Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൺന്റോൺമെന്റ് സ്റ്റേഷന്റെ പിഴവ് തിരുത്തി കാഞ്ഞിരക്കുളത്തെ പൊലീസുകാർ; ബാബുവിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് നിയമപാലകർ; സോഷ്യൽ മീഡിയയുടെ ഇടപെടൽ അൽഷിമേഴ്‌സ് രോഗിയെ വീട്ടിലെത്തിക്കുമ്പോൾ

കൺന്റോൺമെന്റ് സ്റ്റേഷന്റെ പിഴവ് തിരുത്തി കാഞ്ഞിരക്കുളത്തെ പൊലീസുകാർ; ബാബുവിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് നിയമപാലകർ; സോഷ്യൽ മീഡിയയുടെ ഇടപെടൽ അൽഷിമേഴ്‌സ് രോഗിയെ വീട്ടിലെത്തിക്കുമ്പോൾ

അരുൺ ജയകുമാർ

തിരുവനന്തപുരം:കളമശ്ശേരിയിൽ നിന്ന് കാണാതായ അൽഷിമേഴ്‌സ് ബാധിച്ച വയോധികനെ 13 ദിവസങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് തിരിച്ചുകിട്ടുന്നു. തിരുവനന്തപുരത്ത് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈ വയോധികനെ കണ്ടെത്തിയതായി പൊലീസ് ബന്ധുക്കളെ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി കാഞ്ഞിരംകുളം ജംഗ്ഷനിൽ ഒരു വയോധികനെ കണ്ടെന്ന വിവരമനുസരിച്ചാണ് പൊലീസ് അവിടേക്ക് പോയത്. പിന്നീട് ഇദ്ദേഹത്തെ കാഞ്ഞിരംകുളം പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇപ്പോൾ ഇവിടെ സ്‌റ്റേഷനിലുള്ള ബാബുവിനെ തിരികെ കൊണ്ട് പോകുന്നതിനായി ബന്ധുക്കൾ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ്.

ബാബുവിനെ കാണാതായത് സോഷ്യൽ മീഡിയ പ്രാധാന്യത്തോടെ ചർച്ചയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കാഞ്ഞിരംകുളത്ത് തനിച്ചിരിക്കുന്ന വയോധികനെ കുറിച്ചുള്ള സന്ദേശം പൊലീസ് സ്‌റ്റേഷനിലെത്തിയത്. മറുനാടൻ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ നൽകിയ വാർത്തിയലൂടെ ബാബുവിന്റെ കഥ കാഞ്ഞിരംകുളത്തെ പൊലീസും അറിഞ്ഞിരുന്നു. ഇതും ബാബുവിനെ തിരിച്ചറിയാൻ സഹായകമായി. നേരത്തെ കൺന്റോൺമെന്റ് പൊലീസിന്റെ അനാസ്ഥയാണ് ബാബുവിനെ തെരുവിലേക്ക് എത്തിച്ചത്. ഇത് വിവാദമായതും ബാബുവിന്റെ സംരക്ഷണത്തിൽ പ്രത്യേക താൽപ്പര്യമെടുക്കാൻ കാഞ്ഞിരംകുളം പൊലീസിനെ പ്രേരിപ്പിച്ചു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം പ്രസ്‌ക്ലബിനു മുന്നിൽ മഴ നനഞ്ഞിരിക്കുന്ന വയോധികനെ ശ്രദ്ധയിൽപ്പെട്ടപ്പോൾ വീക്ഷണം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് നിസ്സാർ മുഹമ്മദ് അത് ശ്രദ്ധിക്കുകയും വയോധികന്റെ അടുതെത്തി കാര്യങ്ങൾ തിരക്കുകയും ചെയ്തു. സ്വന്തം പേര് പോലും ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അയാൾ. നിയമസഭയിലെ റിപ്പോർട്ടിങ് ജോലിയുടെ തിരക്കുകൾക്കിടയിലും വയോധികനെ സുരക്ഷിത കരങ്ങളിലെത്തിക്കണമെന്ന് നിസാർ തീരുമാനിച്ചു. വഴിയിൽ കണ്ട വയോധികനെ പ്രസ് ക്ലബ്ബിന് അടുത്തായുള്ള കൺറ്റോൺമെന്റ് സ്റ്റേഷനിലെത്തിച്ചു. അവിടെ നിസാറിന് പിഴച്ചു. നിസാർ പോയതിന് പിന്നാലെ വയോധികനോടും പൊലീസ് കാര്യങ്ങൾ തിരിക്കി കാണും. ഓർമ്മയില്ലെന്ന് ഉറപ്പിച്ചിട്ടുമുണ്ടാകും. ഓർമ്മയില്ലാത്തവരെ താമസിക്കാനുള്ള സ്ഥലമല്ല പൊലീസ് സ്റ്റേഷൻ. അതുകൊണ്ട് തന്നെ ഇയാൾ ഇറക്കി വിട്ടു. അങ്ങനെ അൽഷിമേഴ്‌സിന്റെ പിടിയിലായ ബാബു വീണ്ടും തെരുവിൽ.എങ്ങോട്ടെന്നില്ലാതെ നടന്നു.

സംഭവത്തെ കുറിച്ച് നിസാർ വിശദീകരിക്കുന്നത് ഇങ്ങനെകണ്ടിട്ട് സാധാരണ വഴിയിൽ അലഞ്ഞ് തിരിയുന്ന നാടോടിയല്ലെന്നും ആരെങ്കിലും ഉപേക്ഷിച്ചതാവാമെന്നുമുള്ള തോന്നലാണ് വയോധികനെ പൊലീസ് സംരക്ഷണയിലേൽപ്പിക്കാൻ പ്രേരിപ്പിച്ചതെന്നും നിസ്സാർ മറുനാടൻ മലയാളിയോട് പറഞ്ഞു. രാവിലെ പ്രസ്‌ക്ലബിനടുത്തുള്ള ചായക്കടയിൽ അവശനിലയിൽ വയോധികനെ കണ്ടപ്പോൾ തന്നെ മറ്റ് മാദ്ധ്യമപ്രവർത്തകരേയും വിവരമറിയിച്ചിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിൽ ചിത്രമുൾപ്പടെ പ്രചരിപ്പിച്ചു. തുടർന്നാണ് പ്രശസ്ത മിമിക്രി താരം ഹരിശ്രീ മാർട്ടിന്റെ അയൽവാസിയാണെന്നും ചില മാനസിക പ്രശ്‌നങ്ങൾ കാരണം ആലുവ ചൂണ്ടിയിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ അവിടെനിന്നും പുറത്തേക്ക് ഒളിച്ച് കടന്നതാണെന്നും മനസ്സിലായത്.

അൽസ്ഷിമേഴ്‌സ് ബാധിതനായ ബാബുവിന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ നേരിട്ട അവഗണയിൽ അതിയായ ഉൽകണ്ഠ രേഖപ്പെടുത്തിക്കൊണ്ട് അൽഷിമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ രംഗതെത്തിയിരിക്കുകയാണ്, മേലിലും ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനു വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതിയെന്നും ഇവർ പറയുന്നു. ഇന്ത്യ ഒട്ടാകെ 21 റീജിയണൽ ഓഫീസുകൾ ഉണ്ട് . അതിൽ തന്നെ, കേരളത്തിൽ മാത്രം 6 കെയർ ഹോമുകൾ അൽസ്ഷിമേഴ്‌സ് ബാധിതർക്കായി നടത്തി വരുന്നു. തിരുവനതപുരം , കൊച്ചി, ത്രിശൂർ കോഴിക്കോട് എന്നിവിടങ്ങളിലാണ് കെയർ ഹോമുകൾ പ്രവർത്തിക്കുന്നത്. ഇതിൽ തന്നെ കൊച്ചിയിലും,തൃശ്ശൂരും കേരള ഗവൺമെന്റുമായി ചേർന്നാണ് എആർഡ്എസ്‌ഐ യുടെ രണ്ടു ഹോമുകൾ പ്രവർത്തിക്കുന്നത്.

സമൂഹത്തിൽ അൽസ്ഷിമേഴ്‌സുമായി ബന്ധപ്പെട്ടു ബോധവൽക്കരണ പരിപാടികളും നടത്തിവരുന്നു. എല്ലാ വർഷത്തെയും പോലെ തന്നെ , ഏറ്റവും അടുത്ത നാളുകളിൽ 'ഓർമക്കൂട്ടം' എന്ന പേരിൽ , അൽസ്ഷിമേഴ്‌സുമായി ബന്ധപ്പെട്ടു സംസ്ഥാന വ്യാപകമായി ബോധവൽക്കരണ പരിപാടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇത്രയേറെ പ്രവർത്തനങ്ങൾ നടത്തിയിട്ടും, ഈ സംഘടനയുടെ പ്രവർത്തനങ്ങളെ അധികാരികൾ അറിയാതെ പോയതിലും , അൽസ്ഷിമേഴ്‌സ് ബാധിതർക്ക് എല്ലാ വിധമായ സേവനങ്ങൾ ഞങ്ങൾ ലഭ്യമാക്കിയിട്ടും, ഒരു വ്യക്തിക്ക് ഈ തരത്തിൽ അവഗണന നേരിട്ടതിൽ ഞങ്ങൾക്ക് അതിയായ ദുഃഖം ഉണ്ട്. അതിൽ എആർഡിസിയുടെ പേരിൽ തങ്ങൾ പ്രതിഷേധിക്കുന്നുവെന്നും ഭാരവാഹികൾ പറയുന്നു.

മേലിലും, എന്തെകിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായാൽ ങ്ങളുടെ ഹെല്പ് ലൈൻ നമ്പറായ 0484 2808088 എന്ന നമ്പറിൽ വിളിക്കണമെന്ന അഭ്യർത്ഥനയാണ് സംഘടനയ്ക്ക് ഉള്ളതെന്നും അവർ പറയുന്നു. അൽഷിമേഴ്‌സ് എന്ന രോഗാവസ്തയെക്കുറിച്ച് ബോധവൽക്കരണം നടത്തുകയെന്നതാണ് ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനായി ആദ്യം ചെയ്യേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP