Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വധു എത്തിയത് 17 കോടിയുടെ സാരിയും ആഭരണങ്ങളും അണിഞ്ഞ്; 38 ഏക്കർ നിറഞ്ഞു നിന്ന വിവാഹ വേദിയിലേക്ക് ഒഴുകിയെത്തിയത് 50,000 അതിഥികൾ; വിജയനഗര കൊട്ടാരത്തിന്റെ മാതൃകയിൽ വിവാഹ മണ്ഡപം; 15 ഹെലിപ്പാടുകളും നിറഞ്ഞ് വിഐപി ഹെലികോപ്ടറുകൾ; പട്ടിണി പാവങ്ങളുടെ നാട്ടിൽ നേതാവിന്റെ വിവാഹ ധൂർത്തിന്റെ പേരിൽ ലോകം എങ്ങും സചിത്ര വാർത്തകൾ

വധു എത്തിയത് 17 കോടിയുടെ സാരിയും ആഭരണങ്ങളും അണിഞ്ഞ്; 38 ഏക്കർ നിറഞ്ഞു നിന്ന വിവാഹ വേദിയിലേക്ക് ഒഴുകിയെത്തിയത് 50,000 അതിഥികൾ; വിജയനഗര കൊട്ടാരത്തിന്റെ മാതൃകയിൽ വിവാഹ മണ്ഡപം; 15 ഹെലിപ്പാടുകളും നിറഞ്ഞ് വിഐപി ഹെലികോപ്ടറുകൾ; പട്ടിണി പാവങ്ങളുടെ നാട്ടിൽ നേതാവിന്റെ വിവാഹ ധൂർത്തിന്റെ പേരിൽ ലോകം എങ്ങും സചിത്ര വാർത്തകൾ

കർണാടകയിലെ ഖനിരാജാവാണ് ഗാലി ജനാർദന റെഡ്ഡി. അതിലുപരി ബിജെപി നേതാവ്. മുൻ മന്ത്രി. ഈ വിശേഷങ്ങൾക്ക് അപ്പുറത്തേക്ക് ജനാർദന റെഡ്ഡി മാറുകയാണ്. സാമ്പത്തിക നിയന്ത്രങ്ങൾക്കിടയിലും ഒരു കുറവും വരുത്താതെ മകളുടെ വിവാഹം. 500 കോടി രൂപയാണ് മകൾ ബ്രാഹ്മണിയുടെ വിവാഹത്തിന് റെഡ്ഡ് ചെലവാക്കിയത്. റെഡ്ഡിയുടെ മകളുടെ കഴുത്തിൽ വ്യവസായ പ്രമുഖൻ രാജീവ് റെഡ്ഡി മിന്നുചാർത്തിയത് ലോക മാദ്ധ്യമങ്ങളിൽ പോലും വാർത്തയായി. ബ്രഹമാണ്ഡ വിവാഹ വിശേഷങ്ങൾ അങ്ങനെ ഇന്ത്യയ്ക്ക് പുറത്തും ചർച്ചയാകുന്നു.

പാലസ് ഗ്രൗണ്ടിൽ വിജയനഗര സാമ്രാജ്യത്തിന്റെ കൊട്ടാരത്തിന്റെ മാതൃകയിൽ ഒരുക്കിയ സെറ്റിലാണു വിവാഹച്ചടങ്ങുകൾ നടത്തിയത്. എൽസിഡി സിക്രീനോടുകൂടിയ വിവാഹക്ഷണക്കത്തു പുറത്തിറങ്ങിയതു മുതൽ വിവാഹം വാർത്തകളിൽ ഇടം നേടിയിരുന്നു. ബംഗളൂരു പാലസ് ഗ്രൗണ്ടിൽ 36 ഏക്കറിലാണ് വമ്പൻ വിവാഹവേദി പടുത്തുയർത്തിയത്. വിവാഹത്തിന് ബ്രാഹ്മണി അണിഞ്ഞത് പതിനേഴു കോടിയുടെ സാരിയും 90 കോടിയുടെ ആഭരണവുമാണമായിരുന്നു. ഹംപിയിലെ വിജയവിട്ടാല ക്ഷേത്രത്തിന്റെ മാതൃകയിലാണ് വിവാഹ മണ്ഡപം ഒരുക്കുന്നത്.

വൈദേശിക കലാരൂപങ്ങളടക്കം അണിനിരന്ന ഘോഷയാത്രയും 90 വിഭവങ്ങളടങ്ങിയ ഗംഭീരസദ്യയും സദ്യകഴിഞ്ഞിറങ്ങിയവർക്കെല്ലാം സമ്മാനപ്പൊതിയും.....അങ്ങനെ പോയി വിവാഹ വിശേഷങ്ങൾ. കേന്ദ്രസർക്കാറിന്റെ കള്ളപ്പണവേട്ട കണക്കിലെടുത്ത് വിവാഹമാമാങ്കത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന ബിജെപി. ദേശീയനേതൃത്വത്തിന്റെ നിർദ്ദേശം അവഗണിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പയടക്കമുള്ള നേതാക്കൾ ചടങ്ങിനെത്തി.

വിജയനഗരസാമ്രാജ്യത്തിന്റെ കൊട്ടാരത്തിന്റെ മാതൃകയിലൊരുക്കിയ വിവാഹവേദിയിൽ ജനാർദന റെഡ്ഡിയുടെ മകൾ ബ്രാഹ്മണിയുടെ കഴുത്തിൽ ഹൈദരാബാദിലെ വ്യവസായിയുടെ മകൻ രാജീവ് റെഡ്ഡിയാണ് മിന്നുചാർത്തിയത്. ഘോഷയാത്രയുടെ അകമ്പടിയോടെ, കുതിരകൾവലിക്കുന്ന രഥത്തിലാണ് വധൂവരന്മാർ വേദിയിലേക്കെത്തിയത്. ബ്രസീലിയൻ കലാകാരന്മാരുടെ സാംബനൃത്തം അടക്കം വിവിധ കലാരൂപങ്ങളാണ് ഘോഷയാത്രയിലുണ്ടായിരുന്നത്. പാലസ് ഗ്രൗണ്ടിലേക്ക് റെഡ്ഡിയും കുടുംബവും എത്തിയത് റോൾസ് റോയ്‌സ് കാറിൽ. ഗവർണർ വാജുഭായ് വാല, ബിജെപി. നേതാക്കളായ ബി.എസ്. യെദ്യൂരപ്പ, ജഗദീഷ് ഷെട്ടാർ, ശോഭ കരന്തലജെ, ബസവരാജ് ബൊമ്മെ, മുരുകേഷ് നിറാനി, രേണുകാചാര്യ, ആർഎസ്എസ്. നേതാവ് പ്രഭാകർ ഭട്ട് തുടങ്ങി വൻനിരതന്നെ വിവാഹത്തിനെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജി. പരമേശ്വര എന്നിവർക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തില്ല.

വിവാഹത്തിനെത്തുന്നവരെ സ്വീകരിക്കാൻ എയർഹോസ്റ്റസുമാരെയാണ് നിയോഗിച്ചത്. വിവാഹവേദിക്കുപുറത്ത് ബെല്ലാരിയിലെ പരമ്പരാഗത ഗ്രാമത്തിന്റെ മാതൃക നിർമ്മിച്ചിരുന്നു. വിവാഹത്തോടനുബന്ധിച്ചുള്ള അഞ്ചുദിവസത്തെ ആഘോഷങ്ങൾക്ക് ഞായാറാഴ്ചയാണ് തുടക്കംകുറിച്ചത്. സ്വത്തുക്കൾ വിറ്റാണ് വിവാഹച്ചെലവിനു പണം സ്വരൂപിച്ചതെന്നും ഇതേക്കുറിച്ച് ആർക്കുവേണമെങ്കിലും അന്വേഷിക്കാമെന്നും ജനാർദന റെഡ്ഡി പറയുന്നു. വിവാഹത്തിൽ പങ്കെടുക്കരുതെന്ന നിർദ്ദേശം ബിജെപി. കേന്ദ്രനേതൃത്വം നൽകിയിട്ടില്ലെന്ന് ബി.എസ്. യെദ്യൂരപ്പ ആവർത്തിച്ചു.

വി.വി.ഐ.പികളായ അതിഥികൾക്ക് വന്നിറങ്ങാൻ പതിനഞ്ചു ഹെലിപാഡുകളാണ് ജനാർദന റെഡ്ഡി തയ്യാറാക്കിയിരുന്നത്. ഇതെല്ലാം നിറഞ്ഞു. അമ്പതിനായിരം പേരാണ് ചടങ്ങിനെത്തിയത്. തിരുപ്പതി തിരുമല ക്ഷേത്രത്തിൽ നിന്നുള്ള എട്ടു പ്രധാന പൂജാരിമാരാണ് വിവാഹത്തിന്റെ കാർമികത്വം വഹിച്ചത്. ഹമ്പി സ്മാരകവും ബെല്ലാരിയിലെ ഗ്രാമമായ കൗൾ ബസാറും റെഡ്ഡി പഠിച്ച സ്‌കൂളുമെല്ലാം വേദിയിൽ പുനരാവിഷ്‌കരിച്ചു. ബെല്ലാരിയിലെ പരമ്പരാഗത ഗ്രാമങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലാണ് ഭക്ഷണശാല ഒരുക്കിയത്. ബോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേദി തയ്യാറാക്കിയതിനു പിന്നിലും ബോളിവുഡിലെ പ്രമുഖരായ കലാസംവിധായകരാണ്.

ഹംപിയിലെ വിജയവിട്ടാല ക്ഷേത്രത്തിന്റെ മാതൃകയിലാണ് വിവാഹ മണ്ഡപം ഒരുക്കിയത്. ആനകളും കുതിരകളും രഥങ്ങളുമൊക്കെ അണിനിരക്കുന്ന വമ്പിച്ച വിവാഹത്തിനാണ് ഇന്ന് ബംഗളൂരു സാക്ഷ്യം വഹിച്ചത്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ള വിവിഐപികൾ ചടങ്ങിൽ പങ്കെടുത്തു. ഞായറാഴ്ച ഹൈദരാബാദിൽ നടക്കുന്ന സൽക്കാരത്തോടെയാണു വിവാഹാഘോഷങ്ങൾ സമാപിക്കുന്നത്.

ആദായ നികുതി വകുപ്പിന്റെ കർശന നിരീക്ഷണത്തിലാണ് ആഘോഷങ്ങൾ. അനധികൃത ഖനനത്തിന് ശിക്ഷിക്കപ്പെട്ട ജനാർദന റെഡി ജാമ്യത്തിലിറങ്ങിയാണ് വിവാഹം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP