Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഹോദരന്റെ രാജിയിൽ അഞ്ജു പറഞ്ഞത് പച്ചക്കള്ളം; അജിത് മാർക്കോസിന് ചട്ടപ്രകാരം നിഷ്‌കർഷിച്ച യോഗ്യതയൊന്നും ഇല്ലായിരുന്നു; അതുകൊണ്ട് ശമ്പളവും ബത്തകളും നൽകിയതുമില്ല; ഒളിമ്പ്യന്റെ അവകാശവാദങ്ങൾ തള്ളി കായികവകുപ്പിന്റെ വിശദീകരണം

സഹോദരന്റെ രാജിയിൽ അഞ്ജു പറഞ്ഞത് പച്ചക്കള്ളം; അജിത് മാർക്കോസിന് ചട്ടപ്രകാരം നിഷ്‌കർഷിച്ച യോഗ്യതയൊന്നും ഇല്ലായിരുന്നു; അതുകൊണ്ട് ശമ്പളവും ബത്തകളും നൽകിയതുമില്ല; ഒളിമ്പ്യന്റെ അവകാശവാദങ്ങൾ തള്ളി കായികവകുപ്പിന്റെ വിശദീകരണം

അരുൺ ജയകുമാർ

തിരുവനന്തപുരം: സ്പോർട്സ് കൗൺസിലിൽ അഡീഷണൽ സെക്രട്ടറിയായി അഞ്ജു ബോബി ജോർജിന്റെ സഹോദരനെ നിയമിച്ചത് യോഗ്യതകളില്ലാതെ തന്നെയെന്ന് കായിക വകുപ്പിന്റെ വിശദീകരണം. അതുകൊണ്ട് തന്നെ അജിത് മാർക്കോസിന് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നൽകയതുമില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം.

സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനം രാജിവച്ച ശേഷം അനവധി ആരോപണങ്ങളാണ് അഞ്ജു ബോബി ജോർജ് ഉന്നയിച്ചത്. സഹോദരൻ അജിത് മാർക്കോസിന്റെ നിയമനവുമായി ബന്ധപ്പെട്ട് അഞ്ചു നൽകിയ മറുപടി സഹോദരന് അഡീഷണൽ സെക്രട്ടറി (ടെക്‌നിക്കൽ) തസ്തികയിലേക്ക് വേണ്ട എല്ലാ യോഗ്യതകളുമുണ്ടെന്നാണ്.എന്നാൽ എല്ലാ യോഗ്യതകളുമുണ്ടെന്ന് സഹോദരി വാദിക്കുമ്പോഴും അജിത് മാർക്കോസിന് തസ്തികയിൽ ജോലി ചെയ്തതിന്റെ ശമ്പളം ലഭിച്ചിരുന്നില്ല. തനിക്കൊപ്പം താൻ അദ്ധ്യക്ഷയായ ഭരണ സമിതിയും സഹോദരൻ അജിത് മാർക്കോസും രാജി വെക്കുന്നുവെന്നാണ് അഞ്ജുു പ്രഖ്യാപിച്ചത്. എന്നാൽ അജിത് മാർക്കോസ് രാജി വച്ചത് ശമ്പളം ലഭിക്കാത്തതിനാലാണ് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണത്തിൽ നിന്നും മനസിലാകുന്നത്. തസ്തികയ്ക്ക് ആവശ്യമായ യോഗ്യതകളില്ലാത്തതിനാലാണ് അജിത് മാർക്കോസിന് ശമ്പളം നൽകാത്തതെന്നാണ് ഇതിൽ നിന്നും മനസിലാക്കാനാകുന്നത്.

എന്നാൽ അജിത് മാർക്കോസിന്റെ നിയമനം സംബന്ധിച്ച് നൽകിയ വിവരാവകാശിന് സ്പോർട്സ് കൗൺസിൽ ഒരിക്കലും കൃത്യമായ മറുപടി നൽകിയിരുന്നില്ല. എല്ലാ യോഗ്യതകളുമുണ്ടെന്ന വിശദീകരണമാണ് ഞങ്ങൾക്കും ലഭിച്ചത്. എന്നാൽ അത്തരത്തിലൊരു വിശദീകരണം വെറും പൊള്ളയായ ഒന്നായിരുന്നുവെന്നാണ് ഇതോടെ മനസിലാകുന്നത്. ദേശീയ ഗെയിംസിൽ അജിത് മാർക്കോസിന്റെ കീഴിൽ പരിശീലിച്ച് മെഡൽ നേടിയ താരങ്ങൾ തങ്ങളുടെ പരിശീലകന് ജോലി നൽകണമെന്ന് ആവശ്യമുന്നയിച്ചതിനെ തുടർന്നാണ് ഇത് പരിഗണിച്ചതെന്നാണ് അന്ന് സ്പോർട്സ് കൗൺസിൽ നൽകിയ വിശദീകരണം. ഇതിന് വിരുദ്ധമയാണ് ഇപ്പോൾ സർക്കാർ നൽകുന്ന വിശദീകരണം. അജിത്തിന് ഒരു യോഗ്യതയുമില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതുകൊണ്ട് ശമ്പളം നൽകാൻ പോലും കഴിഞ്ഞില്ല. ഇതോടെ അജിത്തിന്റെ നിമയനത്തിൽ വ്യാപക ക്രമക്കേടുണ്ടായി എന്നും വ്യക്തമായി.

അജിത് മാർക്കോസിന്റെ പരിശീലന മികവ് കണക്കിലെടുത്ത് സർക്കാർ ജോലി നൽകണം എന്നാണ് സ്പോർട്സ് കൗൺസിൽ ഭരണസമിതി സർക്കാരിന് നൽകിയ ശുപാർശയിൽ ആവശ്യപ്പെടുന്നത്. വിശദമായി പരിശോധിച്ച ശേഷം ഒരു സ്‌പെഷ്യൽ കേസായി പരിഗണിച്ചാണ് ജോലി നൽകിയത് ന്നൊണ് കഴിഞ്ഞ സർക്കാരിന്റെ വിശദീകരിച്ചിരുന്നത്. തുടർന്നാണ് കരാർ അടിസ്ഥാനത്തിൽ അജിത്തിന് ജോലി നൽകാൻ കൗൺസിന് മുൻ സർക്കാർ നൽകിയ ശുപാർശയിലും ക്രമക്കേടുണ്ടന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അതോടൊപ്പം തന്നെ തന്റെ ഭരണസമിതി അല്ല മറിച്ച് മുൻ ഭരണ സമിതിയാണ് ഇതിന് അനുമതി നൽകിയത് ന്യായീകരണവും നൽകിയിരുന്നു. 2015 ഡിസംബർ നാലിനാണ് അവർ അധ്യക്ഷയായി ചുമതല ഏറ്റെടുത്തത്. 2015ൽ ജോലിക്കായി അപേക്ഷിച്ചുവെന്ന് പറയപ്പെടുന്ന അജിതിന് നിയമനം നൽകിയതാകട്ടെ 2016 മാർച്ച് നാലിനും.

എന്നാൽ അജിത് മാർക്കോസിന്റെ ശിക്ഷമത്തിൽ സിനിമോൾ പൗലോസ്, പ്രീജ ശ്രീധരൻ, സജീഷ് ജോസഫ് എന്നിവർ 5 മെഡൽ നേടിയെന്നും എന്നാൽ എംസിഎ ബിരുദധാരിയായ താൻ ജോലി ഉൾപ്പടെ രാജിവച്ചാണ് പരിശീലനം നൽകുന്നതെന്നും അതിനാൽ സർക്കാരിൽ ഒരു ജോലി നൽകണമെന്നും അപേക്ഷിച്ചിരുന്നു. ഇതിൽ സിനിമോൾ പൗലോസ് അജിത് മാർക്കോസിന്റെ ഭാര്യയാണ്. പ്രീജാ ശ്രീധരൻ കളിയിൽ നിന്ന് വിരമിക്കുകയും ചെയ്തു. ഭാര്യ സിനിമോൾ പൗലോസിനോപ്പം തിരുവനന്തപുരത്ത് കഴിയാൻ വേണ്ടിയാണ് അജിത് മാർക്കോസ് പിൻവാതിലിൽ കൂടി സ്പോർട്സ് കൗൺസിലിൽ പ്രവേശിച്ചതെന്നതായിരുന്നു ഉയർന്ന ആരോപണം. അതോടൊപ്പം തന്നെ മെഡൽ നേടിയ അത്‌ലറ്റുകളും തങ്ങളുടെ അദ്ധ്യാപകന് ജോലി നൽകണം എന്ന് അപേക്ഷിച്ചതായും കൗൺസിൽ പറയുന്നു.

എന്നാൽ യോഗ്യതയുള്ളവരെ പരിഗണിക്കാതെ സ്വന്തം സഹോദരനെ തിരുകി കയറ്റുകയായിരുന്നു എന്നതിന്റെ തെളിവാണ് സർക്കാരിൽ നിന്നും ലഭിച്ച ചില രേഖകൾ സൂചിപ്പിക്കുന്നത്. അഞ്ജുു ബോബി ജോർജ് പറയുന്നത് പോലെ മുൻ ഭരണ സമിതി അല്ല അജിത് മാർക്കോസിനെ നിയമിച്ചത്. അഞ്ജുു അധ്യകഷയായി സ്ഥാനമേറ്റെടുത്ത ശേഷം ഒൻപത് പേരെയാണ് കരാർ അടിസ്ഥാനത്തിൽ കൗൺസിലിൽ നിയമിച്ചത്. സർക്കാർ രേഖകൾ പ്രകാരം അഞ്ചുവിന്റെ കാലത്തെ കരാർ നിയമനങ്ങളുടെ കൂട്ടത്തിലാണ് അജിത് മാർക്കോസിന്റെ പേരും ഉൽപ്പെടുത്തിയിരിക്കുന്നത്. സഹോദരനെ ഉൾപ്പെടെ ഒൻപത് പേരെയാണ് കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിപ്പിച്ചത്. ദിവസവേതന അടിസ്ഥാനത്തിൽ ആറ് പേരെയുമാണ് വെറും ആറ് മസത്തിനുള്ളിൽ കൗൺസിലിൽ നിയമിച്ചത്.

സഹോദരന്റെ അനധികൃത നിയമനമുൾപ്പടെയുള്ളവ ചോദ്യം ചെയ്തതിന്റെ പേരിലാണ് അഞ്ജു ബോബി ജോർജും കായിക മന്ത്രി ഇപി ജയരാജനും തമ്മിൽ പ്രശ്‌നങ്ങളുണ്ടായത്. കൗൺസിലിൽ മുഴുവൻ അഴിമതിയാണെന്ന് മന്ത്രി ആരോപിച്ചുവെന്നും ആരോട് ചോദിച്ചിട്ടാണ് ഫ്‌ലൈറ്റ് ടിക്കറ്റ് ചാർജ് യാത്രാ ബദ്ധ ഇനത്തിൽ എഴുതിയെടുത്തതെന്നും മന്ത്രി ചോദിച്ചെന്നതും അവർ വിവാദമാക്കിയിരുന്നു. അഞ്ചുവിന്റെ ഭരണസമിതിയുടെ കീഴിൽ നടന്ന അഴിമതികളും അനധികൃത നിയമനങ്ങളും ചോദ്യം ചെയ്ത ശേഷമാണ് മുൻ പ്രസിഡന്റ് ടിപി ദാസന്റെ കാലത്തെ സ്പോർട്സ് ലോട്ടറി അഴിമതിയെക്കുറിച്ച് അവർ പുറത്ത് പറയുന്നത്. എന്നാൽ സ്വന്തം കാലത്തെ അഴിമതി പുറത്ത് വന്നപ്പോഴുള്ള പ്രകസനമായി മാത്രമാണ് അവർ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതും.

സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷം 7 തവണയാണ് അവർ വിമാനയാത്ര നടത്തിയത്. ഈ ഇനത്തിൽ 40,552 രൂപയാണ് അവർ സർക്കാരിൽ നിന്നും കൈപറ്റിയത്. ഓണറേറിയമായി 56,032 രൂപയും ടിഎ ഡി എന്നീ ഇനത്തിൽ 6660 രൂപയും കൈപറ്റിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP