Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു; ആ കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് 'അമ്മ' മാപ്പുപറയുമായിരിക്കും, അല്ലേ? ദിലീപിനെ തിരിച്ചെടുത്ത താരസംഘടനക്കെതിരെ സംവിധായകൻ ആഷിഖ് അബു; മലയാള സിനിമാ ലോകത്ത് വരാനിരിക്കുന്നത് ചേരിപ്പോരുകളുടെ തുടക്കമോ?

ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു; ആ കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് 'അമ്മ' മാപ്പുപറയുമായിരിക്കും, അല്ലേ? ദിലീപിനെ തിരിച്ചെടുത്ത താരസംഘടനക്കെതിരെ സംവിധായകൻ ആഷിഖ് അബു; മലയാള സിനിമാ ലോകത്ത് വരാനിരിക്കുന്നത് ചേരിപ്പോരുകളുടെ തുടക്കമോ?

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ബലാത്സംഗ കേസ് പ്രതി ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത തീരുമാനം ഇന്നലെയാണ് പുറത്തുവന്നത്. മോഹൻലാൽ അടങ്ങുന്ന പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അജണ്ടക്ക് പുറത്തായി തന്നെ ഈ കാര്യം കൊണ്ടുവന്നാണ് താരത്തെ വെള്ളപൂശിയത്. ഇതിനെതിരെ മലയാളം സിനിമാക്കാരുടെ വനിതാ കൂട്ടായ്മ രംഗത്തു വന്നതിന് പിന്നാലെ സംവിധായകൻ ആഷിഖ് അബുവും രംഗത്തെത്തി. താരസംഘടനയിലെ പഴയൊരു ചേരിപ്പോര് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് വിമർശനം ആഷിഖ് അബു രംഗത്തെത്തിത്.

മരണം വരെ അമ്മയുടെ പടിക്ക് പുറത്തായിരുന്ന നടൻ തിലകന്റെ ചിത്രം ഫേസ്‌ബുക്കിൽ ഷെയർ ചെയ്തുകൊണ്ടാണ് ആഷിഖ് അബുവിന്റെ വിമർശനം. ക്രിമിനൽ കേസിൽ പ്രതി അല്ലാതിരുന്നിട്ടും സിനിമാ തമ്പുരാക്കന്മാർ പടിക്ക് പുറത്ത് നിർത്തിയിരുന്ന തിലകൻ ചേട്ടനോട് അമ്മ മാപ്പ് പറയുമായിരിക്കുമല്ലേ എന്ന ചോദ്യമാണ് ആഷിഖ് അബു ഉന്നയിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിനെ വീണ്ടും അമ്മയിൽ എത്തിക്കാനുള്ള തീരുമാനം ഇന്നലെ ചേർന്ന ജനറൽ ബോഡി യോഗവും എക്സിക്യൂട്ടീവ് കമ്മറ്റിയും തീരുമാനിച്ച സാഹചര്യത്തിലാണ് ആഷിഖ് അബുവിന്റെ വിമർശനം. സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി അമ്മയുടെ തീരുമാനത്തെ അപലപിച്ചതിന് തൊട്ടു പിന്നാലെയാണ് ആഷിഖ് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റും എത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പേരും വന്നതിന് പിന്നാലെ നടനെതിരെ ശക്തമായ നിലപാടാണ് ആഷിഖ് അബു ഉൾപ്പെടെയുള്ളവർ സ്വീകരിച്ചിരുന്നത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടതിന് പിന്നാലെ പ്രതികണങ്ങൾ പുറത്തുവരുന്നത് സിനിമയിൽ ഇനിയും വിവിധ ചേരികൾ ഉടലെടുക്കുമെന്നതിന്റെ തെളിവാണ്. തിലകനെതിരെ നിലപാട് കൈക്കൊണ്ട മോഹൻലാൽ തന്നെയാണ് ഇപ്പോൾ അമ്മുടെ പ്രസിഡന്റ് സ്ഥാനത്ത്്.

അമ്മയുടെ യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കുമോ എന്ന ചോദ്യം വനിതാ അംഗമായ ഊർമിളാ ഉണ്ണിയെ കൊണ്ടാണ് വേദിയിൽ ഉയർത്തിയത്. ഇതിന് പുറത്താക്കിയത് നിയമപരമല്ലെന്നും ദിലീപ് കോടതിയിൽ പോയാൽ സംഘടന കുടുങ്ങുമെന്നും പറഞ്ഞു. നേരത്തെ ഇത്തരത്തിൽ ജഗതി ശ്രീകുമാറിനെതിരെ ആരോപണം ഉണ്ടായപ്പോൾ സസ്‌പെന്റ് ചെയ്യുകയാണ് ചെയ്തത്. പുറത്താക്കണമെങ്കിൽ അതിന് സങ്കീർണ്ണമായ നടപടികളുണ്ട്. ആദ്യം കുറ്റപത്രം തയ്യാറാക്കണം. അതിന് ശേഷം ദിലീപിൽ നിന്ന് വിശദീകരണം ചോദിക്കണം. വിശദീകരണം പിരശോധിച്ച് തീരുമാനം എടുക്കണം. ഇവിടെ ആരും കുറ്റപത്രം നൽകിയില്ല. വിശദീകരണവും കിട്ടിയില്ല. അതുകൊണ്ട് അമ്മയുടെ ചട്ടപ്രകാരമല്ല തീരുമാനം എടുത്തത്. പ്രത്യേക സാഹചര്യത്തിലെ ഈ നടപടി അമ്മയുടെ പുതിയ എക്‌സിക്യൂട്ടിവ് പുനപരിശോധിക്കുമെന്നായിരുന്നു ഇടവേള ബാബു വിശദീകരിച്ചത്.

ദിലീപിന്റെ പുറത്താക്കലിനെ എക്‌സിക്യൂട്ടീവ് അസാധുവാക്കുമന്ന സൂചനയും നൽകി. തൽകാലം വിവാദം ഒഴിവാക്കാൻ ദിലീപിനെ സസ്‌പെൻഷനിൽ നിർത്തും. വിചാരണ കഴിഞ്ഞ് കോടതി കുറ്റവിമുക്തനാക്കിയാൽ സ്വീകരിക്കുകയും ചെയ്യും. ഇതാണ് തീരുമാനം. അമ്മയുടെ പുതിയ എക്‌സിക്യൂട്ടീവിൽ ദിലീപിനെ പിന്തുണയ്ക്കുന്നവർക്കാണ് ഭൂരിപക്ഷം. മമ്മൂട്ടിയും പൃഥ്വിരാജും രമ്യാ നമ്പീശനും പുറത്തായി. ഈ സാഹചര്യത്തിൽ ദിലീപ് അനുകൂലികൾ മാത്രമുള്ള എക്‌സിക്യൂട്ടീവ് പുറത്താക്കൽ തീരുമാനം റദ്ദാക്കും. അതിന് ശേഷം സസ്‌പെൻഷനും. നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദിലീപിന്റെ പേരുണ്ട്. അതുകൊണ്ട് തന്നെ ഇരയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് വരുത്താനായി ദിലീപിനെ സസ്‌പെന്റ് ചെയ്യും. അങ്ങനെ സസ്‌പെന്റ് ചെയ്താൽ കുറ്റപത്രം പോലും കൊടുക്കേണ്ടി വരില്ല. വിചാരണ തീരും വരെ അത് തുടരാനാണ് നീക്കം. ദിലീപിനെ പുറത്താക്കിയത് പൃഥ്വിരാജിന്റെ പിടിവാശിയാണെന്ന് വരുത്താനാണ് നീക്കം. ഈ സാഹചര്യത്തിലാണ് അമ്മയുടെ തീരുമാനത്തെ ഡബ്ല്യൂ സി സിയും ചോദ്യം ചെയ്യുന്നത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായ ശേഷം അടുത്ത ദിവസം മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിൽ താരമായത് പൃഥ്വിരാജായിരുന്നു. ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ താര സംഘടന പിളരുമെന്ന സൂചനയാണ് നടൻ നൽകിയത്. ചർച്ച തുടങ്ങിയപ്പോൾ ദിലീപിനെ പുറത്താക്കാനാവില്ലെന്ന് തന്നെയായിരുന്നു ജനറൽ സെക്രട്ടറിയായ മമ്മൂട്ടിയുടെ നിലപാട്. സംഘടനയുടെ ബൈലോ ഉയർത്തിപ്പിടിച്ചാണ് മമ്മൂട്ടി ന്യായീകരിച്ചത്. ഇതോടെ തനിക്കു പറയാനുള്ള കാര്യങ്ങൾ പുറത്തു മാധ്യമങ്ങളോട് പറയുമെന്ന നിലപാട് പൃഥ്വി സ്വീകരിച്ചു. ആസിഫ് അലിയും രമ്യാ നമ്പീശനും പൃഥ്വിക്കൊപ്പം നിന്നു. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. ദിലീപിനെ പുറത്താക്കണമെന്ന് ആസിഫ് അലി തുറന്നടിച്ചു. ഭരണഘടന പ്രകാരം അതിന് കഴിയില്ലെന്ന് മമ്മൂട്ടി പറഞ്ഞു.

അങ്ങനെയാണെങ്കിൽ ഭരണഘടനയനുസിരിച്ച് പല പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും തന്റെ സിനിമകൾ കൂവി തോൽപ്പിച്ചതും ഡിസ്ട്രിബ്യൂട്ടർമാരെ സ്വാധീനിച്ച വിഷയങ്ങളും പൃഥ്വി ഉയർത്തി. നിങ്ങൾ ഭരണഘടന പ്രകാരം തീരുമാനമെടുത്തോളൂവെന്നും ഞാൻ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയാമെന്നും പൃഥ്വി തുറന്നടിച്ചു. ഇതോടെ തർക്കത്തിൽ ഇടപ്പെട്ട മോഹൻലാൽ, പൃഥ്വിയുടെ കൈപിടിച്ച് ഇരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് വേഗത്തിൽ പ്രസ്താവന ഇറക്കാനും തീരുമാനിച്ചു. നടിക്കുള്ള പിന്തുണ മാധ്യമങ്ങളോട് നേരിട്ട് അറിയിക്കണമെന്ന ആവശ്യവും മമ്മൂട്ടി അംഗീകരിച്ചു. അങ്ങനെയാണ് പുറത്താക്കൽ തീരുമാനം വന്നത്. എട്ട് പേർ മാത്രമാണ് ഈ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തത്. അതുകൊണ്ട് തന്നെ ഭൂരിപക്ഷ തീരുമാനമായി എത് കണക്കാക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടെന്നാണ് അമ്മയിലെ ഔദ്യോഗിക വിഭാഗത്തിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP