Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ഹർജിയിൽ തിരുകിക്കയറ്റിയത് പുലിവാലാകും; രേവതിയേയും പത്മപ്രിയയേയും പാർവ്വതിയേയും എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ മോഹൻലാൽ; ദിലീപിനെ സസ്പെൻഷനിൽ നിർത്താൻ താര സംഘടന സമ്മതിച്ചേക്കും; 'അമ്മ'യിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യവും നൽകിയേക്കും; ഭിന്നതകൾ രമ്യമായി പരിഹരിക്കാൻ ചർച്ചകൾ സജീവം; താര സംഘടനയ്ക്ക് ഇന്ന് അതിനിർണായകം

പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ഹർജിയിൽ തിരുകിക്കയറ്റിയത് പുലിവാലാകും; രേവതിയേയും പത്മപ്രിയയേയും പാർവ്വതിയേയും എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ മോഹൻലാൽ; ദിലീപിനെ സസ്പെൻഷനിൽ നിർത്താൻ താര സംഘടന സമ്മതിച്ചേക്കും; 'അമ്മ'യിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യവും നൽകിയേക്കും; ഭിന്നതകൾ രമ്യമായി പരിഹരിക്കാൻ ചർച്ചകൾ സജീവം; താര സംഘടനയ്ക്ക് ഇന്ന് അതിനിർണായകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളുമായി ഇന്നു മോഹൻലാലും എഎംഎംഎ എന്ന അമ്മ സംഘടനതിയെല ഭാരവാഹികളും കൂടിക്കാഴ്ച നടത്തും. ദിലീപുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങൾ അമ്മ നേതൃത്വത്തെ രണ്ടു തട്ടിലാക്കിയെന്ന പ്രചാരണം ശക്തമാണ്. ഈ സഹാചര്യത്തിൽ കൂടിക്കാഴ്ച അതീവ നിർണ്ണായകമാണ്. അമ്മയുടെ നിലപാടുകളിൽ നടികൾ തൃപ്തരല്ലെങ്കിൽ അത് പുതിയ പ്രതിസന്ധിയും സംഘടനയ്ക്കുണ്ടാക്കും. രേവതിയും പത്മപ്രിയയും പാർവ്വതിയുമാണ് അമ്മയുമായി ചർച്ചയ്ക്ക് എത്തുന്നത്.

അമ്മ എക്‌സിക്യൂട്ടിവ് യോഗവും ഇന്നു കൊച്ചിയിൽ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ഹോട്ടൽ അബാദ് പ്ലാസയിലാണു യോഗം. യോഗത്തിനു മുമ്പാണ്് പാർവതി, പത്മപ്രിയ, രേവതി എന്നിവരുമായി അമ്മ ഭാരവാഹികൾ ചർച്ച നടത്തുന്നത്. 'അമ്മ'യുടെ നിലപാടിലും നടപടികളിലും ആശങ്കയുണ്ടെന്നു ചൂണ്ടിക്കാട്ടി മൂവരും അമ്മയുടെ സെക്രട്ടറിയായ ഇടവേള ബാബുവിനു കത്തെഴുതിയിരുന്നു. ദിലീപിനെ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കണമെന്നും അമ്മയിലെ അംഗങ്ങൾ എന്ന നിലയിൽ തങ്ങളുമായി കൂടിക്കാഴ്ചയ്ക്കു തയാറാകണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുമായുള്ള ചർച്ച.

പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണയ്ക്കാനായി അമ്മ സ്വീകരിച്ച നടപടികളുമെല്ലാം ചർച്ച ചെയ്യണമെന്നാണു ഡബ്ല്യുസിസിയുടെ ആവശ്യം. അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം സംഘടനയുടെ നിയമാവലി രൂപപ്പെടുത്തുക, സ്ത്രീകൾക്ക് കൂടുതൽ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനയ്ക്കു ചെയ്യാവുന്ന കാര്യങ്ങൾ ആവിഷ്‌ക്കരിക്കുക എന്നീ കാര്യങ്ങളിലും ചർച്ച വേണെന്നു ഡബ്ല്യുസിസി ആവശ്യപ്പെടുന്നു. അതേസമയം അഭിപ്രായവ്യത്യാസങ്ങൾ രമ്യമായി പരിഹരിച്ച് ഒരുമിച്ച് മുന്നോട്ടുപോകണമെന്നായിരിക്കും 'അമ്മ' നേതൃത്വം നടിമാരോടു വ്യക്തമാക്കുക. തങ്ങൾ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും എല്ലാവർക്കും തുല്യപരിഗണന ഉറപ്പുവരുത്തുമെന്നും ഡബ്ല്യുസിസിയെ ബോധ്യപ്പെടുത്തുന്നതിനും സംഘടന ശ്രമിക്കും.

നടിയെ ഉപദ്രവിച്ച കേസിൽ കക്ഷിചേരാനുള്ള അമ്മ ഭാരവാഹികളുടെ ശ്രമമാണ് ഒടുവിൽ വിവാദം സൃഷ്ടിച്ചത്. താൻ അമ്മയുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി ഹൈക്കോടതിയെ അറിയിച്ചതോടെ അമ്മ നേതൃത്വത്തിലും വ്യത്യസ്ത അഭിപ്രായങ്ങളുയർന്നെന്നാണു സൂചനകൾ. നടിയുടെ ഹർജിയെ സഹായിക്കുക മാത്രമാണു തങ്ങളുടെ ഉദ്ദേശ്യമെന്ന നിലപാടുമായാണ് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രചന നാരായണൻകുട്ടിയും ഹണി റോസും കക്ഷിചേരാനെത്തിയത്. പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവും വിവാദമായി. ഇതോടെ സ്വന്തമായി കേസ് നടത്താൻ പ്രാപ്തിയുണ്ടെന്നായിരുന്നു നടിയുടെ ഉറച്ച നിലപാട് നടി എടുത്തു. അതോടെ കക്ഷി ചേരാനെത്തിയവർക്ക് ഈ കേസിലുള്ള താൽപര്യമെന്താണെന്നായി കോടതി ചോദിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ഹർജി പിൻവലിച്ചേക്കും.

ദിലീപിനെ സംഘടനയിൽ നിന്ന് മാറ്റി നിർത്തണമെന്ന ആവശ്യമാകും വനിതാ സംഘടനാ പ്രതിനിധികൾ എടുക്കുക. ഇതിനൊപ്പം വൈകിയ വേളയിൽ നടിയെ സഹായിച്ചു മുഖം രക്ഷിക്കാൻ അമ്മ നേതൃത്വം നടത്തിയ നീക്കമാണു ഹർജിയെന്നു വിമർശനം ഉയർന്നുകഴിഞ്ഞു. വിചാരണയ്ക്കു വനിതാ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിൽ കത്തു തയാറാക്കി മുഖ്യമന്ത്രിക്കു നൽകാൻ ശ്രമിച്ചെങ്കിലും മറുപക്ഷം അതു പൊളിച്ചുവെന്നും ആരോപണമുണ്ട്. ഗണേശ് കുമാറാണ് ഇത് ചെയ്തതെന്നാണ് ആരോപണം. സർക്കാരിനു മുന്നിൽ നിവേദനം എത്തിക്കാൻ കഴിയാതെ വന്നതോടെയാണു നടിയെ അനുകൂലിക്കുന്ന വിഭാഗം കോടതിയിൽ കക്ഷി ചേരാൻ ശ്രമിച്ചത്. ലാലിന്റെ അനുമതിയും ലഭിച്ചു. അവിടേയും പ്രോസിക്യൂട്ടറെ മാറ്റണമെന്ന് എഴുതി ചേർത്ത് അട്ടിമറിച്ചു.

ദിലീപിനെ അമ്മ തിരിച്ചെടുത്തതിനെതിരെ ഡബ്ല്യുസിസി പ്രതിഷേധിച്ചതോടെയാണു പ്രശ്‌നം ചർച്ച ചെയ്യാമെന്ന് അമ്മ നേതൃത്വം കഴിഞ്ഞ മാസം സമ്മതിച്ചത്. ഇന്നു നടക്കാനിരിക്കുന്ന ചർച്ചയിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ഹർജിയിൽ തിരുകിക്കയറ്റിയത് താൻ അറിയാതെയാണെന്നു പറഞ്ഞ് ഹണി റോസ് രംഗത്തെത്തിയത് കൂടുതൽ വിവാദമായി. ഇന്നത്തെ ഡബ്ല്യുസിസി അംഗങ്ങളുമായുള്ള ചർച്ചയ്ക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും ശേഷമാകും ഹർജിയിൽ എന്തുനിലപാട് സ്വീകരിക്കണമെന്ന തീരുമാനമെടുക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP