Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാമത്തെ ശ്രമത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയത് നാലു വയസ്സുകാരിയുടെ അമ്മ; ഹരിയാനക്കാരി അനുകുമാരി ഐഎഎസ് പരീക്ഷയിൽ രണ്ടാമതെത്തിയത് സ്വന്തം നിലയിലുള്ള കഠിന പ്രയത്‌നത്തിലൂടെ: ഇനി സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അനുകുമാരിയെ സിവിൽ സർവ്വീസിലേക്ക് എത്തിച്ചത് സമൂഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹം

രണ്ടാമത്തെ ശ്രമത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയത് നാലു വയസ്സുകാരിയുടെ അമ്മ; ഹരിയാനക്കാരി അനുകുമാരി ഐഎഎസ് പരീക്ഷയിൽ രണ്ടാമതെത്തിയത് സ്വന്തം നിലയിലുള്ള കഠിന പ്രയത്‌നത്തിലൂടെ: ഇനി സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അനുകുമാരിയെ സിവിൽ സർവ്വീസിലേക്ക് എത്തിച്ചത് സമൂഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹം

മറുനാടൻ മലയാളി ബ്യൂറോ

സോണിപേട്ട്: സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക് സ്വന്തമാക്കിയത് നാലു വയസ്സുകാരന്റെ അമ്മ. ഹരിയാന സ്വദേശിനിയായ അനുകുമാരിക്കാണ് ഇന്നലെ യുപിഎസ് സി ഫലം പുറത്ത് വന്നപ്പോൾ സിവിലൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക് ലഭിച്ചത്. വിവാഹിതയും നാലു വയസ്സുകാരന്റെ അമ്മയുമാണ് 31കാരിയായ അനു കുമാരി രണ്ടാമത്തെ ശ്രമത്തിലാണ് ഐഎഎസ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയത്.

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിക്‌സിൽ ബിരുദവും നാഗ്പൂർ ഐഎംടിയിൽ നിന്നും എംബിഎയും കരസ്ഥമാക്കിയ അനു കുമാരി കഴിഞ്ഞ ഒമ്പതു വർഷം ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പെട്ടെന്നാണ് അനുകുമാരിക്ക് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന ആഗ്രഹം മനസ്സിൽ തോന്നിയത്. ഒരു അമ്മ കൂടിയായ അനുവിന് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും മനസ്സിൽ കൂടി വന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല. ജോലി രാജിവെച്ചു സിവിൽ സർവീസിനുള്ള പഠനം സ്വന്തം നിലയ്ക്ക് തന്നെ തുടങ്ങി. രണ്ടാമത്തെ ശ്രമത്തിൽ രണ്ടാം റാങ്ക് കൈപ്പിടിയിൽ ഒതുക്കാനും ഈ മിടുക്കിക്ക് കഴിഞ്ഞു.

സ്വകാര്യ സ്ഥാപനത്തിലായിരുന്നെങ്കിലും എന്റെ ജോലി വളരെ നല്ലതായിരുന്നു. എന്നാൽ അതിൽ ഒരു ആത്മസംതൃപ്തി ലഭിച്ചിരുന്നില്ല. എന്നാൽ സൊസൈറ്റിക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാൻ കഴിയണമെന്നായിരുന്നു ആഗ്രഹം. അതിന് ഏറ്റവും നല്ലത് ഐഎഎസ് ആണെന്ന് തോന്നി. അങ്ങിനെയാണ് സിവിൽ സർവീസ് എന്ന മോഹം മനസ്സിൽ ഉണ്ടായതെന്നും അനുമോൾ പറയുന്നു. ഭർത്താവും കുടുബവും അനുമോളുടെ ആഗ്രഹത്തിന് പിന്തുണയും നൽകി.

രണ്ട് വർഷം മുമ്പാണ് അവീവ ലൈഫ് ഇൻഷുറൻസിലെ മികച്ച ജോലി ഉപേകഷിച്ച് സിവിൽ സർവീസിന് വേണ്ടി അനു തയ്യാറെടുപ്പുകൾ നടത്തുന്നത്. 2016ലായിരുന്നു അനുവിന്റെ ആദ്യ ശ്രമം. രണ്ടു മാസത്തെ പഠനത്തിന്റെ ബലത്തിലാണ് അന്ന് പരീക്ഷ എഴുതാൻ പോയത്. എന്നാൽ ഒരു മാർക്കിന്റെ വ്യത്യാസത്തിൽ പ്രിലിമിനറിയിൽ പോലും ഇടം പിടിക്കാൻ അനുവിന് സാധിച്ചില്ല.

സാങ്കേതികമായി പറഞ്ഞാൽ ഇത് എന്റെ രണ്ടാമത്തെ ശ്രമമാണ്. എന്നാൽ ഞാൻ ഇതെന്റെ ഒന്നാമത്തെ ശ്രമമായി മാത്രമാണ് കാണുന്നത്. കാരണം ഇത്തവണത്തെ ശ്രമത്തിൽ മാത്രമാണ് ഞാൻ ഒരു പഠനം നടത്തിയതെന്നും അനു പറയുന്നു. രണ്ടാമത്തെ ശ്രമത്തിൽ തന്നെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ അനു വളരെ സന്തോഷവതിയാണ്. കാരണം അടുത്ത വർഷം ആയിരുന്നെങ്കിൽ പ്രായം കഴിയുന്നതിനാൽ അത് അനുവിന്റെ അവസാനത്തെ ശ്രമമായി മാറിയേനെ.

ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ ജോയിൻ ചെയ്യാനാണ് അനു കുമാരിക്ക് താത്പര്യം. സ്ത്രീകളുടെയും കുട്ടികളുടേയും ജീവിതത്തിൽ മാറ്റം കൊണ്ടു വരണം അനു പറയുന്നു. ഹരിനായയിൽ നിന്നാണ് ഞാൻ വരുന്നത്. ആ സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കണ്ടാണ് വളർന്നത്. ഇപ്പോൾ എനിക്കിങ്ങനെ ഒരു അപൂർവ്വ അവസരം ലഭിച്ചതോടെ സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും അനു കുമാരി പറയുന്നു.

വിജയമന്ത്രം എന്താണെന്ന് ചോദിച്ചാൽ അനു പറയും തന്റെ ലക്ഷ്യത്തെ കുറിച്ച് എപ്പോഴും തന്നെ തന്നെ തന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും. എവിടെയും കോച്ചിങിനും പോയിട്ടില്ല. സ്വന്തം നിലയ്ക്കുള്ള പഠനമാണ് നടത്തിയത്. അതിൽ നിന്നും ശ്രദ്ധ വ്യതിചെലിക്കാനും അനുവദിച്ചില്ല. അനു പറയുന്നു. നാലു വയസ്സുാകാരന്റെ അമ്മയായ അനുവിന്റെ ഭർത്താവ് ബിസിനസുകാരനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP