1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

വ്യവസ്ഥകൾ പാലിക്കാതെ കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുന്നു; ടെൻഡറുകൾ നൽകുന്നത് തോന്നിയതു പോലെ: കോഴിക്കോട് കോർപ്പറേഷൻ അഴിമതിയുടെ കൂത്തരങ്ങെന്ന് ലോക്കൽഫണ്ട് ഓഡിറ്റ് റിപ്പോർട്ട്

September 29, 2014

കോഴിക്കോട്: 2011-12 സാമ്പത്തിക വർഷത്തെ കോഴിക്കോട് കോർപ്പറേഷന്റെ ഇടപാടുകളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി ലോക്കൽ ഫണ്ട് ഓഡിറ്റിംങ് വിഭാഗം സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തൽ. തൊഴിൽ രഹിത വേതനം വിതരണം ചെയ്തതിലുള്ള ക്രമക്കേട്, കോർപ്പറേഷനിലെ ഫ...

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഗ്രൂപ്പ് യുദ്ധത്തിന് പുതുവഴികൾ തേടി കൊച്ചിയിലെ കോൺഗ്രസുകാർ; മേയർ ടോണി ചമ്മണിയുടെ ആഢംബര വീട് നിർമ്മാണത്തിനെതിരെ വി എം സുധീരന് പരാതി; മൂന്നുനില വീട്ടിൽ ലിഫ്റ്റും മിനി തിയേറ്ററുമെന്ന് ആരോപണം

September 28, 2014

കൊച്ചി: പിണറായി വിജയന്റെ കുടുംബ വീട് ആഡംബരമാണോ എന്ന ചോദ്യം ചർച്ച ചെയ്ത് മടുത്തവരാണ് മലയാളികൾ. പിണറായിയുടെ വീടിന്റെ പടമെടുക്കാൻ പോലും വിലക്കുണ്ടെന്ന ചർച്ചകൾ സോഷ്യൽ മീഡയയും ഏറ്റെടുത്തു. ഒടുവിൽ പ്രചരിച്ച ചിത്രം വ്യാജമാണെന്ന് അന്വേഷണത്തിലെ കണ്ടെത്തലോടെ ആ...

കാമുകിയോടൊപ്പം ഒളിച്ചോടിയതിന്റെ പേരിൽ മാനസികരോഗ ആശുപത്രിയിലാക്കിയ കത്തോലിക്കാ വൈദികന്റെ കഥയിൽ വഴിത്തിരിവ്; ആശ്രമത്തിൽ നിന്നും 31 ലക്ഷം മോഷ്ടിച്ചതിന്റെ പേരിൽ നവദമ്പതികൾ അറസ്റ്റിൽ

September 28, 2014

കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച് വിവാഹം ചെയ്തതിന് ബന്ധുക്കൾ മാനസിക രോഗാശുപത്രിയിലാക്കിയ ഭർത്താവിന് വേണ്ടി ഭാര്യയായ യുവതി കുത്തിയിരുപ്പ് സമരം നടത്തിയതും ഒടുവിൽ വൈദികനെ ഭാര്യയ്‌ക്കൊപ്പം പോകാൻ അനുവദിച്ചതും മാദ്ധ്യമങ്ങളിൽ വാർത്തയായ സംഭവമായിരുന്നു. ആലുവയില...

ലോക സമ്പത്തിന്റെ കാൽഭാഗം ഉണ്ടായിരുന്ന ഭാരതത്തെ കൊള്ളയടിച്ച് വളർന്ന നിങ്ങൾക്ക് ഇന്ത്യയെ അപമാനിക്കാൻ എന്ത് അവകാശം? ലണ്ടനിൽ എത്തിയ ശശി തരൂരിന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് സായിപ്പന്മാർ

September 27, 2014

ലണ്ടൻ: സമ്പന്നതയുടെ മറുവാക്കായാണ് ലോക രാജ്യങ്ങൾ ബ്രിട്ടനെ കാണുന്നത്. അടുത്ത കാലത്തായി ഈ നിലയ്ക്ക് അൽപ്പം ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ബ്രിട്ടന്റെ കരുതൽ ധനം ഇന്നും ഊഹിക്കാൻ കഴിയുന്നതിലും വലുതാണ്. ഈ ധനം മുഴുവൻ എവിടെ നിന്ന് വന്നു എന്ന് ഏവർക്കും അറിവുള്ള...

അദ്ധ്യാപകരുടെ നിർബന്ധത്താൽ ഡിസൈനിങ് മത്സരത്തിന് ഇറങ്ങി; ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 പേരെ പിന്തള്ളി ഒന്നാമനായി; ഫ്രൂട്ടിക്ക് പുതുമുഖം നൽകിയ മലയാളി വിദ്യാർത്ഥി ഇസ്മയിൽ മറുനാടൻ മലയാളിയോട്

September 27, 2014

തിരുവനന്തപുരം: ലോകത്തിലെ തന്നെ പ്രമുഖ ശീതളപാനീയ കമ്പനിയായി ഫ്രൂട്ടിയുടെ ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യയാണ്. കോടിക്കണക്കിന് ആളുകൾ വാങ്ങുന്ന ശീതളപാനീയത്തിന്റെ സുന്ദരമായ പാക്കിംഗിന് പിന്നിൽ ഒരു മലയാളിയുടെ കൈയൊപ്പുണ്ട്. ഫ്രൂട്ടിയുടെ പുതിയ പാക്കിങ് ഡിസൈൻ ...

മഴ പെയ്താൽ കുളമാകുന്ന റോഡുകൾ മാത്രമല്ല കേരളത്തിൽ! അഞ്ച് വർഷം മുമ്പ് പണിത ഒരു റോഡ് ടാർപോലും ഇളകാതെ നിൽക്കുന്നു; എൻ.എച്ച് 47ലെ ചാലക്കുടി - പേരാമ്പ്ര പാതയ്ക്ക് ഇരിക്കട്ടെ ഒരു കൈയടി

September 25, 2014

കൊച്ചി: കഴിവുകേടിന് പേരുകേട്ട ദേശീയപാതാ അഥോറിറ്റിയുടെ കീഴിലുള്ള എൻഎച്ച് 47ലെ ചാലക്കുടി പേരാമ്പ്രയിലെ മനോഹരമായ റോഡാണിത്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും റോഡ് തകർച്ചയുടെ പേരിൽ നിരന്തരം പഴികേട്ടുകൊണ്ടിരിക്കുന്ന ദേശീയപാതാ അഥോറിറ്റിക്ക് തന്നെയാണ് ഇവിടെയും...

ചൊവ്വയെ തൊട്ട മംഗളവിജയത്തിന് പിന്നിലും പെൺപെരുമ; ഇസ്രോയിൽ ജോലി ചെയ്യുന്നവരിൽ 20 ശതമാനം പേർ വനിതാ ജീവനക്കാർ

September 25, 2014

ശുന്യാകാശ ശാസ്ത്രത്തിലെ വനിതാ സാന്നിധ്യത്തെ കുറിച്ച് ചോദിച്ചാൽ ശരാശരി ഇന്ത്യാക്കാരൻ എന്തുത്തരം പറയും? ഉത്തരം താഴെ പറയുന്നതാകുമെന്ന് നൂറുതരം ഉറപ്പ് നാസ് സ്‌പേസ് ഷട്ടിൽ 'കൊളംബിയ' ഭൂമിയിലേക്കുള്ള മടക്കയാത്രയിൽ ഭൗമോപരിതലത്തിൽവച്ച് തകർന്ന് ഇന്ത്യൻ വംശജയടക...

മണ്ണു കിളിച്ചും കുന്നുകയറിയും ഫോട്ടോയെടുത്തും ക്യൂരിയോസിറ്റിയുടെ റോവർ! മാനം നോക്കിയിരിക്കുന്ന മാവെന്റെ ലക്ഷ്യം മനുഷ്യവാസം ഒരുക്കൽ: ചൊവ്വയിലെത്തിയ മംഗൾയാനിന്റെ അയൽക്കാരെ പരിചയപ്പെടാം

September 24, 2014

ക്യൂരിയോസിറ്റിയിലെത്തിയ റോവറും മാവനും ഇപ്പോൾ ഇന്ത്യയുടെ മംഗൾയാൻ(മോം). ചൊവ്വയെ അറിയാൻ ശ്രമിക്കുന്ന കൂട്ടുകാരാണിവർ. ചൊവ്വയെ നിരീക്ഷിക്കുന്ന അയൽക്കാർ. വിശേഷങ്ങൾ പങ്കുയ്ക്കാൻ ക്യൂരിയോസിറ്റിയും മോമും ട്വിറ്ററിലും സജീവമാകുന്നു. അങ്ങനെ സൈബർലോകത്തും സാന്നിധ്...

ദുരിത ജീവിതത്തിന്റെ കൈയ്പുനീർ മറന്ന് ഗണപതിക്ക് തേങ്ങ ഉടയ്ക്കാൻ നമ്പി നാരായണൻ എത്തി ; ഇന്ത്യ വെന്നിക്കൊടി പാറിക്കുമ്പോൾ ആദ്യം ഓർക്കേണ്ടത് നമ്മൾ കള്ളനാക്കിയ ഈ മഹാ ശാസ്ത്രജ്ഞനെ

September 24, 2014

തിരുവനന്തപുരം: ശുഭകാര്യങ്ങൾ ഉറപ്പാക്കാൻ ഗണപതി ഭഗവാന് തേങ്ങയുടച്ചാൽ മതിയെന്നാണ് ഹിന്ദു വിശ്വാസം. മഴപെയ്യാനും പെയ്യാതിരിക്കാനും ഗണപതിക്ക് തേങ്ങയുടയ്ക്കും. ഗണപതി ഭഗവാൻ കനിയുമെന്നും വിശ്വാസികൾക്ക് ഉറപ്പാണ്. വിശ്വാസവും ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് ചോദ...

പച്ചയോ കത്തിയോ താടിയോ ?പാട്ടും പാടി നടന്ന തൃശൂരുകാരൻ താടിക്കാരൻ ലോകത്തിന്റെ കന്നിക്കുയിൽ: ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഡോക്ടർ കെ രാധാകൃഷ്ണന്റെ കലാ-ശാസ്ത്ര ജീവിതത്തിലൂടെ

September 24, 2014

മംഗൾയാൻ ചിരിത്രനേട്ടത്തിലെത്തുമ്പോൾ കെ. രാധാകൃഷ്ണന് ആശ്വാസമാണ്. വിമർശനങ്ങൾക്കിടയിൽ നിന്ന് ചൊവ്വാ ദൗത്യത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചതിന്റെ ആഹ്ലാദവും ആ മുഖത്തുണ്ട്. ഇതേ മുഖത്ത് ഇനി നിറക്കൂട്ടുകൾ അണിഞ്ഞ് മറ്റൊരു ദൗത്യമാണ് രാധാകൃഷ്ണൻ ലക്ഷ്യമിടുന്നത്....

പാസ്റ്റർ നടത്തുന്ന ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് അഡ്‌മിഷൻ കിട്ടണമെങ്കിൽ ഗർഭപരിശോധന നിർബന്ധം; കൗമാരക്കാരെ അപമാനിക്കുന്ന നടപടി വിവാദത്തിൽ

September 22, 2014

കോട്ടയം: പാസ്റ്റർ നടത്തുന്ന അനാഥാലയത്തിന്റെ ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് അഡ്‌മിഷൻ കിട്ടണമെങ്കിൽ ഗർഭപരിശോധന നിർബന്ധമാക്കിയത് വിവാദമാകുന്നു. കോട്ടയത്തെ അരീപ്പറമ്പ് ചിൽഡ്രൻസ് ഇന്റർനാഷണൽ വില്ലേജിൽ അഡ്‌മിഷൻ ലഭിക്കണമെങ്കിലാണ് ഗർഭിണിയല്ലെന്ന് ഡോക്ടറുടെ സർട്ടി...

വിവാഹിതരാകാൻ നാടുവിട്ട മുസ്ലിം കമിതാക്കളെ ഒരുമിച്ചു ജീവിക്കാൻ കോടതി അനുവദിച്ചിട്ടും തടസം തീർത്ത് രക്ഷിതാക്കൾ; തിരിച്ചറിയൽ രേഖകൾ നശിപ്പിച്ചു; തുണയായെത്തിയ എസ്എൻഡിപി യൂണിയൻ മെമ്പർഷിപ്പ് നൽകി വിവാഹം നടത്തി

September 22, 2014

തൃശ്ശൂർ: 'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന മഹത്തായ സന്ദേശം ലോകത്തിന് നൽകിയ ശ്രീനാരായണ ഗുരുവിന്റെ പിന്മുറക്കാരുടെ പ്രവർത്തികൾ ഇന്ന് ഗുരുദേവൻ പറഞ്ഞതിന് നേർ വിപരീതമാണ്. ഇപ്പോൾ കേരളത്തിൽ വിവാദമായ ബാർ വിഷയത്തിൽ തന്നെ ശ്രീനാരായണീയർ പല തട്ടിലാണ്. എന്...

ബ്രഹ്മാവിനും വിഷ്ണുവിനും ദേവേന്ദ്രനും നാരദനും എപ്പോഴും താഴേക്ക് നോക്കിയിരിക്കലാണോ പണി? ചാനൽ അവതാരകയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ പുലഭ്യം വിളിയുമായി സംഘപരിവാർ

September 22, 2014

തിരുവനന്തപുരം: ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൈലാസനാഥൻ സീരിയലിലെ കഥാപാത്രങ്ങളെക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ചാനൽ അവതാരകയ്ക്ക് സംഘപരിവാർ അനുകൂലികളുടെ വക തെറിയഭിഷേകം. ചാനൽ അവതാരകയായ തിരുവനന്തപുരം സ്വദേശി ശ്രീജ നായർക്കാണ് ഫേസ്‌ബുക്ക് പോസ്റ്റിന്...

മോഷ്ടിച്ചിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും ക്രൂരമായി തല്ലി.. കണ്ണിൽ മുളകുതേച്ചു.. പുറംലോകം കാണില്ലെന്ന് ഭീഷണിപ്പെടുത്തി; മാലമോഷണം ആരോപിച്ച് പൊലീസ് തല്ലിച്ചതച്ച ലീബ പൊട്ടിക്കരഞ്ഞ് മറുനാടൻ മലയാളിയോട് പറഞ്ഞ കാര്യങ്ങൾ

September 18, 2014

കൊച്ചി: താൻ മോഷ്ടിച്ചിട്ടില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞിട്ടും അവരെന്നെ ക്രൂരമായി തല്ലി. ആദ്യം കരണത്തടിച്ചു. പിന്നെ കാലിൽ ചവിട്ടി, കണ്ണിൽ മുളക് തേച്ചു. കൈവിരലുകൾക്കിടയിൽ പേന കൊണ്ട് ഞെരിച്ചു. ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ തനിക്കുണ്ടായ പീഡനാനുഭവം വിശദീക...

നിയമം കാറ്റിൽപ്പറത്തി തൃശൂരിൽ ശോഭാസിറ്റി നികത്തിയ 19 ഏക്കർ വയൽ രണ്ട് മാസത്തിനകം പൂർവസ്ഥിതിയിലാക്കണമെന്ന് കളക്ടറുടെ ഉത്തരവ്; അഡ്വ. വിദ്യ സംഗീതിന്റെ ഒറ്റയാൾ പോരാട്ടം വിജയത്തിലേക്ക്

September 18, 2014

കൊച്ചി: കൈയിൽ പത്ത് പുത്തനുള്ളവനാണെങ്കിൽ ഇവിടുത്തെ ഏത് നിയമവും അൽപ്പം ഒന്ന് വളച്ചുകൊടുക്കും. ഇത്തരക്കാർക്കെതിരെ ശബ്ദമുയർത്താനും അധികം ആരും കാണില്ല. ഇങ്ങനെയിരിക്കെയാണ് നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി പിഎൻസി മേനോന്റെ ശോഭാ സിറ്റി തൃശ്ശൂർ പുഴക്കൽ പാടത്ത് ...

MNM Recommends