Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളപത്രപ്രവർത്തക യൂണിയന്റെ ഡൽഹി ഘടകത്തിൽ പരസ്യമായ വിഴുപ്പലക്ക് ; ഫണ്ടു വിനിയോഗത്തിൽ ഭിന്നത; സർക്കാർ അനുവദിച്ച ഫണ്ട് വകമാറ്റി ചെലവാക്കിയെന്നും ആരോപണം

സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളപത്രപ്രവർത്തക യൂണിയന്റെ ഡൽഹി ഘടകത്തിൽ പരസ്യമായ വിഴുപ്പലക്ക് ; ഫണ്ടു വിനിയോഗത്തിൽ ഭിന്നത; സർക്കാർ അനുവദിച്ച ഫണ്ട് വകമാറ്റി ചെലവാക്കിയെന്നും ആരോപണം

ന്യൂഡൽഹി: കേരളത്തിലെ വർക്കിങ് ജേർണ്ണലിസ്‌ററുകളുടെ ഏറ്റവും പ്രമുഖ സംഘടനയാണ് കേരളപത്രപ്രവർത്തക യൂണിയൻ. സംഘടനയുടെ വാർഷിക തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 22ന് നടക്കാനിരിക്കെ ഡൽഹി ഘടകത്തിലെ മത്സരം പരസ്യമായ വിഴുപ്പലക്കലായി . ഏഷ്യാനെറ്റിലെ പ്രശാന്ത് രഘുവംശം, നേതൃത്വം നല്കുന്ന പാനലും മാധ്യമത്തിലെ സുരേഷ്‌കുമാർ നയിക്കുന്ന പാനലുമാണ് മത്സരരംഗത്തുള്ളത്. 93 പേർ വോട്ടർമാരായുള്ള സംഘടനയിലാണ് ഇപ്പോൾ ആരോപണ പ്രത്യാരോപണയുദ്ധം നടക്കുന്നത്.

സംഘടനയിലെ സാമ്പത്തിക വിനിയോഗമാണ് ഇപ്പോൾ മുഖ്യ തർക്കവിഷയമായിരിക്കുന്നത്. ആരോപണം വ്യാപകമായതിനെ തുടർന്ന് കെ.യു.ഡബ്ല്യൂ.ജെ. ഡൽഹി ഘടകത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവന മെയിലിൽ അയച്ചു കൊടുക്കുകയായിരുന്നു. എന്നാൽ ഇതിൽ എതിർ പക്ഷം തൃപ്തരല്ല. സർക്കാർ തന്ന ഫണ്ട് ഉൾപ്പെടെ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നാണ് ഔദ്യോഗിക പാനലിനെതിരായി ഉയരുന്ന ആവശ്യം. നിലവിൽ ബാങ്ക് അക്കൗണ്ടിലുള്ള തുക വെളിപ്പെടുത്തണമെന്നും ആവശ്യമുണ്ട്. ഇതു കൂടാതെ ഭാരവാഹികളുടെ അക്കൗണ്ടുകളിലേയ്ക്കും തുക വകമാറ്റിയെന്നും എതിർ പക്ഷം ആരോപിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് സുവനീർ ഇനത്തിൽ ഒന്നരലക്ഷത്തോളം രൂപ പിരിച്ചെടുത്തിരുന്നത് എവിടെയാണെന്നും ഇവർ ചോദി്ക്കുന്നു. സോഷ്യൽ മീഡിയകളിലൂടെയാണ് ആരോപണങ്ങൾ പ്രചരിക്കുന്നത് .

എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉയർന്ന ആരോപണങ്ങളുടെ ലക്ഷ്യം വ്യക്തമാണെന്ന് ഔദ്യോഗിക പക്ഷം വ്യക്തമാക്കുന്നു.
യൂണിയൻ ഫണ്ട് ഉപയോഗത്തെക്കുറിച്ച് ചിലർ തെരഞ്ഞെടുപ്പ് നടപടിക്ക് മുമ്പു നടന്ന കൂടിയാലോചനാ യോഗത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ചവരോട് ആഭ്യന്തര ഓഡിറ്റിങ് കമ്മിറ്റിയിൽ അംഗമായി സ്വയം പരിശോധിക്കാനുള്ള നിർദ്ദേശം നല്കിയിരുന്നു. ആരും അതിന് തയ്യാറായില്ല. അന്നു പരാതിയില്ലാതിരുന്നവർ മനപ്പൂർവ്വം ആരോപണമുന്നയിക്കുന്നതു തന്നെ ചില ലക്ഷ്യങ്ങൾ മനസ്സിൽ വച്ചുകൊണ്ടാണെന്നും ഔദ്യോഗികപക്ഷം വിശദീകരിക്കുന്നു. കഴിഞ്ഞ രണ്ടു വർഷവും അംഗങ്ങളുടെ പെൻഷൻ അംശാദായത്തിനാവശ്യമായ രണ്ടര ലക്ഷത്തോളം രൂപ അടയ്ക്കാൻ യൂണിയൻ തന്നെ പണം കണ്ടെത്തിയത്. കൂടാതെ അംഗങ്ങൾക്കും അപ്രതീക്ഷിതമായ ദുരന്തം ഏറ്റു വാങ്ങേണ്ടി വന്നവർക്കും അഞ്ചു ലക്ഷത്തോളം രൂപയുടെസഹായംനല്കി. യൂണിയന്റെ നിബന്ധനകളനുസരിച്ച് ജനറൽ ബോഡിയിൽ മാത്രമാണ് മുഴുൻ കണക്കുകളും അവതരിപ്പിക്കേണ്ടത് . അതനുസരിച്ച് എല്ലാ അംഗങ്ങളുടെയും സംശയങ്ങൾ തീർക്കുന്ന തരത്തിൽ വ്യവസ്ഥാപിത മാർഗത്തിലൂടെ വിശദാംശം അവതരിപ്പിക്കുമെന്നും ഇവർ വിശദീകരിക്കുന്നു

ഡൽഹിയിലെ പത്രക്കാർക്കിടയിലെ പടലപ്പിണക്കങ്ങളാണ് ഇപ്പോൾ വാട്‌സ് അപിലും സോഷ്യൽ മീഡിയകളിലും പരക്കുന്നത്. നീതിയ്കും ന്യായത്തിനും അനീതിക്കും അക്രമത്തിനും എതിരേ വായിട്ടലയ്ക്കുന്നവർ പരസ്പരം പഴിചാരുന്ന അവസ്ഥ. എന്നാൽ മുൻപ് ഒരിക്കലും ഉണ്ടാകാത്ത രീതിയിൽ വ്യാപകമായ എതിർ പ്രചരണം നടക്കുന്നത് ഔദ്യോഗികപക്ഷത്തെ ആശങ്കയിൽ ആക്കിയിട്ടുണ്ട്. പത്രക്കാരുടെ രാഷ്ട്രീയമായ കാഴ്ചപ്പാടുകളും വ്യക്തിപരമായ ഭിന്നതകളും ഇതിനു പിന്നിലുണ്ടെന്നും വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP