Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കക്കൂസ് വെള്ളത്തിൽ കഴുകിയ പാത്രത്തിൽ ഭക്ഷണം വിളമ്പിയ ആലപ്പുഴയിലെ ഹോട്ടൽ അടച്ചുപൂട്ടിച്ചു; നടപടി പങ്കജ് തിയേറ്ററിൽ സിനിമ കാണാനെത്തിയ യുവാക്കൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വൈറലായതോടെ; വെള്ളക്കെട്ടിൽ മുങ്ങിയ ഹോട്ടലുകളിൽ ഇത് പതിവു കാഴ്‌ച്ചയെന്നറിഞ്ഞ ഞെട്ടലിൽ നാട്ടുകാർ

കക്കൂസ് വെള്ളത്തിൽ കഴുകിയ പാത്രത്തിൽ ഭക്ഷണം വിളമ്പിയ ആലപ്പുഴയിലെ ഹോട്ടൽ അടച്ചുപൂട്ടിച്ചു; നടപടി പങ്കജ് തിയേറ്ററിൽ സിനിമ കാണാനെത്തിയ യുവാക്കൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വൈറലായതോടെ; വെള്ളക്കെട്ടിൽ മുങ്ങിയ ഹോട്ടലുകളിൽ ഇത് പതിവു കാഴ്‌ച്ചയെന്നറിഞ്ഞ ഞെട്ടലിൽ നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴയിൽ കക്കൂസ് മാലിന്യമുൾപ്പെടെ ഒഴുകുന്ന മലിനജലത്തിൽ പാത്രം കഴുകി ആ പാത്രത്തിൽ ഭക്ഷണം വിളമ്പിയ ഹോട്ടലുടമയ്ക്കെതിരേ നടപടി. പങ്കജ് തിയേറ്ററിനു സമീപത്തുള്ള ശ്രീ ജയാസ് ഹോട്ടലാണ് നഗരസഭാ ആരോഗ്യവിഭാഗം പൂട്ടിച്ചത്. എന്നാൽ ആലപ്പുഴ നഗരം വെള്ളക്കെട്ടിൽ തുടരുന്ന സാഹചര്യത്തിൽ ഇതുപോലെ എത്ര ഹോട്ടലുകളുണ്ടാകുമെന്ന ആശങ്കയിലാണ് പൊതുജനം.

വീട്ടിൽ ഊണ് എന്ന ഹൃദ്യമായ ബോർഡ് മുന്നിൽവെച്ച ആളുകളെ സ്വീകരിക്കുന്ന ആലപ്പുഴ ശ്രീജയാസ് ഹോട്ടലിന്റെ പിന്നാമ്പുറ കാഴ്ചകളാണിത്. കക്കൂസിന് തൊട്ടരികിൽ എല്ലാവിധ മാലിന്യങ്ങളും ഒഴുകിയെത്തുന്ന വെള്ളക്കെട്ടിൽ തീന്മേശയിലേക്കുള്ള പ്ലേറ്റുകൾ കഴുകിയെടുക്കുന്നു.

പങ്കജ് തിയേറ്ററിൽ സിനിമ കാണാനെത്തിയ യുവാക്കൾ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ വൈറലായി വിഷയം ചർച്ചയായതോടെ നഗരസഭാ ആരോഗ്യവിഭാഗം ഇടപെട്ടു. മനുഷ്യവിസർജ്യമുൾപ്പെടെ കലർന്ന ജലമാണ് ഹോട്ടലിന്റെ പിന്നാമ്പുറത്തുള്ളതെന്ന് കണ്ടെത്തി. ഇതോടെ ഹോട്ടൽ പൂട്ടാൻ നിർദ്ദേശിക്കുകയായിരുന്നു.

എന്നാൽ നിരവധി ഹോട്ടലുകളും ചായക്കടകളുമുള്ള ആലപ്പുഴ നഗരത്തിൽ ഇവയിൽ മിക്കവയും വെള്ളക്കെട്ടിലാണ്. ഇവിടങ്ങളിലെല്ലാം ഇപ്പോഴും കച്ചവടം നടക്കുന്നുമുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ ഹോട്ടലുകളുടെയും വൃത്തിയെക്കുറിച്ച് പരിശോധന നടത്തണമെന്ന ആവശ്യമാണ് ജനങ്ങൾ ഉന്നയിക്കുന്നത്. മാത്രമല്ല ഈ ഹോട്ടൽ ഇനി തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടുയർത്തുന്നവരുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP