Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജേക്കബ് തോമസിന്റെ കാര്യത്തിൽ വാളെടുക്കുന്നത് അഡീഷണൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാം; ചരടു വലിക്കുന്നതു ടോം ജോസും; ജോമോൻ പുത്തൻപുരയ്ക്കലിന്റെ പരാതിയിൽ എബ്രഹാമിനെതിരെ കേസ് എടുക്കാൻ വിജിലൻസ് തീരുമാനിച്ചതു പ്രതിസന്ധിക്കു കാരണമായി; പരാതിയുടെ പിന്നിൽ രാഷ്ട്രീയ സമർദ്ദങ്ങളേക്കാൾ കൂടുതൽ ഉദ്യോഗസ്ഥ സമ്മർദ്ദം തന്നെ; വീണു കിട്ടിയ അവസരം വിനിയോഗിക്കാൻ രാഷ്ട്രീയക്കാരും

ജേക്കബ് തോമസിന്റെ കാര്യത്തിൽ വാളെടുക്കുന്നത് അഡീഷണൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാം; ചരടു വലിക്കുന്നതു ടോം ജോസും; ജോമോൻ പുത്തൻപുരയ്ക്കലിന്റെ പരാതിയിൽ എബ്രഹാമിനെതിരെ കേസ് എടുക്കാൻ വിജിലൻസ് തീരുമാനിച്ചതു പ്രതിസന്ധിക്കു കാരണമായി; പരാതിയുടെ പിന്നിൽ രാഷ്ട്രീയ സമർദ്ദങ്ങളേക്കാൾ കൂടുതൽ ഉദ്യോഗസ്ഥ സമ്മർദ്ദം തന്നെ; വീണു കിട്ടിയ അവസരം വിനിയോഗിക്കാൻ രാഷ്ട്രീയക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ പുറത്താക്കാൻ അതിവിദഗ്ധമായി കരുക്കൾ നീക്കിയത് ഐഎഎസ് ലോബി. അഡീഷണൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരെ വിജിലൻസ് അന്വേഷണം വന്നതോടെയാണ് നിലപാട് കടുപ്പിച്ചത്. ജേക്കബ് തോമസിനെ മാറ്റിയാൽ മാത്രമേ അടങ്ങുവെന്ന് എബ്രഹാം തീരുമാനിച്ചു. ഇതോടെയാണ് മനോരമ അടക്കമുള്ള പത്രങ്ങളിൽ ജേക്കബ് തോമസിനെതിരെ വാർത്ത വരുന്നത്. ഇത് മനസ്സിലാക്കിയാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഒഴിയാൻ ജേക്കബ് തോമസ് കത്ത് നൽകിയത്.

തൊഴിൽവകുപ്പ് സെക്രട്ടറിയും ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റുമായ ടോം ജോസ്, ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം എന്നിവരുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതോടെയാണ് ജേക്കബ് തോമസിനെതിരെ ഐഎഎസുകാർ ഗൂഢാലോചന സജീവമാക്കിയത്.

കൂടാതെ ടി.ഒ.സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രത്തിന്റെ അനുമതി തേടുകയും ആരോപണം നേരിടുന്ന മറ്റ് ഐ.എ.എസ്, ഐ.ഐ.പി.എസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള ആരോപണങ്ങളും വിജിലൻസ് ഡയറക്ടർ പരിശോധിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ജേക്കബ് തോമസ് 200913കാലത്ത് തുറുമുഖ ഡയറക്ടറായിരിക്കെ സർക്കാറിനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹത്തിനെതിരേ അച്ചടക്ക നടപടിയെടുക്കണമെന്നുമുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഐ.എ.എസ്. അസോസിയേഷൻ പ്രസിഡന്റ് ടോം ജോസിനെതിരെ വിജിലൻസ് കേസെടുത്ത് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തു. ചവറ കെ.എം.എം.എല്ലിലെ മഗ്നീഷ്യം ഇടപാടിൽ തിരിമറിനടന്നുവെന്നാണ് കേസ്. മഹാരാഷ്ട്രയിലെ സിന്ധുദുർഗ ജില്ലയിൽ 50 ഏക്കർ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് മറ്റൊരു അന്വേഷണവും ടോം ജോസിനെതിരെ നടക്കുന്നുണ്ട്. വരുമാനത്തിൽക്കവിഞ്ഞ സ്വത്തുസമ്പാദിച്ച കേസിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ടി.ഒ. സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസ് കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടുണ്ട്. അനധികൃതമായ സന്പാദ്യം ഉപയോഗിച്ച് വൻതോതിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നാണ് കേസ്. കൊല്ലത്തുനടന്ന കൊക്കൂൺ അന്താരാഷ്ട്ര സൈബർ സുരക്ഷാ കോൺഫറൻസുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരനായിരുന്ന ഐ.ജി.ക്കെതിരെയും അന്വേഷണമുണ്ട്. ഇതിനിടെയാണ് കെഎം എബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ജോമോൻ പുത്തൻപുരയ്ക്കിലന്റെ ഹർജി എത്തുന്നത്. ഇതിൽ വിജിലൻസ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടു.

സഹാറാ ഗ്രൂപ്പ് ഉടമ സുബ്രതോ റോയിയെ ജയിലിടച്ച കെ എം എബ്രഹാം അഴിമതിക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിന് പേരെടുത്ത ഉദ്യോഗസ്ഥനായിരുന്നു. കശുവണ്ടി കോർപ്പറേഷനിലെ അഴിമതിയും പുറത്തു കൊണ്ടു വന്നത് എബ്രഹാമാണ്. എന്നാൽ മനോരമാ കുടുംബാഗമായി എബ്രഹാം തനിക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങിയതോടെ ജേക്കബ് തോമസിന് എതിരായി. ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത് പോലും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. സർക്കാരിന് രാജി കത്തും നൽകി. അത് മുഖ്യമന്ത്രി പിണറായി അംഗീകരിച്ചില്ല. തൊട്ടു പിറകെയാണ് ജേക്കബ് തോമസിന്റെ ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്തുവന്നത്. ഇത് ടോം ജോസും

നേരത്തെ ഊമക്കത്തുകളുടെപോലും അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ പാലിക്കാതെ തങ്ങളുടെ പേരിൽ കേസെടുക്കുകയാണെന്നും ഇതു കൃത്യനിർവഹണത്തെ ബാധിക്കുമെന്നും മുതിർന്ന ഒരു സംഘം ഐ.എ.എസ്. ഉദ്യോഗസ്ഥർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകിയിരുന്നു. ജേക്കബ് തോമസിനെ നിയന്ത്രിച്ചില്ലെങ്കിൽ ഐ.എ.എസ്. തലത്തിൽ പൊട്ടിത്തെറിയുണ്ടാക്കുമെന്നും അവർ പിണറായിയെ ധരിപ്പിച്ചു. പരാതികളില്ലാതെ, കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന നിരവധി ഉദ്യോഗസ്ഥരെ വിജിലൻസ് കാരണമില്ലാതെ വേട്ടയാടുകയാണെന്നും ഇതു സർക്കാരിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ പ്രതിനിധികളെന്ന നിലയിൽ അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ.കെ.എം. ഏബ്രഹാം, പി.ജെ. കുര്യൻ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്. പരാതി അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥന്മാർക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഒന്നും ചെയ്തില്ല.

ഐ.എ.എസ്. ഉദ്യോഗസ്ഥർ അഴിമതി നടത്തിയെന്ന് പരാതി ലഭിച്ചാൽ ഇക്കാര്യം സർക്കാരിനെ ബോധ്യപ്പെടുത്തുകയും തുടർനടപടികൾക്ക് അനുമതി വാങ്ങുകയും വേണമെന്നു ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ ഇതൊന്നും ചെയ്യാതെ ഡിവൈ.എസ്‌പിമാരെക്കൊണ്ട് കേസെടുപ്പിക്കുകയും എഫ്.ഐ.ആർ. തയാറാക്കി കള്ളന്മാരെപ്പോലെ കണക്കാക്കി നടപടികളുമായിമുന്നോട്ടുപോകുകയുമാണ് വിജിലൻസ് ചെയ്യുന്നത്. ജേക്കബ് തോമസ് ആവശ്യപ്പെടുന്നതുപോലെ പൊലീസ് സ്റ്റേഷനുകളിൽ ലോക്കപ്പ് കൂടിയായാൽ ഉദ്യോഗസ്ഥരെ അതിനകത്താക്കുകയും ചെയ്യാമെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.

ജോലിയുടെ ഭാഗമായോ മറ്റോ വിരോധമുള്ള ആർക്കും തങ്ങൾക്കെതിരെ പരാതി നൽകി ഇത്തരത്തിൽ പക തീർക്കാമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ ഐ.എ.എസുകാർ അരക്ഷിതാവസ്ഥയിൽ ജോലി ചെയ്യുന്ന അന്തരീക്ഷം കേരളത്തിൽ മാത്രമേയുള്ളുവെന്നും ഐഎഎസുകാർ പറയുന്നു. ജേക്കബ് തോമസ് നടപടികളുമായി മുന്നോട്ടു പോകുകയാണെങ്കിൽ തങ്ങൾക്ക് ഡെപ്യൂട്ടേഷൻ അനുവദിക്കണം. അല്ലാത്തപക്ഷം ദീർഘകാലം സംസ്ഥാനത്തിനുവേണ്ടി പ്രവർത്തിച്ചശേഷം കൊള്ളക്കാരാണെന്ന പേരുദോഷത്തോടെ പുറത്തുപോകേണ്ടിവരും. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദുമായി കൂടിയാലോചിച്ചശേഷമാണ് ഐ.എ.എസ് സംഘം മുഖ്യമന്ത്രിയെ കണ്ടത്.

ധനമന്ത്രി തോമസ് ഐസക്കുമായും അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം ഇക്കാര്യം ചർച്ച നടത്തിയിരുന്നു. മലബാർ സിമെന്റ്സ് അഴിമതിക്കേസിൽ ഉൾപ്പെടുത്താൻ ജേക്കബ് തോമസ് ശ്രമിക്കുന്നതായാണ് അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ ആക്ഷേപമെന്നറിയുന്നു. പ്രതികാരം ചെയ്യുന്നതുപോലെയാണ് വിജിലൻസ് ഡയറക്ടർ പെരുമാറുന്നതെന്നും ഇവർ പരാതിപ്പെട്ടു. എന്നാൽ ഇത്തരം വാദങ്ങളിലൊന്നും അർഥമില്ലെന്നാണ് വിജിലൻസിന്റെ പ്രതികരണം. കൈകൾ ശുദ്ധമായ ആർക്കും ഒരു ഭീതിയുമില്ലാതെ സമാധാനമായി ജോലി ചെയ്യാനുള്ള അന്തരീക്ഷമാണ് വിജിലൻസ് ഒരുക്കുന്നത്. നടപടിക്രമങ്ങൾ പാലിച്ചുമാത്രമേ കേസെടുക്കുകയുള്ളുവെന്ന് അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP