Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പമ്പാതീരത്ത് വീണ്ടും ജാഗ്രതാനിർദ്ദേശം; കക്കി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി; ജില്ലാ കലക്ടറുടെ ജാഗ്രതാനിർദ്ദേശം രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നതിനിടെ; സഹായവും കാത്ത് ഇനിയും ആയിരങ്ങൾ; രക്ഷാപ്രവർത്തനത്തിൽ ഏകോപനമില്ലെന്നും പരാതി

പമ്പാതീരത്ത് വീണ്ടും ജാഗ്രതാനിർദ്ദേശം; കക്കി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി; ജില്ലാ കലക്ടറുടെ ജാഗ്രതാനിർദ്ദേശം രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നതിനിടെ; സഹായവും കാത്ത് ഇനിയും ആയിരങ്ങൾ; രക്ഷാപ്രവർത്തനത്തിൽ ഏകോപനമില്ലെന്നും പരാതി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പമ്പാ തീരത്ത് വീണ്ടും ജാഗ്രതാ നിർദ്ദേശം. കക്കി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ വീണ്ടും ഉയർത്തി. പമ്പാ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ പി.ബി.നൂഹ് അറിയിച്ചു. ജില്ലയിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരുന്നതിനിടെയിലാണ് പുതിയ ജാഗ്രതാ നിർദ്ദേശം വന്നിരിക്കുന്നത്. അണക്കെട്ടിന്റെ ഭാഗമായ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. മൂന്ന് ഷട്ടറുകളാണ് വീണ്ടും ഉയർത്തിയത്. ഇതോടെയാണ് വീണ്ടും ജാഗ്രതാ നിർദ്ദേശം നൽകിയത്.

ഇന്ന് രാവിലെ വരെ ആനത്തോട് അണക്കെട്ടിൽനിന്നും 6.8 ലക്ഷം ലിറ്റർ വെള്ളമാണ് സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കിയിരുന്നത്. പിന്നീട് ഇത് 2.81 ലക്ഷം ലിറ്ററായി കുറച്ചിരുന്നു. ഇതോടെ വീണ്ടും അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഇതിനു പിന്നാലെയാണ് ഷട്ടറുകൾ വീണ്ടും ഉയർത്തിയത്.

രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്. തിരുവല്ലയിലെ രക്ഷാപ്രവർത്തനങ്ങളാണ് ജില്ലാ ഭരണകൂടം ഇന്ന് ഏകോപിപ്പിക്കുന്നത്. നെടുമ്പം, നിരണം, കടപ്ര, കുറ്റൂർ, തുടങ്ങിയ ഗ്രാമങ്ങളിലും സമീപപ്രദേശങ്ങളിലുമാണ് കൂടുതലായി രക്ഷാദൗത്യം. 70 ഓളം ബോട്ടുകളെയാണ് ദൗത്യത്തിന് നിയോഗിച്ചിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും രക്ഷപ്പെടുത്താനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായാക്കിയിട്ടുണ്ടെന്ന്ാണ് ജില്ല കലക്ടർ അറിയിച്ചത്.

അതേസമയം, ഒറ്റപ്പെട്ട കിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പത്തനംതിട്ടയിലെ പാണ്ടനാട് ഇല്ലിക്കൽ പാലത്തിന് സമീപത്ത് നിന്ന് നാലു മൃതദേഹങ്ങൾ ഒഴുകിയ നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. ഏറ്റവും കൂടുതൽ പേർ കുടുങ്ങി കിടക്കുന്നത് ചെങ്ങന്നൂരിലാണ്. ഇവിടേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായിട്ടില്ല. രക്ഷാപ്രവർത്തവർക്ക് ഇനിയും കടന്ന് ചെല്ലാനാകാത്ത സ്ഥലങ്ങൾ ചെങ്ങന്നൂരിലടക്കം ഉണ്ട്. വാർത്താ വിനിമയ സംവിധാനങ്ങൾ പൂർണമായി ഇല്ലാതായി പുറംലോകവുമായി ഒരു ബന്ധവുമില്ലാതെയാണ് പലരുടേയും സ്ഥിതി. നാല് ദിവസമായി ഭക്ഷണമില്ല, വെള്ളമില്ല. മരുന്നുപോലും കിട്ടാൻ കഴിയാത്ത സ്ഥിതിയിലാണ് രോഗികൾ അടക്കമുള്ളവർ കഴിയുന്നത്.

പലരും നേരത്തെ രക്ഷയ്ക്കായി കേണപേക്ഷിച്ചെങ്കിലും രക്ഷാപ്രവർത്തകർക്ക് അവിടേക്ക് എത്താനായിട്ടില്ല. ദിവസങ്ങൾ പിന്നിടുമ്പോൾ അവരുടെ അവസ്ഥ എന്താണെന്ന് ആർക്കുമറിയില്ല. പുറംലോകത്തു നിന്ന് ഒറ്റപ്പെട്ട് വെള്ളത്താൽ ചുറ്റപ്പെട്ട് നിരവധി ജീവനുകളാണ് രക്ഷയ്ക്കായി കേഴുന്നത്. ചെങ്ങന്നൂരിലും ചാലക്കുടിയും സ്ഥിതി അതീവ ഗുരുതരമാണ്. തീവ്രരക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അതിനിടെ പെയ്യുന്ന മഴ രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. മഴ തുടർന്നാൽ സ്ഥിതി കൂടുതൽ വഷളാകും. വെള്ളവും ഭക്ഷണവുമില്ലാതെ ചെങ്ങന്നൂരിലടക്കം പതിനായിരങ്ങളാണ് കുടുങ്ങി കിടക്കുന്നത്. ആറന്മുള മേഖലയിലും സ്ഥിതി ഗുരുതരമാണ്.

ചെങ്ങന്നൂരിൽ ഒറ്റപ്പെട്ടു കിടക്കുന്ന ജനങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. നേരത്തെ തീരുമാനിച്ചതു പോലെ നാല് ഹെലികോപ്റ്റർ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് സേനാ വിഭാഗങ്ങൾ അറിയിച്ചിട്ടുണ്ട്. 15 സൈനിക ബോട്ടുകളും രക്ഷാപ്രവർത്തനം നടത്തുന്നു. 65 മത്സ്യത്തൊഴിലാളി ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. 100 അംഗങ്ങളടങ്ങിയ കരസേനയുടെ 4 ടീമുകളും ചെങ്ങന്നൂരിൽ എത്തിച്ചു. ഒറ്റപ്പെട്ടു പോയവർക്ക് ഭക്ഷണം എത്തിക്കാനും വലിയ പരിശ്രമം നടത്തുന്നു. ഹെലികോപ്റ്റർ മുഖേനയാണ് ഭക്ഷണം എത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP