Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശതകോടികൾ പ്രതിരോധത്തിനുവേണ്ടി ചെലവഴിച്ചിട്ടും യുദ്ധവിമാനങ്ങളുടെ സ്‌പെയർ പാർട്‌സിനായി ഇന്ത്യൻ വ്യോമസേന മറ്റുരാജ്യങ്ങളുടെ കണ്ടം ചെയ്ത വിമാനങ്ങളുടെ പിന്നാലെ; ഫ്രാൻസും ഒമാനും വെറുതെ നൽകിയപ്പോൾ പഴംചരക്കിനും ബ്രിട്ടൻ കാശുവാങ്ങി

ശതകോടികൾ പ്രതിരോധത്തിനുവേണ്ടി ചെലവഴിച്ചിട്ടും യുദ്ധവിമാനങ്ങളുടെ സ്‌പെയർ പാർട്‌സിനായി ഇന്ത്യൻ വ്യോമസേന മറ്റുരാജ്യങ്ങളുടെ കണ്ടം ചെയ്ത വിമാനങ്ങളുടെ പിന്നാലെ; ഫ്രാൻസും ഒമാനും വെറുതെ നൽകിയപ്പോൾ പഴംചരക്കിനും ബ്രിട്ടൻ കാശുവാങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രതിരോധത്തിനായി ശതകോടികളാണ് ബജറ്റിൽപ്പോലും ഉൾപ്പെടുത്താതെ ഓരോവർഷവും സർക്കാർ വിനിയോഗിക്കുന്നത്. മറ്റു രാജ്യങ്ങൾ അത്യന്താധുനിക ഉപകരണങ്ങളും ആയുധങ്ങളും സൈന്യത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യ ഇപ്പോഴും പഴഞ്ചൻ സാങ്കേതിക വിദ്യയും വിമാനങ്ങളും യുദ്ധോപകരണങ്ങളും തേടി നടക്കുകയാണ്. വിദേശരാജ്യങ്ങൾ പലതും ഉപേക്ഷിച്ച ഉപകരണങ്ങളും വിമാനങ്ങളുമാണ് ഇന്ത്യയുടെ ശക്തികേന്ദ്രങ്ങൾ.

ബ്രിട്ടനിൽനിന്ന് വാങ്ങിയ ജാഗ്വർ യുദ്ധവിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്നത്. ബ്രിട്ടൻ കൈയൊഴിഞ്ഞ ജാഗ്വർ ശൃംഖലയിലെ 118 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയിലുള്ളത്. ഇതിൽ ഭൂരിഭാഗവും പ്രവർത്തനക്ഷമമല്ലാത്ത അവസ്ഥയിലാണ്. സ്‌പെയർ പാർട്‌സുകൾ കിട്ടാനില്ലാത്തതാണ് കാരണം. മാത്രമല്ല, അത് അസംബ്ലി ചെയ്യുന്ന യൂണിറ്റുകൾ ബെംഗളൂരുവിലെ എച്ച്.എ.എല്ലിലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. വിവിധ രാജ്യങ്ങളിൽനിന്ന് ശേഷിച്ച സ്‌പെയർ പാർട്‌സുകൾ തേടിനടക്കുകയാണ ഇന്ത്യൻ പ്രതിരോധ കേന്ദ്രങ്ങൾ.

അഞ്ച് ജാഗ്വർ സ്‌ക്വാഡ്രണുകൾ രൂപവൽക്കരിക്കുകയെന്ന പദ്ധതി ഇന്ത്യൻ വ്യോമസേന വിഭാവനം ചെയ്തിട്ട് കാലമേറിയായി. 80 യുദ്ധവിമാനങ്ങൾ ഉൾപ്പെടുന്ന ഈ സ്‌ക്വാഡ്രണുകൾ ആണവായുധങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ളവയാണ്. ഈ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് വ്യോമസേനയും എച്ച്.എ.എല്ലും ഇപ്പോൾ. 1979-ലാണ് ബ്രിട്ടനിൽനിന്ന് ആദ്യമായി ഇന്ത്യൻ വ്യോമസേന 40 ജാഗ്വറുകൾ വാങ്ങുന്നത്. ബ്രിട്ടൻ ഇന്ത്യക്ക് സാങ്കേതിക വിദ്യ കൈമാറുകയും അതനുസരിച്ച് എച്ച്എഎല്ലിൽ 150 ജാഗ്വറുകൾ നിർമ്മിക്കുകയുമായിരുന്നു പദ്ധതി.

മറ്റു മികച്ച സാങ്കേതിക വിദ്യകൾ രംഗപ്രവേശം ചെയ്തതോടെ ജാഗ്വർ വിമാനങ്ങൾ കാലഹരണപ്പെട്ടതായി. അപകട സാധ്യത കൂടുതലാണെന്നതും ഈ വിമാനങ്ങൾ മറ്റു രാജ്യങ്ങളുപേക്ഷിക്കുന്നതിന് കാരണമായി. 2005-2007 കാലയളവിൽ ഫ്രാൻസും ബ്രിട്ടനും ജാഗ്വർ യുദ്ധവിമാനങ്ങൾ പൂർണമായും ഉപേക്ഷിച്ചു. എന്നിട്ടും ഇന്ത്യ ഇതിനുള്ള സ്‌പെയർ പാർട്‌സും തേടി നടക്കുകയാണ് ഇപ്പോഴും.

ഫ്രാൻസ് 31 എയർഫ്രെയ്മുകൾ ഇന്ത്യക്ക് സൗജന്യമായി നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഒമാൻ രണ്ട് എയർഫ്രെയ്മുകളും എട്ട് എൻജിനുകളും 3500-ഓളം സ്‌പെയർ പാർട്‌സുകളും സൗജന്യമായി നൽകും. എന്നാൽ, രണ്ട് ട്വിൻ സീറ്റ് ജെറ്റും 619 റോട്ടബിൾ ലൈനുകളും നൽകുന്നതിന് ബ്രിട്ടൻ 2.8 കോടി രൂപ ഇന്ത്യയിൽനിന്ന് ഈടാക്കും. മറ്റുരാജ്യങ്ങളിൽനിന്ന് സ്‌പെയർപാർട്‌സുകളെത്തിക്കുന്നതിന് ഷിപ്പിങ് ചാർജ് മാത്രമാണ് ഇന്ത്യക്ക് ചെലവിടേണ്ടിവരിക.

ഫ്രാൻസുമായി ചേർന്ന് റഫാൽ വിമാനങ്ങളുടെ കരാറിൽ ഇന്ത്യ ഒപ്പുവെച്ചിരുന്നു. 59,000 കോടി രൂപയ്ക്ക് 36 പുതിയ റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുക. 2019 നവംബറിനും 2022 ഏപ്രിലിനും ഇടയിൽ റഫാൽ വിമാനങ്ങൾ ഇന്ത്യൻ ന്യോമസേനയുടെ ഭാഗമാകും. എന്നാൽ, ഈ 36 വിമാനങ്ങൾ വന്നതുകൊണ്ട് ഇപ്പോൾത്തന്നെ വിമാനങ്ങളുടെ ക്ഷാമം നേരിടുന്ന വ്യോമസേനയ്ക്ക് കാര്യമായ ആശ്വാസം കിട്ടില്ലെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP