Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആനയുടെ വാലിൽ തൂങ്ങി ഉൽസവം അലങ്കോലമാക്കി; സാക്ഷി പറഞ്ഞ അമ്പലക്കമ്മറ്റി ഭാരവാഹി ശത്രുപക്ഷത്തായി; ബൈക്കിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ മരക്കമ്പിന് തല്ലി വീഴ്‌ത്തി; ബോധം പോയി താഴെ വീണപ്പോൾ വീണ്ടും ആക്രമിച്ചു; വക്കത്ത് ഷെബീറിനെ നടുറോഡിലിട്ട് അടിച്ചത് അതിക്രൂരമായി; ഐജി മനോജ് എബ്രഹാം അന്വേഷിച്ചിട്ടും തെളിഞ്ഞത് മനപ്പൂർവ്വമല്ലാത്ത നരഹത്യ മാത്രം; സോഷ്യൽ മീഡിയ ചർച്ചയാക്കിയ കൊലക്കേസ് അന്വേഷണം കേരളാ പൊലീസിന് തീരാകളങ്കം

ആനയുടെ വാലിൽ തൂങ്ങി ഉൽസവം അലങ്കോലമാക്കി; സാക്ഷി പറഞ്ഞ അമ്പലക്കമ്മറ്റി ഭാരവാഹി ശത്രുപക്ഷത്തായി; ബൈക്കിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ മരക്കമ്പിന് തല്ലി വീഴ്‌ത്തി; ബോധം പോയി താഴെ വീണപ്പോൾ വീണ്ടും ആക്രമിച്ചു; വക്കത്ത് ഷെബീറിനെ നടുറോഡിലിട്ട് അടിച്ചത് അതിക്രൂരമായി; ഐജി മനോജ് എബ്രഹാം അന്വേഷിച്ചിട്ടും തെളിഞ്ഞത് മനപ്പൂർവ്വമല്ലാത്ത നരഹത്യ മാത്രം; സോഷ്യൽ മീഡിയ ചർച്ചയാക്കിയ കൊലക്കേസ് അന്വേഷണം കേരളാ പൊലീസിന് തീരാകളങ്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വക്കം ഷബീർ കൊലക്കേസിൽ കൊലക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടത വിലയിരുത്തുന്നു. ഏറെ പ്രത്യക്ഷ തെളിവകുളുള്ള കേസിലാണ് പൊലീസ് വീഴ്ച മൂലം പ്രതികൾക്ക് ആനുകൂല്യം ലഭിക്കുന്നത്. കേസിൽ നാല് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട് വക്കം ഉടക്കുവിളാകത്തു വീട്ടിൽ സന്തോഷ്, സതീഷ്, വക്കം സ്വദേശി വിനായകൻ, അണയിൽ ഈച്ചംവിളാകത്ത്കിരൺ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. അഞ്ചാം പ്രതി നിധിനെ തിരുവനന്തപുരം സെഷൻസ് കോടതി വെറുതെ വിട്ടു. ശിക്ഷിക്കപ്പെട്ടവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കുള്ള കുറ്റമാണ് കോടതി ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏഴ് വർഷത്തെ ജയിൽ വാസത്തിൽ കൊടും ക്രൂരതയുടെ ശിക്ഷ അവസാനിക്കും.

വക്കം ഷബീർ വധക്കേസിൽ നാല് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. .അഞ്ചാം പ്രതിയെ വെറുതെ വിട്ടു.ബോധപൂർവമല്ലാത്ത നരഹത്യമാത്രമാണ് പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞത്. വക്കം ഉടക്കുവിളാകത്തു വീട്ടിൽ സന്തോഷ്, സതീഷ്, വക്കം സ്വദേശി വിനായകൻ, അണയിൽ ഈച്ചംവിളാകത്ത്കിരൺ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. അഞ്ചാം പ്രതി നിധിനെ തിരുവനന്തപുരം സെഷൻസ് കോടതി വെറുതെ വിട്ടു. കൊലക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി. 2015ൽ പുത്തൻനട ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പ്രതിയായ സന്തോഷ് ആനയുടെ വാലിൽ പിടിച്ച് വലിച്ചതിനെത്തുടർന്ന് ഷബീറും ഉണ്ണിയും തമ്മിലുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. വിഡിയോ ഉണ്ടായിട്ടും അതൊന്നും കോടതിയുടെ ശ്രദ്ധയിൽ വേണ്ട വിധം കൊണ്ടു വരാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞ വീഡിയോ മാത്രം മതിയായിരുന്നു ഒരു യുവാവിനെ ബോധപൂർവ്വം നടുറോഡിൽ ഇട്ട് തല്ലിചതച്ചുവെന്ന് വ്യക്തമാകാൻ. ഇത്തരമൊരു തെളിവുള്ള കേസിലാണ് പ്രോസിക്യൂഷൻ പരാജയമായത്.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷബീറിനെ ആറംഗസംഘം തടഞ്ഞുനിർത്തി മൃഗീയമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതികളെ പിടികൂടിയത്. ഇവരെല്ലാം തന്നെ നേരത്തെയും വിവിധ കേസുകളിൽ പ്രതികളാണ്. വക്കം തൊപ്പിക്കവിളാകം റെയ്ൽവെ ഗേറ്റിനു സമീപമായിരുന്നു ദാരുണമായ കൊലപാതകം നടന്നത്. ഷെബീറിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വക്കം പത്മനാഭ മന്ദിരത്തിൽ ഉണ്ണിക്കൃഷ്ണൻ എന്നു വിളിക്കുന്ന ബാലുവിനും ഗുരുതര പരുക്കേറ്റിരുന്നു. ആക്രമണ ദൃശ്യങ്ങൾ നാട്ടുകാരിൽ ഒരാൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതേത്തുടർന്നാണ് പൊലീസ് കേസെടുക്കാൻ തയാറായത്. ഡിജിപിയായിരുന്ന ടി.പി. സെൻകുമാറിന്റെ നിർദ്ദേശത്തെ തുടർന്നു ഐജി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഇത്തരത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ നേതൃത്വം നൽകിയ കേസാണ് കോടതിയിലെത്തുമ്പോൾ മനപ്പൂർവ്വമല്ലാത്ത നരഹത്യയായി മാറുന്നത്.

ഷെബീറിനെ അടിച്ചു വീഴ്‌ത്താൻ മരക്കമ്പുമായി എത്തിയതോടെ ആദ്യമായി അടിച്ചത് സതീഷായിരുന്നു. ബൈക്കിൽ യാത്രചെയ്ത ഷെബീറിനെ മരകമ്പു കൊണ്ട് തടിക്കുകായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിക്കുന്ന വേളയിലായിരുന്നു ഇവർ ആക്രമണത്തിന് മുതിർന്നത്. മരക്കമ്പുകൊണ്ട് അടിച്ചുവീഴ്‌ത്തിയ ശേഷം മരിച്ചത് അറിയാതെ കാലുകൾ തല്ലിയൊടിക്കുകയാരുന്നു ഇവർ. നിലയ്ക്കാമുക്കിൽ നിന്നും വക്കത്തേക്ക് വരികയായിരുന്ന ഷബീറിനെയും ഉണ്ണികൃഷ്ണനെയും തോപ്പിക്കവിളാകം റെയിൽവേ ക്രോസിനു സമീപം ബൈക്ക് തടഞ്ഞുനിർത്തി അടിച്ചുവീഴ്‌ത്തുകയായിരുന്നു. രക്ഷപെടാനായി ഓടിയ ഷബീറിനെ സതീഷും സന്തോഷും പിന്തുടർന്ന് പിടികൂടുകയും സതീഷ് ഷബീറിന്റെ അടിച്ചുവീഴ്‌ത്തുകയുമായിരുന്നു. തലയ്ക്കേറ്റ ആദ്യ അടിയിൽ തന്നെ ബോധം നഷ്ടമായ ഷബീറിന്റെ കാലുകൾ സന്തോഷ് കൂട്ടിപ്പിടിക്കുകയും സതീഷ് തുടർച്ചയായി അടിക്കുകയുമായിരുന്നു. മൃതപ്രായനായ ഷബീറിന്റെ കാൽ ചവിട്ടി ഓടിക്കാനും സന്തോഷ് ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

യുവാവിനെ പട്ടാപ്പകൽ റോഡിലിട്ടു തല്ലിക്കൊല്ലുന്ന നടുക്കുന്ന ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലും ചാനലുകളിലും പ്രചരിച്ചിരുന്നു. ുടർന്ന് പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ായർ വൈകിട്ടു സുഹൃത്തുമൊത്തു ഷെബീർ സമ്മാനം വാങ്ങാൻ ബൈക്കിൽ നിലയ്ക്കാമുക്ക് ജംക്ഷനിൽ പോയിരുന്നു. അപ്പോൾ മുതൽ നിരീക്ഷിച്ചിരുന്ന സംഘം ഇവർ മടങ്ങുമ്പോൾ കാത്തിരുന്നു ചാടിവീഴുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷെബീറിനെ കാറ്റാടിക്കഴ ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്‌ത്തിയാണു ഭീകരമായി മർദിച്ചത്. എന്നാൽ ഇതൊന്നും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇതോടെ നാടിനെ നടുക്കിയ അറുംകൊലയിലെ പ്രതികൾക്ക് ശിക്ഷ നാമമാത്രമാകും. 2016 ജനുവരി 31ന് വൈകീട്ട് അഞ്ചിന് തോപ്പിൽവിളാകം റെയിൽവേ ഗേറ്റിനടുത്തായിരന്നു സംഭവം. ബൈക്കിലെത്തിയ ഏഴംഗസംഘം സമീപത്തെ കടയുടെ ചായ്പിൽനിന്ന് കാറ്റാടിക്കഴ വലിച്ചൂരി തലയ്ക്കടിച്ച് വീഴ്‌ത്തി വീണ്ടും അടിച്ചുകൊല്ലുകയായിരുെന്നന്നാണ് പ്രോസിക്യൂഷൻ കേസ്.

വക്കത്തെ പുത്തൻ നട ശിവക്ഷേത്രത്തിന് മതേതര പ്രതിച്ഛായയാണുള്ളത്. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ഇത്. ഇവിടുത്ത ഉൽസവ കമ്മറ്റികളിൽ പോലും മുസ്ലിം മതവിഭാഗത്തിൽ ഉള്ളവർ സജീവം. ഈ ക്ഷേത്രത്തിന്റെ ഉൽസവത്തിനിടെ നിർഭാഗ്യകരമായ സംഭവം ഉണ്ടായിരുന്നു. എന്നാൽ ഇതിന് പിന്നിൽ വർഗ്ഗീയതയൊന്നും ഇല്ലായിരുന്നു. ഉത്സവത്തിന്റെ പറയെടുക്കലിനിടെ ആനയുടെ വാലിൽ കയറിപിടിച്ചു ഇതോടെ ആന വിരണ്ടു. മദമിളകിയ ആന ഇടവഴികളിലൂടെ ഓടി. അന്ന് വലിയ ദുരന്തത്തിന് സാധ്യതയുണ്ടായിരുന്നു. ചിലർ ആനയുടെ വാലിൽ പിടിച്ചു. റെയിൽവേ ട്രാക്കിനോളം പോന്ന ഇടവഴിയിലൂടെയാണ് ആന മദം പൊട്ടി ഓടിയത്. ആ റോഡിലൂടെ ആരെങ്കിലും വന്നാൽ പോലും ആന കുത്തി മലർത്തിയേനെ. അങ്ങനെ കിലോ മീറ്ററുകൾ ആന ഓടി. ആനയുടെ മുകളിൽ രണ്ട് പേരുമുണ്ടായിരുന്നു. ഇവരും ആനയെ മുറുകി പിടിച്ചിരുന്നു. ഓടി ഓടി ആന കായലിൽ ചാടി. ഇതിനിടെയിൽ മുകളിലിരുന്നവരും രക്ഷപ്പെട്ടു.

കായലിൽ ചാടിയ ആന ചെളിയിലാണ് വീണത്. വളരെ പാടുപെട്ടാണ് ആനയെ രക്ഷിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. ആന വിരണ്ട സംഭവത്തിൽ പ്രതിസ്ഥാനത്തായിരുന്നു ഷബീർ കൊലക്കേസിലെ പ്രതികൾ. ആനയുടെ വാലിൽ തൂങ്ങി പ്രകോപനം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് അടിപിടി ഉണ്ടാകുന്നത്. ഇവർക്കെതിരെ സാക്ഷി പറഞ്ഞത് ഷബീറായിരുന്നു. അങ്ങനെ കൊലയിലേക്ക് കാര്യങ്ങളെത്തിക്കുന്നത് മുൻ വൈരാഗ്യവും വ്യക്തമായിരുന്നു. എന്നാൽ പൊലീസ് ഇതൊന്നും കൃത്യമായി തെളിവെടുത്ത് തെളിയിച്ചില്ല. അതുകൊണ്ട് തന്നെ പ്രതികൾക്ക് ശിക്ഷ കുറഞ്ഞു.

വക്കം പുത്തൻനട ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം കൂടിയായിരുന്നു. ഉമ്മ നബീസയെ ഉപേക്ഷിച്ച് ബാപ്പ പോകുമ്പോൾ ഷബീറിന്റെ പ്രായം പത്തു വയസ്. പറക്കമുറ്റാത്ത സഹോദരങ്ങളെയും കൊണ്ട് അനാഥാലയത്തിന്റെ പടി കയറി. മക്കളെ പഠിപ്പിക്കാനായി നബീസ കൊത്തന്റെ കൈയാളായി പോയി. പത്താംക്ളാസിലെത്തിയപ്പോൾ ഷബീറും ഉമ്മയ്ക്കൊപ്പം ജോലിക്കിറങ്ങി. ആറ്റിങ്ങലിലെ ഒരു സ്വകാര്യ കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് ഷബീർ. അന്യമതസ്ഥനാണെങ്കിലും ക്ഷേത്രത്തിലെ എന്താവശ്യത്തിനും മുന്നിലുണ്ടാകുന്ന ഷബീർ ഭരണസമിതിയിൽ എത്തി. ഉത്സവപ്പിരിവിന്റെ രസീതും കണക്കും സൂക്ഷിക്കുന്നതെല്ലാം ഷബീറായിരുന്നു.

ക്ഷേത്ര ഉത്സവത്തിന്റെ അവസാന ദിവസം ഘോഷയാത്രയ്ക്കിടയിൽ ആനയുടെ വാലിൽ പിടിച്ചുവലിച്ച് സൂചി കൊണ്ട് കുത്തി ഒരു സംഘം അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ പ്രശ്നം തുടങ്ങി. അന്നത്തെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തയാളാണ് കടയ്ക്കാവൂർ ഉടക്കുവിളാകത്തു വീട്ടിൽ സന്തോഷ്. ഇയാൾക്കെതിരെ ഷബീർ മൊഴി നൽകിയിരുന്നു. ഇതും പൊലീസിന് അറിയാം. പക്ഷേ ഒന്നും കോടതിയിൽ വേണ്ടവിധം അവതരിപ്പിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP