Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസുകാരി ആയിരുന്നിട്ടു കൂടി ജയന്തന്റെ ഭാഗത്ത് ശരിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു; അതിൽ സത്യത്തിന്റെ അംശമെങ്കിലും ഉണ്ട്; പാർവ്വതിയും ഭാഗ്യലക്ഷ്മിയും വകതിരിവില്ലാതെ തലയിൽ ഫെമിനിസം കുത്തിനിറച്ചവർ: കൂട്ടബലാത്സംഗ വിഷയത്തിൽ ഇരവാദം തള്ളി അഡ്വ. സംഗീത ലക്ഷ്മണയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

കോൺഗ്രസുകാരി ആയിരുന്നിട്ടു കൂടി ജയന്തന്റെ ഭാഗത്ത് ശരിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു; അതിൽ സത്യത്തിന്റെ അംശമെങ്കിലും ഉണ്ട്; പാർവ്വതിയും ഭാഗ്യലക്ഷ്മിയും വകതിരിവില്ലാതെ തലയിൽ ഫെമിനിസം കുത്തിനിറച്ചവർ: കൂട്ടബലാത്സംഗ വിഷയത്തിൽ ഇരവാദം തള്ളി അഡ്വ. സംഗീത ലക്ഷ്മണയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: കേരളം മുഴുവൻ ചർച്ച ചെയ്യുന്ന കൂട്ടബലാത്സംഗ ആരോപണത്തിലെ ഇരവാദം തള്ളി ആരോപണ വിധേയനായ വടക്കാഞ്ചേരി സിപിഐ(എം) കൗൺസിലർ ജയന്തനെ പിന്തുണച്ച് പ്രുഖ അഭിഭാഷക അഡ്വ. സംഗീതാ ലക്ഷമൺ രംഗത്ത്. കൂട്ടബലാത്സംഗം ചെയതെന്ന ആരോപണം ഉന്നയിക്കുന്ന യുവതിയുടെ വാദങ്ങളെ തള്ളിക്കൊണ്ടാണ് അവർ ജയന്തനെ പിന്തുണച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. വാർത്തയുടെ അധികാരികതയെ ചോദ്യം ചെയ്താണ് സംഗീത ലക്ഷ്മൺ രംഗത്തെത്തിയത്.

ഈ വിഷയം ഉയർത്തിക്കൊണ്ടുവന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെയും പാർവതിയെയും കളിയാക്കി കൊണ്ടാണ് സംഗീതയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. രണ്ട്‌പേരും തലയിൽ ഫെമിനിസം മാത്രം കുത്തിനിറച്ചവരാണെന്ന് പറഞ്ഞാണ് സംഗീതാലക്ഷ്മൺ രണ്ട് പേരെയും പരിഹസിക്കുന്നത്. ചില പെണ്ണുങ്ങൾ ചേർന്ന് ഇത് പറയുന്നു എന്നതുകൊണ്ട്മാത്രം അത് വിശ്വസിക്കാൻ തനിക്ക് കഴിയുന്നില്ലെന്ന് സംഗീത പറയുന്നു.

ഇതുസംബന്ധിച്ച ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ തനിക്ക് ക്ഷണം ഉണ്ടായിരുന്നെന്നും എന്നാൽ തിരക്കുകൾ കാരണം അതിന് സാധിച്ചില്ലെന്നും സംഗീത പറയുന്നു. പങ്കെടുക്കാഞ്ഞത് നന്നായി എന്നാണ് ഇപ്പോൾ തോന്നുന്നതെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ സംഗീത അഭിപ്രായപ്പെടുന്നു. പലതും ചേർത്ത് എഴുതിപ്പിടിപ്പിച്ച ഒരു പോസ്റ്റിലൂടെയും അതിനു തുടർച്ചയായി അവർ കൂടി ചേർന്ന് ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടിയും, പറയുന്നത് അത് അപ്പാടെ വിഴുങ്ങി ഇറക്കാൻ ഞാനില്ല. അത് ചില പെണ്ണുങ്ങൾ ചേർന്ന് പറയുന്നു എന്നതുകൊണ്ടു മാത്രം അത് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. പ്രധാന കുറ്റാരോപിതനായ ജയന്തൻ പറയുന്ന സാമ്പത്തിക ഇടപാടുകൾ, 15 ലക്ഷം രൂപ ചോദിച്ചുകൊണ്ടുള്ള ഇരയുടെ ഭർത്താവിന്റെ ഫോൺ കോൾ ഭീഷണി എന്നിവ കൂടി അന്വേഷണ വിധേയമാക്കണമെന്നും സംഗീത പറയുന്നു.

മനോഹരമായി സംസാരിക്കാൻ കഴിവുള്ള രണ്ടു സ്ത്രീകളാണ് ഭാഗ്യലക്ഷ്മിയും പാർവ്വതിയും. എന്നാൽ, വകതിരിവില്ലാത്ത ഫെമിനിസം കുത്തി നിറച്ചിട്ടുണ്ട് രണ്ടിന്റെയും തലയിൽ. വേറെ കുഴപ്പമൊന്നുമില്ലെന്നം അവർ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

വടക്കാഞ്ചേരി 'കൂട്ടബലാസംഗ'കേസ് സംബന്ധിച്ചു നടത്തുന്ന ഇന്നത്തെ പ്രൈംടൈം ചർച്ചകളിൽ പങ്കെടുക്കുവാനായി രണ്ട് പ്രധാന ചാനലുകളിൽ നിന്ന് ക്ഷണമുണ്ടായിരുന്നു എനിക്ക്.
കോടതിയിലും ഓഫീസിലും മറ്റുമുള്ള തിരക്കുകളിൽ പകൽ മുഴുവൻ കുടുങ്ങിപോയതു കൊണ്ട് വിഷയം ഞാൻ മനസ്സിലാക്കിയിരുന്നില്ല എന്നതു കൊണ്ടാണ് ടീവി ചർച്ചകളിൽ പങ്കെടുക്കുന്നില്ല എന്ന് ഞാൻ തീരുമാനിച്ചത്. പങ്കെടുക്കാത്തത് നന്നായി എന്ന് തന്നെയാണ് ഇപ്പോൾ തോന്നുന്നത്.

'സാമൂഹ്യപ്രവർത്തക'യായ ഭാഗ്യലക്ഷ്മിയുടെ മൊഴി-.സോറി FB പോസ്റ്റ് ഇപ്പോഴാണ് വായിച്ചത്. അതിൽ ഏറ്റവും രസകരമായ ഇതാണ് 'അമിതമായ മദ്യപാനം മാത്രമായിരുന്നു അയാൾക്കുണ്ടായിരുന്ന ഒരേയൊരു ദുശ്ശീലം.' ഇങ്ങനെ പലതും ചേർത്ത് എഴുതിപിടിപ്പിച്ച ഒരു പോസ്റ്റിലൂടെയും അതിനു തുടർച്ചയായി അവർ കൂടി ചേർന്ന് ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടിയും, പറയുന്നത് അത് അപ്പാടെ വിഴുങ്ങി ഇറക്കാൻ ഞാനില്ല. അത് ചില പെണ്ണുങ്ങൾ ചേർന്ന് പറയുന്നു എന്നതുകൊണ്ടു മാത്രം അത് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല.

ഒരു പീഡനകേസിൽ ഇരയുടെ മൊഴി ഒരു മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുന്നത് ' I am satisfied that the statement is voluntarily given' എന്നത് ഉറപ്പ് വരുത്തിയും അത് പ്രത്യേകമായി രേഖപ്പെടുത്തിയതിനും ശേഷമാണ്. അങ്ങനെ കൊടുത്തു എന്ന് ഈ 'ഇര' തന്നെ സമ്മതിക്കുന്ന ഒരു മൊഴി അവിശ്വസിക്കേണ്ട കാര്യമില്ല തന്നെ. എനിക്കില്ല തന്നെ. പ്രധാന കുറ്റാരോപിതനായ ജയന്തൻ പറയുന്ന മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട്, പിന്നീട് രണ്ട് മാസങ്ങൾ മുൻപ് 15 ലക്ഷം രൂപ ചോദിച്ചു കൊണ്ടുള്ള 'ഇര'യുടെ ഭർത്താവിന്റെ ഭീഷണി ഫോൺ കോൾ എന്നിവ കൂടി അന്വേഷണ വിധേയമാക്കട്ടെ. ജയന്തനുമായി 'ഇര'യുടെ ഭർത്താവിന് സാമ്പത്തിക ഇടപാട് എന്തെങ്കിലും ഉണ്ടെങ്കിൽ ആ പണം ആദ്യം കൊടുത്തുതീർക്കാൻ അവരെ ഉപദേശിക്കണം ഭാഗ്യലക്ഷ്മിയും പാർവ്വതിയും ചേർന്ന്. ജയന്തൻ മറ്റാരുടെയോ കൈയിൽ നിന്ന് വാങ്ങിയാണ് ആ പണം കടമായി നൽകിയത് എന്നല്ലേ പറയുന്നത്.അതാണ് ചെയ്യേണ്ടത്. ആദ്യം.

മജിസ്‌ട്രേറ്റിന്റെ മുന്നിൽ മൊഴി കൊടുക്കാൻ പോകുമ്പോഴും, 'സാമൂഹ്യപ്രവർത്തക'യെ കാണാൻ പോകുമ്പോഴും 'സാമൂഹ്യപ്രവർത്തക' വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ഭർത്താവ് കൂടെയുണ്ടല്ലോ. ഭർത്താവിന്റെ പിന്തുണയുള്ള ഒരു സ്ത്രീ എങ്ങനെയാണ് നിരാലംബയായ സ്ത്രീയാവുന്നത്? മനസ്സിലാവുന്നില്ല. എനിക്ക് മനസ്സിലാവുന്നില്ല. ;)
Bhagyalakshmi & Parvathy മനോഹരമായി സംസാരിക്കാൻ കഴിവുള്ള രണ്ടു സ്ത്രീകളാണ് ഇപ്പറഞ്ഞ രണ്ടുപേരും. Both are known for their talents in their respective spheres as much as they are for their political affinities. എന്നാൽ, വകതിരിവില്ലാത്ത ഫെമിനിസം കുത്തി നിറച്ചിട്ടുണ്ട് രണ്ടിന്റെയും തലയിൽ. വേറെ കുഴപ്പമൊന്നുമില്ല. :p അതുകൊണ്ടാണ് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന് കുഴപ്പം, മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ മൊഴി അപര്യാപ്തം, 'ഇര' പറയുന്നത് മാത്രം ശരി എന്നൊക്കെ തോന്നിപോകുന്നത്.

PS: ഞാൻ ഒരു കോൺഗ്രസ്സ് അനുഭാവിയാണ്. എന്റെ ചിന്തയും രക്തവും കോൺഗ്രസ്സിനൊപ്പമാണ്. എന്നിട്ട് കൂടി ഞാൻ വിശ്വസിക്കുന്നത് ജയന്തൻ പറയുന്നതിൽ സത്യത്തിന്റെ അംശങ്ങൾ ഉണ്ട് എന്ന് തന്നെയാണ്. മാത്രമല്ല, എനിക്ക് പുരുഷന്മാരോട് അൽപം താല്പര്യകൂടുതലുണ്ട് അതുകൊണ്ട് കൂടി ഞാൻ ശക്തമായി തന്നെ ധരിക്കുന്നത് 'ഇര' പറയുന്നതിൽ ശരികളുടെ അംശങ്ങൾ കുറവാണ് എന്നാണ്. :)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP