Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവധിക്കാലം ഭർത്താവിനൊപ്പം അടിപൊളിയാക്കാൻ വിമാനം കയറി; സന്തോഷങ്ങൾ മാഞ്ഞ് കളഞ്ഞത് അതിവേഗതയിൽ കുതിച്ചെത്തി വാഹനവും; ജീവന്റെ തുടിപ്പു മാത്രം ശേഷിപ്പിച്ച് മകളുമൊത്ത് എയർആംബുലൻസിൽ മടക്കവും; കാഞ്ഞങ്ങാട്ടെ കള്ളാറിലെ അർച്ചനയെ തേടി ദുരന്തം എത്തിയത് ഇങ്ങനെ

അവധിക്കാലം ഭർത്താവിനൊപ്പം അടിപൊളിയാക്കാൻ വിമാനം കയറി; സന്തോഷങ്ങൾ മാഞ്ഞ് കളഞ്ഞത് അതിവേഗതയിൽ കുതിച്ചെത്തി വാഹനവും; ജീവന്റെ തുടിപ്പു മാത്രം ശേഷിപ്പിച്ച് മകളുമൊത്ത് എയർആംബുലൻസിൽ മടക്കവും; കാഞ്ഞങ്ങാട്ടെ കള്ളാറിലെ അർച്ചനയെ തേടി ദുരന്തം എത്തിയത് ഇങ്ങനെ

രഞ്ജിത് ബാബു

കാസർഗോഡ്: അർച്ചന ഇടക്ക് കണ്ണു തുറക്കുന്നു. എന്നാൽ ഇനിയും ബോധം തിരിച്ചു കിട്ടിയിട്ടില്ല. ഭർത്താവ് ശശിധരനേയും മകളേയും തിരിച്ചറിയാൻ കഴിയുന്നില്ല. കഴിഞ്ഞ മാർച്ച് 26 ന് ഒരു മാസത്തെ സന്ദർശക വിസയിലായിരുന്നു കാഞ്ഞങ്ങാടിനടുത്ത കള്ളാറിലെ അർച്ചനയും മകളും ഭർത്താവിനൊപ്പം കഴിയാൻ റാസൽഖൈമയിലേക്ക് പോയത്. അവധിക്കാലം ആഘോഷിക്കാൻ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു വരവേയാണ് അർച്ചനയെ ദുരന്തം പിടികൂടിയത്.

വാഹനനിബിഡമായ റാസൽഖൈമയിലെ കെ.എഫ്. സി.ക്ക് മുന്നിൽ വെച്ച് റോഡ് മുറിച്ച് കടക്കവേ അതിവേഗതയിൽ കുതിച്ചെത്തിയ വാഹനം അർച്ചനയെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ അർച്ചനയെ റാസൽഖൈമയിലെ റാസ് ആശുപത്രിയിൽ ചികിത്സക്ക് വിധേയമാക്കിയിരുന്നു. അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ഇപ്പോഴും അവർ പഴയ നിലയിലേക്ക് തിരിച്ച് വന്നിട്ടില്ല. അപകടനില തരണം ചെയ്തു എന്ന് മാത്രമാണ് മെച്ചം. തുടർ ചികിത്സക്കായി തിങ്കളാഴ്ച അർച്ചനയെ കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടു വരികയാണ്.

ശസ്ത്രക്രിയക്കും മറ്റ് ചികിത്സാ ചെലവ്ക്കുമായി ലക്ഷങ്ങൾ ചിലവഴിക്കേണ്ടി വന്നു. അപകടം നടന്ന് മൂന്നാഴ്ച പിന്നിട്ടെങ്കിലും ഇനിയും ബോധം തിരിച്ചു കിട്ടിയിട്ടില്ല. രണ്ടാഴ്ചയോളം വെന്റിലേറ്ററിൽ കഴിഞ്ഞെങ്കിലും ഈയാഴ്ച ആദ്യം മാത്രമാണ് വാർഡിലേക്ക് മാറ്റിയത്. ചികിത്സാ ചെലവാണ് ഈ കുടുംബം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞാഴ്ച റാസൽ ഖൈമയിൽ കെ.എം. സി.സി.യുടെ നാല്പാതാം വാർഷിക ആഘോഷ പരിപാടിക്കെത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആശുപത്രിയിലെത്തി അർച്ചനയെ സന്ദർശിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഇടപെടലാണ് ഇന്ത്യൻ അംബാസിഡർ നവദീപ് സിങ് സൂരി അർച്ചനയുടെ നാട്ടിലേക്കുള്ള ചികിത്സാ കാര്യത്തിൽ അനുകൂല സാഹചര്യം ഒരുക്കിയത്. ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടതോടെ അർച്ചനയെ പ്രത്യേകം സംവിധാനം ഒരുക്കി നാട്ടിലേക്ക് എത്തിക്കുകയാണ്. സന്ദർശക വിസയിലെത്തിയതിനാൽ ഇൻസൂഷറൻസ് ആനുകൂല്യങ്ങളൊന്നും റാസൽഖൈമയിലെ ചികിത്സയിൽ അർച്ചനക്ക് സഹായകമായി എത്തിരുന്നില്ല. അതിനാൽ ആശുപത്രി ചെലവ്ക്ക് ശശിധരന് താങ്ങായത് സുമനസ്സുകളുടെ സഹായം മാത്രമാണ്. ചികിത്സക്കായി ഇനിയും ഭാരിച്ച തുക വേണ്ടി വരും.

വരുന്ന ഓഗസ്റ്റ് മാസം വരെ വിസ കാലാവധി ഉള്ളതിനാൽ ജോലി ചെയ്യുന്ന സ്ഥാപനം അർച്ചനക്ക് കൂട്ടു നിൽക്കാൻ ശശിധരന് അനുമതി നൽകിയിട്ടുണ്ട്. വരുന്ന തിങ്കളാഴ്ച അർച്ചനയെ എയർ ഇന്ത്യയുടെ വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടു വരും. പ്രത്യേകം സജ്ജമാക്കിയ വിമാനത്തിൽ അർച്ചനക്കായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിമാനത്തിന്റെ പിറകിലെ ആറ് സീറ്റുകൾ മാറ്റി പ്രത്യേക റൂം സൗകര്യം ഒരുക്കും. ഒരു നേഴ്സിന്റെ സഹായം കൂടി ആശുപത്രിയിലെത്തും വരെയുണ്ടാകും.

എന്നിരുന്നാലും താങ്ങാനാവാത്ത ചികിത്സാ ചെലവാണ് ഭർത്താവായ ശശിധരനെ കുഴക്കുന്നത്. ഉദാരമതികളുടെ സഹായം ഈ കുടംബം പ്രതീക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP