Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജീവ് കൊലക്കേസിൽ അഡ്വ. സിപി ഉദയഭാനു 14 ദിവസം റിമാൻഡിൽ; പൊലീസ് കസ്റ്റഡിയിലെ 'വിഐപി' പരിഗണന ഇനിയില്ല; വക്കീൽ കുപ്പായത്തിൽ ഗർജ്ജിച്ച സിംഹത്തിന് ഇരിങ്ങാലക്കുട സബ് ജയിലിൽ ജയിൽ യൂണിഫോം; തട്ടിക്കൊണ്ടു വരാൻ ഏൽപ്പിച്ചവർക്ക് പറ്റിയ കയ്യബദ്ധമെന്ന ഏറ്റുപറച്ചിൽ വക്കീലിന് തന്നെ പാരയാകുമോ? ജയിൽവാസം നീളാതെ ജാമ്യം നേടാൻ ശ്രമം ശക്തമാക്കി വക്കീലിന് വേണ്ടപ്പെട്ടവരും

രാജീവ് കൊലക്കേസിൽ അഡ്വ. സിപി ഉദയഭാനു 14 ദിവസം റിമാൻഡിൽ; പൊലീസ് കസ്റ്റഡിയിലെ 'വിഐപി' പരിഗണന ഇനിയില്ല; വക്കീൽ കുപ്പായത്തിൽ ഗർജ്ജിച്ച സിംഹത്തിന് ഇരിങ്ങാലക്കുട സബ് ജയിലിൽ ജയിൽ യൂണിഫോം; തട്ടിക്കൊണ്ടു വരാൻ ഏൽപ്പിച്ചവർക്ക് പറ്റിയ കയ്യബദ്ധമെന്ന ഏറ്റുപറച്ചിൽ വക്കീലിന് തന്നെ പാരയാകുമോ? ജയിൽവാസം നീളാതെ ജാമ്യം നേടാൻ ശ്രമം ശക്തമാക്കി വക്കീലിന് വേണ്ടപ്പെട്ടവരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചാലക്കുടി രാജീവ് വധകക്കേസിൽ അറസ്റ്റിലായ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സി.പി.ഉദയഭാനുവിനെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ചാലക്കുടി കോടതിയാണ് ഉദയഭാനുവിനെ റിമാൻഡ് ചെയ്തത്. പ്രതി സമൂഹത്തിൽ ഉന്നതനായ വ്യക്തിയാണെന്നും ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതിക്കാകുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണു കോടതിയുടെ നടപടി. കേസിൽ ഏഴാം പ്രതിയാണ് ഉദയഭാനു. റിമാൻഡ് ചെയ്ത ഉദയഭാനുവിനെ ഇരിങ്ങാലക്കുട സബ് ജയിലിലേക്കു കൊണ്ടുപോയി.

ബുധനാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടിൽനിന്നാണ് ഉദയഭാനുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഉദയഭാനുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. ഇതേത്തുടർന്ന് ഉദയഭാനു ഒളിവിൽ പോയി. കഴിഞ്ഞ ദിവസം രാത്രി കീഴടങ്ങാൻ സന്നദ്ധത അറിയിച്ച ഉദയഭാനുവിനെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

രാജീവ് വധക്കേസിൽ ഏഴാം പ്രതിയാണ് അഡ്വ.സി.പി ഉദയഭാനു. കേരളത്തിലെ സമർത്ഥനായ ക്രിമിനൽ അഭിഭാഷകൻ എന്ന ്‌പേരിലുപരി പൊതു താത്പര്യ കേസുകളിലും ഉദയഭാനുവിന്റെ നിലപാടുകൾ പരക്കെ അംഗീകരിപ്പെട്ടിരുന്നു. അഡ്വക്കേറ്റുമാർക്കിടയിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാൾകൂടിയായിരുന്നു ഇദ്ദേഹം. എന്നാൽ തെളിവുണ്ടെങ്കിൽ ജയിലിലാക്കാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം. അത് പൊലീസ് അനുസരിക്കുകയും ചെയ്തതോടെയാണ് വക്കീലിന് ജയിലിലേയക്കുള്ള വഴി തെളിഞ്ഞു.

കസ്റ്റഡിയിലെടുത്ത ഉദയഭാനുവിന്റെ ആദ്യരാത്രി ഇന്നലെ ഡിവൈഎസ്‌പി ഓഫീസിലായിരുന്നു. ഓഫീസിലെ സന്ദർശക മുറിയിലെ പരിമിതമായിടത്ത് കഴിഞ്ഞു കൂടി. ഇന്നു പകൽ മുഴുവൻ ചോദ്യം ചെയ്ത ശേഷം വൈകി്‌ട്ടോടെയാണ് കോടതിയിൽ ഹാജരാക്കിയത്.
ചാലക്കുടി മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കിയത്. റിമാൻഡ് റിപ്പോർ്ട് പരിശോധിച്ച് ജഡ്ജി റിമാൻഡു ചെയ്യുകയായിരുന്നു.

കൊലപാതകത്തിൽ നേരിട്ടുള്ള പങ്കില്ല എന്ന നിലാപാടിലായിരുന്നു ഉദയഭാനു എന്ന വിവരമാണ് പുറത്തു വരുന്നത് . സംഭവിച്ചത് ആദ്യ മൂന്നു പ്രതികകളുടെ കൈയബദ്ധമാണ്. ഭൂമിയിടപാടിൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കലായിരുന്നു ലക്ഷ്യം. രാജീവ് പണം കൈപ്പറ്റിയെന്ന് രേഖയുണ്ടാക്കണം. സ്വത്തുക്കൾക്കു മീതെ നിയമ കുരുക്ക് മുറുക്കാനായിരുന്നു പദ്ധതി. തട്ടിക്കൊണ്ടുവരാൻ ക്വട്ടേഷൻ ഏറ്റെടുത്തവർ കൈകാര്യം ചെയ്തപ്പോൾ രാജീവ് കൊല്ലപ്പെട്ടു. 120 ചോദ്യങ്ങൾ തയാറാക്കിയാണ് അഭിഭാഷകനോട് ചോദിച്ചത്. ഭൂമിയിടപാടിന് നൽകിയ 1.30 കോടി രൂപയുടെ ഉറവിടത്തെക്കുറിച്ചും തൃപ്തികരമായ മറുപടി നൽകിയില്ല. ശക്തമായ എട്ടു തെളിവുകളാണ് പൊലീസിന്റെ പക്കലുള്ളതെന്നും അറിയുന്നു.

പൊലീസിന്റ റിമാൻഡ് റിപ്പോർട്ടിലും ശക്തമായ പരാമർശങ്ങളാണ് അടങ്ങിയിരിക്കുന്നത് എന്ന സൂചനയാണുള്ളത്. ജാമ്യം നേടാനുള്ള സാദ്ധ്യതകൾ പൊലീ്‌സ് അടച്ചതും ഇതുകൊണ്ടാണ്. പ്രതി പ്രബലനായതിനാൽ തെളിവുകളേയും സാക്ഷികളേയും സ്വാധീനിക്കാനിടയുണ്ടെന്ന വാദവും അംഗീകരിക്കപ്പെട്ടു. ക്വട്ടേഷനിലൂടെ ആൾ കൊല്ലപ്പെട്ടതിനാൽ ഇതിന്റ ഉത്തരവാദിത്വം ബന്ദിയാക്കാൻ നിർദ്ദേശം നൽകിയവർക്കു തന്നെയാണെന്ന് നിയമം പറയുന്നു. ഇതും വക്കീലിനെ ജയിലാക്കാൻ കാരണമായി. ഇരിങ്ങാലക്കുട സബ്ജയിലിലാണ് ഉദയഭാനു. ഇവിടെ ജയിൽ യൂണിഫോം അഡ്വക്കേറ്റിന് ഇടേണ്ടി വരും.

സെപ്റ്റംബർ 29ന് ചാലക്കുടി തവളപ്പാറയിൽ കോൺവെന്റിന്റെ ആളൊഴിഞ്ഞ പറമ്പിലാണ് രാജീവ് കൊല്ലപ്പെട്ടത്. ഉദയഭാനുവും രാജീവും തമ്മിലുള്ള അടുപ്പത്തിന്റെ ദൃശ്യങ്ങൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇവർ തമ്മിൽ തെറ്റിയതോടെ ഉദയഭാനുവിൽ നിന്ന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജീവ് കോടതിയെയും സമീപിച്ചിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ നാലു പേരെയും ചക്കര ജോണി, രഞ്ജിത് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. റിയൽ എസ്റ്റേറ്റ് ഇടപാടിൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ നടത്തിയ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്.

നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ രാജീവിന്റെ സ്വത്ത് സ്വന്തമാക്കാൻ ശ്രമിച്ചു. ബന്ദിയാക്കാൻ ഏൽപ്പിച്ചവരാണ് അപായപ്പെടുത്തിയത്. ചക്കര ജോണിയും രഞ്ജിത്തുമാണ് എല്ലാം ചെയ്തതെന്നും ഉദയഭാനു പറഞ്ഞു. ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ നിലപാട്. ഗൂഢാലോചനയിൽ ഉദയഭാനുവിന് പങ്കുണ്ടെന്നും ചോദ്യം ചെയ്യണമെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. അഭിഭാഷകൻ എന്ന നിലയിലാണ് പ്രതികളുമായി സംസാരിച്ചതെന്നാണ് ഉദയഭാനുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

അഭിഭാഷകരിലെ പ്രമുഖൻ അകത്തായതോടെ അദ്ദേഹത്തെ പുറത്തിറക്കാൻ ശ്രമം തുടങ്ങി. ജാമ്യത്തിനായി ഹർജിയുമായി എത്തുന്ന്ത് പ്രമുഖ ക്രിമിനൽ വക്കീലായ രാമൻപിള്ള ആയിരിക്കുമെന്നും അറിയുന്നു. ഇതിന്റെ പ്രാഥമിക ചർച്ചകൾ നടന്നു കഴിഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP