1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

മാണിയെ തെറിപ്പിച്ചത് സീസറിന്റെ ഭാര്യ; ബാബുവിന്റെ നേരെ പാഞ്ഞ് വന്നത് അർജ്ജുനന്റെ ഗാണ്ഡീവം; വിജിലൻസിനെ കോടതി രൂക്ഷമായി വിമർശിച്ചത് മഹാഭാരത കഥ പറഞ്ഞ്

January 23, 2016 | 03:47 PM | Permalinkമറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിശ്വ സാഹിത്യകാരനായ േഷക്‌സ്പിയറിന്റെ വരികൾ കടമെടുത്താണ് പൊതുസേവകർ സംശയത്തിന് അതീതരാവണമെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ ഓർമിപ്പിച്ചത്. 'സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണ'മെന്ന വരിയാണ് ബാർ കോഴയിൽ ധനമന്ത്രിയായിരുന്ന കെഎം മാണിക്ക് എതിരായ ഹൈക്കോടതിയുടെ ഉത്തരവിൽ ഇടം പിടിച്ചത്. നീതി നടപ്പാക്കിയാൽ പോരാ നടപ്പാക്കിയെന്ന് വിശ്വാസം നേടാനും സാധിക്കണമെന്ന തത്ത്വം നിയമ നിർവഹണ രംഗത്ത് മാത്രമല്ല മറ്റ് മേഖലകളിലും ബാധകമാണ്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി മന്ത്രിസ്ഥാനത്ത് തുടരുകയാണ്. എന്നിരിക്കെ സംസ്ഥാന പൊലീസിന്റെ ഭാഗമായ വിജിലൻസ് നടത്തുന്ന അന്വേഷണം നീതിപൂർവമാവില്ലെന്ന് ജനത്തിന് ആശങ്കയുണ്ടാവുന്നത് സ്വാഭാവികമാണെന്ന് കോടതി പറഞ്ഞതോടെ രാജിയല്ലാതെ മാണിക്ക് മുമ്പിൽ മറ്റ് വഴിയില്ലാതെയായി.

ഇന്ന് തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവിലും അത്തരമൊരു പരാമർശമുണ്ട്. ഗാണ്ഡീവം പോയ അർജ്ജുനനെ പോലെയാണ് വിജിലൻസ് എന്നാണ് ആ പരാമർശം. വിജിലൻസ് ഗാണ്ഡീവം നഷ്ടപ്പെട്ട അർജുനനോ? വിജിലൻസിന്റെ ശക്തി നഷ്ടമായോ എന്ന പരോക്ഷ വിമർശനമാണ് ഈ ചോദ്യത്തിലൂടെ കോടതി ഉന്നയിച്ചത്. മഹാഭാരതവുമായി ബന്ധപ്പെട്ടതാണ് ഈ കഥ. ഗാണ്ഡീവമെന്ന വില്ലിന്റെയും അമ്പ് ഒഴിയാത്ത ആവനാഴിയുടെയും കഥ മഹാഭാരതത്തിലെ ഏറ്റവും പ്രസക്തമായ സന്ദേശമാണ് നൽകുന്നത്. ആയുധമില്ലത്ത അർജ്ജുനൻ ഒന്നിനും കൊള്ളത്താവനാണ്. അധികാരം പോയാൽ വിജിലൻസിന്റെ അവസ്ഥയും ഇതു തന്നെന്ന് കോടതി ഓർമിപ്പിക്കുന്നു. ആഭ്യന്തര വകുപ്പിന് തന്നെയാണ് ഈ ചോദ്യം കൊള്ളുന്നത്. അങ്ങനെ ബാബുവും പ്രതിസന്ധിയിലായി.

ഖാണ്ഡവ വനം ദഹിപ്പിക്കാൻ അഗ്‌നിദേവൻ അർജുനനോട് സഹായം തേടുന്നു. അർജുനനന്റെ കയ്യിൽ വില്ലോ അസ്ത്രങ്ങളോ ഇല്ലാത്തതിനാൽ വരുണദേവന്റെ സഹായത്തോടെ ഗാണ്ഡീവം എന്ന വില്ലും അസ്ത്രം ഒടുങ്ങാത്ത ആവനാഴിയും സമ്മാനിക്കുന്നു. ഇന്ദ്രന്റെ എതിർപ്പിനെ മറികടന്ന് വനം ദഹിപ്പിക്കാൻ സഹായിക്കുന്ന അർജുനന് അഗ്‌നിദേവൻ ആയുധം സമ്മാനമായി നൽകുന്നു. ഈ ആയുധം ഉപയോഗിച്ചാണ് അർജുനൻ മഹാഭാരത യുദ്ധത്തിൽ കൗരവരെ തോൽപ്പിക്കുന്നത്. എന്നാൽ, യുദ്ധത്തിനു ശേഷം ആയുധം നഷ്ടപ്പെടുന്നതോടെ അർജുനനന്റെ ശക്തി ക്ഷയിക്കുന്നു. മന്ത്രി ബാബുവിനെ ചോദ്യം ചെയ്യാൻപോലും തയ്യാറാകാതിരുന്ന വിജിലൻസ് സംഘത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിക്കുമ്പോഴാണ് കോടതി ഗാണ്ഡീവ പരാമർശം നടത്തിയത്.

ഈ സാഹചര്യമാണ് വിജിലൻസ് കോടതി വിധിയെ ശ്രദ്ധേയമാക്കുന്നത്. ബാബുവിനെതിരെ ഒരു അന്വേഷണവും നടത്താത്തതാണ് കോടതിയെ ഇത്തരമൊരു നിരീക്ഷണത്തിന് കാരണമാക്കിയത്. കെ.എം. മാണിക്കെതിരെ കേസ് പരിഗണിച്ചപ്പോഴും ഹൈക്കോടതി സമാനമായ പരാമർശം നടത്തിയിരുന്നു. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാകണം എന്നാണ് കോടതി പറഞ്ഞത്. വിശ്വസാഹിത്യകാരനായ ഷേക്‌സ്പിയറിന്റെ വരികൾ കടമെടുത്ത് പൊതുസേവകർ സംശയത്തിന് അതീതരാകണമെന്നാണ് കോടതി ഓർമ്മിപ്പിച്ചത്. പരാമർശത്തെത്തുടർന്ന് മാണി മന്ത്രിസ്ഥാനം രാജിവച്ചത്. ഇതേ സാഹചര്യമാണ് അർജ്ജുനന്റെ ഗാണ്ഡീവം ബാബുവിനും നൽകിയത്.

ഇന്ന് കേസ് പരിഗണിച്ചപ്പോൾ ത്വരിത അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസത്തെ സമയം കൂടി വിജിലൻസ് തൃശൂർ വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. കൂടുതൽ സമയം ചോദിക്കുന്ന വിജിലൻസ് ഇത്രയും നാളും എന്തു ചെയ്യുകയായിരുന്നു. ഒരു മാസത്തെ സമയം നീട്ടി നൽകണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. ആരോപണം ഉന്നയിച്ച ആളുടെ മൊഴി രേഖപ്പെടുത്താത്തതിൽ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. മന്ത്രി ബാബുവിന്റെ വീടും ആസ്തികളും എത്രയെന്ന് വിജിലൻസ് പരിശോധിച്ചിട്ടുണ്ടോ? ഇതൊന്നും ചെയ്യാതെ വീണ്ടും സമയം നീട്ടിച്ചോദിക്കുന്നതിൽ എന്ത് ന്യായമാണുള്ളത്. മന്ത്രിസഭയിലെ ഒരംഗത്തിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അപ്പോൾ പരാതിയിൽ കഴന്പുണ്ടോ ഇല്ലയോ എന്ന് തെളിയിക്കേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണെന്നും കോടതി പറഞ്ഞു

അതേസമയം, കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ തിരുവനന്തപുരം ലോകായുക്തയിലാണെന്ന് വിജിലൻസ് മറുപടി നൽകി. അതിനാലാണ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ചോദിക്കുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ ലോകായുക്ത ഉണ്ടെന്ന് കരുതി വിജിലൻസ് അടച്ചു പൂട്ടണമെന്നാണോ പറയുന്നത് എന്ന് കോടതി ചോദിച്ചു. വിജിലൻസിന് ആത്ഥമാർത്ഥതയും സത്യസന്ധതയും ഇച്ഛാശക്തിയും ഇല്ല. അല്ലെങ്കിൽ ത്വരിത അന്വേഷണം നേരത്തെ പൂർത്തിയാക്കിയേനെ. ഒന്നര മാസമായി വിജിലൻസ് വെറുതെ ഇരിക്കുകയാണ്. വിജിലൻസ് ഗാണ്ഡീവം നഷ്ടപ്പെട്ട അർജുനനാണോയെന്നും കോടതി ചോദിച്ചു. കോടതിയെ കൊഞ്ഞനം കുത്തിക്കാണിക്കരുതെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി. ഇതിനൊന്നും മറുപടി നൽകാൻ വിജിലൻസിന്റെ അഭിഭാഷകന് കഴിഞ്ഞുമില്ല.

അങ്ങനെ സീസറിന്റെ ഭാര്യയെന്ന പരാമർശം പോലെ അർജ്ജുനന്റെ ഗാണ്ഡീവവും ബാർ കോഴയിൽ നിർണ്ണായകമാവുകയാണ്. പൊതു സേവകരും അവരുടെ കൂടെ നിൽക്കുന്നവരും സംശയത്തിനതീതരായിരിക്കണമെന്നാണ് ഷേക്‌സ്പിയർ കൃതിയിലെ നിർദിഷ്ട പരാമർശം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിൽ പ്രചാരത്തിലുള്ള ചൊല്ലാണ് 'സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം' എന്നത്. റോമൻ ചക്രവർത്തിയായിരുന്ന ജൂലിയസ് സീസർ രണ്ടാം ഭാര്യ പോംപിയയിൽനിന്ന് വിവാഹമോചനം നേടാൻ പറഞ്ഞ കാരണമാണ് പഴഞ്ചൊല്ലായത്. പൊതുപ്രവർത്തകർ സംശുദ്ധരായിരിക്കണം എന്നാണ് ഇതിനർഥം.

ബി.സി. 67ലാണ് സീസർ പോംപിയയെ വിവാഹം കഴിച്ചത്. 63ൽ അദ്ദേഹം റോമിലെ സഭയുടെ മുഖ്യനായി. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ പോംപിയ ഒരു സത്കാരം നടത്തി. പുരുഷന്മാർക്ക് പ്രവേശനമില്ലായിരുന്നു. പക്ഷേ, പോംപിയയെ വശീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു യുവാവ് സ്ത്രീവേഷത്തിൽ ഉള്ളിൽ കടന്നു, പിടിക്കപ്പെട്ടു. വിചാരണവേളയിൽ ഇയാൾക്കെതിരെ തെളിവുനൽകാൻ സീസർ കൂട്ടാക്കിയില്ല. മറിച്ച്, പോംപിയയെ അദ്ദേഹം ഉപേക്ഷിച്ചു. 'എന്റെ ഭാര്യയുടെമേൽ സംശയത്തിന്റെ നിഴൽപോലും വീഴരുത്' എന്നായിരുന്നു ഇതിന് അദ്ദേഹം പറഞ്ഞ കാരണം. ഈ പ്രയോഗമാണ് സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണം എന്ന ചൊല്ലിന് ആധാരം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പരസ്യ ഏജൻസിയിൽ നിന്നും ഇമെയിൽ വന്നപ്പോൾ എന്താ മാധ്യമ സിങ്കങ്ങളെ നിങ്ങൾ നിക്കറിൽ മുള്ളി പോയോ? പാവപ്പെട്ടവൻ പട്ടിണിമാറ്റാൻ അൽപ്പം ചാരായം വാറ്റിയാൽ ക്യാമറയുമായി എത്തുന്ന നിങ്ങൾക്കെന്തേ ജോയി ആലുക്കാസിനോട് ഇത്ര പേടി? പണത്തിന് മുൻപിൽ പരുന്തും പറക്കില്ലെന്നു പഠിപ്പിച്ച അച്ചായന് നടുവിരൽ നമസ്‌കാരം
ഉപയോഗിച്ച സ്വർണം വാങ്ങിയ ശേഷം വേസ്‌റ്റേജ് ആയി കണക്കാക്കി കാണിച്ച് കോടികൾ നികുതി വെട്ടിച്ചു; ബിൽ കൊടുക്കാതെയും സ്‌റ്റോക്കിൽ കാണിക്കാതെയും കോടികൾ തിരിമറി നടത്തി; ആന്ധ്രയിലെ റെയ്ഡിൽ കണക്കിൽ കണ്ടെടുത്തത് 60 ലക്ഷം രൂപയുടെ വിൽപ്പന എങ്കിൽ പണമായി കണ്ടെത്തിയത് നാലു കോടി; ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിൽ നടന്ന റെയ്ഡിൽ കോടിക്കണക്കിന് വെട്ടിപ്പ് കണ്ടെത്തിയതായി സൂചന; പരസ്യം പോവാതിരിക്കാൻ വാർത്ത മുക്കി മലയാള മാധ്യമങ്ങൾ
തിരക്കഥയുമായി എത്തുമെന്നറിയിച്ചപ്പോൾ തനിയെ വന്നാൽ മതിയെന്ന് നടൻ പറഞ്ഞിരുന്നതായാണ് വിശ്വസനീയ വാർത്ത; യുവതി എത്തിയപ്പോൾ ഉണ്ണിമുകുന്ദൻ തിരക്കഥ കേൾക്കാനോ വായിക്കാനോ ഉള്ള മൂഡിലായിരുന്നില്ല പോലും; എന്തായാലും മുകളിലത്തേ നിലയിലേക്കു യുവതിയെ കൊണ്ടുപോയി അവിടെ വച്ച്...; ഉണ്ണിമുകുന്ദൻ അത്ര നല്ലവനല്ല? സിനിമയിലെ പുതിയ പീഡന വിവാദത്തിൽ പല്ലിശേരി പറയുന്നത്
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
സംയുക്തയും കുഞ്ചാക്കോയും മൊഴി നൽകാൻ കാരണം മഞ്ജുവോ? അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ; അഴിക്കുള്ളിലായാലും മകളെ കോടതി കയറ്റില്ലെന്ന് അച്ഛനും; നടി അക്രമിക്കപ്പെട്ട കാര്യം വിളിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന റിമി ടോമിയുടെ മൊഴി അതിനിർണ്ണായകം; രേഖകൾ കാണാൻ കോടതിയിലെത്തിയ ദിലീപ് ഞെട്ടിയത് സഹപ്രവർത്തകരുടെ മൊഴിയെ കുറിച്ചറിഞ്ഞ്; നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ വന്നിരുന്നു; രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി; കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി; കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്: നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി; ദിലീപിന്റെ വിവാഹപൂർവ ബന്ധം വെളിപ്പെടുന്ന മൊഴികൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ
എല്ലാറ്റിനും കാരണം അമ്മയുടെ ഫോൺ; മക്കളോടും അച്ഛനോടുമുള്ള അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടത് ജീവിതതാളം തെറ്റിച്ച ആ ഫോൺ; പേരൂർക്കടയിൽ കൊടുംകൃത്യം ചെയ്ത അക്ഷയ് കലി തീർത്തതത് അമ്മയോടൊപ്പം ഫോണും ചുട്ടെരിച്ച്; കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ കൂട്ടുപിടിച്ച ലഹരി വിട്ടപ്പോൾ എല്ലാം താൻ പറഞ്ഞില്ലേ..ഇനി തന്നെ വിട്ടുകൂടേയെന്ന് പൊലീസിനോട് കെഞ്ചലും; ദീപ അശോകിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ