Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമാധാനം പറഞ്ഞ് മുതലെടുത്ത് കോൺഗ്രസ്; ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്തത് ആർഎസ്എസ്; യഥാർത്ഥത്തിൽ സ്വാതന്ത്ര്യസമരം നടത്തിയത് കമ്മ്യൂണിസ്റ്റുകാർ: എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാരുെ ത്യാഗം മാത്രം ചരിത്രത്തിൽ നിന്നും തുടച്ച് നീക്കപ്പെട്ടത്?

സമാധാനം പറഞ്ഞ് മുതലെടുത്ത് കോൺഗ്രസ്; ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്തത് ആർഎസ്എസ്; യഥാർത്ഥത്തിൽ സ്വാതന്ത്ര്യസമരം നടത്തിയത് കമ്മ്യൂണിസ്റ്റുകാർ: എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാരുെ ത്യാഗം മാത്രം ചരിത്രത്തിൽ നിന്നും തുടച്ച് നീക്കപ്പെട്ടത്?

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന് ശക്തിപകർന്നത് 1885ൽ എഒഹ്യൂം രൂപം നൽകിയ കോൺഗ്രസ് എന്ന പാർട്ടിയുടെ കീഴിലാണ്. എന്നാൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കമ്മ്യൂണിസ്റ്റുകാർക്കുള്ള പങ്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്. എന്നാൽ സമാധാനം പ്രസംഗിച്ച് ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടാൻ കോൺഗ്രസുകാർ ശ്രമിച്ചപ്പോൾ സായുധ വിപ്ലവങ്ങളിലൂടെ കമ്മ്യൂണിസ്റ്റുകാർ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നൽകിയ സംഭാവന വളരെ വിലപ്പെട്ടതാണ്. സ്വാതന്ത്ര്യത്തിന്റെ 71 വർഷം എത്തി നിൽക്കുമ്പോഴും ഇന്ത്യൻ സ്വാതന്ത്രയ സമര ചരിത്രത്തിൽ കമ്മ്യൂണിസ്റ്റുകാർക്കുള്ള പങ്ക് എവിടെയും സ്മരിക്കപ്പെട്ടിട്ടില്ലെന്ന് വേണം പറയാൻ.

കോൺഗ്രസിനുണ്ടായ അതേ പ്രാധാന്യം തന്നെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കമ്മ്യൂണിസ്റ്റുകാർക്കുമുണ്ട്. ഒരു ഭയപ്പാടോടെ തന്നെയാണ് ബ്രിട്ടീഷുകാർ കമ്മ്യൂണിസ്റ്റുകാരെ കണ്ടിരുന്നത്. 1929ൽ ലജിസ്ലേറ്റീവ് അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ ഇർവിൻ പ്രഭു പറഞ്ഞത് ഇങ്ങനെയാണ് ' പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ആശങ്കാ ജനകമാണ്' എന്നാണ്. അതിനാൽ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് സർക്കാരിന്റെ പരിഷ്‌ക്കാരങ്ങളിലൂടെയോ കോൺഗ്രസിന്റെ സമാധാനപരമായ ആശയങ്ങളിലൂടെയോ രാജദ്യത്തിന്റെ സ്വാതന്ത്ര്യം നേടി എടുക്കാനാവില്ലെന്ന് കമ്മ്യൂണിസ്റ്റുകാർ വിശ്വസിച്ചു. ഒരിക്കൽ ബ്രിട്ടീഷ് സാമ്രാജിത്വ കാലഘട്ടം അവസാനിച്ചാൽ രാജ്യം നേരിടുന്ന പട്ടിണിയിൽ നിന്നും നാശത്തിൽ നിന്നും മോചനം ലഭിക്കണമെങ്കിൽ സോഷ്യലിസം നപ്പിലാവണമെന്നും കമ്മ്യൂണിസ്റ്റുകാർ വിശ്വസിച്ചു.

1920-29 കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് നേരെ അത്യന്തം ഗുരുതരമായ ചില ഗൂഢാലോചനകൾ നടന്നു. 1929ലെ മീററ്റ് കോൺസ്പിറസി ഇതിന് ഉത്തമ ഉദാഹരണമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അനധികൃത പാർട്ടിയായിട്ടാണ് കണക്കാക്കിയിരുന്നത്. 1937ഓടെ കോൺഗ്രസ് മന്ത്രാലയം പല സംസ്ഥാനങ്ങളിലും ശക്തി പ്രാപിക്കുകയും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മേലുള്ള നിരോധനം ശക്തമാക്കുകയും ചെയ്തു. എന്നാൽ 1940ൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയതോടെ ഫാസിസ്റ്റ് വിരുദ്ധ ചേരിയായി കമ്മ്യണിസം വീണ്ടും ശക്തി പ്രാപിച്ചു.

സോഷ്യലിസം നടപ്പിലാക്കണമെന്ന ആശയത്തിന് പുറമേ ഇന്ത്യയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന് കോൺഗ്രസിനേക്കാളും മുന്നേ വാദിച്ചതും ആവശ്യം ഉയർത്തിയതും കമ്മ്യൂണിസ്റ്റുകാരാണ്. 1928ൽ കമ്മ്യൂണിസ്റ്റുകാർ വൻകിട യൂണിയനുകൾ സ്ഥാപിക്കുകയും നിരവധി സമരങ്ങൾ സംഘടിപ്പിച്ച് തൊഴിലാളികളെ അണിനിരത്തുകയും ഇന്ത്യയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ചരിത്രം പരിശോധിച്ചാൽ കാണം. 1929വരെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുള്ളിൽ സ്വാതന്ത്ര്യം എന്ന ആവശ്യവുമായി നിന്ന കോൺഗ്രസുകാർ 1930ഓടെയാണ് പൂുർണ്ണ സ്വരാജ് എന്ന ആശയം മുന്നോട്ട് വെയ്ക്ക്ുകയും ഇന്ത്യയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.

അതേസമയം 1930ൽ കമ്മ്യൂണിസ്റ്റുകാർ തങ്ങളുടെതായായ ഒരു പ്ലാറ്റ്‌ഫോം തീർക്കുകയും പൂർണ്ണ സ്വാതന്ത്ര്യം നേടുന്നതിനായി ഒരുപാട് പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാൻ ശ്രമിച്ച് തുടങ്ങുകയും ചെയ്തു. 13 ബ്രിട്ടീഷ് ഫാക്ടറികളും ദേശിയ വത്ക്കരിക്കണമെന്നും അവിടെ തദ്ദേശിയർക്ക് ജോലി നൽകണമെന്നും ആവശ്യപ്പെട്ടു. കൂടാതെ ബാങ്ക്, റെയിൽവേ, ജല ഗതാഗത മാർഗങ്ങൾ, തോട്ടങ്ങൾ എല്ലാം ഇന്ത്യക്കാർക്ക് വേണ്ടി മാത്രമാകണമെന്നും ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റുകാർ മുന്നോട്ട് വെച്ച മറ്റൊരു സ്തുത്യർഹമായ ആവശ്യമായിരുന്നു എട്ട് മണിക്കൂർ മാത്രം ജോലി എന്നത്. അത് ഇന്നും നമ്മൾ അനുഭവിച്ച് പോരുന്നു. ഇത് കൂടാതെ തൊഴിലാളികളുടെ സാഹചര്യം മെച്ചപ്പെടുത്തുക എന്നതും.

ഇതോടെ ജനങ്ങൾക്കിടയിൽ ങ്ങളുടെതായ വഴി തുറന്നിട്ട കമ്മ്യൂണിസ്റ്റുകാർ തൊഴിലാളികളെയും കർഷകരെയും യുവാക്കളെയും തങ്ങളുടെ കീഴിൽ അണിനിരത്താനും ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യിുക്കാനും കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകാർ ശക്തി പ്രാപിച്ചതോടെ ബ്രിട്ടീാഷുകാർ പെഷവാറിലും കാൺപൂരിലും കമ്മ്യൂണിസ്റ്റുകാർക്കെതിരെ കള്ളക്കേസുകൾ ഉണ്ടാക്കുകയും മുസാഫിർ അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി, എസ് എ ഡാഞ്ചേ, ദാസ് ഗുപ്ത, തുടങ്ങിയവരെ ജയിലിലിടക്കുകയും ചെയ്തു.

30ൽ സൂര്യസെന്നിന്റെ നേതൃത്വത്തിൽ നടന്ന ചിറ്റഗോംഗ് ആയുധപുര ആക്രമണം കമ്മ്യൂണിസ്റ്റുകാർ ബ്രിട്ടീഷുകാർക്ക് നൽകിയ ഒരു താക്കീത് ആയിരുന്നു. ബ്രിട്ടീഷുകാരുടെ സമയം അവസാനിക്കാറായെന്ന താക്കീത് കൂടിയായിരുന്നു അത്. വിവധി ട്രേഡ് യൂണിയനുകളെ അണി നിരത്തി 1934ൽ ഓൾ ഇന്ത്യ ടെക്‌സ്‌റ്റൈൽസ് സമരം നടത്താനും കമ്മ്യൂണിസ്റ്റുകാർക്ക് കഴിഞ്ഞു. സമരം ശക്തമായതോടെ ബ്രിട്ടീഷുകാർ കമ്മ്യൂണിസ്റ്റുകാരെ കൂടുതൽ പേടിപ്പെട്ട് തുടങ്ങി. ഇതോടെ പോർട്ട് ബ്ലെയറിലും മറ്റിടങ്ങളിലും ജയിലിൽ കഴിഞ്ഞവരെ മോചിപ്പിക്കാൻ ബ്രിട്ടീഷുകാർ നിർബന്ധിതരായി.

ഈ സമയം പലരും കോൺഗ്രസ് വിട്ട് ജയപ്രകാശ് നാരായൺ രൂപം നൽകിയ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. കമ്മ്യൂണിസ്റ്റും ഇവരോട് സഖ്യം ചേർന്നതോടെ അഭൂത പൂർവ്വമായ വളർച്ചയാണ് കമ്മ്യൂണിസത്തിന് ഉണ്ടായത്. പ്രത്യേകിച്ച് ബംഗാൾ, ആന്ധ്ര, മദ്രാസ്, തിരുവിതാംകൂർ, കൊച്ചി എന്നിവിടങ്ങളിൽ.

സോഷ്യലിസ്റ്റ് പാർട്ടിയോടൊപ്പം ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പെട്ടെന്ന് തന്നെ കർഷകരെ എല്ലാം തങ്ങളുടെ കീഴിൽ അണി നിരത്താൻ കഴിഞ്ഞു. കമ്മ്യൂണിസം ശക്തി പ്രാപിച്ചു. ജനങ്ങളെ സാമ്രാജിത്വത്തിനെതിരെ തിരിക്കുകുയും യുദ്ധം ചെയ്യാൻ സജ്ജരാക്കുകയും ചെയ്തു. 1936ൽ രൂപീകരിക്കപ്പെട്ട കിസാൻ സഭയുടെ അംഗത്വത്തിൽ പെട്ടെന്ന് തന്നെ വൻ കുതിച്ച് ചാട്ടമാണ് ഉണ്ടായത്. അഞ്ച് ലക്ഷത്തിലധികം പേരാണ് ഇതിന്റെ രണ്ടാമത്തെ സമ്മേളന സമയമായപ്പോഴേക്കും അംഗത്വം എടുത്തത്.

1939ൽ യുദ്ധത്തിനെതിരെ നടത്തിയ സമര്തതിൽ ബോംബേയിൽ മാത്രം 90,000 പേർ അണി നിരന്നു. ഇതിന് പുറമേ ബോംബെയിൽ നടന്ന നാവിക കലാപവും പുന്നപ്ര വയലാർ സമരവും ഒക്കെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ എടുത്ത് പറയേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP