Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂട്ട കടി കൊണ്ട് ഇരിക്കപ്പൊറുതിയില്ല; അമേരിക്കയിൽ നിന്നും മുംബൈയിലേക്ക് പറന്ന ബിസിനസ് ക്ലാസ് യാത്രക്കാർക്ക് പരാതിയോട് പരാതി; നാണം കെട്ട എയർ ഇന്ത്യ മുംബൈയിൽ നിന്നും ന്യൂവാർക്കിലേക്കുള്ള വിമാനം റദ്ദ് ചെയ്തു; എയർ ഇന്ത്യയിലെ മൂട്ടകടി വാർത്തയാക്കി ലോക മാധ്യമങ്ങൾ

മൂട്ട കടി കൊണ്ട് ഇരിക്കപ്പൊറുതിയില്ല; അമേരിക്കയിൽ നിന്നും മുംബൈയിലേക്ക് പറന്ന ബിസിനസ് ക്ലാസ് യാത്രക്കാർക്ക് പരാതിയോട് പരാതി; നാണം കെട്ട എയർ ഇന്ത്യ മുംബൈയിൽ നിന്നും ന്യൂവാർക്കിലേക്കുള്ള വിമാനം റദ്ദ് ചെയ്തു; എയർ ഇന്ത്യയിലെ മൂട്ടകടി വാർത്തയാക്കി ലോക മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇന്ത്യയെ നാണം കെടുത്താൻ കിട്ടുന്ന ഒരു അവസരവും ചില പാശ്ചാത്യ മാധ്യമങ്ങൾ വെറുതെയാക്കാറില്ല. ഇപ്പോഴിതാ എയർ ഇന്ത്യാ വിമാനത്തിലെ മൂട്ടകടിയും അവർ ഇത്തരത്തിൽ ആഘോഷമാക്കുകയാണ്. അമേരിക്കയിൽ നിന്നും മുംബൈയിലേക്ക് പറന്ന ബിസിനസ് ക്ലാസ് യാത്രക്കാർ മൂട്ടകടി കൊണ്ട് ഇരിക്കപ്പൊറുതിയില്ലെന്ന് പരാതിയോട് പരാതിയായിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാണം കെട്ട എയർ ഇന്ത്യ മുംബൈയിൽ നിന്നും ന്യൂവാർക്കിലേക്കുള്ള വിമാനം റദ്ദ് ചെയ്തുവെന്നും റിപ്പോർട്ടുണ്ട്. മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള ബി 777 എയർക്രാഫ്റ്റാണ് മൂട്ട ശല്യം കാരണം എയർ ഇന്ത്യ റദ്ദാക്കേണ്ടി വന്നത്.

ചൊവ്വാഴ്ച ന്യൂവാർക്കിൽ നിന്നും മുംബൈയിൽ ഇതേ വിമാനത്തിൽ സഞ്ചരിച്ചവർ മൂട്ടകടിയെ പറ്റി നിരന്തരം പരാതി പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. യുഎസിൽ നിന്നും ഹോളിഡേ കഴിഞ്ഞ് തന്റെ കുടുംബത്തോടൊപ്പം മുംബൈയിലേക്ക് വന്ന പോവായ് നിവാസി കാഷ്മീര ടോൻസെകറിനും കുടംബത്തിനും ഈ വിമാനത്തിൽ മൂട്ടകടി ശല്യം അനുഭവിക്കേണ്ടി വന്നിരുന്നു. ഇവരുടെ ചെറിയ മകളുടെ ശരീരത്തിൽ തിണർപ്പുകൾ കണ്ടതിനെ തുടർന്ന് ഇവർ സീറ്റുകൾ പരിശോധിച്ചിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് തന്നെ തന്റെ ഭർത്താവിന്റെ സീറ്റിൽ ഒരു മൂട്ടയെ കണ്ടെത്തിയിരുന്നുവെന്ന് ഈ യുവതി വെളിപ്പെടുത്തുന്നു. എന്നാൽ ഇത് മറ്റേതോ ഷഡ്പദമായിരിക്കുമെന്ന് കരുതി അവഗണിച്ച് യാത്ര തുടങ്ങുകയായിരുന്നുവെന്നും ഇവർ പറയുന്നു.

തങ്ങൾ ഇതിനെ കുറിച്ച് അറിയിച്ചപ്പോൾ ക്രൂ മൂട്ടയെ കൊല്ലാനായി സ്്രേപ ചെയ്തിരുന്നുവെന്നും എന്നാൽ അതിനെ തുടർന്ന് മറ്റ് സീറ്റുകൾക്കുള്ളിൽ നിന്നും കൂടുതൽ മൂട്ടകൾ പുറത്തേക്ക് വന്ന് കടിക്കാൻ തുടങ്ങുകയായിരുന്നുവെന്നും കാഷ്മീര വെളിപ്പെടുത്തുന്നു. തുടർന്ന് ഈ കുടുംബത്തെ എക്കണോമി ക്ലാസിലേക്ക് മാറ്റുകയായിരുന്നു. വിമാനത്തിൽ മൂട്ടകളെ കണ്ടെത്തിയതിനെ തുടർന്ന് തങ്ങൾ ഞെട്ടിപ്പോയെന്നാണ് കാഷ്മീരയുടെ ഭർത്താവായ പ്രവീൺ ടോൻസെകർ എയർ ഇന്ത്യയ്ക്ക് ഇമെയിൽ അയച്ചിരുന്നത്. ഇത് കണ്ട് ക്രൂവും ഞെട്ടിയിരുന്നുവെന്നും തങ്ങൾക്ക് വേണ്ടി ഒരു പരാതിയും രജിസ്ട്രർ ചെയ്തിരുന്നുവെന്നും പ്രവിൺ വെളിപ്പെടുത്തുന്നു.

എക്കണോമി ക്ലാസിലെത്തിയിട്ടും ഈ കുടുംബത്തിന് രക്ഷയില്ലായിരുന്നു. ഇതിലെ സീറ്റുകൾ ഇളകിയിരുന്നതിനാൽ തങ്ങൾ വളരെയേറെ വലഞ്ഞുവെന്നും ഇതിലെ മേശ ഒടിഞ്ഞിരുന്നുവെന്നും ടിവി സ്വിച്ച് ഓഫാക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നുവെന്നും പ്രവിൻ പരാതിപ്പെടുന്നു. തുടർന്ന് ടിവിക്ക് മേൽ ക്രൂ ഒരു തുണി കൊണ്ട് വന്നിടുകയായിരുന്നു. നല്ല തുക നൽകി ടിക്കറ്റെടുത്തിട്ടും ഇത്തരം ദുരവസ്ഥകളാണ് എയർ ഇന്ത്യയിലുണ്ടായിരിക്കുന്നതെന്നത് ഇതിലെ സർവീസിന്റെ പോരായ്മയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

സീറ്റുകൾക്ക് ചുറ്റും മൂട്ടകൾ ചുറ്റിത്തിരിയുന്ന ചിത്രങ്ങളോടെ ഇതിനെക്കുറിച്ച് പരാതിപ്പെട്ടുള്ള ട്വീറ്റ് ഇതേ വിമാനത്തിലെ മറ്റൊരു യാത്രക്കാരനായ വിവേക് മോദി ഇട്ടിട്ടുണ്ട്. ന്യൂ ജഴ്സിയിൽ നിന്നും മുംബൈയിലേക്ക് വരുകയായിരുന്നു അദ്ദേഹം. മറ്റൊരു മുംബൈ-ന്യൂവാർക്ക് വിമാനത്തിലും ഇതേ പോലുള്ള മൂട്ടശല്യം വ്യാഴാഴ്ച അനുഭവപ്പെട്ടിരുന്നു. ഒരു ചെറിയ കുട്ടിക്കായിരുന്നു അന്ന് മൂട്ടകടിയേറ്റിരുന്നത്.

മൂട്ടശല്യം അനുഭവപ്പെട്ട രണ്ട് വിമാനങ്ങളിലും ഇത് പരിഹരിക്കുന്നതിന് നടപടി കൈക്കൊണ്ടുവെന്നാണ് എയർ ഇന്ത്യ ഒഫീഷ്യൽ പ്രതികരിച്ചരിക്കുന്നത്. മൂട്ടകളെ പുകച്ച് പുറത്ത് ചാടിച്ചുവെന്നും സീറ്റ് കവർ മൂട്ട വിമുക്തമാക്കിയെന്നുമാണ് എയർ ഇന്ത്യ വക്താവ് വിശദീകരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP