Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾക്കെതിരെ ആം ആദ്മി പാർട്ടി പ്രത്യക്ഷ സമരത്തിലേക്ക്; ഓക്സിജൻ സിറ്റിക്കെതിരെ ജനസഭ പ്രക്ഷോഭ യാത്ര തൃശ്ശൂരിൽ; സമരവാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാദ്ധ്യമങ്ങളെ പിന്തിരിപ്പിക്കാൻ പ്രത്യേക പരസ്യ പാക്കേജുകളുമായി ഏജൻസികൾ

ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾക്കെതിരെ ആം ആദ്മി പാർട്ടി പ്രത്യക്ഷ സമരത്തിലേക്ക്; ഓക്സിജൻ സിറ്റിക്കെതിരെ ജനസഭ പ്രക്ഷോഭ യാത്ര തൃശ്ശൂരിൽ; സമരവാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാദ്ധ്യമങ്ങളെ പിന്തിരിപ്പിക്കാൻ പ്രത്യേക പരസ്യ പാക്കേജുകളുമായി ഏജൻസികൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അനുമതിയൊന്നും ലഭിക്കാതിരുന്നിട്ടും പൊതുജനങ്ങളെ കബളിപ്പിക്കുന്ന വിധത്തിൽ സ്വകാര്യ ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ടു പോകുന്ന ബോബി ചെമ്മണ്ണൂരിനെതിരെ മുഖ്യധാരാ പാർട്ടികളും മാദ്ധ്യമങ്ങളും നിശബ്ദത തുടരുകയാണ്. ഇതിനിടെ തട്ടിപ്പിനെ കരുതിയിരിക്കുക എന്ന മുന്നറിയിപ്പുമായി ആം ആദ്മി പാർട്ടി സമരം ഏറ്റെടുക്കുന്നു. ഓക്സിജൻ സിറ്റിയെന്ന പുതിയ പദ്ധതിയുടെ പേരിൽ വീണ്ടും മലയാളികളെ പറ്റിക്കാൻ ഒരുങ്ങിയതോടെ ഇതിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകാൻ ആംആദ്മി പാർട്ടി തീരുമാനിച്ചതെന്ന്. മണ്ണുത്തി വട്ടകവലയിൽ തുടങ്ങാനിരിക്കുന്ന ഓക്സിജൻ സിറ്റി പദ്ധതി തട്ടിപ്പാണെന്ന് ആംആദ്മി പ്രവർത്തകർ നടത്തിയ അന്വേഷണത്തിലും വ്യക്തമായതോടെയാണ് പ്രധിഷേധവുമായി രംഗത്തിറങ്ങുന്നത്.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂർ നടത്താൻ ലക്ഷ്യമിടുന്നത് സാമ്പിത്തക തട്ടിപ്പുകളാണെന്ന വ്യക്തമായ സൂചന പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. സംഭവത്തിലെ വസ്തുതകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആം ആദ്മിയും സമരമുഖത്തേക്ക് എത്തുന്നത്. നാളെ നടക്കുന്ന ആം ആദ്മി ജനസഭയുടെ പ്രക്ഷോഭ ജാഥ തൃശ്ശൂർ വടക്കേനടയിൽ നിന്നും ആരംഭിച്ച് എട്ട് കിലോമീറ്റർ അകലെയുള്ള മണ്ണുത്തിയിൽ സമാപിക്കും. അവിടെ വച്ച് ബോബി ചെമ്മണ്ണൂരിന്റെ വിവിധ തട്ടിപ്പുകളെകുറിച്ചുള്ള ലഘുലേഖ വിതരണം നടത്തും. ആംആദ്മി പാർട്ടി നേതാക്കളായ സിആർ നീലകണ്ഠൻ കെ അജിത, ടികെ വാസു, ജോയ് കൈതാരം തുടങ്ങിയവർ പങ്കെടുക്കും.

അതേസമയം പ്രത്യക്ഷമായ സമരത്തിലേക്ക് ആം ആദ്മി രംഗത്തിറങ്ങുന്നതോടെ മുഖ്യധാരാ മാദ്ധ്യമങ്ങൾക്കും മൗനം വെടിയേണ്ട അവസ്ഥയുണ്ടാകും. അതുകൊണ്ട് തന്നെ ഇപ്പോൾ വൻകിട പരസ്യ ഏജൻസികൾ വഴി മാദ്ധ്യമങ്ങളെ സ്വാധീനിക്കാനുള്ള ശ്രമവും ബോബിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ആം ആദ്മി നടത്തുന്ന സമരത്തെ അവഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. സമരവാർത്തയിൽ നിന്നും മാറിനിൽക്കുന്നതിനായി എല്ലാ മാദ്ധ്യമങ്ങൾക്കും പ്രത്യേക പരസ്യ പാക്കേജും ബോബി പ്രഖ്യപിച്ചിട്ടുണ്ടെന്നുമാണ് സൂചന.

ആംആദ്മി പാർട്ടി ഉയർത്തുന്ന പ്രതിഷേധത്തോടെ ബോബിയുടെ ബിസിനസിൽ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്ന ആശങ്കയാണ് സമരത്തെ ചെറുക്കാൻ വേണ്ടി മാദ്ധ്യമങ്ങലെ ചാക്കിലാക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ. ഓക്‌സിജൻ സിറ്റിയെന്ന പുതിയ പദ്ധതിയുടെ പേരിൽ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് വീണ്ടും മലയാളികളെ പറ്റിക്കാൻ ഒരുങ്ങിയതോടെയാണ് ഇതിനെതിരെ വിപുലമായ ക്യാമ്പയിനൊരുക്കി ആം ആദ്മികൾ സമരവുമായി രംഗത്തെത്തുന്നത്.

പൊതുസേവകന്റേയും സത്കർമ്മങ്ങളുടേയും അംബാസിഡറായി മാന്യതയുടെ മുഖംമൂടിയണിഞ്ഞ ബോബി ചെമ്മണ്ണൂർ പക്ഷേ സ്വന്തം സ്ഥാപനത്തിലെ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വാർത്ത അടക്കം പുറത്തുവന്നിരുന്നു. റിസർവ് ബാങ്കിന്റെ നിയമം ലംഘിച്ച് കോടികൾ സമാഹരിക്കുന്നതും സംബന്ധിച്ച തെളിവുകൾ പുറത്ത് വന്നതോടെയാണ് ബോബി ചെമ്മണൂരിനെതിരെ പരസ്യമായ പ്രതിഷേധങ്ങൾ ശക്തമായത്. ഇതോടെ ബോബി ചെമ്മണൂരിന്റെ സ്ഥാപനത്തിലെ നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിക്കുകയായിരുന്നു.

നിക്ഷേപങ്ങൾ ഈ നിലയിൽ പിൻവലിക്കൽ തുടർന്നാൽ കടുത്ത സാമ്പത്തീക പ്രതിസന്ധിയിലേക്ക് ബോബി ചെമ്മണൂർ ഗ്രൂപ്പ് നീങ്ങുമെന്ന ആശങ്കയാണ് പുതിയ തട്ടിപ്പു പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് പിന്നിൽ.ഇപ്പോൾ ബോബി നടത്തികൊണ്ടിരിക്കുന്നതും മുൻപ് നടത്തിയിരുന്നതുമായ എല്ലാ തട്ടിപ്പുകളെകുറിച്ചും ഇപ്പോൾ വ്യാപകമായ അന്വേഷണമാണ് ഉപഭോക്താക്കളും നടത്തുന്നത്. ഇത്തരം തട്ടിപ്പുകളെകുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നതോടെയാണ് ബോബിയുടെ ബിസിനസിൽ ഗണ്യമായ ഇടിവ് ഉണ്ടായത്. ത്തരം തട്ടിപ്പുകാരെ തടയേണ്ടതും ഇവരുടെ കള്ളികൾ പുറത്തു കൊണ്ട്വരേണ്ടതും സമൂഹത്തിന്റെ ആവശ്യകതയാണെന്ന യാഥാർഥ്യം ഉൾക്കൊണ്ടാണ് തങ്ങൾ സമരത്തിനിറങ്ങുന്നതെന്നും ആംആദ്മി പാർട്ടി നേതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP