Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിശ്രുത വരൻ നൽകിയ മോതിരം ഉൾപ്പെടുത്തി നടിയുടെ ചിരിക്കുന്ന പീഡനചിത്രം വേണമെന്ന് മാഡം നിർദ്ദേശം നൽകി; വിവാഹം മുടക്കുമെന്ന് കരുതി റിയൽ എസ്റ്റേറ്റ് ഇടപാടിലെ നിലപാട് മാറ്റിയേക്കുമെന്ന് കരുതി അക്രമണം: കാര്യങ്ങൾ കൈവിട്ടത് ആന്റോ ജോസഫ് പി ടി തോമസുമായി സ്ഥലത്ത് എത്തിയത് മൂലം

പ്രതിശ്രുത വരൻ നൽകിയ മോതിരം ഉൾപ്പെടുത്തി നടിയുടെ ചിരിക്കുന്ന പീഡനചിത്രം വേണമെന്ന് മാഡം നിർദ്ദേശം നൽകി; വിവാഹം മുടക്കുമെന്ന് കരുതി റിയൽ എസ്റ്റേറ്റ് ഇടപാടിലെ നിലപാട് മാറ്റിയേക്കുമെന്ന് കരുതി അക്രമണം: കാര്യങ്ങൾ കൈവിട്ടത് ആന്റോ ജോസഫ് പി ടി തോമസുമായി സ്ഥലത്ത് എത്തിയത് മൂലം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ നടിയെ ആക്രമിച്ച കേസിന് പിന്നിൽ നടിയുടെ വിവാഹം മുടക്കാനാണെന്ന് വ്യക്തമാകുന്നു. ഇക്കാര്യം അന്വേഷണ പുരോഗതി പരിശോധിക്കുമ്പോൾ വ്യക്തമാകുന്നുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പീഡന ദൃശ്യങ്ങൾ പകർത്തുന്നതോടെ വിവാഹം മുടങ്ങുമെന്നായിരുന്നു ക്വട്ടേഷൻ നൽകിയ മാഡത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, കണക്കൂകൂട്ടൽ പിഴച്ചത് ആക്രമിക്കപ്പെട്ട നടി പൊലീസിൽ പരാതിപ്പെട്ടതോടെയും സ്ഥലത്ത് ആന്റോ ജോസഫും പി ടി തോമസ് എംഎൽഎയും സ്ഥലത്തെത്തിയപ്പോഴാണ്.

നടിയെ ഉപദ്രവിച്ചു ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയത് അവരുടെ വിവാഹം മുടക്കാനെന്ന് അന്വേഷണത്തിൽ ഏതാണ്ടു വ്യക്തമായി. ക്വട്ടേഷനു പുറമേ, ഇതേ ദൃശ്യങ്ങൾ ഉപയോഗിച്ചു നടിയെ ബ്ലാക്ക്‌മെയിൽ ചെയ്തു പണം തട്ടാൻ പൾസർ സുനി സ്വന്തമായി തീരുമാനിച്ചിരുന്നുവെന്നും പൊലീസ് കരുതുന്നു. റിയൽ എസ്‌റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ഈ നീക്കം. ക്വട്ടേഷൻ നൽകിയ മാഡം പറഞ്ഞിരുന്നത് പ്രതിശ്രുത വരൻ നടിയുടെ കൈയിലിട്ട മോതിരം അടക്കം പീഡനദൃശ്യം വേണമെന്നായിരുന്നു.

പ്രതിശ്രുത വരൻ നൽകിയ വിവാഹ വാഗ്ദാന മോതിരം ഉൾപ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ വേണമെന്നു ക്വട്ടേഷൻ നൽകിയ വ്യക്തി നിർബന്ധം പിടിച്ചുവെന്നാണ് പ്രതി നൽകിയ മൊഴി. വിവാഹം മുടങ്ങുന്നതു കൊണ്ടു ക്വട്ടേഷൻ നൽകിയ വ്യക്തിക്കുള്ള ലാഭമെന്തെന്നു പൊലീസ് പരിശോധിക്കുകയാണ്. ഇതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളാണെന്നാണ് സൂചനയുള്ളത്. അതിക്രമത്തിന് ഇരയായ നടിയുടെ അഭിനയ വ്യക്തി ജീവിതങ്ങളെപ്പറ്റി നിർണായക വിവരങ്ങൾ അറിയാവുന്ന നടൻ ദിലീപ്, സംവിധായകൻ നാദിർഷാ എന്നിവരെ ചോദ്യം ചെയ്താൽ വ്യക്തമായ വിവരം ലഭിക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം. ഇതിനായി വീണ്ടും ഇവരെ വിളിച്ചുവരുത്തനാണ് പൊലീസ് നീക്കം.

അതേസമയം കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പൊലീസിന് മാർച്ചിൽ തന്നെ കിട്ടിയിരുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്താക്കിയിട്ടുണ്ട്. ഇപ്പോൾ അന്വേഷിക്കുന്നത് ഗൂഢാലോചനയും ഇതിന് പ്രേരണ ചെലുത്തിയവരെക്കുറിച്ചും മാത്രമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പൊലീസ് സംശയിക്കുന്ന ചിലർ ഇതിൽ ഉൾപ്പെട്ടതിന്റെ സാഹചര്യത്തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ച് വരികയാണ്. മാർച്ചിൽ തന്നെ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

പൾസർ സുനിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. അത് ഫൊറൻസിക് ലാബിൽ പരിശോധിച്ചാണ് വ്യക്തത വരുത്തിയത്. കേസിലെ ഒരു തെളിവും അതാണെന്നും ബെഹ്റ പറഞ്ഞു. നടിയെ വാഹനത്തിൽ പ്രതി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ മാർച്ചിൽ തന്നെ പരിശോധനയ്ക്കായി ലഭിച്ചെന്നും അതിന്റെ വിശദാംശം അടുത്തദിവസം തന്നെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നതായും ഫൊറൻസിക് ലാബ് ഉന്നതരും സ്ഥിരീകരിച്ചു. ഇപ്പോൾ പുതിയതായി കുറ്റകൃത്യം സംബന്ധിച്ച ഒരു തെളിവും പൊലീസ് ശേഖരിച്ചിട്ടില്ല. എന്നാൽ അക്രമത്തിന് പിന്നിലുള്ളവരെക്കുറിച്ച് കുറെ വിവരം ലഭിച്ചിട്ടുണ്ടെന്നും ഡിജിപി ബെഹ്റ വ്യക്തമാക്കി.

അതേസമയം നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്താനുള്ള ക്വട്ടേഷൻ നൽകിയത് അവരുടെ വിവാഹം മുടക്കാനാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. പ്രതിശ്രുതവരൻ നൽകിയ വിവാഹ വാഗ്ദാന മോതിരം ഉൾപ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ വേണമെന്ന് ക്വട്ടേഷൻ നൽകിയ വ്യക്തി നിർബന്ധം പിടിച്ചുവെന്നും മൊഴിയുണ്ട്. വിവാഹം മുടങ്ങുന്നതുകൊണ്ട് ക്വട്ടേഷൻ നൽകിയ വ്യക്തിക്കുണ്ടാകുന്ന നേട്ടം എന്താണെന്ന കാര്യവും പൊലീസ് പരിശോധിക്കുകയാണ്.

ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഇവർ കുറ്റം ചെയ്തതിനുള്ള തെളിവുകൾ പൊലീസിന്റെ പക്കലുണ്ടായിരുന്നില്ല. എന്നാൽ, നാദിർഷാ ചോദ്യം ചെയ്യലിനോടു നിസ്സഹകരിച്ചതും സുനിലുമായുള്ള മുൻപരിചയം സംബന്ധിച്ച ചോദ്യങ്ങൾക്കു ദിലീപ് പരസ്പര വിരുദ്ധമായി മൊഴി നൽകിയതും അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കി. ഇതോടെയാണ് ചോദ്യം ചെയ്യൽ 13 മണിക്കൂർ നീണ്ടുപോയത്. ദിലീപുമായി സുനിലിനു മുൻപരിചയമുണ്ടെന്നു തോന്നിപ്പിക്കുന്ന തെളിവുകൾ പല ഭാഗത്തു നിന്നും ലഭിച്ചതോടെയാണ് അന്വേഷണ സംഘവും ദിലീപിനെ സംശയിച്ചത്. സുനിൽ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചതായുള്ള ദിലീപിന്റെ പരാതിയും അന്വേഷണത്തിന്റെ മുന ഇവരിലേക്കു തിരിയാൻ വഴിയൊരുക്കി. എന്നാൽ, ഇവരുടെ അറസ്റ്റ് സംബന്ധിച്ചു സംഘത്തിൽ ഏകാഭിപ്രായമായിട്ടില്ല.

അതിക്രമത്തിന് ഇരയായ നടിയോടു വ്യക്തിപരമായി ശത്രുതയുള്ള ഒന്നിലധികം പേർ മലയാള സിനിമാരംഗത്തുണ്ടെന്ന സൂചനയാണ് പൊലീസിനു തലവേദന സൃഷ്ടിക്കുന്നത്. ക്വട്ടേഷൻ യഥാർഥത്തിൽ ആർക്കുവേണ്ടിയായിരുന്നു, ഒന്നിലധികം പേരുടെ താൽപര്യ പ്രകാരമാണോ സുനിലും സംഘവും കുറ്റകൃത്യം ചെയ്തത്, ക്വട്ടേഷന്റെ മറവിൽ നടിയെ നേരിട്ടു ബ്ലാക്ക്‌മെയിൽ ചെയ്തു പണം തട്ടാൻ സുനിൽ സ്വന്തം നിലയിൽ നീങ്ങിയിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം ലഭിക്കുന്നതോടെ മാത്രം അറസ്റ്റ് മതിയെന്നാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയെ പുറത്തു കൊണ്ടുവന്നത് പി ടി തോമസിന്റെ ഇടപെടൽ ആയിരുന്നു. നടിയെ ആക്രമിക്കുന്നതിന് മുമ്പ് നടനും പൾസർ സുനിയും ബംഗ്ലൂരുവിലേക്ക് വിമാനത്തിൽ പറന്നതായി സൂചനയുണ്ടായിരുന്നു. എസ്റ്റേറ്റ് തിരിച്ചു നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് നടിയെ ആക്രമിക്കുന്നതിൽ എത്തിയതെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ നടിയുടെ കാമുകനെ ഭയപ്പെടുത്താനായിരുന്നു യാത്രയെന്നായിരുന്നു ആക്ഷേപം. ഇക്കാര്യം വ്യക്തമായാൽ കൂടുതൽ വിവരങ്ങൾ തെളിയുമെന്നാണ് ലഭിക്കുന്ന വിവരം. പി ടി തോമസിന്റെ ഇടപെടലാണ് കേസിൽ വഴിത്തിരിവായി മാറിയതെന്നാണ് ഇപ്പോഴും വ്യക്തമാകുന്ന കാര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP