Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരുണാകരനിട്ട ശിലാഫലകം തല്ലിതകർത്തു; ലീഡറുടെ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടച്ചു; വെള്ളനിക്കരയിലെ പുതിയ മന്ദിരത്തിന് അച്യുതമോനോന്റെ പേരിടാൻ കരുക്കൾ നീക്കുന്നത് മന്ത്രി സുനിൽകുമാറും; കാർഷിക സർവ്വകലാശാലയിലെ സിപിഐയുടെ ചാണക്യ സൂത്രങ്ങളിൽ ആശങ്ക ശക്തം

കരുണാകരനിട്ട ശിലാഫലകം തല്ലിതകർത്തു; ലീഡറുടെ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടച്ചു; വെള്ളനിക്കരയിലെ പുതിയ മന്ദിരത്തിന് അച്യുതമോനോന്റെ പേരിടാൻ കരുക്കൾ നീക്കുന്നത് മന്ത്രി സുനിൽകുമാറും; കാർഷിക സർവ്വകലാശാലയിലെ സിപിഐയുടെ ചാണക്യ സൂത്രങ്ങളിൽ ആശങ്ക ശക്തം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കാർഷിക സർവ്വകലാശാലയെ സ്വന്തമാക്കാൻ സിപിഐ.യുടെ രാഷ്ട്രീയ സൂത്രധാരന്മാരുടെ അവിഹിത. ജനങ്ങളിൽനിന്നും ജീവനക്കാരിൽനിന്നും ശക്തമായ പ്രതിഷേധം ഉയർന്നത് കണക്കിലെടുത്ത് കാർഷിക സർവകലാശാലക്ക് സിപിഐ. നേതാവ് സി. അച്യുതമേനോന്റെ പേരിടാനുള്ള നീക്കത്തിൽ നിന്ന് കൃഷി മന്ത്രി വി. സുനിൽകുമാർ തന്ത്രപൂർവ്വം പിന്മാറി.

കാർഷിക സർവ്വകലാശാല സ്ഥാപിക്കുന്നതിലും അതിന്റെ മണ്ണിൽനിന്നും ഒരു ട്രേഡ് യുണിയൻ പ്രസ്ഥാനം പണിതുയർത്തുന്നതിനുമായി സ്വന്തം ജീവൻ പോലും ബലികൊടുത്ത ലീഡർ കെ. കരുണാകരന്റെ പേർ ഈ സ്ഥാപനത്തിന് കൊടുക്കണമെന്ന ആവശ്യവുമായി ഈയിടെ പ്രക്ഷോഭങ്ങളുണ്ടായിരുന്നു. എന്നാൽ സർവകശാല ആസ്ഥാനത്തു യു പി എ സർക്കാർ നൽകിയ 100കോടി രൂപ ഫണ്ടിൽ നിർമ്മിച്ച വെള്ളാനിക്കരയിലെ പുതിയ ആസ്ഥാന ഭരണ മന്ദിരത്തിനു അച്യുത മേനോന്റെ പേരിടുമെന്നു മന്ത്രി അറിയിച്ചിരുന്നു.

കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ചേർന്ന കാർഷിക സർവകശാല ജനറൽ കൗൺസിൽ യോഗത്തിലാണ് കൃഷി മന്ത്രി വി എസ് സുനിൽകുമാറിന്റെ ഈ ചാണക്യസൂത്രം അംഗീകരിച്ചത്. 1986 ൽ ഈ മന്ദിരത്തിനു തറക്കല്ലിട്ടത് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു. അതെ സ്ഥാനത്താണ് ഇപ്പോൾ മന്ദിരം പണിത്തിർത്തിരിക്കുന്നന്നത്. കരുണാകരാനിട്ട ശിലാഫലകം പിന്നീട് രാഷ്ട്രീയ എതിരാളികൾ തല്ലിത്തകർത്തിരുന്നു.

കഴിഞ്ഞ യു ഡി എഫ് സർക്കാരാണ് ഈ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത് .എന്നാൽ ഈ മന്ദിരത്തിന്റെ ഉദ്ഘാടനം തന്ത്രപൂർവ്വം നീട്ടിക്കൊണ്ടു പോവുകയായിരുന്നു. കാർഷിക സർവ്വകലാശാലയിൽ സി.പി,ഐ. യുടെ ചരിത്ര സാന്നിദ്ധ്യം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നീട്ടികൊണ്ടുപോകൽ. അതിനുള്ള അണിയറനീക്കത്തിന്റെ ഭാഗമായി സർവ്വകലാശാലയിൽ കരുനീക്കങ്ങൾ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. അടുത്ത വൈസ് ചാൻസലറെ നിയമിക്കാനുള്ള മൂന്നംഗ കമ്മറ്റിയിലേക്ക് സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം കെ രവിരാമനെ കൗൺസിൽ നോമിനേറ്റ് ചെയ്തത് അതിന്റെ കരുനീക്കമായിരുന്നു.

കാർഷിക സർവ്വകലാശാലയിൽ പ്രൊഫസ്സറായിരിക്കെതന്നെ, ഡൽഹിയിലും ലണ്ടനിലുമായി സുഖജീവിതം കഴിക്കുന്ന രവിരാമന് എല്ലാ ഒത്താശകളും ചെയ്തുകൊടുത്തത് ഇപ്പോഴത്തെ വൈസ് ചാൻസിലർ ഡോ. പി. രാജേന്ദ്രനാണ്. ആദ്യം തീവ്ര ഇടതു പക്ഷക്കാരനും പിന്നീട് സി പി എം കാരനുമായ രവിരാമൻ ഡോ. രാജേന്ദ്രന്റെ സഹായത്തോടെയാണ് ഇപ്പോൾ സിപിഐ നോമിനിയായിട്ട് പ്ലാനിങ് ബോർഡിൽ അംഗമയത് .

കാർഷിക സർവകലാശാലയുടെകാർഷിക സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ നിന്നും കഴിഞ്ഞ വർഷം അവസാനം മാത്രമാണ് രവിരാമൻ വിരമിച്ചതെന്ന വസ്തുതയും ശ്രദ്ദേയമാണ്. സാധാരണ സർവ്വകലാശാലയിൽ നിന്നും വിരമിച്ചവരെ വൈസ് ചാൻസലർ സെലെക്ഷൻ കമ്മിറ്റി അംഗമാക്കുന്ന കീഴ്‌വഴക്കമില്ല. അടുത്ത കാലത്തു സിപിഐ ക്കാരിയായി മാറിയ കാർഷിക സർവകലാശാലയിലെ കാർഷിക സാമ്പത്തിക വിഭാഗത്തിലെ ഒരു ശാസ്ത്രജ്ഞയെ അടുത്ത വി സി യാക്കുന്നതിന് വേണ്ടിയാണു ഭരണ പക്ഷം രവിരാമനെ ജനറൽ കൗൺസിൽ നോമിനിയായി നോമിനേറ്റ് ചെയ്തതെന്നാണ് ആരോപണം.

കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ തുടങ്ങിയ യോഗം അര മണിക്കൂർ കൊണ്ട് നേരത്തെ പറഞ്ഞുറപ്പിച്ചപ്രകാരം അവസാനിക്കുകയായിരുന്നു. കാർഷിക സർവകലാശാല ജനറൽ കൗൺസിൽ യോഗങ്ങളിൽ കൃഷി മന്ത്രിമാർ പങ്കെടുക്കുന്ന കീഴ്‌വഴക്കവും ഇതുവരെ ഇല്ലായിരുന്നു. എന്നാൽ ഇന്നത്തെയും കഴിഞ്ഞ മാർച്ചിലെയും യോഗങ്ങളിൽ കൃഷി മന്ത്രി ആദ്യാവസനം പങ്കെടുത്തിരുന്നതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. കൂടാതെ സ്ത്രീപീഡനം ക്വട്ടേഷനായി ഏറ്റെടുത്തുകൊണ്ട് എതിരാളികളെ നേരിടുന്നതിൽ റെക്കോർഡ് വിജയം നേടിയ, നേരത്തെ രജിസ്റ്റ്രാറായി വിരമിച്ച ഒരു സിപിഐ. അദ്ധ്യാപകനെയും മന്ത്രി നേരിട്ട് ജനറൽ കൗൺസിലിലേക്ക് ടിക്കറ്റ് കൊടുത്താനയിച്ചതായും അറിയുന്നു.

കാർഷിക സർവകലാശാലയുടെ ദൈനം ദിന ഭരണത്തിൽ കൃഷി മന്ത്രി നേരിട്ടിടപെടുന്നത് അക്കാദമിക സമൂഹത്തിൽ വലിയ ആശങ്കകൾ ഉണ്ടാക്കിയിട്ടുണ്ട്. എന്തായാലും കാർഷിക സർവ്വകലാശാല സിപിഐ.യുടെ രാഷ്ട്രീയ സൂത്രധാരന്മാരുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു ഇന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP