ടോയിലാണ്..! തെറ്റ് ചെയ്തിട്ടാണ് ഈ മോശം അവസ്ഥയെങ്കിൽ സങ്കടമില്ലായിരുന്നു'; 26 ലോറികൾ സ്വന്തമായി ഉണ്ടായിരുന്നിട്ടും ഒന്നു പോലും നിരത്തിലിറക്കാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലായ ഒരു മലയാളി വ്യവസായിയുടെ രോദനം; ഡ്രൈവർമാരുടെ സമരം മൂലം കോടികളുടെ കടക്കാരനായ സത്യശീലന്റെ കദനകഥ

April 18, 2018

തിരുവനന്തപുരം: സ്‌കോഡയിലൊക്കെ യാത്ര ചെയ്തിരുന്ന ഞാൻ ഇപ്പോൾ യാത്ര ചെയ്യുന്നത് മാരുതി ആൾട്ടോയിലാണ്. തെറ്റ് ചെയ്തിട്ടാണ് ഈ മോശം അവസ്ഥയുണ്ടായതെങ്കിൽ ഇത്ര സങ്കടം വരില്ലായിരുന്നു. ഒരു തൊഴിലാളിക്കും 5 പൈസ പോലും കൊടുക്കാൻ ബാക്കിയില്ല, പക്ഷേ ഈ അവസ്ഥ ഭീകരമാണ്....

കേരളാ ബാർ കൗൺസിലിന്റെ ചരിത്രം തിരുത്തി കുറിച്ച് ഒന്നാംഘട്ട വോട്ടിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ട ഏക ബാർ കൗൺസിൽ മെമ്പറായി സന്തോഷ് കുമാർ; 1000 വോട്ട് കടന്ന് വിജയശ്രീ ലാളിതനായി അനേകം വിദ്യാർത്ഥികളുടെ വൽസല ഗുരു: വക്കീൽ പണിക്ക് സാമൂഹ്യ പ്രവർത്തനത്തിന്റെ മുഖം നൽകിയ തിരുവനന്തപുരംകാരന്റെ വിജയത്തിൽ കയ്യടിച്ചു അഭിഭാഷക ലോകം

April 18, 2018

കേരളാ ബാർ കൗൺസിൽ മെമ്പറാകാൻ ലക്ഷങ്ങളാണ് അഭിഭാഷകർ വാരി എറിയുന്നത്. രജിസ്റ്റർ ചെയ്തിട്ടുള്ള വക്കീലന്മാർ മാത്രം വോട്ട് ചെയ്യുന്ന തിരഞ്ഞെടുപ്പിൽ അത്രയേറെ ചൂടേറിയ മത്സരമാണ് നടക്കുക. ഇത്തവണ 91 സ്ഥാനാർത്ഥികളാണ് ഭാഗ്യ പരീക്ഷണത്തിനായി എത്തിയത്. 25 സീറ്റുകളിലേ...

ഗർഭസ്ഥ ശിശുവിനെ ശൂലംകുത്തി കൊന്ന കഥ പറയുന്നവർ കേരളത്തിൽ ഗർഭിണിയുടെ വയറ് ചവിട്ടിക്കലക്കും..! ആരുണ്ടിവിടെ ചോദിക്കാൻ? കോഴിക്കോട്ടെ ഗർഭിണിയെ വയറ്റിൽ ചവിട്ടി ഗർഭസ്ഥ ശിശുവിനെ കൊന്നിട്ടും ഇരയോട് കലിതീരാതെ സിപിഎം; പ്രതികളായ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവർക്ക് സംരക്ഷണം ഒരുക്കി പൊലീസ്; നാടുവിട്ട് ഓടിയിട്ടും പകതീർക്കാൻ പിന്നാലെ പാർട്ടി; ചിത്രലേഖയെ പോലെ ജ്യോത്സനയും നേരിടുന്നത് ഊരുവിലക്ക്

April 18, 2018

കോഴിക്കോട്: ഗുജറാത്ത് കലാപ കാലത്തിന് ശേഷം ബിജെപിക്കും മോദിക്കുമെതിരെ മാധ്യമങ്ങളിൽ ഏറ്റുവും കൂടുതലമായി പറഞ്ഞു കേട്ടത് ഗർഭസ്ഥ ശിശുവിനെ ശൂലംകുത്തി കൊന്ന കഥയായിരുന്നു. ബിജെപിയുടെ ഫാസിസ്റ്റ് പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടാൻ വേണ്ടിയാണ് ഇത്തരത്തിൽ വാർത്ത വലിയ ...

സർ...ആർ.എ.സി 140 ഞങ്ങളുടെ ചങ്കാണ്...ദയവായി അതുകൊണ്ട് പോകരുത്; ഈരാറ്റുപേട്ട ഡിപ്പോയിലെ ബസ് ആലുവക്ക് പോയപ്പോൾ അധികൃതരെ വിളിച്ച് സങ്കടം പറഞ്ഞ യുവതിയുടെ വോയിസ് വാട്‌സാപ്പിൽ വൈറലായി; ബസ് തിരിച്ച് കൊടുക്കാൻ ഉത്തരവിട്ട് എംഡി

April 18, 2018

കോട്ടയം: കെഎസ്ആർടിസിയിലെ ഒരു സ്ഥിരം യാത്രക്കാരിയുടെ സങ്കടം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്‌സാപ്പിൽ വൈറലാണ്. സ്ഥിരം യാത്ര ചെയ്യുന്ന ഈരാറ്റുപേട്ട ഡിപ്പോയിലെ ബസ് ആലുവയിലേക്ക് കൊണ്ടുപോയതാണ് വിഷമത്തിന് കാരണം. ബസ് തിരിച്ച് തരണമെന്നാണ് യുവതിയുടെ ആവശ്യം. വോയ...

MNM Recommends