1 aed = 17.64 inr 1 eur = 77.16 inr 1 gbp = 87.88 inr 1 kwd = 216.58 inr 1 sar = 17.13 inr 1 usd = 65.31 inr

Sep / 2017
26
Tuesday

നായരായ അനിൽകുമാർ സൗദിയിൽ വെച്ച് ഇസ്ലാം സ്വീകരിച്ച് ഫൈസലായപ്പോൾ തുടങ്ങിയ പ്രശ്‌നങ്ങൾ; ഭാര്യയ്ക്കും മക്കൾക്കും പിന്നാലെ മറ്റ് കുടുംബാംഗങ്ങളും മതംമാറുമെന്ന ആശങ്കയിൽ ആർഎസ്എസുകാർ വഴിയിലിട്ട് വെട്ടിനുറുക്കി; അന്ന് വാളെടുത്ത വിപിനും റോഡിൽ ചോരയിൽ കുളിച്ച് വഴിയിൽ കിടന്ന് അന്ത്യം; മലപ്പുറത്ത് മതത്തിന്റെ പേരിലെ തമ്മിലടിയിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ

August 24, 2017 | 01:16 PM | Permalinkമറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മതംമാറ്റവും ലൗ ജിഹാദ് ചർച്ചകളുമെല്ലാം ദേശീയ ചാനലുകളിൽ ഇപ്പോൾ നടക്കുന്നത് കേരളത്തിലേക്ക് നോക്കിയാണ്. സംസ്ഥാനത്തെ അവഹേളിക്കുന്ന വിധത്തിലുള്ള ചർച്ചകൾക്ക് വഴിമരുന്നിട്ടു കൊടുക്കുന്നത് മലയാളികൾ തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. ഒരു കാലത്ത് മതത്തിന്റെ പേരിൽ തമ്മിലടിച്ച കേരളത്തെ സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്നാണ് വിശേഷിപ്പിച്ച്. മതത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്ന ഇപ്പോഴത്തെ ഏർപ്പാട് കാണുമ്പോൾ കേരളം ഭ്രാന്താലയമാണോ എന്ന് തന്നെ തോന്നിപ്പോകും. മതം മാറ്റ പ്രശ്‌നത്തിന്റെ പേരിൽ കേരളത്തിൽ രണ്ട് ജീവനുകളാണ് പരസ്പ്പരം പകവീട്ടി തീർത്തത്. ഇന്ന് രാവിലെയാണ് ഫൈസൽ വധക്കേസിലെ രണ്ടാംപ്രതി വിപിൻ (23)വെട്ടേറ്റ് മരിച്ചത്. ഫൈസൽ വധത്തിന്റെ തുടർച്ചയായാണ് ഈ സംഭവമെന്നാണ് പൊതു വിലയിരുത്തൽ. എന്നാൽ, ആരാണ് കൊലയ്ക്ക് പിന്നിലെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

കൂലിത്തൊഴിലാളിയായ വിപിൻ രാവിലെ ജോലി സ്ഥലത്തേക്ക് പോവുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. തിരൂർ പുളിഞ്ചോട് ജങ്ഷനിലായിരുന്നു സംഭവം. സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാൾ മരിച്ചു. സമീപത്തുനിന്നുതന്നെ വിപിന്റെ ബൈക്കും മൊബൈൽ ഫോണും ലഭിച്ചു. പൊലിസെത്തി ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം പൊലീസ് സർജനില്ലാത്തതിനാൽ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് മാറ്റി.

നായരായ അനിൽകുമാർ ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിലാണ് കൊല്ലപ്പെടുന്നത്. ഫൈസലെന്ന പേര് സ്വീകരിച്ച അനിൽകുമാർ ഭാര്യയെയും മക്കളെയും മതംമാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റ് കുടുംബാംഗങ്ങളും മതംമാറുമെന്ന ഘട്ടം വന്നതോടെയാണ് ആർഎസ്എസുകാർ ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. 2016 നവംബർ 19നാണ് ഫൈസലിനെ കൊലപ്പെടുത്തിയത്. ഫൈസലിനെ കുത്തിക്കൊന്നവരുടെ സംഘത്തിൽ ഉൾപ്പെട്ട വ്യക്തിയാണ് വിപിൻ. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ.

സൗദി അറേബ്യയിലേക്ക് മടങ്ങിപ്പോകുന്നതിന്റെ തലേന്നായിരുന്നു ഫൈസൽ കുത്തേറ്റ് മരിച്ചത്. നെയ്യാറ്റിൻകരയിൽനിന്ന് വരികയായിരുന്ന ഭാര്യവീട്ടുകാരെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോവുമ്പോഴാണ് ഫൈസൽ ആക്രമിക്കപ്പെട്ടത്. ആറുവർഷമായി സൗദിയിൽ ഡ്രൈവറായി ജോലി നോക്കുകയാണ് അയാൾ. സൗദിയിൽ നിന്നും നാട്ടിലെത്തിയ ഫൈസൽ ഭാര്യ പ്രിയയെയും മൂന്ന് മക്കളെയും ഇസ്ലാമിലേക്ക് മാറ്റിയിരുന്നു. അമ്മ മീനാക്ഷിയെയും ഇസ്ലാം മതത്തിൽ ചേർക്കണമെന്ന് ഫൈസൽ ആഗ്രഹിച്ചിരുന്നു. ഈ കൊലപാതകത്തിന് ശേഷം ഇവർ ഇസ്ലാമിലേക്ക് മതംമാറുകയും ചെയ്തു.

ഫൈസലിന്റെ കുടുംബത്തിൽ മതം മാറിയവർ വേറെയുമുണ്ടായിരുന്നു. സൗദി അറേബ്യയിലെ റിയാദ് ബദിയയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഫൈസൽ ഇസ്ലാമിനെ കുറിച്ച് ഇക്കാലയളവിൽ പഠിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് ഇവിടെ നിന്നും ഇസ്ലാം മതം സ്വീകരിച്ച അനിൽകുമാർ ഫൈസൽ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ജോലി സ്ഥലത്ത് നിന്നും ഫൈസൽ ആറ് മാസം മുമ്പാണ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് ഇന്നാണ് ജോലിസ്ഥലത്തേക്ക് തിരിക്കേണ്ടിയിരുന്നത്. ഗൾഫിലുള്ളപ്പോൾ തന്നെ ഭാര്യയും മക്കളും ഖുർആൻ പഠനം ആരംഭിച്ചിരുന്നു. ഫൈസൽ നാട്ടിലെത്തിയ ശേഷം ഭാര്യയെയും മക്കളെയും മതം മാറ്റുകയുണ്ടായി. ഇതിൽ ഫൈസലിന്റെ കുടുംബത്തിൽപ്പെട്ട ചിലർ കടുത്ത ഭാഷയിൽ എതിർക്കുകയുണ്ടായി. ഇത് പല സൃഹൃത്തുക്കളോടും ഫൈസൽ പറഞ്ഞിട്ടുണ്ട്. നെയ്യാറ്റിൻകര സ്വദേശിനിയായ ഭാര്യയുടെ വീട്ടുകാർക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും കാര്യമായ എതിർപ്പിന് അവർ മുതിർന്നില്ല.

റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭാര്യയുടെ ബന്ധുക്കളെ കൂട്ടികൊണ്ടു വരാൻ പോകുന്നതിനിടെയായിരുന്നു കൊലപാതകം. ഇത് മുൻകൂട്ടി അറിഞ്ഞ സംഘം ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഫൈസലിന്റെ കുടുംബത്തിൽപ്പെട്ട ചിലരുടെ സഹായം കൊലയാളി സംഘത്തിന് കൃത്യമായി ലഭിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം. സംഘത്തിൽപ്പെട്ടവരുടെ ഫോണിലേക്കു വന്ന കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുള്ളത്. കൊടിഞ്ഞി പാല പാർക്കിൽ വാടക വീട്ടിലാണ് ഫൈസലും കുടുംബവും താമസിച്ചിരുന്നത്.

ഈ കേസിൽ സംഭവവുമായി ബന്ധപ്പെട്ട് സഹോദരീ ഭർത്താവടക്കം എട്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഇവർക്ക് പിന്നീട് ജാമ്യം നൽകി വിട്ടയക്കുകയുമുണ്ടായി. ആർഎസ്എസ് വാടകയ്‌ക്കെടുത്ത കൊലയാളി സംഘത്തിൽ ഉൾപ്പെട്ട വ്യക്തിയായിരുന്നു വിപിൻ. ഫൈസലിനെ കൊലപ്പെടുത്താൻ വേണ്ടി വാളെടുത്ത വ്യക്തി തന്നെ ഇപ്പോൾ കൊല്ലപ്പെട്ടിരിക്കയാണ്. കൊലപാതകത്തിന് പിന്നിൽ ചില സംഘടനകൾക്ക് പങ്കുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. മലപ്പുറം ജില്ലയിലെ സൗഹാർദ്ദ അന്തരീക്ഷത്തെ തകർക്കാൻ വേണ്ടിയാണ് ഇപ്പോൾ കൊലപാതകം നടന്നതെന്നും വിലയിരുത്തുന്നുണ്ട്. അക്രമസാധ്യത മുന്നിൽ കണ്ട് ജാഗ്രത പുലർത്താനാണ് നിർദേശിച്ചിരിക്കുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ബൈക്കിൽ വട്ടം വച്ചത് ചോദിച്ചപ്പോൾ അസഭ്യവർഷം തുടങ്ങി; എന്തിനാടാ ചീത്ത വിളിക്കണത് എന്ന് ചോദിച്ചപ്പോൾ ക്രൂര മർദ്ദനവും; ആദ്യ ഇടിയിൽ തന്നെ ബോധം പോയതിനാൽ എത്രയെണ്ണം കിട്ടിയെന്ന് എണ്ണാനായില്ല; അടുത്ത ദിവസം പൊലീസിൽ പരാതി കൊടുത്തപ്പോൾ വീട്ടിലെത്തിയത് കേസ് ഒത്തുതീർപ്പാക്കാനായി പ്രതിയുടെ മാമനും; ചിറയിൻകീഴിലെ നടുറോഡിലെ 'കലിപ്പു' തീർക്കൽ വിഡിയോയിലെ സത്യമെന്ത്? എല്ലാം മറുനാടനോട് തുറന്ന് പറഞ്ഞ് സുധീർ
അറുക്കാൻ നേരം തുള്ളിക്കൊണ്ട് നിന്ന കാളയുടെ ചെവിയിൽ ഓതിയപ്പോൾ കിടന്നു കൊടുത്തു; വേദനയില്ലാതെ പ്രസവിക്കാൻ നബിയുടെ ചെരുപ്പിന്റെ ചിത്രം കൈവിരലിൽ വച്ചാൽ മതി! എപി ഉസ്താദിന്റെ കാൽപ്പാദം പതിഞ്ഞതോടെ കർണാടകത്തിൽ മഴ പെയ്തു; ലെഗിൻസും സൽവാറും നരകത്തിലേക്കുള്ള ഷോട്ട്കട്ട്: മതപ്രഭാഷകരുടെ പൊള്ളത്തരങ്ങൾ പൊളിച്ചടുക്കി ഏഷ്യാനെറ്റിന്റെ മലബാർ മാന്വൽ
വിമൻ ഇൻ സിനിമാ കളക്ടീവിൽ നിന്നും ലേഡി സൂപ്പർസ്റ്റാർ പിന്മാറുമോ? രാമലീലയ്ക്ക് അനുകൂലമായി പോസ്റ്റിട്ടത് സംഘടനയിലെ ആക്ടിവിസ്റ്റുകളോടുള്ള അതൃപ്തി വ്യക്തമാക്കാൻ; ആരോടും ആലോചിക്കാതെ ചിലർ പേരു ദുരുപയോഗപ്പെടുത്തുന്നതിലും അമർഷം; ഇരയ്ക്കായുള്ള പോരാട്ടം ഒറ്റയ്ക്ക് തുടരാൻ ഉറച്ച് മഞ്ജു; ഇനി നിർണ്ണായകം പാർവ്വതിയുടേയും റീമയുടേയും നിലപാട്; ഡബ്ല്യുസിസിയിൽ പ്രതിസന്ധിയെന്ന് സൂചന
മോദിയെ പ്രധാനമന്ത്രിയാക്കി മാറ്റിയ ഗുജറാത്ത് മോഡൽ ഒടുവിൽ പരാജയപ്പെടുന്നോ? ആർഎസ്എസ് സർവേയിൽ കോൺഗ്രസ് 100 സീറ്റ് നേടുമ്പോൾ ബിജെപിക്ക് സാധ്യത 60 സീറ്റ് മാത്രം; ദളിത്-പട്ടേൽ രോഷവും ജിഎസ്ടിയും നോട്ടു നിരോധനവുമെല്ലാം ഗുജറാത്തിൽ ബിജെപിയി പിന്നോട്ടടിച്ചതായി റിപ്പോർട്ട്: അവസരം പരമാവധി മുതലെടുക്കാൻ ഉറച്ച് രാഹുൽ ഗാന്ധിയും
ഇനി ഞാൻ മുണ്ടുടുക്കില്ല; അപമാനഭാരത്തിൽ വീടിനു പുറത്തുപോലും ഇറങ്ങാൻ കഴിയുന്നില്ല; നടുറോഡിൽ തന്റെ മുഖത്തടിക്കുകയും മുണ്ട് പറിച്ചുമാറ്റി വിവസ്ത്രനാക്കി നിർത്തുകയും ചെയ്ത സ്ത്രീകൾക്കെതിരേ ദുർബലവകുപ്പ്; തനിക്കെതിരെ ജാമ്യമില്ലാ കേസും; ഇത് നീതി നിഷേധമെന്ന് ഷെഫീക്ക്; പൊലീസിന്റെ ഇരട്ട നീതിയിൽ പ്രതിഷേധം വ്യാപകം
പൾസർ സുനി പൊലീസിന്റെ ദൈവം! ചുമത്തിയിരിക്കുന്ന കുറ്റം പോലും ദിലീപിന് അറിയില്ല; റിമാൻഡ് റിപ്പോർട്ടിൽ പോലും ഒന്നും വ്യക്തമാക്കുന്നില്ല; നിഷേധിക്കുന്നത് നടന്റെ അറിയാനുള്ള അവകാശം; ഫോൺ കണ്ടെടുക്കാത്തതും അന്വേഷണ സംഘത്തിന്റെ മാത്രം വീഴ്ച; സിനിമാക്കാരെ കടന്നാക്രമിക്കാതെ കരുതലോടെ വാദിച്ച് അഡ്വ രാമൻ പിള്ള; രാമലീലയ്ക്ക് മുമ്പ് നായകൻ പുറത്തിറങ്ങുമോ എന്ന് നാളെ വ്യക്തമാകും; ജാമ്യഹർജിയെ എതിർക്കാനുറച്ച് പ്രോസിക്യൂഷനും
സോളാറിൽ ഉമ്മൻ ചാണ്ടിയുടെ ഓഫീസിന് വീഴ്‌ച്ച പറ്റിയെന്ന് പരാമർശം; ഡിജിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിലും സംശയത്തിൽ; രാഷ്ട്രീയ കേരളത്തെ പിടിച്ചുലയ്ക്കാൻ വീണ്ടും സോളാർ ഭൂതം കുടത്തിൽ നിന്നും പുറത്തുചാടി; ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് ഏറ്റുവാങ്ങി മുഖ്യമന്ത്രി പിണറായി; പ്രതിപക്ഷത്തെ വിരട്ടാൻ ആയുധം കിട്ടിയ ആവേശത്തിൽ ഇടതുപക്ഷം; തുടർ നടപടി മന്ത്രിസഭ തീരുമാനിക്കും
അടുത്ത ലക്ഷ്യം വമ്പൻ സ്രാവ്? ദിലീപിനെ കൂട്ട ബലാത്സംഗത്തിന് രണ്ടാം പ്രതിയാക്കും; പൾസറിനെ സമ്മർദ്ദത്തിലാക്കി പ്രധാന ആസൂത്രകനേയും കണ്ടെത്തും; ജാമ്യഹർജി തള്ളിയാൽ കാവ്യയേയും നാദിർഷായേയും അറസ്റ്റ് ചെയ്യും; ജനപ്രിയനായകനെതിരെ കുറ്റപത്രം നൽകിയാലും അന്വേഷണം തീരില്ല; പീഡന ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ തേടിയുള്ള ആക്ഷൻ ഹീറോ ബൈജു പൗലോസിന്റെ യാത്രയിൽ ഭയന്ന് സിനിമാ ലോകം: എല്ലാം ദിലീപിൽ തീർക്കാനും അണിയറയിൽ കളികൾ സജീവം
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് സർക്കാർ നഴ്‌സുമാരുടേതിന് തുല്യമായ ശമ്പളം! സർക്കാർ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ച് ഉത്തരവ് ഉടനിറങ്ങും; 200 കിടക്കയ്ക്ക് മുകളിലുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് 32,960 രൂപ ശമ്പളം..! 100നും 200നു ഇടയിൽ കിടക്കയുള്ള ആശുപത്രികളിൽ 29,760 രൂപ നൽകണം; 50നും 100നും താഴെ കിടക്കയുള്ളിടത്ത് 24960 രൂപയും! ജോലിയുടെ ഭാഗമായി ട്രെയിനികളെ നിയമിക്കാൻ പാടില്ലെന്നും നിർദ്ദേശം: മാലാഖമാരുടെ കണ്ണീരൊപ്പാൻ ഉറച്ച ചുവടുമായി പിണറായി സർക്കാർ
സീരിയലിലെ ചെറുവേഷവുമായി സിനിമാക്കാരിയായി; പഴയ സ്വർണം വിൽക്കാനെന്ന് പറഞ്ഞ് ഫ്‌ലാറ്റിൽ വിളിച്ചു വരുത്തി ജ്വലറി ഉടമയെ പീഡനക്കേസിൽ കുടുക്കി; പണക്കാരനായ യുവാവിനെ പ്രണയത്തിൽ വീഴ്‌ത്തി ഭീഷണിപ്പെടുത്തിയും വിവാദത്തിൽപ്പെട്ടു; യൂബർ ടാക്‌സി ഡ്രൈവറെ കരിങ്കല്ലുകൊണ്ട് ഇടിച്ച് വിവാദത്തിൽ കുടുങ്ങിയ എയ്ഞ്ചൽ ബേബിക്കെതിരെയുള്ള ആരോപണക്കഥകൾ ഇങ്ങനെ
ജയിൽ സന്ദർശിച്ച് പൊട്ടിത്തെറിക്കുന്ന താരങ്ങൾ 'വില്ലന്മാർ'; കാവ്യ മാധവന്റെ ഹർജിയിൽ ബിനീഷ് കോടിയേരിക്ക് എതിരായ ആരോപണങ്ങൾ സിപിഎമ്മിന്റെ അനുകമ്പയും അകറ്റി; ഏതറ്റം വരെ പോയാലും താരരാജാവിനെ അഴിക്കുള്ളിൽ നിന്ന് പുറത്തിറക്കാൻ 'അമ്മ'യുടെ പ്രത്യേക ദൗത്യസംഘം; ഗണേശും മുകേഷും സിദ്ദിഖും ടീമിലെ പ്രധാനികൾ; സ്ത്രീവേഷം കെട്ടി 'സരിത'യെ കണ്ട പ്രദീപും സജീവം
എന്റെ മതംമാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്; അടുത്ത സുഹൃത്തിന്റെ സഹോദരൻ സിറാജായിരുന്നു ബുദ്ധികേന്ദ്രം; ഹിദായത്ത് സിസ്റ്റേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത് ഹിന്ദു പെൺകുട്ടികളെ മതംമാറ്റാൻ വേണ്ടി മാത്രം; പൊലീസിൽ ഹാജരാകുന്നതിന് മുമ്പ് തട്ടമിട്ട് ഏഷ്യാനെറ്റ് ന്യൂസിന് അഭിമുഖം നൽകിയത് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ആവശ്യപ്പെട്ടിട്ട്; മതംമാറി ആയിഷ ആയ കാസർകോട്ടെ ആതിര മറുനാടൻ മലയാളിക്ക് നൽകിയ എക്സ്‌ക്ലൂസീവ് അഭിമുഖം
ലക്ഷ്യയിൽ നിന്ന് കിട്ടിയ 'രണ്ടര മിനിറ്റ്' ദൃശ്യം നിർണ്ണായകമാകും; മൊബൈൽ ഫോണില്ലെങ്കിലും പീഡനം തെളിയിക്കാം: കേസ് മുറുകാൻ മഞ്ജു വാര്യർ സാക്ഷിയാകണം; രമ്യാനമ്പീശന്റെ മൊഴി നിർണ്ണായകമാകും; വൈരാഗ്യ ബുദ്ധി തെളിയിക്കാൻ അനൂപ് ചന്ദ്രന്റെ വെളിപ്പെടുത്തലും ആയുധമാക്കും; കാവ്യയും നാദിർഷായും പ്രതികളാകും; അപ്പുണ്ണിയേയും വക്കീലന്മാരേയും മാപ്പുസാക്ഷികളാക്കാനും ആലോചന; ദിലീപിനെ അഴിക്കുള്ളിൽ തളയ്ക്കാൻ കുറ്റപത്രം തയ്യാറാക്കൽ തുടങ്ങി
ദിലീപ് വീണ്ടും എന്തിന് ജാമ്യാപേക്ഷയുമായി വന്നു? പഴയ സാഹചര്യത്തിൽ നിന്നും എന്ത് പുതിയ മാറ്റമാണ് ഉണ്ടായത്? അമ്പത് കോടിയുടെ സിനിമാ പ്രൊജക്ടുകൾ അവതാളത്തിലെന്നും പറഞ്ഞ് ജാമ്യാപേക്ഷ നൽകിയ താരത്തോട് ഹൈക്കോടതിയുടെ ചോദ്യം ഇങ്ങനെ; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി; മഞ്ജുവിനെയും ശ്രീകുമാര മേനോനെയും എഡിജിപി സന്ധ്യയെയും പ്രതിക്കൂട്ടിൽ നിർത്തുന്ന സ്ഥിരം നമ്പർ ഇത്തവണയും തിരിച്ചടിയായേക്കും
ഭാര്യയെ കാണാനും സംസാരിക്കാനും വിലക്ക്; കേസിൽ സംശയനിഴലിലുള്ള ആരുമായും ആശയവിനിമയം സമ്മതിക്കില്ല; ആലുവ ജയിലിലേക്ക് സിനിമാക്കാർക്കും പ്രവേശനം നിഷേധിക്കും; ആരോപണ വിധേയരല്ലാത്ത ബന്ധുക്കൾക്കും അഭിഭാഷകർക്കും മാത്രം ജയിലിലെത്തി പ്രതിയുമായി ചർച്ച നടത്താം; അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന് തടയിടാൻ ദിലീപിന്റെ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി ജയിൽ വകുപ്പ്
രമ്യാ നമ്പീശന്റെ ലാൻഡ് ഫോണിലേക്ക് പോയ വിളി നിർണ്ണായകമായി; പനി പിടിച്ചെന്ന മൊഴിയും വിനയായി; നടിയെ ആക്രമിച്ച ദിവസം നടന്റെ ഫോൺ വിളികൾ നീണ്ടത് രാത്രി രണ്ടര വരെ; ഒരാളെ കത്തിയെടുത്ത് കുത്താൻ പറഞ്ഞുവിട്ടിട്ട് കുത്തിയതിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് യുക്തി? നടിയെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെ; അങ്കമാലി കോടതി താരരാജാവിന് ജാമ്യം നിഷേധിച്ചതിന് കാരണം ശക്തമായ തെളിവുകൾ തന്നെ
അണിഞ്ഞത് 100 പവന്റെ സ്വർണ്ണാഭരണങ്ങൾ; പ്രമുഖ കാറ്ററിംങ് സർവ്വീസ് വഴി ആയിരം പേർക്ക് സദ്യയൊരുക്കി; വധുവിനെ അണിയിച്ചൊരുക്കാൻ സെലബ്രിറ്റികൾക്ക് മേക്കപ്പ് ചെയ്യുന്ന വൻകിട ബ്യൂട്ടിപാർലർ; കേരളത്തെ ഞെട്ടിച്ച പീഡന കേസിലെ പെൺകുട്ടിക്ക് കൊച്ചിയിൽ അത്യാഢംബര വിവാഹം; ഇരയുടെ ലക്ഷങ്ങൾ പൊടിച്ചുള്ള കല്യാണം പീഡന പ്രതികൾക്ക് വേണ്ടിയുള്ള ക്വട്ടേഷനോ?
പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ തെറി പറഞ്ഞതിൽ തുടങ്ങിയ വൈരാഗ്യം; കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥ; 1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും മോഹൻലാലിനെ പറ്റിക്കാൻ മാത്രമുള്ള ഒരു കെട്ടുകഥ; കാവ്യയുടെ ജാമ്യഹർജി മഞ്ജുവിനെതിരായ യുദ്ധ പ്രഖ്യാപനമോ? ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ദിലീപ് വിവാഹ മോചന രഹസ്യം വെളിപ്പെടുത്തും
വിവാഹിതയായ യുവതിയെ ഹോട്ടൽ ജീവനക്കാരൻ പരിചയപ്പെട്ടത് ഫേസ്‌ബുക്കിലൂടെ; ഒത്തുചേർന്ന വേളയിലെ അശ്ലീല ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടപ്പോൾ സൈബർ ലോകം ഞെട്ടി; മാനഹാനിയാൽ ഇരട്ട സഹോദരി ആത്മഹത്യക്ക് മുതിർന്നപ്പോൾ പരാതിയായി; എഫ് ബിയിലൂടെ ആദ്യ ലൈവ് സെക്സ് നടത്തിയ മലയാളിയെ അതിവേഗം പൊക്കി അടിമാലി പൊലീസും; ലിനുവിനെതിരെ ബലാത്സംഗക്കുറ്റവും
ലൈവിട്ടത് ലൈക്ക് കൂടുതൽ കിട്ടാൻ! തൽസമയ സപ്രേക്ഷണം നടത്തിയത് വൈരാഗ്യം തീർക്കാനെന്നും സംശയം; ലിനുവിന്റെ മൊബൈലിൽ നിറയെ അമ്മയായ കാമുകിയുടെ നഗ്ന വിഡിയോകൾ; സോഷ്യൽ മീഡിയയിൽ ചേച്ചിയുടെ വീഡിയോ കണ്ട് ഇരട്ട സഹോദരി പൊലീസ് സ്‌റ്റേഷനിലെത്തിയത് പൊട്ടിക്കരഞ്ഞ്; ചതയ ദിനത്തിൽ ലൈവ് സെക്‌സ് നടത്തിയ മലയാളിയുടെ ലക്ഷ്യം തിരിച്ചറിയാതെ പൊലീസ്
പ്രതീക്ഷ വേണ്ടെന്ന് ഇന്നലെ തന്നെ അഭിഭാഷകൻ ജയിലിൽ എത്തി പറഞ്ഞിട്ടും എല്ലാ ദിവസത്തേക്കാളും നേരത്തെ കുളിച്ച് പ്രാർത്ഥനയോടെ കാത്തിരുന്നു; സൂപ്രണ്ട് മുറിയിലേക്ക് വിളിച്ചു വിവരം പറഞ്ഞപ്പോൾ നിസ്സംഗനായി കേട്ടു നിന്നു; സെല്ലിൽ തിരിച്ചെത്തിയ ദിലീപ് ആരോടും ഒന്നും പറയാതെ പായിലേക്ക് വീണു; ആശ്വസിപ്പിക്കാനാവാതെ സഹതടവുകാർ; ഭാര്യയ്ക്കും മകൾക്കുമൊപ്പം ഓണം ഉണ്ണാമെന്ന പ്രതീക്ഷ അസ്തമിച്ച വിവരം ദിലീപ് അറിഞ്ഞത് ഇങ്ങനെ
അടുത്ത ലക്ഷ്യം വമ്പൻ സ്രാവ്? ദിലീപിനെ കൂട്ട ബലാത്സംഗത്തിന് രണ്ടാം പ്രതിയാക്കും; പൾസറിനെ സമ്മർദ്ദത്തിലാക്കി പ്രധാന ആസൂത്രകനേയും കണ്ടെത്തും; ജാമ്യഹർജി തള്ളിയാൽ കാവ്യയേയും നാദിർഷായേയും അറസ്റ്റ് ചെയ്യും; ജനപ്രിയനായകനെതിരെ കുറ്റപത്രം നൽകിയാലും അന്വേഷണം തീരില്ല; പീഡന ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ തേടിയുള്ള ആക്ഷൻ ഹീറോ ബൈജു പൗലോസിന്റെ യാത്രയിൽ ഭയന്ന് സിനിമാ ലോകം: എല്ലാം ദിലീപിൽ തീർക്കാനും അണിയറയിൽ കളികൾ സജീവം
'മാഡം' കാവ്യയെന്ന് വെളിപ്പെടുത്തിയ പൾസർ സുനിയുടെ വായടപ്പിക്കാൻ ശ്രമം ശക്തം; പണമെറിഞ്ഞ് സ്വാധീനിക്കാൻ രംഗത്തിറങ്ങിയത് ദിലീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും; ആക്രമിക്കപ്പെട്ട നടിയെ സ്വാധീനിക്കാൻ കരുക്കളുമായി കാവ്യയും; തനിക്കൊപ്പമാണെന്ന് പറഞ്ഞവർ പോലും ദിലീപിന്റെ വിശ്വസ്തരായ മറിമായത്തിൽ അന്തംവിട്ട് നടി; പ്രതിഭാഗത്തിന്റെ 'ഇമോഷണൽ സെറ്റിൽമെന്റിൽ' നടി വീഴുമെന്ന് ഭയന്ന് പൊലീസും