Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ജനാധിപത്യം' പഠിക്കാൻ സർക്കാർ ചെലവിൽ മന്ത്രി എ.കെ ബാലന്റെ വിദേശയാത്ര; മന്ത്രിക്കൊപ്പം യുകെയും യുഎഇയും സന്ദർശിക്കാൻ എട്ട് എംഎൽമാരും; പരാതി ഒഴിവാക്കാൻ പ്രതിപക്ഷത്തെ മൂന്നു പേരെ ഒപ്പംകൂട്ടി അടവുനയം

'ജനാധിപത്യം' പഠിക്കാൻ സർക്കാർ ചെലവിൽ മന്ത്രി എ.കെ ബാലന്റെ വിദേശയാത്ര; മന്ത്രിക്കൊപ്പം യുകെയും യുഎഇയും സന്ദർശിക്കാൻ എട്ട് എംഎൽമാരും; പരാതി ഒഴിവാക്കാൻ പ്രതിപക്ഷത്തെ മൂന്നു പേരെ ഒപ്പംകൂട്ടി അടവുനയം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: പൊതുപണം ധൂർത്തടിച്ച് മന്ത്രിയുടെയും എംഎൽഎമാരുടെയും വിദേശയാത്ര. പാർലമെന്ററികാര്യമന്ത്രി എ.കെ ബാലന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് യുകെ, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലേക്ക് യാത്ര പുറപ്പെട്ടിരിക്കുന്നത്.

പാർലമെന്ററികാര്യ വകുപ്പിന്റെ പേരിലാണ് മന്ത്രിയും സംഘവും യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സമവായത്തിന്റെ ഭാഗമായി പ്രതിപക്ഷത്തെ മൂന്ന് എംഎൽഎമാരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മന്ത്രി ബാലനെ കൂടാതെ എംഎ‍ൽഎമാരായ എ.പ്രദീപ്കുമാർ, വീണ ജോർജ്, കെ.ബി ഗണേശ്‌കുമാർ, ചിറ്റയം ഗോപകുമാർ, കെ.കൃഷ്ണൻകുട്ടി, സണ്ണി ജോസഫ്, എം. ഉമ്മർ, വി.പി സജീന്ദ്രൻ എന്നിവരാണ് വിനോദ യാത്രാ സംഘത്തിലുള്ളത്. പാർലമെന്ററി അഫയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബിജു ലക്ഷമണനും യാത്രാ സംഘത്തിലുണ്ട്.

ചൊവ്വാഴ്ച യാത്രതിരിച്ച സംഘം ഈ മാസം 29-ന് മടങ്ങിവരുമെന്നാണ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ പറയുന്നത്. യു.കെ, യു.എയഇ സന്ദർശനത്തിന് ശേഷം ഒമാനിലെ സലാലയിൽ നടക്കുന്ന മലയാളി അസോസിയേഷന്റെ പരിപാടിയിലും പങ്കെടുത്തശേഷമേ മന്ത്രി ബാലനും എംഎ‍ൽഎമാരും പൊതുജനസേവനത്തിനായി കേരളത്തിലെത്തൂ.

പാർലമെന്ററി വിഷയങ്ങളിൽ പഠനം നടത്താനാണ് വകുപ്പിന് കീഴിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ജനറലാണ് ബിജു ലക്ഷ്മണൻ. സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടക്കി ഈ രാജ്യങ്ങളിൽ നിന്ന് എന്ത് പഠിക്കാനാണ് മന്ത്രിയും പരിവാരങ്ങളും പോയതെന്ന സംശയമാണ് ഉദ്യോഗസ്ഥരും ഉന്നയിക്കുന്നത്. പാർലമെന്ററി അഫയേഴ്സ് ഡിപ്പാർട്ട്മെന്റാണ് മന്ത്രിക്കും സംഘത്തിനും യാത്ര ഒരുക്കിയിരിക്കുന്നത്.

പ്രതിപക്ഷത്തെ മൂന്ന് എംഎൽഎമാരെക്കൂടി യാത്രാ സംഘത്തിൽ ഉൾപ്പെടുത്തിയതിനാൽ മന്ത്രിയുടെ യാത്രയെ കുറിച്ച് മറ്റാരും ആക്ഷേപം ഉന്നയിക്കില്ലെന്നാണ് ഉദ്യോഗസ്ഥരും പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP