Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറക്കത്തിൽ ഉരുണ്ടു നീങ്ങിയ സ്‌കൂൾ ബസ് ഏഴാം ക്ലാസുകാരൻ ബ്രേക്ക് ചെയ്ത് നിർത്തി; സഹപാഠികളായ 19 കുട്ടികളുടെ ജീവൻ രക്ഷിച്ച ആദിലിന് ആശംസാ പ്രവാഹം; മനസാന്നിധ്യം പോകാതെ പെട്ടന്നു ബ്രേക്കിടാൻ ധൈര്യം നൽകിയത് അമ്മാവൻ പഠിപ്പിച്ച പാഠം

ഇറക്കത്തിൽ ഉരുണ്ടു നീങ്ങിയ സ്‌കൂൾ ബസ് ഏഴാം ക്ലാസുകാരൻ ബ്രേക്ക് ചെയ്ത് നിർത്തി; സഹപാഠികളായ 19 കുട്ടികളുടെ ജീവൻ രക്ഷിച്ച ആദിലിന് ആശംസാ പ്രവാഹം; മനസാന്നിധ്യം പോകാതെ പെട്ടന്നു ബ്രേക്കിടാൻ ധൈര്യം നൽകിയത് അമ്മാവൻ പഠിപ്പിച്ച പാഠം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ 12 വയസുകാരൻ ആദിൽ ഇന്ന് ഒരു നാടിന്റെ മുഴുവൻ ഹീറോ ആണ്. തന്റെയും സഹപാഠികളുടെയും ജീവൻ ഒരു അപകടത്തിൽ നിന്നും രക്ഷിച്ചാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആദിൽ ഹീറോയായത്. കണ്ണൂർ പെരിങ്ങത്തൂരിൽ ഇറക്കത്തിൽ ഉരുണ്ടു നീങ്ങിയ സ്‌കൂൾ ബസ് ബ്രേക്ക് ചെയ്തു നിർത്തുകയായിരുന്നു ഈ മിടുക്കൻ.

കടവത്തൂർ വെസ്റ്റ് യുപി സ്‌കൂളിലെ വിദ്യാർത്ഥിയായ ആദിൽ ആണ് അപകടഘട്ടത്തിൽ അനാമാന്യമായ മനോധൈര്യം കാട്ടി കുട്ടികളെ രക്ഷിച്ചത്. പത്തൊമ്പത് വിദ്യാർത്ഥികളായിരുന്നു ആ സമയത്ത് ബസിൽ ഉണ്ടായിരുന്നത്. പെരിങ്ങത്തൂരിൽ ബസ് എത്തിയപ്പോൾ ഡ്രൈവർ പുറത്തിറങ്ങി. അൽപം ഇറക്കമുണ്ടായിരുന്ന സ്ഥലത്ത് ബസ് ഉരുണ്ട് നീങ്ങുകയായിരുന്നു. ഇതോടെ ബസിന് ഉള്ളിൽ നിന്നും കൂട്ടനിലവിളി ശബ്ദമുയർന്നു.

എല്ലാവരും നിലവിളിച്ചപ്പോഴും ഉചിതമായി പ്രവർത്തിക്കുകയാണ് ആദിൽ ചെയ്തത്. പിൻസീറ്റിലിരിക്കുകയായിരുന്ന ആദിൽ ഓടി മുന്നിലെത്തുകയും ബ്രേക്ക് ചവിട്ടി വാഹനം നിർത്തുകയുമായിരുന്നു. ബഹളം കേട്ട് പിന്നാലെ ഓടിയെത്തിയ ഡ്രൈവർ ബസിൽ ചാടിക്കയറി ബസ് നിയന്ത്രണത്തിലാക്കി. അണിയാരത്ത് കല്ലിങ്കൽ റഷീദ്, റബീബ ദമ്പതികളുടെ മകനാണ് ആദിൽ.

'ബ്രേക്ക് ചവിട്ടിയാൽ വണ്ടി നിൽകും' എന്ന് അമ്മാവൻ പഠിപ്പിച്ചു നൽകിയ കാര്യമാണ് ആദിൽ പയറ്റിയത്. അമ്മാവനൊപ്പം വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവിംഗിനെ കുറിച്ചുള്ള കാര്യങ്ങൾ ഈ മിടുക്കൻ ചോദിച്ചു മനസിലാക്കിയിരുക്കുന്നു. ഈ അറിവാണ് തനിക്ക് ധൈര്യം നൽകിയതെന്നാണ ആദിൽ പയുന്നത്.

സംഭവത്തിനു ശേഷം സ്‌കൂളിലും നാട്ടിലും താരമായിരിക്കുകയാണ് ആദിൽ. മുൻ മന്ത്രി കെ.പി മോഹനനുൾപ്പെടെയുള്ളവർ വീട്ടിലെത്തി അനുമോദനം അറിയിച്ചു. സ്‌കൂളിൽ ആദിലിനെ പിടിഎയുടെ നേതൃത്വത്തിൽ ആദരിച്ചു. സോഷ്യൽ മീഡിയിലും ആദിൽ താരമാണ്. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ആദിലിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP