Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൂറ്റാണ്ടുകളായി വെള്ളക്കാർ മാത്രമിരുന്ന ഓൾഡ് ബെയ്‌ലി കോടതിയിൽ ഒടുവിലൊരു ഇന്ത്യൻ വനിതയും; ബ്രിട്ടീഷ് സുപ്രീംകോടതിയിലെ ആദ്യ വെള്ളക്കാരിയല്ലാത്ത ജഡ്ജിയായി നിയമിതയായ അനുജയുടെ കഥ

നൂറ്റാണ്ടുകളായി വെള്ളക്കാർ മാത്രമിരുന്ന ഓൾഡ് ബെയ്‌ലി കോടതിയിൽ ഒടുവിലൊരു ഇന്ത്യൻ വനിതയും; ബ്രിട്ടീഷ് സുപ്രീംകോടതിയിലെ ആദ്യ വെള്ളക്കാരിയല്ലാത്ത ജഡ്ജിയായി നിയമിതയായ അനുജയുടെ കഥ

വെള്ളക്കാരുടെ കുത്തകയായിരുന്നു ഓൾഡ് ബെയ്‌ലി കോടതിയിലെ ന്യായാധിപരുടെ ഇരിപ്പിടങ്ങൾ. എന്നാൽ, അനുജ രവീന്ദ്ര ധിർ ആ ചരിത്രം തിരുത്തിക്കുറിക്കുകയാണ്. ലണ്ടനിലെ സെൻട്രൽ ക്രിമിനൽ കോടതികളിൽ ജഡ്ജിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്്തിയെന്ന പെരുമയോടെയാണ് ഈ ഇന്ത്യൻ വംശജയുടെ വരവ്. ബ്രിട്ടീഷ് കോടതി ചരിത്രത്തിൽ പുതിയൊരു പ്രതീക്ഷയും അനുജ തുറന്നിടുന്നു.

വനിതകൾക്ക്, അവർ ബ്രിട്ടീഷുകാരായാലും അല്ലെങ്കിലും എത്തിപ്പെടാവുന്ന ഉയരങ്ങൾക്ക് പിരിധിയില്ലെന്ന് അനുജ പറയുന്നു. മനസ്സിലെ മേൽക്കൂര ഇടിച്ചുതകർക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വനിതയെന്ന നിലയിലോ വെള്ളക്കാരിയല്ലെന്ന നിലയിലോ ഒരിക്കൽപ്പോലും വിവേചനം നേരിടേണ്ടിവന്നിട്ടില്ലെന്നും അനുജ പറയുന്നു. അതോടൊപ്പംതന്നെ, വെള്ളക്കാരനായ ഒരാൾക്ക് കിട്ടുന്ന പരിഗണന താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.

എന്നാൽ, ഒരു അഭിഭാഷകയാണെന്ന് മറ്റുള്ളവർക്ക് തോന്നാത്ത ചില സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ലണ്ടനിലെ ഒരു ക്രൗൺ കോടതിയിലെ സെക്യൂരിറ്റി ജീവനക്കാരൻ തന്നെ തടഞ്ഞുവെച്ച സംഭവം അവർ ഓർമിക്കുന്നു. തന്റെ വിഗ്ഗും ഗൗണും കാണിച്ചശേഷമാണ് സെക്യൂരിറ്റി വിശ്വസിക്കാൻ തയാറായത്. പഠനവൈകല്യമുള്ള കുട്ടിയായിരുന്നു അനുജ ചെറുപ്പത്തിൽ. വലുതാകുമ്പോൾ യൂണിവേഴ്‌സിറ്റിയിൽപ്പോയി ഡിഗ്രിയെടുക്കുമെന്ന് പറയുമ്പോൾ, തന്നോട് അത്ര വലിയ സ്വപ്നങ്ങളൊന്നും കാണേണ്ടെന്ന് പറഞ്ഞിരുന്ന അദ്ധ്യാപകരുണ്ടായിരുന്നുവെന്നും അനനുജ പറയുന്നു.

ഡുൺഡിയിലാണ് അനുജ പഠിച്ചതും വളർന്നതും. 1989-ൽ അഭിഭാഷക വൃത്തിയിൽപ്രവേശിച്ച അനുജ ഇപ്പോൾ കരിയറിന്റെ ഏറ്റവും ഉയർന്ന പദവിയിലാണ് എത്തിയിരിക്കുന്നത്. ഓൾഡ് ബെയ്‌ലി കോടതിയിൽ 15 ജഡജിമാരാണുള്ളത്. അതിൽ പത്ത് പുരുഷന്മാരും അഞ്ച് വനിതകളുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP