1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.21 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
21
Monday

സർക്കാർ സ്‌കൂളിനെയും എയ്ഡഡ് സ്‌കൂളുകളെയും ഉപേക്ഷിച്ച് അൺ എയ്ഡഡ് സ്‌കൂളുകളിലേക്ക് സാധാരണക്കാരുടെ മക്കൾ പോലും ചേരുക്കുന്നത് പ്രവണതക്ക് അന്ത്യം കുറിച്ച് പിണറായി സർക്കാർ; സ്‌കൂൾ വികസനത്തിന്റെ പകുതി ഫണ്ട് സർക്കാർ 25 ശതമാനം എംഎൽഎ ഫണ്ടും ഉപയോഗിക്കാമെന്ന് തീരുമാനം; പത്ത് ലക്ഷത്തിന്റെ വികസനം നടത്താൻ ഇനി മാനേജ്‌മെന്റിന് രണ്ടര ലക്ഷം കണ്ടെത്തിയാൽ മതിയാകും

August 13, 2017 | 10:13 AM | Permalink



മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് എൽഡിഎഫ് സർക്കാർ രംഗത്തുള്ളത്. സർക്കാർ സ്‌കൂളിനെ ഉപേക്ഷിച്ച് അൺ എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിലേക്ക് സാധാരണക്കാരുടെ മക്കൾ പോലും ചേരുന്ന പ്രവണത വലിയ തോതിൽ വർദ്ധിച്ചതോടെയാണ് ഇടതു സർക്കാർ പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ മുന്നോട്ടു വന്നത്. ഇത് ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. ഇത്തവണ സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കൂടിയത് ഈ പ്രയത്ന്നങ്ങൾ വിജയിക്കുന്നതിന്റെ തെളിവായി മാറി. ഇപ്പോൾ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി മറ്റൊരു മാർഗ്ഗം കൂടി കണ്ടെത്തിയിരിക്കയാണ് സർക്കാർ. എയ്ഡഡ് സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും പണം അനുവദിച്ചു കൊണ്ടുള്ള തീരുമാനം പൊതുവിദ്യാലയങ്ങളുടെ സ്വീകാര്യത വർദ്ധിക്കാൻ ഇടയാക്കും.

പ്രൈവറ്റു സ്‌കൂളുകളെ തേടി രക്ഷിക്കാൾ പോകുന്ന അവസ്ഥ ഒഴിവാക്കാൻ പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക എന്നതാണ് പറ്റിയ മാർഗ്ഗം എന്ന ചിന്തയിൽ നിന്നാണ് ഇത്തരമൊരു നീക്കം ഉടലെടുത്തത്. എംഎ‍ൽഎ.മാരുടെ ആസ്തി വികസന ഫണ്ട് എയ്ഡഡ് സ്‌കൂളുകളിലെ വികസനാവശ്യങ്ങൾക്കും നൽകാൻ സർക്കാർ തീരുമാനം. പരമാവധി ഒരു കോടി രൂപവരെ നൽകാം. ബജറ്റിൽ പ്രഖ്യാപിച്ച ചാലഞ്ച് ഫണ്ടുമായി ബന്ധപ്പെടുത്തിയാണ് ഇതിന് അനുമതി നൽകിയത്. മന്ത്രിസഭയുടേതാണ് തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളായതിനാൽ സർക്കാർ നേരിട്ട് പണം നൽകുന്നതിലെ അപാകം ചൂണ്ടിക്കാട്ടിയാണ് ഇതുവരെ എയ്ഡഡ് സ്‌കൂളുകൾക്ക് ഫണ്ട് നൽകാതിരുന്നത്.

സർക്കാർ സ്ഥാപനങ്ങൾക്കു മാത്രമാണ് നൽകിയിരുന്നത്. എയ്ഡഡ് സ്‌കൂളുകളും പൊതുവിദ്യാലയമായി പരിഗണിക്കപ്പെടുന്നതിനാലും വലിയൊരു വിഭാഗം കുട്ടികൾ അവിടെ പഠിക്കുന്നതിനാലും ആസ്തി വികസന ഫണ്ട് എയ്ഡഡ് സ്‌കൂളുകൾക്ക് നൽകണമെന്ന ആവശ്യം കുറേനാളായുണ്ട്. അടിസ്ഥാന സൗകര്യ വികസനം നടത്താൻ മാനേജ്‌മെന്റ് പണം മുടക്കേണ്ട അവസ്ഥ വരുന്നതു കൊണ്ട് കൂടിയാണ് പലരും മാനേജ്‌മെന്റ് സ്‌കൂളുകൾ അടച്ചുപൂട്ടാൻ ശ്രമിക്കുന്നതും. ഈ നീക്കത്തിനൊക്കെ തടയിടാൻ ഇപ്പോഴത്തെ നീക്കത്തിലൂടെ സാധിക്കുമെന്ന് വിലയിരുത്തുന്നുണ്ട്.

എയ്ഡഡ് സ്‌കൂളുകളെക്കൂടി ഉൾപ്പെടുത്തിയാണ് ബജറ്റിൽ ചാലഞ്ച് ഫണ്ട് രൂപവത്കരിച്ചിരിക്കുന്നത്. സ്‌കൂൾ മാനേജ്മെന്റോ മാനേജ്മെന്റ് കമ്മിറ്റിയോ വികസനത്തിനായി എത്ര തുക സമാഹരിച്ച് ചെലവിടുന്നോ തുല്യമായ തുക സർക്കാരും നൽകുന്നതാണ് ചാലഞ്ച് ഫണ്ട്. ബജറ്റിൽ ഇതിന് 50 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. മാനേജ്മെന്റ് കണ്ടെത്തേണ്ട തുകയുടെ പകുതി എംഎ‍ൽഎ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് നൽകാമെന്നാണ് പുതിയ തീരുമാനം. അതായത്, ഒരു കോടി രൂപയുടെ വികസനപ്രവർത്തനം ഉദ്ദേശിക്കുന്ന സ്‌കൂളിൽ മാനേജ്മെന്റ് 50 ലക്ഷം കണ്ടെത്തേണ്ട സ്ഥാനത്ത് 25 ലക്ഷം മുടക്കിയാൽ മതി.

25 ലക്ഷം എംഎ‍ൽഎ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ലഭിക്കും. 50 ലക്ഷം സർക്കാർ ചാലഞ്ച് ഫണ്ടിൽനിന്ന് നൽകും. ചുരുക്കത്തിൽ, ഒരു കോടിരൂപയുടെ വികസന പ്രവർത്തനത്തിൽ 75 ലക്ഷവും സർക്കാരിന്റെ മുടക്കാകും. അഞ്ചുകോടി രൂപയാണ് വർഷം എംഎ‍ൽഎ.യുടെ ആസ്തിവികസന ഫണ്ട്. തകർന്ന സ്‌കൂളുകളെ രക്ഷിക്കാനുള്ള ശ്രമം -മന്ത്രി പുനരുദ്ധാരണത്തിന് ഒറ്റയ്ക്ക് പണം മുടക്കാനില്ലാത്ത എയ്ഡഡ് സ്‌കൂളുകളെ രക്ഷിക്കാനുള്ള ശ്രമമാണിതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഒറ്റ സ്‌കൂൾ മാത്രമുള്ള മാനേജ്മെന്റുകൾക്കും മറ്റും സ്‌കൂളിൽ വർധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് സൗകര്യം ഏർപ്പെടുത്താൻ കഴിയാറില്ല.

അവിടെ പഠിക്കുന്നവരും സാധാരണക്കാരുടെ മക്കൾ തന്നെ. ഇത്തരം സ്‌കൂളുകളിൽ ചാലഞ്ച് ഫണ്ടിന്റെ വിപുലീകരണമെന്ന നിലയിൽ ആസ്തിവികസന ഫണ്ട് കൂടി നൽകുകയാണ്. ഫണ്ട് ഏത് സ്‌കൂളിന് നൽകണമെന്ന കാര്യം അതത് എംഎ‍ൽഎ.മാർക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. കോഴ വാങ്ങുന്ന സ്‌കൂളുകൾക്ക് ഫണ്ട് നൽകരുത് -സതീശൻ അദ്ധ്യാപകനിയമനത്തിനും വിദ്യാർത്ഥിപ്രവേശനത്തിനും പണമീടാക്കുന്ന മാനേജ്മെന്റുകൾക്ക് ആസ്തിവികസന ഫണ്ടിൽനിന്ന് പണം നൽകുന്നതിനെ എതിർക്കുമെന്ന് വി.ഡി. സതീശൻ എംഎ‍ൽഎ. പണം വാങ്ങാത്ത എയ്ഡഡ് സ്‌കൂളുകൾക്ക് ഫണ്ട് നൽകുന്നതിനോട് എതിർപ്പില്ല. നിയമനത്തിനും മറ്റും കോഴ വാങ്ങുന്ന സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കിയാലേ നന്നായി പ്രവർത്തിക്കുന്നവയെ തിരിച്ചറിയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപനം ഇംഗ്ലീഷ് മീഡിയത്തിൽ ആരംഭിച്ചതും സർക്കാറിന് നേട്ടമായിരുന്നു. ഇത് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ സാഹചര്യം ഒരുക്കി. ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം തുടങ്ങിയതോടെയാണ് സർക്കാർ സ്‌കൂളുകളിലേക്ക് കൂടതൽ വിദ്യാർത്ഥികൾ എത്തി തുടങ്ങിയതും. ഇംഗ്ലീഷ് മീഡിയം എന്ന സിനിമയിലെ പോലെ ഇംഗ്ലീഷ് മീഡിയം ആക്കിയാലേ സ്‌കൂൾ രക്ഷപെടൂ എന്ന മുറവിളി ഏറെക്കാലമായി ഉയർന്നിരുന്നു. ഇതോടെയാണ് പല സർക്കാർ സ്‌കൂളും ഒരു ക്ലാസ് എങ്കിലും ഇംഗ്ലീഷ് തുടങ്ങിയത്.

സർക്കാർ സ്‌കൂളുകൾ ഹൈടെക്ക് ആക്കാനുള്ള നടപടിയും ഇപ്പോൾ കാര്യമായി തന്നെ നടക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകളാക്കിയപ്പോൾ നടക്കാവ് ഹൈസ്‌ക്കൂളിന്റെ പ്രവർത്തനം അടക്കം വളരെ മെച്ചപ്പെടുകയുണ്ടായി. അന്താരാഷ്ട്ര നിലവാരമുള്ള സർക്കാർ സ്‌കൂളിനെക്കുറിച്ച് വാനോളം പുകഴ്‌ത്താൻ നമുക്കൊരു നടക്കാവ് ജിവിഎച്ച്എസ്എസ് മാത്രമേ ഉണ്ടായിരുന്നുള്ളു. എ പ്രദീപ്കുമാർ എംഎൽഎയുടെയും കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെയും ശ്രമഫലമായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേരളത്തിൽ 140 സ്‌കൂളുകൾ കൂടി അധികം വൈകാതെ ഈ മോഡലിലേക്ക് ഉയർത്തുന്നത്. മലപ്പുറത്ത് 16 സ്‌കൂളുകളെയാണ് മികവ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാമെന്ന് വമ്പൻ സ്രാവും മാഡവും; പൾസർ സുനിയുടെ രഹസ്യ മൊഴി പുറത്തുവരാതിരിക്കാനും ഭീഷണിയും കാലുപിടിത്തവും; വിവാഹജീവിതത്തിൽ കേസ് കല്ലുകടിയാവുമെന്ന ഉപദേശിക്കാൻ താരപ്രമുഖരിറങ്ങും; ഓണച്ചിത്രങ്ങളുടെ പേരു പറഞ്ഞ് മഞ്ജുവിനേയും സ്വാധീനിക്കാനും നീക്കം: ദിലീപിനെ രക്ഷിക്കാൻ കരുതലോടെ കരുനീക്കം
ഭാര്യ കാമുകന് അയച്ചു കൊടുത്ത നഗ്‌നചിത്രം കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട പ്രവാസി മലയാളി അറസ്റ്റിൽ; ഫേസ്‌ബുക്ക് വഴി ഭാര്യയുടെ ചിത്രങ്ങൾ ഭർത്താവ് കാമുകനിൽ നിന്നും കൈവശപ്പെടുത്തിയത് കാമുകിയെ ഉപയോഗിച്ച് പ്രലോഭിപ്പിച്ച്; മുൻകൂർ ജാമ്യഹർജി നൽകിയ ഭാര്യാ കാമുകൻ തൽക്കാലം സേഫ്! പറവൂരിൽ നിന്നും ഒരു ത്രികോണ പ്രണയകഥ
അറ്റ്‌ലസ് മുതലാളി തീർത്തും അവശൻ; പാരവയ്‌പ്പും സ്വത്തുതട്ടൽ കളികളും അറിഞ്ഞ് മാനസികമായും തളർന്നു; എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ഭാര്യ ഇന്ദിരയും: കടം തീർക്കാനുള്ള പണം നൽകാമെന്നു ബി ആർ ഷെട്ടി അറിയിച്ചിട്ടും രണ്ട് ബാങ്കുകൾ ഒത്തുതീർപ്പിന് തയ്യാറല്ല; അഴിക്കുള്ളിൽ തളച്ചിടുന്നതിനു പിന്നിൽ മലയാളി പ്രവാസിയുടെ ഇടപെടൽ; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?
75,000 പേർക്ക് ജോലി...!പരോക്ഷ അവസരങ്ങൾ പറഞ്ഞാൽ തീരില്ല; കൊച്ചി നഗരം ദുബായി സിറ്റിയെ പോലെ സ്മാർട്ടാകും..! 'ലോകം കേരളത്തിലേക്ക് വരുമെന്ന്' നമ്മൾ കണ്ടത് വെറും ദിവാ സ്വപ്‌നമോ? കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും ടീകോം പിന്മാറുന്നു; സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ദുബായ് കമ്പനി; അടുത്തമാസം മുഖ്യമന്ത്രിയുമായി ചർച്ച; കാക്കനാട്ടെ ചില്ലുകൊട്ടാരം തമ്പാനൂർ ബസ് ടെർമിനൽ പോലാകുമോ?
'മാഡം' സംവിധായകന്റെ ഭാര്യയോ? മഞ്ജുവിനെതിരെ വിമൻ ഇൻ സിനിമാ കളക്ടീവ് യോഗം ചേർന്നുവെന്നത് പച്ചക്കള്ളം; പാർവ്വതി ഇപ്പോൾ കേരളത്തിൽ പോലുമില്ല; മീനാക്ഷിയെ ആശ്വസിപ്പിക്കാൻ അമ്മ ദിലീപിന്റെ വീട്ടിലെത്തിയെന്നും റിപ്പോർട്ട്; അച്ഛനെ കുടുക്കിയത് താനല്ലെന്നും മകളോട് അമ്മ; എതിർപ്പ് പ്രകടിപ്പിക്കാതെ കാവ്യയും; സിനിമയിലെ ഊഹാപോഹങ്ങൾക്ക് അവസാനമില്ല
ആലുവയിൽ അഴിക്കുള്ളിലുള്ള ദിലീപ് ചെറുമീൻ മാത്രം; പിന്നിൽ നിന്ന് കളിച്ച വമ്പൻ സ്രാവ് സിദ്ദിഖെന്ന് സൂചന; മാഡത്തിന്റെ പേരും ഇന്ന് പുറംലോകം അറിയും; പൊലീസ് ചോദ്യം ചെയ്ത രണ്ട് പേരെ കുറിച്ച് ഊഹാപോഹങ്ങൾ; സിനിമാ ലോകത്തെ വെട്ടിലാക്കാൻ ഇന്ന് പൾസർ സുനിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും; എല്ലാം പതിനൊന്ന് മണിയോടെ അറിയാമെന്ന് അഡ്വക്കേറ്റ് ആളൂർ
സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാമെന്ന് വമ്പൻ സ്രാവും മാഡവും; പൾസർ സുനിയുടെ രഹസ്യ മൊഴി പുറത്തുവരാതിരിക്കാനും ഭീഷണിയും കാലുപിടിത്തവും; വിവാഹജീവിതത്തിൽ കേസ് കല്ലുകടിയാവുമെന്ന ഉപദേശിക്കാൻ താരപ്രമുഖരിറങ്ങും; ഓണച്ചിത്രങ്ങളുടെ പേരു പറഞ്ഞ് മഞ്ജുവിനേയും സ്വാധീനിക്കാനും നീക്കം: ദിലീപിനെ രക്ഷിക്കാൻ കരുതലോടെ കരുനീക്കം
ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ
ഹാദിയ കേസിൽ സത്യസരണിക്കും പോപ്പുലർഫ്രണ്ട് നേതാക്കൾക്കുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ; മതംമാറ്റൽ കേന്ദ്രത്തിലേക്ക് ഒഴുകുന്ന ഫണ്ടുകളെ കുറിച്ചും സുപ്രധാന വിവരങ്ങൾ ലഭിച്ചു; മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെയും അന്വേഷണ റിപ്പോർട്ടിൽ പരാമർശം; അന്വേഷണം വഴിമുട്ടിയത് അഖിലയെ ആസിയ ആക്കിയ ദമ്മാജ് സലഫി ബന്ധത്തിലേക്ക് അന്വേഷണം എത്തിയപ്പോൾ
ചില നടിമാർക്ക് പങ്കുള്ള കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്; ആ പേരുകൾ സുനി തന്നെ വെളിപ്പെടുത്തട്ടെ; അഭിഭാഷക ധർമ്മനുസരിച്ച് താൻ അത് പുറത്തുപറയില്ല; പൾസറിനെ അങ്കമാലി കോടതിയിൽ കൊണ്ടുവരാത്തത് ഗൂഢാലോചന; യഥാർഥ പ്രതികളെ സംരക്ഷിക്കാൻ ഗൂഢാലോചനയെന്ന് ആളൂർ വക്കീൽ; വമ്പൻ സ്രാവിനേയും മാഡത്തേയും അറിയാൻ ഈ മാസം 30 വരെ കാത്തിരിക്കണം
നാലു വയസ്സുകാരൻ മകനുമായി കാമുകനൊപ്പം ഒമാനിലേക്ക് കടന്നത് വെറുതെയായി; നീക്കം മണത്തറിഞ്ഞ ഭർത്താവ് പ്രവാസികളുടെ സഹായത്തോടെ കള്ളി പൊളിച്ചു; കേരളത്തിലേക്ക് തിരിച്ചയച്ച കാമുകീകാമുകന്മാരെ കരിപ്പൂരിൽ പറന്നിറങ്ങിയപ്പോൾ കസ്റ്റഡിയിലെടുത്ത് കേരളാ പൊലീസ്; തിരിച്ചെത്തിയ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് മൂത്തമകനും: തലശ്ശേരിയിൽ നിന്നൊരു ഒളിച്ചോട്ടക്കഥ ഇങ്ങനെ
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ