Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മദ്യ ലഹരിയിൽ സ്റ്റാൻഡിലെത്തിയപ്പോൾ ഉടനൊന്നും വണ്ടിയില്ല; ഫാസ്റ്റ് പാസഞ്ചറിൽ താക്കോലുമുണ്ട്; വീട്ടിലേക്ക് ബസ് സ്റ്റാർട്ടാക്കി ഒറ്റ വിടലും; നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതോടെ യാത്ര എത്തിയത് പൊലീസ് സ്റ്റേഷനിലും; കെഎസ്ആർടിസി ബസ് മോഷണക്കേസിൽ കുടുങ്ങിയ അലോഷിന്റെ കഥ

മദ്യ ലഹരിയിൽ സ്റ്റാൻഡിലെത്തിയപ്പോൾ ഉടനൊന്നും വണ്ടിയില്ല; ഫാസ്റ്റ് പാസഞ്ചറിൽ താക്കോലുമുണ്ട്; വീട്ടിലേക്ക് ബസ് സ്റ്റാർട്ടാക്കി ഒറ്റ വിടലും; നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതോടെ യാത്ര എത്തിയത് പൊലീസ് സ്റ്റേഷനിലും; കെഎസ്ആർടിസി ബസ് മോഷണക്കേസിൽ കുടുങ്ങിയ അലോഷിന്റെ കഥ

കൊല്ലം: മദ്യപിച്ചെത്തിയ യുവാവ് കെ.എസ്.ആർ.ടി.സി ബസുമായി കടന്നു. നിയന്ത്രണം വിട്ടതിനെ തുടർന്ന് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് ബസ് ഉപേക്ഷിച്ചു കടന്നെങ്കിലും പൊലീസ് യുവാവിനെ പിടികൂടി.ആറ്റിങ്ങൽ മണമ്പൂർ സ്വദേശി അലോഷി(25)യാണ് വണ്ടി കടത്താൻ ശ്രമിച്ചതിന് പൊലീസ് പിടിയിലായത്.

ഇന്നലെ അർധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ യുവാവിന് സ്വദേശമായ ആറ്റിങ്ങലിനു പോകണം. കെഎസ്ആർടിസി സ്റ്റാൻഡിലെത്തി അന്വേഷിച്ചപ്പോൾ ഉടനെയെങ്ങും ബസില്ല. കുറേ നേരം കറങ്ങിയിട്ട് തൊട്ടടുത്ത് ലിങ്ക് റോഡിൽ പാർക്ക് ചെയ്തിരുുന്ന ബസ് ഒരെണ്ണമെടുത്ത് വീടുവരെ പോയാലോ ആലോചിച്ചു.

കിടന്നതിൽ ഭേദമെന്നു തോന്നിയ ഒരു ഫാസ്റ്റ് പാസഞ്ചറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറി. താക്കോൽ വാഹനത്തിലുണ്ടായിരുന്നത് രക്ഷയായി. വണ്ടി സ്റ്റാർട്ടാക്കി ഒറ്റവിടൽ. പക്ഷേ, ആറ്റിങ്ങലിലേക്കുള്ള യാത്ര ഒരു കിലോമീറ്ററേ നീണ്ടുള്ളൂ. അവിടെ സ്വപ്നയാത്രയ്ക്ക് കുരുക്ക് തീർത്തത് ചിന്നക്കട റൗണ്ടിനു സമീപത്തെ വൈദ്യുതി പോസ്റ്റ്.

റൗണ്ട് വളഞ്ഞപ്പോൾ അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ വാഹനം തട്ടി. അപകടമുണ്ടായ ഉടൻ ഉള്ളിലെ കെട്ടിറങ്ങിയ യുവാവ് ആളുകൾ ഓടിക്കൂടും മുൻപ് കയ്യിലുണ്ടായിരുന്ന ബാഗുമെടുത്ത് ഒറ്റഓട്ടം. കാലിൽ കിടന്ന ഷൂസ് ബസിൽ ഊരിമാറ്റിയ ശേഷമായിരുന്നു യുവാവിന്റെ ഡ്രൈവിങ്ങ്. വെപ്രാളത്തിനിടെ വില കൂടിയ ഷൂസ് എടുക്കാൻ മറന്നത് യുവാവിന് വിനയായി. ആദ്യത്തെ ബഹളമൊന്ന് അടങ്ങിയപ്പോൾ യുവാവ് പതിയെ വണ്ടിയിലേക്ക് കയറി ഷൂസ് തപ്പി.

ആളെക്കണ്ട പൊലീസിനു കാര്യം മനസ്സിലായി. പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കഥകളെല്ലാം പുറത്തായത്. ഇയാളെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്ന് കേസെടുക്കുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP