Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അനാഥയായ ജീവനക്കാരിയെ പീഡിപ്പിച്ചിട്ട് ദിവസങ്ങൾ കഴിയും മുമ്പ് കാർഷിക സർവ്വകലാശാലയിൽ വീണ്ടും സ്ത്രീപീഡനം; പീഡിപ്പിച്ചത് താൽക്കാലിക ജീവനക്കാരിയെ; പീഡിപ്പിക്കപ്പെട്ട യുവതിയുടെ ആളുകൾ പരീക്ഷാ കണ്ടട്രോളർ താമസിക്കുന്ന ഹോസ്റ്റലിന്റെ മുറിയുടെ വാതിൽ അടിച്ചുപൊളിച്ചതായി പ്രചരണം; പരീക്ഷാ കൺട്രോളറെ ഹോസ്റ്റൽ മേൽനോട്ട ചുമതലയിൽ നിന്നൊഴിവാക്കി വിസി; അടിയന്തിര ഉത്തരവ് മറുനാടന്

അനാഥയായ ജീവനക്കാരിയെ പീഡിപ്പിച്ചിട്ട് ദിവസങ്ങൾ കഴിയും മുമ്പ് കാർഷിക സർവ്വകലാശാലയിൽ വീണ്ടും സ്ത്രീപീഡനം; പീഡിപ്പിച്ചത് താൽക്കാലിക ജീവനക്കാരിയെ; പീഡിപ്പിക്കപ്പെട്ട യുവതിയുടെ ആളുകൾ പരീക്ഷാ കണ്ടട്രോളർ താമസിക്കുന്ന ഹോസ്റ്റലിന്റെ മുറിയുടെ വാതിൽ അടിച്ചുപൊളിച്ചതായി പ്രചരണം; പരീക്ഷാ കൺട്രോളറെ ഹോസ്റ്റൽ മേൽനോട്ട ചുമതലയിൽ നിന്നൊഴിവാക്കി വിസി; അടിയന്തിര ഉത്തരവ് മറുനാടന്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കാർഷിക സർവ്വകലാശാലയിൽ വീണ്ടും സ്ത്രീപീഡനം. അനാഥയായ ഒരു ജീവനക്കാരിയെ പീഡിപ്പിച്ചിട്ട് ഒരു മാസം പോലുമായിട്ടില്ല. സ്ത്രീപീഡനം തുടർ കഥയാവുന്നത് സർവ്വകലാശാലയുടെ മുൻ വനിതാ സെൽ അധ്യക്ഷ രജിസ്റ്റ്രാർ കസേരയിലിരുന്നു ഭരിക്കുമ്പോൾ. ഇതോടെ ഒരു ഡസിനിലേറെ സ്ത്രീപീഡനങ്ങൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. സർവ്വകലാശാല അദ്ധ്യാപകരടക്കം പ്രതിസ്ഥാനത്ത്. ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല.

സർവ്വകലാശാലയുടെ ഫാക്കൽറ്റി ഹോസ്റ്റലിലാണ് ഇപ്പോൾ സ്ത്രീപീഡനം അരങ്ങേറിയതെന്ന് പറയപ്പെടുന്നു. പീഡനത്തിന് ഇരയായത് ഹോസ്റ്റലിലെ താൽക്കാലിക ജീവനക്കാരി. ഈ ഹോസ്റ്റലിന്റെ മേൽനോട്ട ചുമതലയുള്ള പരീക്ഷാ കണ്ട്രോളറാണ് പ്രതിസ്ഥാനാത്തെന്ന സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്. ഇയാൾ നേരത്തേയും സ്ത്രീപീഡനം നടത്തിയെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. സർവ്വകലാശാലയിൽ ഇതിനകം അരങ്ങേറിയ ഒരു ഡസനോളം സ്ത്രീപീഡനങ്ങൾ മറുനാടൻ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ഒരു പ്രതി പോലും സർവ്വകലാശാലയുടെ സ്ത്രീപീഡന ചരിത്രത്തിൽ നാളിതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. പോക്‌സോ ചുമത്തിയ അദ്ധ്യാപർ അടക്കം വരുന്ന എല്ലാവരേയും രക്ഷപ്പെടുത്തിയത് സർവ്വകലാശാല അധികൃതർ തന്നെയെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.

സർവ്വകലാശാലയുടെ ആസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന ഫാക്കൽറ്റി ഗസ്റ്റ് ഹൗസിൽ സ്ത്രീപീഡനം അരങ്ങേറിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. എന്നാൽ സർവ്വകലാശാല വിസി ഇതറിയുന്നത് ഇപ്പോൾ മാത്രമാണ്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ വിസി ഈ ഗസ്റ്റ് ഹൗസിന്റെ മേൽനോട്ട ചുമതലയിൽ നിന്ന് സർവ്വകലാശാല പരീക്ഷ കണ്ട്രോളറെ മാറ്റി. അതോടൊപ്പം തന്നെ മുൻ കരുതലെന്നോണം സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾ താമസിക്കുന്ന ഫാർമേഴ്‌സ് ഹോസ്റ്റലിന്റെയും മേൽനോട്ട ചുമതലയിൽ നിന്ന് ഇപ്പോഴുള്ളവരെ വിസി ഒഴിവാക്കി ഉത്തരവിറക്കി.

സർവ്വകലാശാലയുടെ പരീക്ഷാ കണ്ട്രോളർ ഫാക്കൽറ്റി ഗസ്റ്റ് ഹൗസിൽ രണ്ടുവർഷത്തോളമായി താമസിച്ചുവരുന്നു. ഇവിടെ നിന്ന് സ്ഥിരീകരിക്കാത്ത സ്ത്രീപീഡനാരോപണങ്ങൾ പലപ്പോഴായി ഉയർന്നുവന്നതായി സർവ്വകലാശാലയിലെ ചില വൃത്തങ്ങൾ പറയുന്നു. പരീക്ഷാ കണ്ട്രോളറുടെ മുറിയിൽ വച്ചാണ് ഇപ്പോൾ സ്ത്രീപീഡനം അരങ്ങേറിയതെന്ന വാർത്ത സർവ്വകലാശാലയിൽ വ്യാപിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളോളമായി. എന്നാൽ ബന്ധപ്പെട്ടവർ വാർത്ത സ്ഥിരീകരിക്കാൻ തയ്യാറാവുന്നില്ല.

അതേസമയം സർവ്വകലാശാല പ്രതിക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സ്ത്രീപീഡനത്തിന് ഇരയായ താൽക്കാലിക ജീവനക്കാരിയുടെ ആളുകൾ പരീക്ഷാ കണ്ട്രോളർ താമസിച്ചുവരുന്ന മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചതായി സർവ്വകലാശാല വൃത്തങ്ങളിൽ നിന്ന് തന്നെ അറിയാൻ കഴിയുന്നു.

ഈയ്യിടെ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകലാശാല സന്ദർശിക്കുന്നതിന്റെ മുന്നോടിയായി സർവ്വകലാശാല വിസി ഫാക്കൽറ്റി ഗസ്റ്റ് ഹൗസ് പരിശോധിക്കവെയാണ് പരീക്ഷാ കണ്ട്രോളറുടെ വാതിൽ സർവ്വകലാശാലയുടെ മരാമത്ത് വകുപ്പറിയാതെ റിപ്പയർ ചെയ്തത് ശ്രദ്ധയിൽ പെടുന്നത്. പിന്നീട് വിസി നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് സ്ത്രീപീഡനമടക്കമുള്ള സംഭവങ്ങൾ സർവ്വകലാശാലയുടെ ശ്രദ്ധയിൽ പെടുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിസി സർവ്വകലാശാല ചീഫ് സെക്യുരിറ്റി ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് ഇപ്പോൾ ഈ വിഷയത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണെന്നും പറയപ്പെടുന്നു.

എന്നാൽ പൊലീസ് അന്വേഷണ റിപ്പോർട്ട് വരും മുമ്പുതന്നെ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ വിസി അടിയന്തിരമായി പരീക്ഷാ കണ്ട്രോളറെ ഗസ്റ്റ് ഹൗസിന്റെ മേൽനോട്ടചുമതലയിൽ നിന്ന് മാറ്റി ഉത്തരവിറക്കുകയായിരുന്നു. ഇവിടെ ജോലി ചെയ്തിരുന്ന സെക്യുരിറ്റി ജീവനക്കാരനെയും സ്ഥലം മാറ്റി. സർവ്വകലാശാലയിലെ തന്നെ വിദ്യാർത്ഥിനികൾ താമസിക്കുന്ന മറ്റു ഹോസ്റ്റലുകളുടെയും മേൽനോട്ട ചുമതല വഹിക്കുന്നവരേയും ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായി വിസി മാറ്റുകയായിരുന്നു.

സർവ്വകലാശാലയിലെ നിരന്തരമായുള്ള സ്ത്രീപീഡനങ്ങളുടെ നാണക്കേടിൽ നിന്ന് സർവ്വകലാശാലയുടെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി സ്ത്രീപീഡനം രേഖയാക്കാതെ നടപടിയെടുക്കുകയായിരുന്നു സർവ്വകലാശാല വിസി എന്നാണ് സർവ്വകലാശാല വൃത്തങ്ങളിൽനിന്നും നാട്ടുകാരിൽനിന്നും അറിയാൻ കഴിയുന്നത്. അതേസമയം ഇരയുടെയും വേട്ടക്കാരന്റെയും രാഷ്ട്രീയം സർവ്വകലാശാലയുടെ ഭരണപക്ഷ രാഷ്ട്രീയമായതിനാലാണ് പ്രതികൾ രക്ഷപ്പെടുന്നതിന് കാരണമാകുന്നതെന്നും പറയപ്പെടുന്നു.

കാർഷിക സർവ്വകലാശാലയിൽ കൂടുതലും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളാണുള്ളത്. ഇവരുടെ കരാർ ജോലി നീട്ടിക്കിട്ടുന്നതിനും ജോലി സ്ഥിരപ്പെടുത്തുന്നതിനുമായി ലൈംഗികമായി ചൂഷണം നടത്തുകയാണ് പ്രതികളെന്ന ആരോപണവും ശക്തമാണ്. ജോലി നഷ്ടപ്പെടുമെന്ന ഭയാശങ്കയാൽ സ്ത്രീ ജീവനക്കാർ ഒന്നും പുറത്തു പറയില്ല എന്ന വിശ്വാസമാണ് സർവ്വകലാശാലയിലെ സ്ത്രീപീഡകർ മുതലെടുക്കുന്നത്.

സ്ത്രീ ജീവനക്കാർക്ക് പരാതികൾ ബോധിപ്പിക്കാനുള്ള വനിതാ സെല്ലും സർവ്വകലാശാലയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്. കരാർ ജോലി നഷ്ടപ്പെടുമെന്ന ഭയാശങ്കയിന്മേൽ ഇരകളാരും തന്നെ പരാതികൾ സമർപ്പിക്കുന്നുമില്ല. നേരത്തെ കാർഷിക സർവ്വകലാശാലയുടെ വനിതാ സെൽ അധ്യക്ഷയാണ് സർവ്വകലാശാലയുടെ ഇപ്പോഴത്തെ രജിസ്റ്റ്രാർ. എന്നിട്ടും ഈ സർവ്വകലാശാല യിലെ സ്ത്രീജീവനക്കാർക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP