Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുലർച്ചെയാകുമ്പോൾ സാധാരണ കുട്ടികളെ പോലെ അവൾ ചിരിച്ചും കളിച്ചും നടക്കും; കണ്ടാൽ ആർക്കും ഒന്നും തോന്നില്ല; വൈകുന്നേരം വീണ്ടും ഡയാലിസിസ് തുടങ്ങിയില്ലെങ്കിൽ ജീവൻ കാക്കാനും കഴിയില്ല; ജന്മനാ ഒരു വൃക്ക മാത്രമുള്ള പത്തുവയസുകാരിക്ക് അത് കൂടി തകരാറിലായപ്പോൾ ഒന്നും കൂട്ടിയാൽ കൂടില്ലെന്ന നിരാശയിൽ കുടുംബം; കോതമംഗലം നെല്ലിക്കുഴിയിൽ ആദിത്യയുടെ ജീവരക്ഷയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു

പുലർച്ചെയാകുമ്പോൾ സാധാരണ കുട്ടികളെ പോലെ അവൾ ചിരിച്ചും കളിച്ചും നടക്കും; കണ്ടാൽ ആർക്കും ഒന്നും തോന്നില്ല; വൈകുന്നേരം വീണ്ടും ഡയാലിസിസ് തുടങ്ങിയില്ലെങ്കിൽ ജീവൻ കാക്കാനും കഴിയില്ല; ജന്മനാ ഒരു വൃക്ക മാത്രമുള്ള പത്തുവയസുകാരിക്ക് അത് കൂടി തകരാറിലായപ്പോൾ ഒന്നും കൂട്ടിയാൽ കൂടില്ലെന്ന നിരാശയിൽ കുടുംബം; കോതമംഗലം നെല്ലിക്കുഴിയിൽ ആദിത്യയുടെ ജീവരക്ഷയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:'അവളെ ഒന്നും അറിയിച്ചിട്ടില്ല.സഹായം തേടുന്നതിനെക്കുറിച്ച് ആരോപറഞ്ഞ് അറിഞ്ഞ അവൾ, ഇതിന്റെ പേരിൽ രണ്ട് ദിവസം ഞങ്ങളോട് മിണ്ടിയില്ല. എന്തുചോദിച്ചാലും തുറിച്ച് നോക്കും.മനസ്സിൽ വല്ലാത്ത വിഷമം തോന്നി.ഇതുവരെ ആരെയും ഒന്നും അറിയിച്ചിട്ടില്ല.ഇപ്പോൾ കൂട്ടിയാൽ കൂടില്ല .എന്റെ മകളെ ജീവിതത്തിലേയ്ക്ക് മടക്കികൊണ്ടുവരണം.ഞങ്ങൾക്ക് അവൾമാത്രമേയുള്ളു.സഹായിക്കണം...തൊഴുകൈകളോടെ മധു ഇത് പറയുമ്പോൾ മിഴികൾ ഈറനഞ്ഞിരുന്നു.

നെല്ലിക്കുഴി പഞ്ചായത്തിലെ പൂവത്തൂർ പാറക്കാട്ടുകുടി മധുവിന്റെയും അനിലയുടെയും ഏക മകളാണ് 10 വയസുകാരി ആദിത്യ.പിറന്നത് മുതൽ ഒരു കിഡ്‌നിയുമായിട്ടായിരുന്നു അടുത്തകാലം വരെ ആദിത്യ ജീവിച്ചത്.വിധിവിളയാട്ടത്തിൽ നിലവിൽ പ്രവർത്തിച്ചുവന്നിരുന്ന കിഡ്‌നിയും പണിമുടക്കി.കഴിഞ്ഞ ഏതാനും വർഷങ്ങളായി മകളുടെ ജീവൻ നിർത്താൻ ഒട്ടോറിക്ഷാ ഡ്രൈവറായ മധു നെട്ടോട്ടത്തിലാണ്.മാസം ശരാശരി മുപ്പതിനായിരം രൂപയെങ്കിലും വേണമെന്നതാണ് നിലവിലെ സ്ഥിതി.

ഇതിനകം തന്നെ ലക്ഷങ്ങൾ ചികത്സയ്ക്കായി ചെലവായി.ഇതേത്തുടർന്ന് കുടുബം വൻ സാമ്പത്തിക പ്രതിസന്ധിയിലുമായി.ഈ സാഹചര്യത്തിലാണ് വിവരമറിഞ്ഞ് നാട്ടുകാരിൽ ചിലർ സഹായഹസ്തവുമായി എത്തിയത്.ഇപ്പോൾ ഇവരുടെ നേതൃത്വത്തിൽ ആദിത്യാ ചികിത്സാ സഹായ നിധി എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്.ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കാൻ ഇന്ന് സഹായനിധി ഭാരവാഹികൾ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ മകളുടെ രോഗാവസ്ഥയെക്കുറിച്ച് വിതുമ്പലോടെയാണ് മധു വിവരിച്ചത്.ഒരുഘട്ടത്തിൽ നിയന്ത്രണം വിട്ട് കരഞ്ഞ മധുവിനെ ഒപ്പമുണ്ടായിരുന്നവർ ആശ്വാസിപ്പിക്കുന്നതും കാണാമായിരുന്നു.

നിലവിൽ രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന പെരിട്ടോണിയൽ ഡയാലീസീസ് (സി എ പി ഡി)വഴിയാണ് ആദിത്യയുടെ ജീവൻ നിലനിർത്തുന്നത്.പുലർച്ചെയാവുന്നതോടെ സാധാരണ കുട്ടികളെപ്പോലെ അവൾ ചിരിച്ചും കളിച്ചും നടക്കും.കണ്ടാൽ രോഗമുള്ള കുട്ടിയാണെന്ന് തോന്നുകയേ ഇല്ല. വൈകുന്നേരമാവുമ്പോൾ വീണ്ടും ഡയാലസീസ് ആരംഭിച്ചില്ലങ്കിൽ ജീവൻ പിടിച്ചുനിർത്താൻ വഴിയില്ലതാണ് വസ്തുത.കോതമംഗലം ഗ്രീൻവാലി സ്‌കൂളിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആദിത്യ പഠിത്തത്തിലും മിടുക്കിയാണ്.

മുതിർന്ന ആളുകളിൽ രക്തത്തിൽ ക്രീയാറ്റിന്റെ ആളവ് സാധാരണ 1-ൽ താഴെയാണ്.ഈ കരുന്നിന്റെ ശരീരത്തിൽ ഇത് ഇപ്പോൾ 10.5 എന്ന അത്യന്തം അപകടകരമായ അളവിൽ എത്തിയിരിക്കുകയാണ്.ഓപ്പറേഷൻ നടത്തി കിഡ്‌നി മാറ്റിവെക്കുക എന്നതല്ലാതെ ഇതിന് ശാശ്വതമായ മറ്റൊരു പോംവഴിയുമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിക്കഴിഞ്ഞു. ചികിത്സക്കായി 20 ലക്ഷത്തോളം രൂപ ചെലവ് വേണ്ടിവരും. കഴിഞ്ഞ എട്ടു വർഷക്കാലമായി നടത്തി വന്ന തന്റെ മകളുടെ ചികിത്സക്കായി ആരുടെ മുന്നിലും സഹായം ചോദിക്കാൻ തയ്യാറാകാത്ത മധുവിന് ഇപ്പോൾ അതിന് കഴിയുന്നില്ല.

ജനപ്രതിനിധികളായ ആന്റണി ജോൺ എംഎ‍ൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എം.പരീത്, മറ്റ് ജനപ്രതിനിധികളായ എ. ആർ.വിനയൻ, എം.കെ.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പി.എ.എം..ബഷീർ ചെയർമാനായും സി.സതീഷ്ബാബു കൺവീനറായും പി.എം.അബ്ദുൽ ഷുക്കൂർ ട്രഷറർ ആയും രൂപീകരിച്ചിട്ടുള്ള എല്ലാ വിഭാഗം ജനങ്ങളും ഉൾപ്പെടുന്ന സഹായ നിധി കമ്മിറ്റിയാണ് ആദിത്യയുടെ ജീവൻ രക്ഷിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്.

ചികിത്സക്കുള്ള ഭാരിച്ച തുക സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ആദിത്യയുടെ നാട്ടിൽ നിന്നുമാത്രം കണ്ടെത്താൻ കഴിയില്ലെന്നുള്ള യാഥാർഥ്യം മുൻനിർത്തിയാണ് ഇക്കാര്യത്തിൽ നാടിനപ്പുറമുള്ള സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ച് സഹായനിധി കമ്മിറ്റിയുടെ നേതൃത്വത്തിൽ ആന്റണി ജോൺ എംഎ‍ൽഎ അടക്കം പങ്കെടുത്ത വാർത്താ സമ്മേളനം സംഘടിപ്പിച്ചത്. ആദിത്യ ചികിത്സാ നിധിയിലേക്ക് വിവരമറിഞ്ഞയുടൻ അരലക്ഷംരൂപ ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയായ 'മോർണിങ് സെവൻസ്' വാഗ്ദാനം ചെയ്തിരുന്നു. കച്ചവടക്കാരും സർക്കാർ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളുമെല്ലാമടങ്ങുന്ന മോർണിങ് സെവൻസിലെ താരങ്ങൾ സ്വന്തം കയ്യിൽ നിന്നുമാണ് ആദിത്യക്കുള്ള അരലക്ഷംരൂപ കണ്ടെത്തി നൽകാൻ തീരുമാനിച്ചത്.

ഇങ്ങനെ സ്വരൂപിക്കുന്ന സഹായധനത്തിന്റെ ആദ്യഗഡു കോതമംഗലം പ്രസ്സ്‌ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ വച്ച് ആന്റണി ജോൺ എംഎ‍ൽഎ മോർണിങ് സെവൻസ് ഭരവാഹികളിൽ നിന്നും ഏറ്റുവാങ്ങി. കായിക കൂട്ടായ്മയായ മോർണിങ് സെവൻസ് കാണിച്ച ഈ മാതൃക പിന്തുടർന്ന് ആദിത്യയുടെ ചികിത്സാചെലവ് പൊതുസമൂഹം ഏറ്റെടുക്കണമെന്ന് എംഎ‍ൽഎ ആവശ്യപ്പെട്ടു.ആദിത്യ ചികിത്സാ സഹായ ദൗത്യത്തിൽ മുന്നിൽ നിന്ന് പ്രവർത്തിക്കാൻ ജാതി-മത-രാഷ്ട്രീയ ഭേദങ്ങൾക്കതീതമായി എല്ലാ മനുഷ്യസ്‌നേഹികളും മുന്നോട്ട് വരണമെന്നും എംഎ‍ൽഎ അഭ്യർത്ഥിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നെല്ലിക്കുഴി ശാഖയിലാണ് ആദിത്യ ചികിത്സാ സഹായ നിധിയുടെ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുള്ളത്. അക്കൗണ്ട് നമ്പർ : 00000037627625543ഉം IFSC കോഡ് SBIN0070992ഉം ആയുള്ള അക്കൗണ്ടിലേക്കാണ് സഹായധനം സ്വീകരിക്കുന്നത്. ഇതനുസരിച്ചുള്ള എല്ല പിന്തുണയും എല്ലാ വിഭാഗം ആളുകളിൽ നിന്നുമുണ്ടാകണമെന്ന് നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവിയും ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എം.പരീതും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
\
നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ആർ.വിനയൻ, വാർഡ് മെമ്പർ എം.കെ.സുരേഷ്, ചികിൽസാ സഹായ കമ്മിറ്റി ചെയർമാൻ പി. എം.ബഷീർ, കൺവീനർ സി.സതീഷ് ബാബു, അബ്ദുൽ ഷുക്കൂർ, സി.കെ.സത്യൻ, ശശി പൂവത്തൂർ, ആദിത്യയുടെ പിതാവ് മധു, മോർണിങ് സെവൻസ് ഭാരവാഹികളായ പ്രസിഡന്റ് :പി.എം.നൗഷാദ്, സെക്രട്ടറി: പി.എം.നാസർ, രക്ഷാധികാരികളായ :റഷീദ് കാരയിൽ, സലാം കവാട്ട്, ട്രഷറർ:മീരാൻ ചാത്തനാട്ട്, ജോയിന്റ് സെക്ട്ടറി :റെജി കുറ്റിലഞ്ഞി, ഫാരിസ്.എം.ബി, യാസർ അയ്യൂട്ടിപ്പടി ,എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP