Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോണിലൂടെ ലൈംഗിക വേഴ്ച നടത്തി കുടുങ്ങിയ മന്ത്രി ശശീന്ദ്രന് രാജിവച്ചത് മറ്റ് വഴികളില്ലാത്തതിനാൽ; സി.പി.എം ആസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾക്കൊടുവിൽ മന്ത്രിയെ കൈവിടാൻ ധാരണയായി; ആരോപണ വിധേയനെ ഒരു ദിവസം പോലും തുടരാൻ അനുവദിക്കാതെ മുഖ്യമന്ത്രി

ഫോണിലൂടെ ലൈംഗിക വേഴ്ച നടത്തി കുടുങ്ങിയ മന്ത്രി ശശീന്ദ്രന് രാജിവച്ചത് മറ്റ് വഴികളില്ലാത്തതിനാൽ; സി.പി.എം ആസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾക്കൊടുവിൽ മന്ത്രിയെ കൈവിടാൻ ധാരണയായി; ആരോപണ വിധേയനെ ഒരു ദിവസം പോലും തുടരാൻ അനുവദിക്കാതെ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സ്ത്രീസുരക്ഷക്കായി മുറവിളി കൂട്ടിയ ഇടതുപക്ഷ മന്ത്രിയുടെ ലൈംഗിക വൈകൃതങ്ങൾ 'മംഗളം ടെലിവിഷനി' ലൂടെ പുറത്തു വിട്ട സാഹചര്യത്തിലാണ് ആരോപണ വിധേയനായ മന്ത്രി എകെ ശശീന്ദ്രൻ രാജിവയ്ക്കുന്നത്. വാർത്ത വന്നപ്പോൾ തന്നെ സി.പി.എം ചർച്ചയിലായി. മന്ത്രിയെ സംരക്ഷിക്കില്ലെന്ന സന്ദേശം എൻസിപിക്കും നൽകി. ഇതോടെ ശശീന്ദ്രൻ രാജിവയ്ക്കുകയായിരുന്നു.

എകെജി സെന്ററിൽ സി.പി.എം സംസ്ഥാന സമിതി നടക്കുന്നതിനിടെയായിരുന്നു മംഗളം വാർത്ത പുറത്തുവിട്ടത്. അതുകൊണ്ട് തന്നെ പ്രമുഖ നേതാക്കളെല്ലാം പാർട്ടി ആസ്ഥാനത്തുണ്ടായിരുന്നു, ഈ ആരോപണത്തെ പ്രതിരോധിക്കാനാകില്ലെന്ന തിരിച്ചറിഞ്ഞു. ഇലത്തൂർ എംഎൽഎയായ ശശീന്ദ്രനെ തീർത്തും വെട്ടിലാക്കുന്നതായിരുന്നു ആരോപണം. മന്ത്രിയെ ന്യായീകരിക്കാൻ ഒരു തരത്തിലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതന്നെ് സൂചന വാർത്ത വന്നപ്പോൾ തന്നെ മുതിർന്ന സി.പി.എം നേതാവ് മറുനാടനോട് പങ്കുവച്ചിരുന്നു. ഇത് യാഥാർത്ഥ്യമാക്കും തരത്തിലായിരുന്നു മന്ത്രിയുടെ രാജി.

ആദ്യം വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രം പ്രതികരിക്കാനാവില്ലെന്ന നിലപാട് എൻസിപിയുടെ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയനും എടുത്തിരുന്നു. നേതാക്കളുമായി കൂടിയാലോചനയ്ക്ക് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് ഉഴവൂർ വിജയൻ വ്യക്തമാക്കി. കാര്യങ്ങൾ ബോധ്യപ്പെട്ടാൽ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് ഉഴവൂർ വിജയൻ അറിയിച്ചു. സി.പി.എം നിർദ്ദേശത്തെ തുടർന്നാണ് ഉഴവൂർ വിജയൻ ഇത്തരത്തിൽ പ്രതികരിച്ചതെന്നും സൂചനയെത്തി. ഇതിന് ശേഷം എൻസിപിയിൽ ചർച്ച നടന്നു. ദേശീയ അധ്യക്ഷൻ ശരത് പാവാറും രാജിയാണ് ഉചിതമെന്ന് വ്യക്തമാക്കി. ഇതോടെ ശശീന്ദ്രന് രാജി വച്ചോളാനുള്ള സന്ദേശമെത്തി. മൂന്ന് മണിക്കാണ് രാജി പ്രഖ്യാപനം നടത്താനുള്ള വാർത്താ സമ്മേളനം ശശീന്ദ്രൻ ആലോചിച്ചിരുന്നത്. എന്നാൽ പാർട്ടി കൈവിട്ടതോടെ 2.45ന് ശശീന്ദ്രൻ മാധ്യമങ്ങൾക്ക് മുമ്പിലെത്തി.

എൻസിപിയിലെ വിഭാഗീയതയാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും സി.പി.എം നേതൃത്വം കരുതുന്നു. മന്ത്രിയെ ഉടൻ പുറത്താക്കിയേ മതിയാകൂവെന്നായിരുന്നു പിണറായി വിജയന്റേയും നിലപാട്. ഡിജിപിയോടും ഇതേ കുറിച്ച് അന്വേഷിക്കാൻ ആഭ്യന്ത്ര വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് സംഭാഷണമെന്നാണ് പരിശോധിക്കുന്നത്. മന്ത്രിക്കെതിരെ ഏതെങ്കിലും യുവതികൾ പൊലീസിന് പരാതി നൽകിയിരുന്നോവെന്നും പരിശോധിക്കും. മംഗളം വാർത്തയിൽ വ്യക്തത വരുത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതും ആയ സംഭാഷണമാണ് മന്ത്രി നടത്തിയിരിക്കുന്നത് എന്നാണ് മംഗളം ടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതിനിടെ ശശീന്ദ്രനെ ആരോ ചതിച്ചതാണെന്ന വാദവും സജീവമാക്കാൻ ശ്രമമുണ്ട്. എന്നാൽ ഏത് സാഹചര്യത്തിലും പറയാൻ പാടില്ലാത്തതാണ് ശശീന്ദ്രൻ പറയുന്നത്. അതിന് മുമ്പും പിമ്പും പറഞ്ഞതൊന്നും പ്രസക്തമല്ല. മന്ത്രിയുടേതാണ് വാക്കുകളെങ്കിൽ ആർക്കും ന്യായീകരിക്കാൻ കഴിയില്ല. മലബാറിൽ നിന്നുള്ള മന്ത്രിയാണ് അപവാദത്തിൽ കുടങ്ങിയതെന്നും കൂടുതൽ പ്രതിസന്ധി ഇടതുപക്ഷത്തിനുണ്ടാകും. സ്ത്രീ പരാതിപ്പെട്ടില്ലെങ്കിൽ പോലും നടപടിയെടുക്കാൻ നിർബന്ധിതമാകുന്ന അവസ്ഥയാണുള്ളത്. സ്ത്രീ സുരക്ഷ ഉയർത്തുന്ന സർക്കാരിനെ തീർത്തും ഈ സംഭാഷണം പ്രതിരോധത്തിലുമാക്കി. അതുകൊണ്ട് കൂടിയാണ് മന്ത്രിയെ കൂടുതൽ സമയം തുടരാൻ പോലും അനുവദിക്കാൻ പാടില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി എത്തിയത്.

(ചുവടെ കൊടുത്തിരിക്കുന്ന ഓഡിയോ പൂർണ്ണമായും അശ്ലീള സംഭാഷണമായതിനാൽ സ്ത്രീകളും കുട്ടികളും കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക)

അതിനിടെ വിഷയം പ്രതിപക്ഷം ഏറ്റെടുത്തിട്ടുണ്ട്. എൻ.സി.പി. ദേശീയ പ്രവർത്തകസമിതി അംഗമാണ് എ.കെ. ശശീന്ദ്രൻ. നിലവിൽ എലത്തൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ.യായ ശശീന്ദ്രൻ ഇതിനു മുൻപ് 2011ലും ഏലത്തൂരിൽ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006ൽ ബാലുശേരിയിൽ നിന്നും 1982ൽ എടക്കാട്ടുനിന്നും 1980ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്. 2016 മെയ് 25 നാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് . എൻ.സി.പി.യുടെ രണ്ട് എംഎൽഎ.മാരിൽ ഒരാളായ ശശീന്ദ്രന്റെ സ്ഥാനാരോഹണം ഒരുപാട് വിവാദങ്ങളിൽ സൃഷ്ടിച്ചിരുന്നു.

മറ്റൊരു എംഎൽഎ.യായ തോമസ് ചാണ്ടിയും ഇതേ സമയം മന്ത്രിസഭയിൽ ഒരു സീറ്റ് ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ ആദ്യത്തെ രണ്ടര വർഷം ശശീന്ദ്രന്നും രണ്ടാമത്തെ രണ്ടര വർഷം തോമസ് ചാണ്ടിക്കും കൊടുക്കാമെന്ന് പറഞ്ഞാണ് ഒത്തുതീർപ്പുണ്ടാക്കിയത്. ഈ സാഹചര്യത്തിൽ ശശീന്ദ്രന്റെ രാജി മറ്റ് ചർച്ചകൾക്കും വഴിവയ്ക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP