Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മിശിഹ തലകുനിച്ച് സ്റ്റേഡിയം വിട്ടത് സഹിക്കാനായില്ല; കണ്ണുനീർ തുടച്ച് തിരികെ നടന്ന മെസിയുടെ മുഖം കരള് പിളർത്തി; ദയനീയ തോൽവിയിൽ എല്ലാം നഷ്ടപ്പെട്ടെന്ന് ആത്മഹത്യ കുറിപ്പെഴുതി യുവാവ് മീനച്ചലാറ്റിലേക്ക് നടന്നു; പോയത് ആറ്റിൻകരയിലേക്ക് തന്നെയെന്ന് ഡോഗ് സ്‌ക്വാഡും; ഫുട്ബോൾ ഭ്രാന്തിന്റെ രക്തസാക്ഷിയായി ബിനു മാറുമോ?

മിശിഹ തലകുനിച്ച് സ്റ്റേഡിയം വിട്ടത് സഹിക്കാനായില്ല; കണ്ണുനീർ തുടച്ച് തിരികെ നടന്ന മെസിയുടെ മുഖം കരള് പിളർത്തി; ദയനീയ തോൽവിയിൽ എല്ലാം നഷ്ടപ്പെട്ടെന്ന് ആത്മഹത്യ കുറിപ്പെഴുതി യുവാവ് മീനച്ചലാറ്റിലേക്ക് നടന്നു; പോയത് ആറ്റിൻകരയിലേക്ക് തന്നെയെന്ന് ഡോഗ് സ്‌ക്വാഡും; ഫുട്ബോൾ ഭ്രാന്തിന്റെ രക്തസാക്ഷിയായി ബിനു മാറുമോ?

കോട്ടയം: ലോകകപ്പ് ഫുട്‌ബോൾ ലഹരിയിൽ ലോകം ആഘോഷം തുടരുമ്പോൾ കേരളത്തിൽ നിന്നും ദുഃഖകരമായ ഒരു വാർത്ത. ഗ്രൂപ്പ് ഡി മത്സരത്തിൽ അർജന്റീന ക്രൊയേഷ്യയോട് ദയനീയമായി തോറ്റതിന് പിന്നാലെ കോട്ടയം സ്വദേശിയായ യുവാവ് ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം നാട്ിൽ നിന്ന് സ്ഥലം വിട്ടു. കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള് അര്ജൻരീന ബ്രസീൽ എന്നീ ടീമുകൾക്കാണ്. ഇവരോടുള്ള ആരാധന മൂത്ത് പല കോലങ്ങളും കെട്ടാറുണ്ടെങ്കിലും ഇത്തരത്തിൽ ഒരു സംഭവം ആദ്യമായിട്ടാണ്.

ലോകക്പ്പ് ഫുട്‌ബോളിൽ അർജന്റീന തോറ്റതിൽ മനംനൊന്ത് ആത്മഹത്യാക്കുറിപ്പെഴുതിവെച്ച് വീടുവിട്ട യുവാവിന് വേണ്ടി തിരച്ചിൽ തുടരുകയാണ്. കടുത്ത അർജന്റീന ആരാധകനായ ബിനു അലക്സ് (30)എന്ന യുവാവിനെയാണ് അർജന്റീന കളി തോറ്റത് മുതൽ കാണാതായത്. ഇയാളുടെ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അർജന്റീന കളിയിൽ തോറ്റതിനാലാണ് വീടു വിട്ടുപോകുന്നതെന്ന് കത്തിൽ പറയുന്നുണ്ട്.

ബിനുവിനെ കാണാതായതിന് പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിവിധയിടങ്ങളിൽ പരിശോധന നടത്തി വരികയാണ്. ഇതോടൊപ്പം, ഫയർഫോഴ്സ് മീനച്ചിലാറ്റിലും തിരച്ചിൽ നടത്തുന്നുണ്ട്.

മീന്നച്ചിലാറിനോട് ചേർന്നു കിടക്കുന്ന അറുമാനൂർ എന്ന സ്ഥലത്താണ് ബിനുവിന്റെ വീട്. അതുകൊണ്ട് തന്നെ പുഴയിൽ ചാടിയിരിക്കാം എന്ന സംശയത്തെ തുടർന്നാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇയാൾ പുഴയുടെ ഭാഗത്തേക്ക് പോയതായി കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP