Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാദിയയ്ക്ക് വേണ്ടി പച്ചവെളിച്ചമുണ്ടാക്കി; ജീവകാരുണ്യത്തിന്റെ പേരിൽ ട്രെയിനികളെ ഭീഷണിപ്പെടുത്തി പണപ്പിരിവും; ഹവിൽദാർ അബീഷിന് സസ്പെൻഷൻ; നടപടി ഒഴിവാക്കാൻ ഡിഐജിയുടെ പാഴ്ശ്രമം; വാർത്ത ചോർത്തരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം; മാധ്യമപ്രവർത്തകരുടെ ഫോൺ പോലും എടുക്കാൻ മടിച്ച് അടൂർ കെഎപി ഉദ്യോഗസ്ഥർ; ആരോപണവിധേയനെ സംരക്ഷിക്കുന്നത് ആർക്ക് വേണ്ടി?

ഹാദിയയ്ക്ക് വേണ്ടി പച്ചവെളിച്ചമുണ്ടാക്കി; ജീവകാരുണ്യത്തിന്റെ പേരിൽ ട്രെയിനികളെ ഭീഷണിപ്പെടുത്തി പണപ്പിരിവും; ഹവിൽദാർ അബീഷിന് സസ്പെൻഷൻ; നടപടി ഒഴിവാക്കാൻ ഡിഐജിയുടെ പാഴ്ശ്രമം; വാർത്ത ചോർത്തരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം; മാധ്യമപ്രവർത്തകരുടെ ഫോൺ പോലും എടുക്കാൻ മടിച്ച് അടൂർ കെഎപി ഉദ്യോഗസ്ഥർ; ആരോപണവിധേയനെ സംരക്ഷിക്കുന്നത് ആർക്ക് വേണ്ടി?

ശ്രീലാൽ വാസുദേവൻ

അടൂർ: കേരളാ ആംഡ് പൊലീസ് മൂന്നാം ബറ്റാലിയനിലെ പൊലീസ് ട്രെയിനികളിൽ നിന്ന് പണം പിരിച്ച പരിശീലന ചുമതലയുള്ള ഹവിൽദാർ അബീഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ വാർത്ത പുറത്തു പോകാതിരിക്കാൻ കെഎപിയിൽ ഭീഷണിയുടെ ഉരുക്കു മതിൽ. ഇതു കാരണം സസ്പെൻഷൻ സ്ഥിരീകരിക്കാൻ ക്യാമ്പിലെ ഉദ്യോഗസ്ഥരെ പലരെയും വിളിച്ചെങ്കിലും ഫോൺ എടുക്കാൻ മടി. ഇനി എടുത്തവരാകട്ടെ ഒന്നുമറിയില്ല, പറയാൻ അനുവാദമില്ല എന്നൊക്കെ പറഞ്ഞ് പെട്ടെന്ന് തന്നെ ഫോൺ വയ്ക്കുകയും ചെയ്തു.

മുമ്പും പലതവണ ആരോപണ വിധേയനാവുകയും അന്വേഷണം നേരിടേണ്ടി വരികയും ചെയ്ത് അബീഷിനെ സംരക്ഷിക്കാൻ വേണ്ടി ഇടപെടുന്നത് കേരളാ പൊലീസിലെ ഒരു ഡിഐജിയാണെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം. ഇത്തവണയും ഇതിനായി ഇയാൾ ശ്രമിച്ചിരുന്നു. എന്നാൽ, ട്രെയിനികളിൽ നിന്ന് പണം പിരിച്ച വിവരം മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ പുറത്തു വിട്ടതോടെ നടപടി എടുക്കാതെ രക്ഷയില്ലെന്നായി. എങ്കിലും, ചെറിയൊരു ശിക്ഷയിൽ കാര്യങ്ങൾ ഒതുക്കി, മാധ്യമങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കാൻ അബീഷിന് സൗകര്യം നൽകുന്നതിന് വേണ്ടിയാണ് സസ്പെൻഷൻ വാർത്ത പൂഴ്‌ത്തി വച്ചത്.

ഹാദിയ കേസ് കൊടുമ്പിരിക്കൊണ്ട സമയത്ത് കെഎപി മൂന്നാം ബറ്റാലിയനിൽ പച്ചവെളിച്ചം എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് സൃഷ്ടിക്കപ്പെട്ടിരുന്നു. ഈ ഗ്രൂപ്പിലൂടെ ഹാദിയ കേസ് നടത്തിപ്പ് ഫണ്ട് പിരിച്ചുവെന്ന് അബീഷിനെതിരേ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. അന്ന് ഡിജിപിയുടെ നേരിട്ടുള്ള അന്വേഷണമാണ് നടന്നത്. അതിന്മേൽ തുടർ നടപടി ഒന്നും ഉണ്ടാകാതെ വന്നതോടെയാണ് ഇയാൾ പിരിവ് പൂർവാധികം ഭംഗിയായി തുടർന്നു വന്നത് എന്ന് പറയുന്നു.

കുഞ്ഞിന്റെ ചികിൽസയ്ക്ക് എന്ന് പറഞ്ഞ് നാല് പൊലീസ് ട്രെയിനികളിൽ നിന്നും പണം പിരിച്ചുവെന്നും സംഭവം വിവാദമായപ്പോൾ തിരികെ നൽകിയെന്നുമാണ് ആംഡ് പൊലീസ് ഇൻസ്പെക്ടർ നൽകിയ അന്വേഷണ റിപ്പോർട്ടിൽ ഉള്ളെന്നാണ് സൂചന. അതേസമയം, ജീവകാരുണ്യ പ്രവർത്തനത്തിനെന്ന് പറഞ്ഞ് പല ട്രെയിനികളിൽ നിന്നുമായി ആരോപണ വിധേയൻ ഒന്നരലക്ഷത്തോളം രൂപ സമാഹരിച്ചുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരിക്കുന്നത്. ട്രെയിനികളുടെ പരിശീലന ചുമതല ഇയാൾക്കുള്ളതിനാൽ പിരിവ് എളുപ്പമായി.

ഇവരിൽ നിന്ന് എടിഎം കാർഡ് വാങ്ങി പാസ്വേർഡും മനസിലാക്കി ഇയാൾ നേരിട്ട് പണം പിൻവലിച്ചുവെന്നും പറയപ്പെടുന്നുണ്ട്. ഒരാളിൽ നിന്ന് പണം വാങ്ങിയ കാര്യം മറ്റൊരാൾ അറിയരുതെന്നും നിർബന്ധമുണ്ടായിരുന്നു. ട്രെയിനികൾ തമ്മിൽ സംസാരിക്കുന്നതിനിടെയാണ് തങ്ങളിൽ ഓരോരുത്തരിൽ നിന്നും ഹവിൽദാർ പണം പിരിച്ചിട്ടുണ്ടെന്ന വിവരം പരസ്പരം അറിയുന്നത്. ഈ വിവരം ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലുമെത്തിയപ്പോഴാണ് അന്വേഷണം ഉണ്ടായത്.

ഇത്തരക്കാർക്കെതിരേ സർക്കാർ അനുകൂല നടപടികൾ സ്വീകരിക്കുന്നതാണ് ഈ പ്രവണത വർധിക്കാൻ കാരണമായിരിക്കുന്നത്. സ്ലീപ്പർ സെല്ലുകളിൽ പ്രവർത്തിക്കുന്നവരെ ഉന്നത ഉദ്യോഗസ്ഥർ ഭയപ്പെടുന്നുവെന്നതും വസ്തുതയാണ്. ഇവർക്കെതിരേ റിപ്പോർട്ട് എഴുതുകയോ നടപടിയെടുക്കുകയോ ചെയ്താൽ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെടുമെന്നത് തന്നെയാണ് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP