Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ ഭാര്യയ്ക്ക് വീട്ടുകാർ സമ്മാനമായി നൽകിയത് 30 പവൻ മാത്രം; വിവാഹ ഫോട്ടോയിലെ ബാക്കിയെല്ലാം ബ്യൂട്ടീഷ്യന്റെ റോൾഡ് ഗോൾഡ്; ഗീതാ ഗോപി എംഎൽഎയുടെ മകളുടെ വിവാഹുമായി കൂട്ടിക്കുഴക്കരുതെന്നും അരുൺകുമാർ; ഗൂഢാലോചന തിരിച്ചറിഞ്ഞ് സിപിഐ

എന്റെ ഭാര്യയ്ക്ക് വീട്ടുകാർ സമ്മാനമായി നൽകിയത് 30 പവൻ മാത്രം; വിവാഹ ഫോട്ടോയിലെ ബാക്കിയെല്ലാം ബ്യൂട്ടീഷ്യന്റെ റോൾഡ് ഗോൾഡ്; ഗീതാ ഗോപി എംഎൽഎയുടെ മകളുടെ വിവാഹുമായി കൂട്ടിക്കുഴക്കരുതെന്നും അരുൺകുമാർ;  ഗൂഢാലോചന തിരിച്ചറിഞ്ഞ് സിപിഐ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ആഡംബര വിവാഹ വിവാദത്തിൽ എഐവൈഎഫ് നേതാവിനെ കുടുക്കിയത് സിപിഐയിലെ ഗ്രൂപ്പുകളി. രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യത്തോടെ കോട്ടയത്തെ നേതാവിന്റെ കളിയായിരുന്നു ആഡംബര വിവാഹക്കഥയെന്നാണ് സൂചന. ഇതോടെ കള്ളപ്രചരണം നടത്തി പാർട്ടിയെ മോശക്കാരനാക്കിയ നേതാവിനെതിരെ സിപിഐ നടപടിയെടുക്കും. ലോകസ്ഭാ തെരഞ്ഞെടുപ്പിൽ സിപിഐ മത്സരിപ്പിക്കാൻ പരിഗണിക്കുന്ന നേതാവിനെ തകർത്ത് നേട്ടമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പാർട്ടി വിലയിരുത്തുന്നത്.

അതിനിടെ എഐവൈഎഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ. സി.എ.അരുൺകുമാറാണ് തനിക്കെതിരേ സമൂഹ മാധ്യമങ്ങളിലും ഓൺലൈനിലും പ്രചരിക്കുന്ന ആരോപണം നിഷേധിച്ചു രംഗത്തെത്തിയത്. തന്റെ വിവാഹം അനാർഭാടമായാണ് നടത്തിയതെന്നും തന്റെ രാഷ്ട്രീയ ഭാവി തകർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതിനു പിന്നിലെന്നും അരുൺകുമാർ പ്രതികരിച്ചു. നേരത്തെ അരുൺകുമാറിന്റേത് ആഡംബര വിവാഹമല്ലെന്ന് സുഹൃത്തുക്കളും വിശദീകരിച്ചിരുന്നു.

കല്ല്യാണത്തിന് 30 പവൻ സ്വർണം വധുവിന്റെ വീട്ടുകാർ സമ്മാനമായി നൽകുകയാണുണ്ടായത്. അതുമാത്രമായിരുന്നു സ്വർണം. ബാക്കിയുള്ളവ ബ്യൂട്ടി പാർലറുകാർ നൽകിയ റോൾഡ് ഗോൾഡ് ആഭരണങ്ങളാണ്. വിവാഹ ചടങ്ങുകൾ അനാർഭാടമായാണ് നടത്തിയത്. വിവാഹത്തിനുശേഷം വ്യാഴാഴ്ച വൈകിട്ടാണ് ആലപ്പുഴയിലെ വീട്ടിലെത്തിയത്. എന്നാൽ ഇത് പരിഗണിക്കാതെ ആഡംബര റിസപ്ഷൻ നടത്തിയെന്ന പ്രചാരണം ചിലർ നടത്തുകയാണെന്ന് അരുൺ പറയുന്നു.

വിവാഹശേഷം തന്നെ സന്ദർശിക്കാൻ നേതാക്കൾ എത്തിയതിനെയാണ് ആഡംബര റിസപ്ഷനെന്നു പ്രചരിപ്പിക്കുന്നതെന്നും അരുൺകുമാർ കൂട്ടിച്ചേർത്തു. വൈകിട്ട് മൂന്നിനാണ് വിവാഹ ശേഷം തിരുവനന്തപുരത്തെ വെങ്ങാനൂരിൽ നിന്ന് യാത്ര തിരിച്ചത്. അപ്പോൾ ആലപ്പുഴയിൽ എത്താൻ എത്രമണിയാകുമെന്ന് ഊഹിക്കാവുന്നതേയുള്ള. പിന്നെ എങ്ങനെ റിസപ്ഷൻ നടത്തും. വിവാഹത്തിന് ബ്യൂട്ടീഷന്റെ ആഭരണങ്ങളുമായി നിന്ന ചിത്രമെടുത്ത് ബോധപൂർവ്വം അപവാദം പ്രചരിപ്പിക്കുകയായിരുന്നു ചിലർ എന്നാണ് വിശദീകരണം.

മകളുടെ ആഡംബര കല്യാണത്തിന്റെ പേരിൽ നാട്ടിക എംഎൽഎ ഗീതാ ഗോപിക്കെതിരേ സിപിഐ അച്ചടക്ക നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് എഐവൈഎഫ് നേതാവും വിവാദത്തിൽ അകപ്പെടുന്നത്. വ്യാഴാഴ്ചയാണ് അരുണും തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനിയുമായ പെൺകുട്ടിയുമായുള്ള വിവാഹം നടന്നത്. വെങ്ങാനൂർ നീലകേശി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. ഈ വിവാഹ ചിത്രമാണ് ആഡംബരത്തിന്റെ സൂചനകൾ നൽകിയത്.

ആലപ്പുഴയിലെ സിപിഐയിലെ വളർന്ന് വരുന്നതിൽ ശ്രദ്ധേയനായ നേതാവാണ് അരുൺകുമാർ. തീർത്തും സാധാരണ ചുറ്റു പാടിൽ നിന്നുള്ള നേതാവ്. സാമൂഹിക ഇടപെടലിലൂടെ ശ്രദ്ധേയനുമായി. വിവാഹം ചെയ്തതും സാമ്പത്തികമായി സാധാരണ കുടുംബത്തിൽ നിന്നാണ്. അതുകൊണ്ട് തന്നെ ആഡംബര വിവാഹമെന്നത് ശുദ്ധ അസംബന്ധമാണ്-പ്രമുഖ സിപിഐ നേതാവ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP