1 usd = 71.83 inr 1 gbp = 92.14 inr 1 eur = 82.06 inr 1 aed = 19.56 inr 1 sar = 19.14 inr 1 kwd = 236.12 inr

Nov / 2018
17
Saturday

ഗണേശിന്റെ 'ഇടവേളക്കളി' വേണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് മോഹൻലാൽ; പത്തനാപുരത്തെ എതിരാളിയെ ഒപ്പം നിർത്തി ശുദ്ധീകരണം; ഇനി ജഗദീഷിന് കൂടുതൽ റോൾ; ഡബ്ല്യൂസിസിയെ തകർക്കാൻ വനിതാ സെൽ ഉണ്ടാക്കുന്നത് മഞ്ജു വാര്യരുടെ മനസ്സറിഞ്ഞ്; പൃഥ്വിരാജിനെ ഒപ്പം നിർത്താൻ ഭേദഗതികൾ; ചട്ടങ്ങൾ മാറ്റി ദിലീപിനെ സംഘടനയ്ക്ക് പുറത്ത് നിർത്തും; താരസംഘടനയിൽ ഒടുവിൽ ലാൽ പിടിമുറുക്കുമ്പോൾ

August 08, 2018 | 08:13 AM IST | Permalink



ഗണേശിന്റെ 'ഇടവേളക്കളി' വേണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് മോഹൻലാൽ; പത്തനാപുരത്തെ എതിരാളിയെ ഒപ്പം നിർത്തി ശുദ്ധീകരണം; ഇനി ജഗദീഷിന് കൂടുതൽ റോൾ; ഡബ്ല്യൂസിസിയെ തകർക്കാൻ വനിതാ സെൽ ഉണ്ടാക്കുന്നത് മഞ്ജു വാര്യരുടെ മനസ്സറിഞ്ഞ്; പൃഥ്വിരാജിനെ ഒപ്പം നിർത്താൻ ഭേദഗതികൾ; ചട്ടങ്ങൾ മാറ്റി ദിലീപിനെ സംഘടനയ്ക്ക് പുറത്ത് നിർത്തും; താരസംഘടനയിൽ ഒടുവിൽ ലാൽ പിടിമുറുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: താരസംഘടനയുടെ കാര്യങ്ങൾ പൂർണ്ണമായും കൈപ്പിടിയിൽ ഒതുക്കാൻ മോഹൻലാൽ. അമ്മയുടെ ട്രഷററായ ജഗദീഷ് ഇനി കൂടുതൽ സജീവമായി സംഘടനയിൽ സജീവമാകും. അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനോടും വൈസ് പ്രസിഡന്റ് കെ ബി ഗണേശ് കുമാറിനോടും അടുത്ത അതൃപ്തിയിലാണ് മോഹൻലാൽ. താനറിയാതെ ഇനി എന്തെങ്കിലും തീരുമാനമെടുത്താൽ പ്രസിഡന്റ് പദവി രാജിവയ്ക്കുമെന്ന് മോഹൻലാൽ ഇരുവരേയും അറിയിച്ചിട്ടുണ്ട്. ദിലീപ് വിഷയത്തിൽ അക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായി സർക്കാരിന് നിവേദനം കൊടുക്കാൻ മോഹൻലാൽ നിർദ്ദേശിച്ചിരുന്നു. ഇത് ഇടവേള ബാബു അട്ടിമറിച്ചു. ഇതോടെയാണ് മോഹൻലാൽ കടുത്ത നിലപാടുകൾ എടുത്തത്.

നടി ആക്രമിക്കപ്പെട്ടതും നടൻ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ താരസംഘടനയായ എ.എം.എം.എയിൽ നിന്ന് രാജിവയ്ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് പറയുന്ന മോഹൻലാൽ രാജിക്കുള്ള ഭാവി സാധ്യത തള്ളിക്കളഞ്ഞില്ല.. എല്ലാവരുടെയും സഹകരണമുണ്ടെങ്കിൽ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ട് മുന്നോട്ടുപോകാനാണ് താൽപര്യമെന്നും സഹകരണമില്ലാത്ത ഒരവസ്ഥ വന്നാൽ രാജിക്കാര്യം ആലോചിക്കുമെന്നും മോഹൻലാൽ പറഞ്ഞു. സംഘടനയിൽ വനിതാ സെൽ രൂപവത്കരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ശക്തമാക്കുമെന്നും മോഹൻലാൽ പറഞ്ഞു. വനിതാ സെല്ലിനെ ഇടവേള ബാബുവും ഗണേശ് കുമാറും എതിർക്കുകയാണ്. ഈ സാഹചര്യത്തിലാണ് താൻ രാജി വയ്ക്കുമെന്ന ഭീഷണി പരസ്യമായി തന്നെ ലാൽ വിശദീകരിക്കുന്നത്.

'അമ്മ'യിലെ വനിത അംഗങ്ങൾ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ വാസ്തവമെന്നു മോഹൻലാൽ പറഞ്ഞു. രേവതി, പത്മപ്രിയ, പാർവതി എന്നിവരുമായി നിർവാഹക സമിതിയോഗത്തിൽ നടത്തിയ ചർച്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് പരമാവധി ശ്രമിക്കുന്നത്. അതു സാധിച്ചില്ലെങ്കിൽ പ്രസിഡന്റ് പദം രാജിവയ്ക്കുമെന്നാണ് മോഹൻലാൽ വിശദീകരിക്കുന്നത്. ഡബ്ല്യുസിസി അംഗങ്ങളായല്ല തങ്ങൾ ചർച്ചയിൽ പങ്കെടുത്തതെന്ന് മൂന്നു നടിമാരും പ്രതികരിച്ചു. നിർവാഹക സമിതിയംഗം കെ.ബി. ഗണേശ്‌കുമാർ യോഗത്തിൽ പങ്കെടുത്തില്ല. മോഹൻലാലിന്റെ എതിർപ്പ് തിരിച്ചറിഞ്ഞാണ് ഗണേശ് കുമാർ വിട്ടുനിന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ കക്ഷിചേരാനുള്ള എ.എം.എം.എ വനിതാ ഭാരവാഹികളായ രചനാ നാരായണൻ കുട്ടി, ഹണിറോസ് എന്നിവരുടെ തീരുമാനം സ്വമേധയാ ഉള്ളതാണെന്നും. അമ്മയുടെ തീരുമാനമായിരുന്നില്ല എന്നും നടൻ ജഗദീഷ് പറഞ്ഞു. എന്നാൽ നടിക്ക് പിന്തുണ നൽകുന്ന കാര്യം അവരുമായി ചർച്ച ചെയ്തിരുന്നു. ഹർജിയിൽ കക്ഷി ചേർന്നതിൽ നിയമപരമായ പിശകുകൾ സംഭവിച്ചിട്ടുണ്ട് അത് തിരുത്തും ജഗദീഷ് പറഞ്ഞു. ഈ ഹർജിക്ക് പിന്നിലും പ്രവർത്തിച്ചത് ഗണേശ് കുമാറും ഇടവേള ബാബുവുമായിരുന്നു. പത്തനാപുരത്ത് ജഗദീഷിനോട് മത്സരിച്ച് ജയിച്ചാണ് ഗണേശ് നിയമസഭാ അംഗമായി വീണ്ടുമെത്തിയത്. അതുകൊണ്ട് തന്നെ എഎംഎംഎ എന്ന അമ്മയുടെ യോഗത്തിന് ശേഷം ജഗദീഷിന്റെ സജീവതയും ശ്രദ്ധേയമായി. ഗണേശ് പങ്കെടുക്കാത്ത സാഹചര്യവും അംഗങ്ങൾ ഗൗരവത്തോടെ ചർച്ച ചെയ്യുന്നുണ്ട്.

ഗണേശിനോടുള്ള അതൃപ്തിയിലാണ് ജഗദീഷിനെ കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകാൻ മോഹൻലാൽ തയ്യാറാകുന്നത്. തനിക്ക് ഷൂട്ടിങ് തിരക്കുകളുണ്ടെങ്കിൽ ജഗദീഷിനോട് കാര്യങ്ങൾ ആലോചിച്ച് ചെയ്യണമെന്നാണ് മോഹൻലാൽ നിർദ്ദേശിച്ചിട്ടുള്ളത്. സംഘടനയുടെ ട്രഷററായ ജഗദീഷ്, ദിലീപ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഈ പദവിയിൽ വീണ്ടുമെത്തിയത്. പത്തനാപുരത്ത് ഗണേശിന് വേണ്ടി മോഹൻലാൽ പ്രചരണത്തിന് എത്തിയത് ജഗദീഷിനെ വേദനിപ്പിച്ചിരുന്നു. ഇതോടെ ഇരുവരും അകന്നു. ഈ അകൽച്ചയും അമ്മയിലെ പുതിയ പ്രശ്‌നങ്ങളിലൂടെ മാറുകാണ്. അങ്ങനെ ജഗദീഷിലൂടെ തെറ്റുകൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് മോഹൻലാലിന്റെ ശ്രമം.

അമ്മ ഭരണഘടനയിലെ പിഴവുകൾ പരിഹരിക്കാൻ പുതിയ ഭരണഘടന തയാറാക്കാൻ കമ്മിറ്റിക്കു രൂപം നൽകും. നിയമവിദഗ്ധരും അമ്മയിലെ നിയമ പരിജ്ഞാനമുള്ളവരും ഉൾപ്പെടുന്ന കമ്മിറ്റി ഭരണഘടന തയാറാക്കും. ഇതിൽ ജോയ് മാത്യുവും ഉൾപ്പെടും. ദിലീപ് വിഷയമുൾപ്പെടെ പൊതുസമൂഹത്തിനു മുന്നിൽ അമ്മ അപഹാസ്യമാകാൻ കാരണം ഭരണഘടനയിലെ പോരായ്മയാണെന്നു ജോയ് മാത്യു ചൂണ്ടിക്കാട്ടിയിരുന്നു. അടുത്ത കാലത്ത് ഉയർന്ന മുഴുവൻ വിഷയങ്ങളും ചർച്ച ചെയ്യാനും രഹസ്യ വോട്ടെടുപ്പിലൂടെ തീരുമാനങ്ങൾ കൈക്കൊള്ളാനുമായി മൂന്നാഴ്ചയ്ക്കുള്ളിൽ അസാധാരണ ജനറൽ ബോഡി വിളിക്കും.

നടിയെ ഉപദ്രവിച്ച കേസിൽ കക്ഷിചേരാൻ അമ്മ ഭാരവാഹികൾ നടത്തിയ ശ്രമം, നടൻ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം എന്നീ വിഷയങ്ങളിലൊന്നും ഇന്നലത്തെ യോഗത്തിൽ അഭിപ്രായമുണ്ടായില്ല. അതേസമയം, ഡബ്ല്യുസിസിയെ അപ്രസക്തമാക്കും വിധമാണ് അമ്മയുടെ നടപടികളെന്നും വ്യക്തമാകുന്നുണ്ട്. വനിതാ സെൽ രൂപികീരി്ക്കാനാണ് തീരുമാനം. മഞ്ജു വാര്യരുടെ മനസ്സ് കൂടി മനസ്സിലാക്കിയാണ് ഈ തീരുമാനം. കെപിഎസി ലളിതയെ പോലൊരു മുതിർന്ന അംഗത്തിന് വനിതാ സെല്ലിന്റെ ചുമതല നൽകും. ഭരണഘടനാ ഭേദഗതിയും മറ്റും പൃഥ്വിരാജിനെ പോലുള്ള യുവാക്കളുടെ മനസ്സറിഞ്ഞാണ്. ചട്ടങ്ങൾ മാറ്റി ദിലീപിനെ സംഘടനയ്ക്ക് പുറത്ത് തന്നെ തൽകാലം നിർത്താനാണ് മോഹൻലാലിന്റെ തീരുമാനം.

എ.എം.എം.എയും വനിതാ സംഘടനയായ ഡബ്ല്യു.സി.സി.യിലെ അംഗങ്ങളും തമ്മിലുള്ള ചർച്ചകൾ പോസിറ്റീവായി പുരോഗമിക്കുകയാണ്. കത്തു നൽകിയ നടിമാർ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കും. എല്ലാവരുടെയും ആവശ്യങ്ങൾ കേൾക്കാൻ തയ്യാറാണ്. പ്രശ്‌നങ്ങളെല്ലാം ചർച്ച ചെയ്ത് പരിഹരിക്കും. ചർച്ചയിൽ തീരുമാനങ്ങൾ രണ്ടു ദിവസത്തിനകം മാധ്യമങ്ങളെ അറിയിക്കും-മോഹൻലാൽ പറഞ്ഞു. വനിതാ സെല്ലിന്റെ സാധ്യതകളാണ് ആരായുന്നത്. ഇതിലൂടെ ഇവരെ സംഘടനയുടെ പ്രധാന ഭാരവാഹികളാക്കുന്നതും പരിഗണനയിലാണ്.

ദിലീപിനെ തിരിച്ചെടുക്കാനുള്ള എ.എം.എം.എ തീരുമാനത്തെ ചോദ്യം ചെയ്ത് നേതൃത്വത്തിന് നൽകിയ കത്തിൽ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ആ വിഷയങ്ങൾ ചർച്ചചെയ്തുകൊണ്ടിരിക്കുകയാണെന്ന് എ.എം.എം.എയുടെ നിലപാടുകളെ ചോദ്യം ചെയ്ത് കത്ത് നൽകിയ രേവതി, പത്മപ്രിയ, പാർവതി എന്നിവർ പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും ചർച്ചയിലാണ്. തുറന്നതും ആരോഗ്യപരവുമായ ചർച്ചയാണ് നടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

രേവതി, പാർവതി, പത്മപ്രിയ എന്നിവരുമായുള്ള ചർച്ച രണ്ടര മണിക്കൂർ നീണ്ടുനിന്നു. മോഹൻലാലിന് പുറമെ ഇടവേള ബാബു, രചന നാരായണൻകുട്ടി, ഹണി റോസ്, ജഗദീഷ്, ജയസൂര്യ, മുകേഷ്, ഇന്ദ്രൻസ്, സുധീർ കരമന, ആസിഫലി, ടിനി ടോം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആദ്യ ദിനം കലുഷിതം! ചരിത്രത്തിൽ ഇല്ലാത്ത നിയന്ത്രണങ്ങളുമായി പൊലീസ്; ഹരിവരാസനം പാടി നടഅടച്ചു; മലചവിട്ടാനെത്തിയ ശശികലയെ മരക്കൂട്ടത്തിൽ തടഞ്ഞു; പുലർച്ചെ മല ചവിട്ടിയാൽ മതിയെന്ന് നിർദ്ദേശം; നട അടക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് നിലക്കലിൽ കെഎസ്ആർടിസി സർവീസ് നിർത്തും; സംഘർഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് പൊലീസിന്റെ മുൻകരുതൽ;വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് ശ്രീധരൻ പിള്ള; ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
ഒടുവിൽ തൃപ്തി ദേശായി തോറ്റോടി; ഭക്ത വികാരത്തിന് മുൻപിൽ അടിയറവ് പറഞ്ഞ് മനസ്സില്ലാമനസ്സോടെ മടങ്ങി; ഒൻപതരയ്ക്ക് എയർ ഇന്ത്യയുടെ മുബൈ വിമാനത്തിൽ കേരളം വിട്ടു; ആഹ്ലാദാരവങ്ങൾ മുഴക്കി നെടുമ്പാശ്ശേരിയിൽ തടിച്ചു കൂടിയ ഭക്ത ജനങ്ങൾ; കേരളത്തിന്റെ മണ്ണിൽ കാലു കുത്താൻ പോലും ആവാതെ 14 മണിക്കൂർ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് അതൃപ്തിയോടെ തൃപ്തിയുടെ മടക്കം; മുന്നറിയിപ്പില്ലാതെ അടുത്ത വരവെന്നും പ്രഖ്യാപനം
'വാഹനം വേണോ വേണ്ടയോ എന്നുപറയില്ല; പകരം സ്‌പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണം എന്നെ കുറിച്ച് മാത്രം! വണ്ടി എപ്പോൾ വരുമെന്ന ചോദ്യത്തിന് സർക്കാർ പറയട്ടെ..അപ്പോൾ എന്ന് പറഞ്ഞയുടൻ തെറി ജപം തുടങ്ങി; തൃപ്തി ദേശായിക്ക് വാഹനം നൽകാമെന്ന് പറഞ്ഞ സിപിഐഎംഎൽ നേതാവിന് കിട്ടിയത് പൊലീസിന്റെ തെറിവിളിയും ഭീഷണിയും; ഫേസ്‌ബുക്കിലൂടെ ആഞ്ഞടിച്ച് എംകെ ദാസൻ
ഒരു തുള്ളി ചോര പൊടിയാതെ... ഒരു അസഭ്യവാക്ക് ഉയർന്ന് മുഴങ്ങാതെ... നിങ്ങൾ നേടിയ ചരിത്ര വിജയം ആർക്കാണ് അഭിമാനം നൽകാത്തത്? ഹിന്ദുവിന്റെ ആത്മാഭിമാനത്തെ സംഘപരിവാർ ഭീകരതയായി വ്യാഖ്യാനിച്ച് നേടാൻ ശ്രമിക്കുന്നതിന് ഭഗവാൻ നൽകിയ മറുപടിയായിരുന്നു ഈ മടക്കം; അവകാശവാദക്കാർ അരങ്ങ് തകർക്കട്ടെ; ഭക്തരേ, നിങ്ങൾ സുഖമായി ഉറങ്ങുക
തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന പ്രഖ്യാപനത്തോടെ വന്ന തൃപ്തി ദേശായിക്ക് ഇത് കയ്‌പേറിയ അനുഭവം തന്നെ! ശനി ശിംഘ്‌നാപൂരിൽ മാർച്ച് തടഞ്ഞാൽ ഹെലികോപ്ടറിൽ നൂഴ്ന്നിറങ്ങാൻ വരെ പ്ലാനിട്ട സംഘത്തിന് കൊച്ചിയിൽ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ പോലുമാവാതെ സഹനത്തിന്റെ 13 മണിക്കൂർ; ടാക്‌സിയോ താമസിക്കാൻ ഹോട്ടൽ മുറിയോ കിട്ടാതെ വിശ്വാസികളുടെ പ്രതിഷേധച്ചൂടിൽ ഒരുപകൽ മുഴുവൻ; മുന്നറിയിപ്പില്ലാതെ മടങ്ങിവന്നാലും ദേശായിക്ക് മലകയറ്റം അതികഠിനം തന്നെ
ശബരിമല കയറാൻ ഈ വനിതാ ആക്ടിവിസ്റ്റുകൾക്ക് എന്താ ആവേശം! ഗാർഹിക പീഡനവും ബലാൽസംഗവും പീഡനവും മൂലം സ്ത്രീകൾ വലയുന്ന ഗ്രാമങ്ങളിൽ അവർക്ക് പൊയ്ക്കൂടെ? വിദ്യാഭ്യാസമോ, ജോലിയോ തുല്യവേതനമോ ഇല്ലാതെ ദുരിതത്തിലായ പെൺകുട്ടികളെ ഇവർക്ക് സഹായിച്ചുകൂടേ? വനിതാ ആക്ടിവിസ്റ്റുകൾക്കെതിരെ ശക്തമായ വിമർശനവുമായി തസ്ലീമ നസ്രീൻ
35 വയസ്സുള്ള ഭർത്താവുമൊത്തുള്ള ആദ്യരാത്രിയിൽ അരക്കെട്ടു തകർന്ന് പത്തു വയസ്സുള്ള ഭാര്യ മരിച്ചതാണ് വിവാഹപ്രായം വർധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ബ്രിട്ടീഷുകാരെ എത്തിച്ചത്; പത്ത് വയസ്സല്ല, പന്ത്രണ്ടു വയസ്സായാലേ കല്യാണം കഴിപ്പിക്കാവൂ എന്ന നിയമം വന്നപ്പോൾ ഉറഞ്ഞുതുള്ളിയവരിൽ ബാലഗംഗാധര തിലകൻ പോലും പെട്ടിരുന്നു; കാലം ആ സമരങ്ങളെ തോൽപ്പിച്ചുകളഞ്ഞു; രണ്ടാം തരമാണ് എന്ന് സ്ത്രീകൾ ഉദ്‌ഘോഷിക്കുന്ന ഈ സമരത്തേയും കാലം പൊളിച്ചടുക്കും; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
യുവതി പ്രവേശന വിധിയിലെ വിവാദങ്ങൾ തിരിച്ചടിയാകും; തമിഴ്‌നാട്ടിലെ അയ്യപ്പഭക്തർ കൂട്ടത്തോടെ മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തിലേക്ക് നീങ്ങും; ശബരിമലയിലേക്ക് ഭക്തജനപ്രവാഹം കുറയും; നുഗമ്പാക്കത്തെ അയ്യപ്പക്ഷേത്രം പണിതത് മലയാളികൾ; താന്ത്രിക വിധിയിലൂടെ കലിയുഗവരദന്റെ ഭാവങ്ങൾ ആവാഹിക്കാൻ താഴ്മൺ കുടുംബത്തിന്റെ സഹായവും തേടും; ശബരിമലയ്ക്ക് ബദലായി മഹാലിംഗപുരം മാറുമോ?
ആരോരുമില്ലാത്ത റോസാക്കുട്ടിയെ വയസ്സാംകാലത്ത് നോക്കിക്കോളാമെന്ന് പറഞ്ഞ് വീട്ടുവേലക്കാരിയാക്കി; ജോലി ചെയ്യാൻ ആവതില്ലാതായതോടെ ശമ്പളം നൽകാതെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു; 30 വർഷക്കാലം തുറവൂർ പാറേക്കാട്ടിൽ പാപ്പച്ചന്റെ വീട്ടിൽ അടിമയെ പോലെ പണിചെയ്തിട്ടും വീട്ടുകാർ നിഷ്‌ക്കരുണം ഇറക്കി വിട്ടു; നീതി തേടി 85കാരി വനിതാ കമ്മീഷനിൽ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ
ഇഷ്ടതാരങ്ങളുമായി 20 മിനിറ്റ് ആഡംബരഹോട്ടലിൽ ചെലവിടാൻ നൽകാമെന്നേറ്റത് പത്തുകോടി വീതം; ഐശ്വര്യ റായിയും ദീപിക പദുക്കോണുമടക്കം 26 താരങ്ങൾക്കായി ചെലവാക്കാൻ ഉറച്ചത് 300 കോടി; രണ്ടുമൂന്നുപേരെ കണ്ടപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നുറപ്പായതോടെ കരാറിൽനിന്ന് പിന്മാറി; ബെഹ്‌റീൻ രാജകുമാരനോട് 300 കോടി നഷ്ടപരിഹാരം ചോദിച്ച് ഏജന്റ് നൽകിയ കേസ് ലണ്ടൻ ഹൈക്കോടതിയിൽ
സ്വന്തമായി ഗുണ്ടകളും കുഴൽപ്പണ ബിസിനസുമുള്ള പൊലീസ് ഉദ്യോഗസ്ഥൻ! പരാതിയുമായി എത്തുന്നത് സ്ത്രീകളാണെങ്കിൽ ഇംഗിതത്തിന് വഴങ്ങണമെന്ന് ഭീഷണി; പെരിന്തൽമണ്ണ സ്വദേശിക്കെതിരെ ബിസിനസ് പങ്കാളി നൽകിയ പരാതി പിൻവലിച്ചിട്ടും തട്ടിയത് ലക്ഷങ്ങൾ; വീട്ടിലെത്തി അറസ്റ്റ് ചെയ്ത ശേഷം ഭാര്യയോട് പറഞ്ഞത് ഇനി ഇവന്റെ ഒപ്പം നീ അടുത്തൊന്നും കിടക്കില്ലെന്നും; പൊലീസ് വേഷവും ഗുണ്ടകളേയും തരാമെന്നും കുഴൽപ്പണം കടത്താൻ സഹായിക്കണമെന്നും നിർബന്ധിച്ചു; കേരളപ്പൊലീസിലെ സിഐ `ഗുണ്ട` ശിവശങ്കരന്റെ ഞെട്ടിക്കുന്ന കഥ
സ്വാമി ശരണം.....ഭക്തർക്കൊപ്പം എന്ന നിലപാട് മലയാളം ന്യൂസ് ചാനൽ റേറ്റിംഗിനെ മാറ്റി മറിക്കുന്നു; ഏഷ്യാനെറ്റ് ന്യൂസിനേയും വെല്ലുവിളിച്ച് ജനം ടിവിയുടെ വമ്പൻ കുതിപ്പ്; ആട്ട ചിത്തിര ആഘോഷത്തിനായുള്ള നടതുറപ്പിൽ ആർഎസ്എസ് ചാനലിന് ഉണ്ടായത് ചരിത്ര നേട്ടം; ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം 17 പോയിന്റ് മാത്രം; 40000 ഇപ്രഷ്ൻസ് കടക്കുന്ന മലയാളത്തിലെ രണ്ടാം ചാനലായി സംഘപരിവാർ ടിവി; മണ്ഡലകാലത്ത് മലയാളത്തിൽ ന്യൂസ് ചാനലിൽ പോരാട്ടം മുറുകും
പരാതി നൽകാനെത്തിയ യുവതിയെ സിഐ ശിവശങ്കർ കെണിയിലാക്കിയത് കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും; തെളിവെടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വന്തം ഇന്നോവയിൽ കയറ്റി ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്തു; നിസ്സഹായയെന്ന് അറിഞ്ഞപ്പോൾ ഊട്ടിയിലേക്കു വരണമെന്നും സെക്സിൽ ഏർപ്പെടണമെന്നും വീണ്ടും ആവശ്യപ്പെട്ടു; സഹിക്ക വയ്യാതായപ്പോൾ എസ്‌പിക്ക് പരാതി നൽകി; അന്വേഷണ ഘട്ടത്തിൽ വധഭീഷണിയും; കേസൊതുക്കാൻ പലതവണ യുവതിയുടെ വീട്ടിലെത്തി ബിജെപി നേതാക്കളും
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയതു കൊണ്ട് രണ്ടാംവരവിലെ തിളക്കത്തിൽ തന്നെ തുടർന്ന് മഞ്ജു വാര്യർ; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
മകൾ ഗോവേണിയിൽ നിന്നു വീണു മരിച്ചു എന്ന അമ്മയുടെ കള്ള കഥ ഗൾഫിൽ നിന്നെത്തിയ അച്ഛനും വിശ്വസിക്കാനായില്ല; ഏഴു വയസ്സുകാരിയുടെ ദേഹത്തെ മുറിവേറ്റ പാടുകൾ പൊലീസിന്റെയും സംശയം വർദ്ധിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി പറഞ്ഞും പിടിച്ചു നിൽക്കാൻ അമ്മയുടെ ശ്രമം; ഒടുവിൽ മകളുടെ ദുരൂഹ മരണത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ