Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാൻ തോക്ക് ചൂണ്ടിയത് മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും നേരെ; ഞാനൊരു നാടക കലാകാരനായതുകൊണ്ട് അത്രയേ ചെയ്തുള്ളു; അതിനെ ലാലേട്ടന് എതിരായ പ്രതിഷേധമായി വളച്ചൊടിക്കേണ്ട'; മോഹൻലാലിന് നേരെ തോക്ക് ചൂണ്ടിയത് 'ഓർമ്മയില്ലെന്നും' നടൻ അലൻസിയർ

'ഞാൻ തോക്ക് ചൂണ്ടിയത് മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും നേരെ; ഞാനൊരു നാടക കലാകാരനായതുകൊണ്ട് അത്രയേ ചെയ്തുള്ളു;  അതിനെ ലാലേട്ടന് എതിരായ പ്രതിഷേധമായി വളച്ചൊടിക്കേണ്ട'; മോഹൻലാലിന് നേരെ തോക്ക് ചൂണ്ടിയത് 'ഓർമ്മയില്ലെന്നും' നടൻ അലൻസിയർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിനിടയിൽ മോഹൻലാലിന് നേരെ നടത്തിയ 'കൈ തോക്ക്' ഷോയിൽ വിശദീകരണവുമായി നടൻ അലൻസിയർ. താൻ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക മന്ത്രി എ.കെ ബാലനമുമെതിരെയാണ് ചൂണ്ടിയതെന്ന് അദ്ദേഹം മറുപടി നൽകിയത്.

'ഞാൻ മോഹൽലാലിനെതിരെ തോക്ക് ചൂണ്ടിയിട്ടില്ല. ചിലർ ഇത് ദുർവ്യാഖ്യാനം ചെയ്തു. ഞാൻ മുഖ്യമന്ത്രിക്കും സാസ്‌കാരിക മന്ത്രിക്കും എതിരെയാണ് വെടിവെച്ചത്. നമ്മുടെ സമൂഹത്തിനെതിരെയാണ് ഞാൻ വെടിവെച്ചത്. നിങ്ങൾ നിങ്ങളുടെ ജീവിക്കുന്ന സമൂഹത്തിൽ ആരോടെങ്കിലും കടപ്പെട്ടിരിക്കുന്നുണ്ടെങ്കിൽ ഇങ്ങനെയുള്ള കുഞ്ഞു കുഞ്ഞു പ്ലേ എങ്കിലും ചെയ്യൂ. ഞാനൊരു നാടകക്കാരനായതുകൊണ്ട് അത്രയും ചെയ്തുയെന്നേയുള്ളൂ. ഇത് ലാലേട്ടന് എതിരായിട്ടുള്ള ഒരു പ്രതിഷേധമല്ല. ആ വേദിയിലിരുന്ന, സദസിലിരുന്ന നമ്മുടെ സമൂഹത്തിന് നേരെയുള്ള പ്രതിഷേധമാണ് ഞാൻ കാണിച്ചത്'- അലൻസിയർ പറഞ്ഞു.

കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര പരുസ്‌കാര വിതരണ ചടങ്ങിനിടയിൽ മോഹൻ ലാൽ പ്രസംഗിക്കുമ്പോഴായിരുന്നു വേദിക്ക് പുറത്ത് നിന്ന് അലൻസിയറിന്റെ കൈ തോക്ക് പ്രയോഗം. മോഹൻലാലിന് നേരെ ചൂണ്ടിയാണ് ആഗ്യം കാട്ടുന്നത് എന്നതും ചിത്രങ്ങളിൽ വ്യക്തമാണ്.
പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകൾ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിർക്കുകയായിരുന്നു. മോഹൻലാൽ പറഞ്ഞുകൊണ്ടിരിക്കുന്നതു കള്ളമെന്ന ഭാവേനയായിരുന്നു മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ അലൻസിയറുടെ പ്രവൃത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംഎൽഎ തുടങ്ങിയവർ വേദിയിലിരിക്കെയായിരുന്നു അലൻസിയറിന്റെ പ്രതിഷേധം. അതേസമയം, തന്റെ പ്രവൃത്തിയിൽ പ്രതിഷേധസൂചകമായി എന്തെങ്കിലും കാണേണ്ടതില്ലെന്ന് അലൻസിയർ പറഞ്ഞിരുന്നു. ആ നിമിഷം എന്താണു ചെയ്തതെന്നു വ്യക്തമായ ഓർമയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതിന് പിന്നാലെയാണ് മോഹൻലാലിനെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് വെടിവെച്ചതെന്നുള്ള വിവാദ പരാമർശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP