Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റുഡിയോയിൽ കയറുന്നതിൽനിന്ന് ടൈംസ് നൗ തടഞ്ഞെന്ന് അർണബ് ഗോസ്വാമിയുടെ വെളിപ്പെടുത്തൽ; സ്വന്തമെന്നു കരുതിയ സ്ഥാപനത്തിൽ തടഞ്ഞാൽ ആർക്കുമുണ്ടാകുന്ന വിഷമം തനിക്കുമുണ്ടായെന്നും അർണബ്

സ്റ്റുഡിയോയിൽ കയറുന്നതിൽനിന്ന് ടൈംസ് നൗ തടഞ്ഞെന്ന് അർണബ് ഗോസ്വാമിയുടെ വെളിപ്പെടുത്തൽ; സ്വന്തമെന്നു കരുതിയ സ്ഥാപനത്തിൽ തടഞ്ഞാൽ ആർക്കുമുണ്ടാകുന്ന വിഷമം തനിക്കുമുണ്ടായെന്നും അർണബ്

മുംബൈ: രാജിവയ്ക്കുന്നതിനു ദിവസങ്ങൾക്കു മുമ്പേ അർണബ് ഗോസ്വാമിയെ ചാനൽ സ്റ്റുഡിയോയിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്കിയിരുന്നതായി വെളിപ്പെടുത്തൽ.

ന്യൂസ് 24നു നൽകിയ അഭിമുഖത്തിലാണ് താൻ സ്വന്തമെന്നു കരുതി കെട്ടിപ്പൊക്കിയ സ്ഥാപനത്തിൽനിന്നു താൻ തടയപ്പെട്ടതെന്ന് അർണബ് തന്നെ വെളിപ്പെടുത്തിയത്. റിപബ്ലിക്ക് എന്ന പേരിൽ സ്വന്തം സ്ഥാപനം തുടങ്ങാനിരിക്കുകയാണ് അർണബ്.

നാലു മാസം മുമ്പാണ് ടൈംസ് നൗവിന്റെ എഡിറ്റർ ഇൻ ചീഫ് സ്ഥാനത്തുനിന്ന് അർണബ് രാജിവച്ചത്. മാനേജ്മെന്റുമായുള്ള തർക്കത്തിനൊടുവിലായിരുന്നു രാജി.

ടൈംസ് നൗവിനെ റേറ്റിംഗിൽ ഒന്നാം നമ്പരിലേക്കു നയിച്ചത് അർണബിന്റെ ന്യൂസ് അവർ ഷോയായിരുന്നു. അവസാന ദിവസങ്ങളിൽ ന്യൂസ് അവർ ഷോ ചെയ്യാൻ തന്നെ അനുവദിച്ചില്ലെന്നും ഷോ ചെയ്യേണ്ടെന്നു മാനേജ്മെന്റ് നിർദേശിച്ചെന്നുമാണ് അർണബ് പറയുന്നത്.

അർണബിന്റെ രാജി വാർത്ത പുറത്തുവന്നപ്പോൾ അക്കാര്യം ടൈംസ് നൗ നിഷേധിക്കുകയും അന്നു രാത്രിയിലെ ന്യൂസ് അവർ അർണബ് തന്നെ അവതരിപ്പിക്കുമെന്നു പറയുകയുമായിരുന്നു. അന്നത്തെ ഷോ കഴിഞ്ഞയുടൻ അർണബ് ചാനലിന്റെ പടിയിറങ്ങുകയും ചെയ്തു.

രാജിവയ്ക്കാൻ തീരുമാനിച്ച ദിവസം അർണബ് അടിയന്തര എഡിറ്റോറിയൽ യോഗം വിളിച്ചുചേർത്ത് താൻ പടിയിറങ്ങുകയാണെന്നു വ്യക്തമാക്കിയിരുന്നു. വികാരാധീനമായിരുന്നു അർണബിന്റെ വിടപറയൽ വാക്കുകൾ.

രാജിവച്ചു നാലു മാസത്തിനു ശേഷമാണ് താൻ പുറത്താക്കപ്പെടുകയായിരുന്നെന്ന സൂചന നൽകി അർണബിന്റെ അഭിമുഖം പുറത്തുവരുന്നത്. ടൈംസ് നൗ ചാനലിന്റെ അക്കാലത്തെ വരുമാനത്തിന്റെ അറുപതു ശതമാനവും അർണബിന്റെ ഷോയുടെ സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്നതായിരുന്നു ഇത്. അർണബ് പുറത്തിറങ്ങിയതിനു പിന്നാലെ ചാനൽ റേറ്റിംഗിൽ സിഎൻഎൻ ന്യൂസ് 18 ഒന്നാമതാവുകയും ചെയ്തിരുന്നു. \

സംഘപരിവാറിനും നരേന്ദ്ര മോദിക്കും വേണ്ടി ശബ്ദമുയർത്തി വാദിച്ച അർണബിന്റെ ഷോകൾ വൻ വിവാദമായിരുന്നു. എൻഡിടിവിയിൽ ജോലി ചെയ്തുകൊണ്ടിരിക്കേയാണ് 2006-ൽ ടൈംസ് നൗ ചാനലിന്റഎ എഡിറ്ററും വാർത്താവിഭാഗം പ്രസിഡന്റുമായി അർണബ് രംഗത്തെത്തിയത്. ബിജെപി എംപിയും ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥരായ ജൂപ്പിറ്റർ ഗ്രൂപ്പിന്റെ ചെയർമാനുമായ രാജീവ് ചന്ദ്രശേഖറുമായി ചേർന്നാണ് അർണബ് റിപബ്ലിക്ക് എന്ന പുതിയ സ്ഥാപനം ആരംഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP