Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയുടെ വിവാദ നിയമനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും അതൃപ്തി; വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നുള്ള നിയമനത്തിൽ ഹൈക്കോടതി ഇടപെട്ടതോടെ എം വി ജയരാജനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ച് തലശ്ശേരി എംഎൽഎ; യുവ നേതാവിന്റെ ഭാര്യയുടെ അനർഹ നിയമനത്തെ ന്യായീകരിക്കാൻ സംവരണത്തെ കൂട്ടുപിടിക്കുന്നതിൽ അണികൾക്കിടയിലും അമർഷം

എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയുടെ വിവാദ നിയമനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും അതൃപ്തി; വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നുള്ള നിയമനത്തിൽ ഹൈക്കോടതി ഇടപെട്ടതോടെ എം വി ജയരാജനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ച് തലശ്ശേരി എംഎൽഎ; യുവ നേതാവിന്റെ ഭാര്യയുടെ അനർഹ നിയമനത്തെ ന്യായീകരിക്കാൻ സംവരണത്തെ കൂട്ടുപിടിക്കുന്നതിൽ അണികൾക്കിടയിലും അമർഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്ന് ഭാര്യ ഷഹലയ്ക്കു കണ്ണൂർ സർവകലാശാലയിൽ അദ്ധ്യാപികയായി നിയമനം തരപ്പെടുത്തിയ നടപടി വിവാദമായതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും കടുത്ത അതൃപ്തി. വിവാദം പാർട്ടിയുടെയും സർക്കാറിന്റെയും പ്രതിച്ഛായ കെടുത്തും വിധം വലുതായതോടെയാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടത്. ഇതോടെ വിവാദത്തിൽ വിശദീകരണവുമായി എ.എൻ. ഷംസീർ എംഎ‍ൽഎ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. മുഖ്യമന്ത്രി വിദേശത്തായതിനാൽ അദ്ദേഹത്തിന്റെ പി.എയും സിപിഎം. നേതാവുമായ എം വി ജയരാജനോടാണു കാര്യങ്ങൾ വിശദീകരിച്ചത്.

എംഎ‍ൽഎയുടെ ഭാര്യക്കു നിയമനം നൽകാനായി നിയമനവിജ്ഞാപനം തിരുത്തുകയും പട്ടികയിലെ ഒന്നാം റാങ്കുകാരിയെ മറികടക്കുകയും ചെയ്തെന്ന പരാതി സിപിഎമ്മിനെക്കൂടി പ്രതിക്കൂട്ടിലാക്കുന്ന വിവാദമായി കത്തിപ്പിടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഷംസീർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.

ഷംസീറിന്റെ ഭാര്യ പി.എം. സഹലയ്ക്കു കണ്ണൂർ സർവകലാശാലയിലെ സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ അസി. പ്രഫസർ നിയമനം നൽകിയതു നിയമപരമല്ലെന്ന് ആരോപിക്കുന്ന ഹർജിയിൽ സർവകലാശാലയുടെ വിശദീകരണം ഹൈക്കോടതി തേടിയിരുന്നു. കരാർ നിയമനങ്ങൾക്ക് ഇതുവരെ സംവരണം നടപ്പാക്കിയിട്ടില്ലാത്ത സർവകലാശാല ഇത്തവണ സംവരണത്തിന്റെ പേരിൽ തന്റെ നിയമനാർഹത മറികടന്നതായി ആരോപിച്ചു കണ്ണൂർ ചാവശേരി സ്വദേശി ഡോ. എംപി. ബിന്ദുവാണു ഹർജി നൽകിയത്. സംവരണക്രമം സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാൻ കോടതി സർവകലാശാലയോട് ആവശ്യപ്പെട്ടു.

തന്റെ അർഹത മറികടന്ന് എംഎൽഎയുടെ ഭാര്യക്കു നിയമനം നൽകിയെന്നാണു ഹർജിക്കാരിയുടെ ആക്ഷേപം. 2015 ജൂൺ 24 മുതൽ ഹർജിക്കാരി കരാറടിസ്ഥാനത്തിൽ സർവകലാശാലയിൽ സയൻസ് അസി. പ്രഫസറായി പ്രവർത്തിക്കുകയാണ്. കരാർ കാലാവധി 2018 ജൂൺ 22നു തീരുന്നതിനു മുൻപു സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ അസി. പ്രഫസർ നിയമനത്തിനു സർവകലാശാല അപേക്ഷ ക്ഷണിച്ചു.

ജൂൺ 14ലെ വോക്ക്ഇൻഇന്റർവ്യൂവിൽ പങ്കെടുത്തു. റാങ്ക് ലിസ്റ്റ് വന്നിട്ടില്ല. എന്നാൽ, ഇന്റർവ്യൂവിൽ തനിക്ക് ഒന്നാം റാങ്ക് ഉണ്ടെന്നും അഞ്ചു മാർക്കിന്റെ വ്യത്യാസത്തിൽ സഹല രണ്ടാമതാണെന്നും ഡിപ്പാർട്‌മെന്റിൽനിന്ന് അറിഞ്ഞു. പിന്നീടു സഹലയ്ക്കു നിയമനം ലഭിച്ചു. സംവരണതത്വമനുസരിച്ചു നിയമനം നടത്തിയെന്നാണു സർവകലാശാല പറയുന്നത്. ഭരണത്തിലുള്ള പാർട്ടിയിലെ എംഎൽഎയുടെ ഭാര്യക്ക് അനർഹമായ നിയമനം നൽകിയതു ന്യായീകരിക്കാനാണു സംവരണത്തിന്റെ പേരു പറയുന്നത്. നിയമവിരുദ്ധവും സ്വേച്ഛാപരവുമായ നിയമനം റദ്ദാക്കി, അർഹതപ്പെട്ട നിയമനം തനിക്കു നൽകണമെന്നു ഹർജിക്കാരി ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP