Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തനിയെ താമസിച്ചിരുന്ന വയോധിക വീടിനുള്ളില്‍ കത്തിക്കരിഞ്ഞു; തീപിടുത്തത്തിനു കാരണം വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡിലെ ഷോര്‍ട് സര്‍ക്യൂട്ടെന്ന് സൂചന; ദുരന്തത്തിനിരയായത് ഏഴ് മക്കളുള്ള ഇരട്ടയാര്‍ സ്വദേശിനി

തനിയെ താമസിച്ചിരുന്ന വയോധിക വീടിനുള്ളില്‍ കത്തിക്കരിഞ്ഞു; തീപിടുത്തത്തിനു കാരണം വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡിലെ ഷോര്‍ട് സര്‍ക്യൂട്ടെന്ന് സൂചന; ദുരന്തത്തിനിരയായത് ഏഴ് മക്കളുള്ള ഇരട്ടയാര്‍ സ്വദേശിനി

കട്ടപ്പന: തനിയെ താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇരട്ടയാര്‍ നത്തുകല്ല് നെയ്‌വേലിക്കുന്നേല്‍ പരേതനായ കുര്യന്റെ ഭാര്യ അന്നമ്മയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡിലെ ഷോര്‍ട് സര്‍ക്യൂട്ട് മൂലം തീപിടിച്ചുവെന്നാണ് പ്രാഥമിക വിവരം. 

വീടിനുള്ളില്‍നിന്നും പുക ഉയരുന്നതു കണ്ട സമീപവാസികള്‍ തൊട്ടടുത്തു താമസിക്കുന്ന മകന്റെ വീട്ടില്‍ വിവരമറിയിക്കുകയും അന്നമ്മയുടെ കൊച്ചുമകന്‍ എത്തി ജനാലച്ചില്ലുകള്‍ തകര്‍ത്ത് നോക്കുകയും ചെയ്‌തെങ്കിലും വീടിനുള്ളില്‍ നിറയെ പുകയായിരുന്നതിനാല്‍ ഒന്നുംകാണാനായില്ല. തുടര്‍ന്ന് ജനാലയിലൂടെ വീടിനുള്ളിലേക്ക് ഹോസിലൂടെ വെള്ളം ചീറ്റിച്ചു തീ കെടുത്തി. ഇതിനിടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയും ചെയ്തു. അപ്പോഴാണ് കിടപ്പുമുറിയില്‍ നിലത്ത് കത്തിക്കരിഞ്ഞ നിലയില്‍ അന്നമ്മയെ കണ്ടത്. അന്നമ്മ കിടക്കുന്ന എയര്‍ ബെഡ് പൂര്‍ണമായും കത്തിയ നിലയിലായിരുന്നു.

രാവിലെ ആറ് മണിയോടെ സമീപത്ത് താമസിക്കുന്ന മകന്‍ വര്‍ഗീസ് പള്ളിയില്‍ പോകാനായി വീട്ടിലെത്തി അമ്മയെ കണ്ടിരുന്നു. സാധാരണയായി മരുമകള്‍ കൂട്ടുകിടക്കാന്‍ വരാറുണ്ടായിരുന്നെങ്കിലും ഇന്നലെ അവര്‍ സ്ഥലത്തില്ലാതിരുന്നതാനാല്‍ അന്നമ്മ ഒറ്റയ്ക്കായിരുന്നുവെന്നു പറയുന്നു. മുറിയിലെ മറ്റൊരു കട്ടിലിനു താഴെ കത്തിച്ചശേഷം കെടുത്തിവച്ചിരുന്ന നിലയില്‍ ഒരു മെഴുകുതിരി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍നിന്നല്ല തീയുണ്ടായതെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിച്ചതാണെന്നുമാണ് പ്രാഥമിക നിഗമനം.

രോഗാവസ്ഥമൂലം ഊന്നുവടിയുടെ സഹായത്തോടെ മാത്രമേ അന്നമ്മയ്ക്ക് നടക്കാനാകുകയുള്ളൂവെന്നു ബന്ധുക്കള്‍ പറഞ്ഞു. കട്ടപ്പന പൊലിസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. അന്നമ്മയ്ക്ക് ഏഴ് മക്കളുണ്ട്. ഇവരില്‍ രണ്ടുപേര്‍ സമീപത്തും മറ്റുള്ളവര്‍ വിദേശത്തും നോര്‍ത്ത് ഇന്ത്യയിലും ജോലിയിലുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP