Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിനക്കൊക്കെ കാണിച്ചുതരാമെടീ എന്നുപറഞ്ഞ് ആക്രോശം; പുലഭ്യം വിളിക്കും ഭീഷണിക്കും ഒടുവിൽ വനിതാ ജീവനക്കാരുടെ മുന്നിൽ ഉടുമുണ്ടുരിഞ്ഞ് നഗ്നതാ പ്രദർശനവും; വർക്കല നഗരസഭാ കൗൺസിലർ എസ്.പ്രസാദിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്; അഴിഞ്ഞുപോയ മുണ്ടുടുത്തതിനെ നഗ്നതാപ്രദർശനമായി കാണാനാവില്ലെന്നും ആരോപണം കെട്ടിച്ചമച്ചതെന്നും കോൺഗ്രസ് കൗൺസിലർ

നിനക്കൊക്കെ കാണിച്ചുതരാമെടീ എന്നുപറഞ്ഞ് ആക്രോശം; പുലഭ്യം വിളിക്കും ഭീഷണിക്കും ഒടുവിൽ വനിതാ ജീവനക്കാരുടെ മുന്നിൽ ഉടുമുണ്ടുരിഞ്ഞ് നഗ്നതാ പ്രദർശനവും; വർക്കല നഗരസഭാ കൗൺസിലർ എസ്.പ്രസാദിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്; അഴിഞ്ഞുപോയ മുണ്ടുടുത്തതിനെ നഗ്നതാപ്രദർശനമായി കാണാനാവില്ലെന്നും ആരോപണം കെട്ടിച്ചമച്ചതെന്നും കോൺഗ്രസ് കൗൺസിലർ

മറുനാടൻ മലയാളി ബ്യൂറോ

വർക്കല: വർക്കല നഗരസഭാ ഓഫീസിൽ വനിതാ ജീവനക്കാരുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കോൺഗ്രസ് കൗൺസിലർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.ു. വർക്കല നഗരസഭയിലെ കോൺഗ്രസ് കൗൺസിലറായ എസ് പ്രസാദിനെതിരെയാണ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്. കഴിഞ്ഞദിവസമാണ് നഗരസഭ കാര്യാലയത്തിനുള്ളിൽ വനിതാ ജീവനക്കാരുടെ മുന്നിൽ ഉടുമുണ്ട് അഴിച്ച് നഗ്‌നതാപ്രദർശനം നടത്തിയത്. നഗരസഭാ ചെയർപേഴ്‌സൺ നൽകിയ പരാതിയിൽ തിങ്കളാഴ്ച വർക്കല പൊലീസ് സിസിടിവി ക്യാമറകൾ പരിശോധിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിലും പൊതുസ്ഥലങ്ങളിൽ തെറിപറയുകയും ഉടുമുണ്ടുരിഞ്ഞ് നഗ്‌നതാപ്രദർശനം നടത്തിയതിനുമാണ് കേസ്. സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ കൗൺസിൽ യോഗത്തിൽ സ്വീകരിക്കുമെന്നും ഇലക്ഷൻ കമ്മിഷൻ, വനിതാ കമ്മിഷൻ, ഓംബുഡ്‌സ്മാൻ,വകുപ്പ്മന്ത്രി തുടങ്ങിയവർക്ക് പരാതി നൽകുമെന്നും നഗരസഭാ ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ്, വൈസ് ചെയർമാൻ എസ് അനിജോ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അതേസമയം തെരുവ് വിളക്ക് പ്രശ്‌നം ചർച്ച ചെയ്യാനാണ് താൻ നഗരസഭയിൽ എത്തിയതെന്നും അഴിഞ്ഞുപോയ മുണ്ടുടുക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും പ്രസാദ് പ്രതികരിച്ചു. മാറി നിന്ന് മുണ്ടുടുത്തത് നഗ്നതാ പ്രദർശനമായി കാണാനാവില്ല.ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രദർശിപ്പിച്ച് നഗരസഭാദ്ധ്യക്ഷ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ശനിയാഴ്ച പകൽ രണ്ടരയോടെയാണ് സംഭവം. നഗരസഭാ ഓഫീസിലെ എഞ്ചിനീയറിങ് വിഭാഗത്തിലെ വനിതാ ജീവനക്കാരായ ബിജി തോമസ്, സ്മൃതി ദാസ് ,കവിത, ജ്യോതി ,പുണ്യ സതീശൻ എന്നിവരുടെ മുന്നിലെത്തിയാണ് പ്രശ്‌നം സൃഷ്ടിച്ചത്. പ്രസാദ് പൂർവ വൈരാഗ്യത്തെ തുടർന്ന് നഗരസഭാ ചെയർപേഴ്‌സനെയും വനിതാ ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും മോശമായ ഭാഷയിൽ പുലഭ്യം പറഞ്ഞ ശേഷം മനോനില തെറ്റിയ നിലയിൽ ''നിനക്കൊക്കെ ഇപ്പൊ കാണിച്ച് തരാമെടീ ' എന്ന് ആക്രോശിച്ച ശേഷം വനിതാ ജീവനക്കാരുടെ മുന്നിൽ ഉടുമുണ്ട് ഉരിഞ്ഞ് നഗ്‌നത കാട്ടുകയായിരുന്നുവെന്നാണ് ആരോപണം.

ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.പ്രസാദ് മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. സംഭവത്തിൽ നഗരസഭ സെക്രട്ടറിയും മുനിസിപ്പൽ എഞ്ചിനീയറും പ്രസാദിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്‌സന് പരാതി നൽകി. പ്രസാദ് ഒരുമാസം മുമ്പ് നഗരസഭാ കൗൺസിൽ ഹാളിൽ ചെയർപേഴ്‌സനെ ചെകിട്ടത്തടിച്ച് കൊലപ്പെടുത്തുമെന്ന് പറഞ്ഞതും വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രസാദിനെ അറസ്റ്റ് ചെയ്തിരുന്നു.അതിനിടെ പ്രസാദിനെ കോൺ്ഗ്രസിന്റ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അറിയിച്ചു.നഗസഭയിലും ഉദ്യോഗസ്ഥരോടും മോശമായി പെരുമാറിയതിനാണ് നടപടിയെന്നാണ് അറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP