Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്ലാസ്റ്റിക്കിനെതിരായ പ്രസംഗം കല്ല്യാണത്തിൽ പ്രാവർത്തികമാക്കി; ബോട്ടൽഡ് മിനറൽ വാട്ടറും ഡിസ്‌പോസിബിൾ പ്ലേറ്റും പ്ലാസ്റ്റിക് ഗ്ലാസ്സും ഒഴിവാക്കി സൽക്കാരം; വിവാഹത്തിൽ ആഡംബര ഒഴിവാക്കി കോതമംഗലം എംഎൽഎ ആന്റണി ജോൺ സ്‌റ്റെഫിയെ മിന്നുകെട്ടിയത് ഇങ്ങനെ

പ്ലാസ്റ്റിക്കിനെതിരായ പ്രസംഗം കല്ല്യാണത്തിൽ പ്രാവർത്തികമാക്കി; ബോട്ടൽഡ് മിനറൽ വാട്ടറും ഡിസ്‌പോസിബിൾ പ്ലേറ്റും പ്ലാസ്റ്റിക് ഗ്ലാസ്സും ഒഴിവാക്കി സൽക്കാരം; വിവാഹത്തിൽ ആഡംബര ഒഴിവാക്കി കോതമംഗലം എംഎൽഎ ആന്റണി ജോൺ സ്‌റ്റെഫിയെ മിന്നുകെട്ടിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: സിപിഐ(എം). യുവ എംഎ‍ൽഎ. ആന്റണി ജോൺ വിവാഹിതനായി. പൈങ്ങോട്ടൂർ ചേന്നപ്പിള്ളിൽ പരേതനായ സി.വി. ജോർജിന്റെയും സോഫിയയുടെയും മകൾ സ്റ്റെഫിയയെയാണ് കോതമംഗലം കുമ്പപ്പിള്ളിൽ കെ.എം. ജോണിയുടെയും ലില്ലിയുടെയും മകനായ ആന്റണി ജോൺ വിവാഹം ചെയ്തത്. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിവാഹം ആശീർവദിച്ചു. കോതമംഗലം രൂപത വികാരി ജനറാൾ മോൺ. ജോർജ് ഓലിയപ്പുറം, ചാൻസലർ റവ.ഡോ. ജോർജ് തെക്കേക്കര, ഫാ.മാത്യൂസ് മാളിയേക്കൽ തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു.

വധു എം ടെക് ബിരുദധാരിണിയും വാഴക്കുളം വിശ്വജ്യോതി കോളജിലെ അദ്ധ്യാപികയുമാണ്. അറിയപ്പെടുന്ന സിപിഐ നേതാവും , കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രെസിഡന്റുമായ വിൻസൻ ഇല്ലിക്കലിന്റെ ഭാര്യാ സഹോദിരി കൂടിയാണ് വധു . സെന്റ് ജോർജ് കത്തീഡ്രലിൽ ശനിയാഴ്ച വൈകീട്ടായിരുന്നു വിവാഹം. പ്രസംഗം എങ്ങനെ പ്രവർത്തിയകമാക്കാമെന്നതിനു ഉത്തമ ഉദാഹരണമായി ആന്റണി ജോണിന്റെ വിവാഹം മാറി . സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന നവകേരള മിഷന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമായ ഹരിത കേരളം പദ്ധതി കൊണ്ട് വിഭാവനം ചെയ്യുന്നത് മണ്ണിൽ ജലാംശം കൂട്ടുക എന്നതും അതുകൊണ്ട് തന്നെ കല്യാണ വിരുന്നിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുകയായിരുന്നു .

പദ്ധതി നടപ്പിലാക്കുന്ന സിവിൽ സ്റ്റേഷനിൽ നടക്കുന്ന ചെറിയ പരിപാടികൾക്ക് പോലും ഡിസ്‌പോസിബിൾ പത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കുമ്പോളാണ് ഒരു പരിധി വരെ അവയെല്ലാം ഒഴിവാക്കിക്കൊണ്ട് വിവാഹ സൽക്കാരം നടത്തി എം എൽ എ മാതൃകയായത്. സാധാരണയായി ഒട്ടുമിക്ക ചടങ്ങുകൾക്കും ഇപ്പോൾ ബോട്ടൽഡ് മിനറൽ വാട്ടറും , ഡിസ്‌പോസിബിൾ പ്ലേറ്റും , ഗ്ലാസ്സുമാണ് ഉപയോഗിക്കുന്നത് . ഒരു ചടങ്ങു കഴിഞ്ഞാൽ ഇങ്ങനെ വരുന്ന അവശിഷ്ടങ്ങൾ വലിയ ബാധ്യതയാകും. അത് തിരിച്ചറിഞ്ഞു കൊണ്ട് തന്നെ എം എൽ എ വിവാഹ സൽക്കാരത്തിന് ഫൈബർ പ്ലേറ്റ് ,ചില്ലു ഗ്ലാസ് എന്നിവയും കൂടാതെ വാട്ടർ ഡിസ്‌പെൻസറും ,സ്റ്റീൽ ഗ്ലാസുകളും ഉപയോഗിച്ച വഴി വ്യക്തമായ സന്ദേശം ജനങ്ങൾക്കു നല്കാൻ സാധിച്ചു.

മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പൊലീത്ത, മന്ത്രി എം.എം. മണി, ജോയ്സ് ജോർജ് എംപി, എംഎ‍ൽഎമാരായ പി.ജെ. ജോസഫ്, എസ്. ശർമ, പി.സി. ജോർജ്, എം. സ്വരാജ്, ബി.ഡി. ദേവസി, സുരേഷ് കുറുപ്പ്, എൽദോ ഏബ്രഹാം, എസ്. രാജേന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ ഫ്രാൻസിസ് ജോർജ്, ജി.സി.ഡി.എ. ചെയർമാൻ എൻ.സി. മോഹനൻ, മുൻ എംഎ‍ൽഎമാരായ ടി.യു. കുരുവിള, സാജു പോൾ തുടങ്ങിയവർ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP