Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിടരും മുമ്പേ കൊഴിഞ്ഞു പോയൊരു ചെമ്പനീർ പൂവുപോലെ നിന്റെ ജീവൻ; ഇനിയെന്തു നൽകുമെൻ അമ്മയ്ക്കു പകരം എന്തു ഞാൻ ചോദിക്കുമെൻ അമ്മയ്ക്കു നൽകാൻ; കവിത പോലെ അവളുടെ ജീവനും കൊഴിഞ്ഞു പോയി; ആത്മഹത്യ ചെയ്ത അന്മരിയയുടെ കവിതയിൽ ഒളിച്ചിരിക്കുന്നത് എന്ത്?

വിടരും മുമ്പേ കൊഴിഞ്ഞു പോയൊരു ചെമ്പനീർ പൂവുപോലെ നിന്റെ ജീവൻ; ഇനിയെന്തു നൽകുമെൻ അമ്മയ്ക്കു പകരം എന്തു ഞാൻ ചോദിക്കുമെൻ അമ്മയ്ക്കു നൽകാൻ; കവിത പോലെ അവളുടെ ജീവനും കൊഴിഞ്ഞു പോയി; ആത്മഹത്യ ചെയ്ത അന്മരിയയുടെ കവിതയിൽ ഒളിച്ചിരിക്കുന്നത് എന്ത്?

രഞ്ജിത് ബാബു

കണ്ണൂർ: കവി മനസ്സുള്ള സ്വപ്ന ജീവിയായിരുന്നു ആന്മരിയ. രണ്ടു വർഷം മുമ്പ് ആന്മരിയ എഴുതിയ കവിത പോലെ അവളുടെ ജീവനും കൊഴിഞ്ഞു പോയി. 'ഒരു വിടരാപൂവ് ' എന്ന പേരിൽ അന്ന് ആന്മരിയ എഴുതിയ കവിത പോലെ തന്നെ അവളും വിടരും മുമ്പേകൊഴിഞ്ഞു പോയി. ആന്മരിയ എഴുതിയ കവിത ഇങ്ങിനെ.

                വിടരും മുമ്പേ കൊഴിഞ്ഞു പോയൊരു
                ചെമ്പനീർ പൂവുപോലെ
                നിന്റെ ജീവൻ
                ഒരു പൊന്മണി നൂലിൽ കോർത്ത
                നിൻ സ്വപ്നങ്ങളും
                നീ ബാക്കിവച്ചു പോയ
                നിൻ നല്ല പ്രതീക്ഷകൾ
                അക്ഷരത്തോടുള്ള നിൻ അടങ്ങാത്തൊരു അഭിനിവേശവും
                മാത്രമെൻ നെഞ്ചിലിന്നുമൊരു
                തേങ്ങലായി കേണിടുന്നു

കവിതയിലെ വരികൾ പോലെ അറം പറ്റി വിടരും മുമ്പേ കൊഴിഞ്ഞു പോകാനായിരുന്നു ആന്മരിയയുടെ യോഗം. ഒരു പ്രാദേശിക പത്രത്തിന്റെ സാംസ്കാരിക പേജിൽ ആൻ മരിയയുടെ കവിത പ്രസിദ്ധീകരിച്ചിരുന്നു. അമ്മയെ ഏറെ സ്നേഹിച്ചവളായിരുന്നു ആന്മരിയ. 2015 മെയ് 11 ന്റെ മെട്രോ മനോരമയിൽ 'അമ്മയ്ക്കൊരുമ്മ' എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച കവിത മാത്രം മതി അവളുടെ മാതൃസ്നേഹത്തിന്റെ വലിപ്പമറിയാൻ.

                ഇനിയെന്തു നൽകുമെൻ അമ്മയ്ക്കു പകരം
                എന്തു ഞാൻ ചോദിക്കുമെൻ അമ്മയ്ക്കു നൽകാൻ
                ആദ്യമായി ചുണ്ടോടടുപ്പിച്ചയെൻഅമ്മതൻ
                അമ്മിഞ്ഞപ്പാലിൻ മാധുര്യം നുണയുന്നുമിന്നും

പ്രണയം മൂത്ത് സ്നേഹിച്ചവനൊപ്പം പോയ ആന്മരിയ തന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഏറെ കഴിയും മുമ്പ് തന്നെ എല്ലാം താളം തെറ്റി. ആന്മരിയയുടെ മനസ്സിനൊപ്പം വളരാത്ത ഒരു വീട്ടിലായിരുന്നു അവളെത്തിയതെന്ന് ഏറെ താമസിയാതെ അവൾ മനസ്സിലാക്കിയിരുന്നു. എന്നിരുന്നാലും ഭർത്താവ് സോബിൻ തനിക്ക് താങ്ങാവുമെന്ന് കരുതി. എന്നാൽ എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായി.

ഭർത്താവും ഭർതൃമാതാവും പിതാവും അവളെ സംശയത്തോടെ മാത്രമേ നോക്കിക്കണ്ടുള്ളൂ. ബസ്സ് സ്റ്റോപ്പിലെത്തിയാൽ പരിചയക്കാരോട് സംസാരിക്കുന്നത് പോലും വിലക്കി. സംശയം മൂത്തപ്പോൾ ഭർതൃ പിതാവ് കോളേജ് വരെ എത്തിക്കുന്നതും പതിവായി. സഹപാഠികളായ ആൺകുട്ടികൾ വഴിയിൽ വച്ച് പരിചയം ഭാവിച്ചാലും അവൾക്ക് വീട്ടിലെത്തിയാൽ ശകാര വർഷമായിരുന്നു. ആന്മരിയെ അന്വേഷിച്ച് ഭർതൃപിതാവ് ഒരിക്കൽ കോളേജിലെത്തി. അന്ന് അദ്ധ്യാപികക്കൊപ്പം സ്‌ക്കൂട്ടറിലായിരുന്നു സഞ്ചരിച്ചത്. കാരണമറിയാതെ അച്ഛനും അമ്മയും അവളോട് വഴക്കിട്ടു.

ആന്മരിയ ജീവനൊടുക്കുന്നതിന് ഏതാനും ദിവസം മുമ്പ് ഇത്തരം പ്രശ്നങ്ങളിൽ മനംനൊന്ത് വാതിലടച്ച് മുറിയിൽ കഴിഞ്ഞിരുന്നു. ഭർത്താവ് സോബിൻ വീട്ടിലെത്തിയപ്പോൾ ആന്മരിയ മുറിയിലാണെന്ന് അറിയുകയും വാതിൽ ചവുട്ടി പൊളിച്ച് അകത്ത് കടന്ന് അവളെ ക്രൂരമായി മർദ്ദിച്ചതായും ആന്മരിയ കൂട്ടുകാരികളോട് പറഞ്ഞിരുന്നു.

സ്വന്തം വീട്ടുകാരെ ധിക്കരിച്ചു ഇറങ്ങിപ്പോയതിനാൽ അങ്ങോട്ട് തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ആന്മരിയ. കഴിഞ്ഞ മൂന്നാം തീയ്യതി മാങ്ങയിൽ എലിവിഷം ചേർത്ത് കഴിച്ച നിലയിലാണ് ആന്മരിയയെ ആശുപത്രിയിലെത്തിയതും തുടർന്ന് മരണമടഞ്ഞതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP