1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
21
Sunday

മതത്തെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല; കോടതിയിലേത് ഹിംസാത്മക ഹിന്ദുത്വത്തിന്റെ പ്രത്യക്ഷ ഉദാഹരണം; ശ്രമിക്കുന്നത് കുട്ടികളെ തിരുത്താൻ; വൈവിധ്യങ്ങളെ അംഗീകരിക്കുന്നതാണ് ഇന്ത്യൻ സംസ്‌ക്കാരം; ജെഎൻയുവിലെ കൊച്ചി സംവാദം കൈയടി നേടിയത് ഇങ്ങനെ

February 20, 2016 | 07:47 PM | Permalinkമറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജെഎൻയുവിൽ നടന്ന ജനാധിപത്യ വിരുദ്ധതക്ക് എതിരായി കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംവാദം വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി. ആശയ സംവാദത്തെ എതിർക്കുന്ന സംഘപരിവാർ ഭരണകൂട ഭീകരതക്കെതിരേ പ്രതിഷേധിക്കാൻ ജെഎൻയു വിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് 'അഫ്‌സൽ ഗുരു ഒരു തുറന്ന സംവാദം' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. അനുകൂലിക്കുന്നവർക്കും പ്രതികൂലിക്കുന്നവർക്കും നിർഭയമായി അഭിപ്രായം രേഖപ്പെടുത്തുവാനുള്ള വേദിയും സംരക്ഷണവും ഒരുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

ഔപചാരികതകൾ ഒഴിവാക്കി ജെഎൻയു വിലെ സംവാദങ്ങളുടെ രീതിയിൽ തന്നെയാണ് പരിപാടി സംഘടിപ്പിച്ചത്. വിഷയത്തിൽ സംസാരിച്ചവരോട് യോജിച്ചും വിയോജിച്ചും അഭിപ്രായം രേഖപ്പെടുത്തുവാനും ചോദ്യം ചെയ്യുവാനും അവസരമൊരുക്കിയത് പരിപാടിയിൽ പന്‌കെടുത്തവർക്ക് കൗതുകമായി. ജെഎൻയു വിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് പുറമേ മഹാരാജാസ്, ലോ കോളേജ്, സെന്റ് തെരേസാസ് കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു. പരിപാടിക്ക് രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നുമുള്ള ജെഎൻയു പൂർവ്വവിദ്യാർത്ഥികളും മറ്റും കത്തുകൾ, ഇമെയിൽ, സോഷ്യൽ മീഡിയ എന്നിവ മുഖാന്തിരം വളരെ വലിയ പിന്തുണയാണ് നൽകിയത്.

കേരളത്തിലും ആശയപ്രചാരണങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള ആസൂത്രിത പരിശ്രമങ്ങൾ നടക്കുന്നുണ്ട് എന്നും അതിനാൽ അതിരുകളില്ലാത്ത ആശയസംവാദങ്ങൾക്ക് തുടർന്നും വേദി നിലനിർത്തേണ്ടതാണ് എന്നും അഭിപ്രായമുയർന്നു. സമാന ചിന്താഗതിക്കാരെ ചേർത്ത് സെ്ന്റർ ഫോർ ഡെമോക്രസി ആൻഡ് ഡയലോഗ് എന്ന വേദി രൂപീകരിക്കാനും തീരുമാനം ഉണ്ടായി. പരിപാടിക്ക് ജെഎൻയു പൂർവ്വ വിദ്യാർത്ഥിയും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയുമായ ഡോ.മാത്യു കുഴൽനാടൻ നേതൃത്വം നൽകി. ജന്മഭൂമി മുൻ എഡിറ്റർ കെവി എസ് ഹരിദാസ്, സോളിഡാരിറ്റിയെ പ്രതിനിധീകരിച്ച് സൈനുദ്ധീൻ, പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവർ സംസാരിച്ചു.

അഡ്വ. മാത്യു കുഴലനാടൻ

ഡൽഹി ജെഎൻയുവിൽ സംവാദങ്ങളുടെ വേദി അടയ്ക്കുന്നതിലൂടെ സർക്കാർ ജനാധിപത്യ ചിന്തകളെയാണ് എതിർക്കുന്നതെന്ന് ജെഎൻയു പൂർവ വിദ്യാർത്ഥിയായ അഡ്വ. മാത്യു കുഴലനാടൻ പറഞ്ഞു. താൻ പഠിച്ചിരുന്ന കാലത്ത് പ്രകോപനപരമായ എന്തും പറയുവാനുള്ള സ്വാതന്ത്ര്യം ജെഎൻയുവിലെ വിദ്യാർത്ഥികൾക്ക് ഉണ്ടായിരുന്നു. അന്ന് അത് വിദ്യാർത്ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യമായാണ് എല്ലാവരും കണക്കാക്കിയിരുന്നത്. ജെഎൻയുവിൽ ജെഎൻഎസ്‌യു പ്രസിഡന്റ് ആയ കനയ്യകുമാർ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിക്കുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജെഎൻയുവിലെ സംസ്‌ക്കാരം അതാണ്. ഇക്കാലത്ത് മതത്തെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല. മതന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കയുണർത്തുന്ന ആർഎസ്എസ് അജണ്ടയ്‌ക്കെതിരെ എങ്ങനെ പ്രതികരിക്കണമെന്നതും ചർച്ച ചെയ്യേണ്ടതുണ്ടെന്നും അഡ്വ. മാത്യു കുഴലനാടൻ പറഞ്ഞു.

എസ് എം സൈനുദ്ദീൻ

ജെഎൻയുവിൽ നടക്കുന്നത് ഇന്ത്യ മുഴുവൻ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണെന്ന് സോളിഡാരിറ്റി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം എസ് എം സൈനുദ്ദീൻ പറഞ്ഞു. ഹിംസാത്മക ഹിന്ദുത്വത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പാട്യാല കോടതിയിൽ അരങ്ങേറിയത്്. ഇന്ത്യയിലെ കാംപസുകൾ അടിയന്തരാവസ്ഥ കാലത്തെ പ്രക്ഷുബ്ധത വീണ്ടെടുത്തു കഴിഞ്ഞു. അപനിർമ്മാണത്തിന്റെ ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം മുന്നോട്ടു പോവുന്നത്. പൊതുബോധത്തെ ചോദ്യം ചെയ്യുന്നവരെ ഭരണകൂടം ദേശദ്രോഹികളായും തീവ്രവാദികളായും മുദ്രകുത്തുകയാണ്. വിയോജിപ്പ് രേഖപ്പെടുത്തിയതുകൊണ്ടാണ് ഗാന്ധിജിയും രോഹിത് വെമുലയും കൽബുർഗിയും ഇപ്പോൾ കനയ്യ കുമാറുമൊക്ക ആക്രമിക്കപ്പെട്ടതെന്നും സൈനുദ്ദീൻ കൂട്ടിച്ചേർത്തു.

കെ വി എസ് ഹരിദാസ്

സംവാദങ്ങൾക്ക് ആരും തടസം നിൽക്കേണ്ടതില്ലെന്നും ഇത്തരം വിഷയങ്ങൾ സമൂഹത്തിൽ സമഗ്രമായി ചർച്ച ചെയ്യണമെന്നും ജന്മഭൂമി മുൻ എഡിറ്റർ കെ വി എസ് ഹരിദാസ് പറഞ്ഞു. എന്നാൽ ഇന്ത്യാ വിരുദ്ധ നിലപാടുകൾ ഉയർന്നാൽ അത് അംഗീകരിക്കാനാവില്ല. കുട്ടികളെ തിരുത്താനാണ് ശ്രമിക്കുന്നതെന്നും ശിക്ഷിക്കാനല്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. ദേശീയതയോട് തീവ്ര നിലപാടുള്ളവരാണ് ബിജെപിയും ആർഎസ്എസും. മോദി അധികാരത്തിൽ വന്നശേഷം ചില നേതാക്കൾക്ക് മാനസികമായ ചില മാറ്റങ്ങൾ വന്നിട്ടുണ്ടാകാമെന്നും ഇത് പ്രാദേശികമായ ചില സംഘർഷങ്ങൾക്ക് കാരണമായെന്നും കെ വി എസ് ഹരിദാസ് പറഞ്ഞു.

മൂഹമ്മദ് റജീബ്

വൈവിധ്യങ്ങളെ അംഗീകരിക്കുകയെന്നത് ഇന്ത്യൻ സംസ്‌ക്കാരമാണ്. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയ ശേഷം സുപ്രീംകോടതി പിന്നീട് നിയമവ്യവസ്ഥയിൽ വരുത്തിയ തിരുത്തൽ ഒരു സംവാദ രീതിയായിരുന്നില്ലേ എന്നും പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എം എ മൂഹമ്മദ് റജീബ് ചോദിച്ചു. സംവാദത്തെ നിരാകരിക്കുന്ന രീതി രാജ്യത്തിന് ആശാസ്യമല്ലെന്നും റജീബ് കൂട്ടിച്ചേർത്തു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകിയ നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ്് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ
അമ്മ ധൈര്യമായിരിക്കണം, മകനു വേണ്ടി ബാക്കിയുള്ള കാര്യം നമുക്കു ചെയ്യണം...; ധീര ജവാന്റെ അമ്മയുടെ കണ്ണുകളിൽ നോക്കി എല്ലാം കേട്ടിരുന്നു; മനസാന്നിധ്യം വീണ്ടെടുത്ത് ആശ്വാസമേകി മടക്കം; പാക് വെടിവയ്പിൽ വീരമൃത്യു വരിച്ച സാം എബ്രഹാമിന്റെ വീട്ടിലെത്തിയ കളക്ടർ അനുപമയും വിങ്ങിപ്പൊട്ടി; സാം ഏബ്രഹാമിന് വിടനൽകാനൊരുങ്ങി മാവേലിക്കര
അന്ധവിശ്വാസത്തിന് അടിമ; സാത്താൻ വിശ്വാസത്തെക്കുറിച്ചുള്ള ചിന്തകളും വിഷാദവും ജയമോളെ പിടികൂടിയിരുന്നുവെന്നും മൊഴി; അനുജന്റെ കൊലയ്ക്ക് കാരണം സ്വത്ത് തർക്കമെന്ന് വിശദീകരിച്ച് ചേച്ചിയും; സ്വഭാവ ദൂഷ്യമുണ്ടെന്ന പ്രചരണവും മകന്റെ സ്‌നേഹം നഷ്ടപ്പെടുമോ എന്ന ഭയവും അമ്മയെ മാനസിക രോഗിയാക്കിയെന്ന് വിശദീകരിച്ച് ടീന; കുറ്റസമ്മത മൊഴി സോഷ്യൽ മീഡിയയിൽ എത്തിയതിലും അന്വേഷണം; കൊട്ടിയത്തെ ക്രൂര കൊലയിൽ ജയമോളുടെ മൊഴി വിശ്വസിക്കാതെ പൊലീസ്
വെന്റിലേറ്റർ പ്രയോഗം നടത്തിയ കാനത്തെ ശവക്കുഴി പ്രയോഗത്തിലൂടെ മാണി നേരിട്ടത് സിപിഎമ്മിന്റെ ഉറപ്പിന്റെ പുറത്ത്; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പുറത്തു നിന്നുള്ള പിന്നതുണ നൽകി മാണി ലോക്‌സഭക്ക് മുമ്പ് അകത്തു കയറും; വീരേന്ദ്രകുമാറിന് പിന്നാലെ മാണിയേയും എൽഡിഎഫിൽ എത്തിക്കാനുള്ള സിപിഎം നീക്കം തിരിച്ചറിഞ്ഞ് യുഡിഎഫിലേക്ക് പാലം ഇട്ട് സിപിഐയും; കോൺഗ്രസ് നേതാക്കളുമായി കാനം ചർച്ച തുടരുന്നു
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?