Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദുബായിൽ നിന്ന് 600 കോടിയുടെ 2,000 കിലോ കടത്തിയത് മുട്ട സൂക്ഷിക്കേണ്ട ഇൻക്യുബേറ്ററിൽ; കാർ പോർച്ചിൽ പോർഷേ, മിനി കൂപ്പർ, ബിഎംഡബ്യൂ ഉൾപ്പെടെ 11 ആഡംബര കാറുകൾ; സഹകള്ളക്കടത്തുകാർ പിടിക്കപ്പെട്ടപ്പോഴും മാന്യനായ ബിസിനസുകാരനായി തുടർന്നു; തെളിവുകൾക്ക് വേണ്ടി കാത്തിരുന്നത് വർഷങ്ങൾ; സ്വർണക്കടത്തുകാരൻ ഹർനേക് സിങ് വലയിലായത് ഇങ്ങനെ

ദുബായിൽ നിന്ന് 600 കോടിയുടെ 2,000 കിലോ കടത്തിയത് മുട്ട സൂക്ഷിക്കേണ്ട ഇൻക്യുബേറ്ററിൽ; കാർ പോർച്ചിൽ പോർഷേ, മിനി കൂപ്പർ, ബിഎംഡബ്യൂ ഉൾപ്പെടെ 11 ആഡംബര കാറുകൾ; സഹകള്ളക്കടത്തുകാർ പിടിക്കപ്പെട്ടപ്പോഴും മാന്യനായ ബിസിനസുകാരനായി തുടർന്നു; തെളിവുകൾക്ക് വേണ്ടി കാത്തിരുന്നത് വർഷങ്ങൾ; സ്വർണക്കടത്തുകാരൻ ഹർനേക് സിങ് വലയിലായത് ഇങ്ങനെ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണക്കള്ളക്കടത്തുകാരനെ റവന്യൂ ഇന്റലിജൻസ് ഡൽഹി യൂണിറ്റ് വലയിലാക്കി. ഹർനേക് സിംഗാണ് റവന്യു ഇന്റലിജൻസിന്റെ നീണ്ടകാലത്തെ നിരീക്ഷണങ്ങൾക്കൊടുവിൽ പിടിയിലായത്.

600 കോടി വിലമതിക്കുന്ന 2,000 കി.ഗ്രാം സ്വർണമെങ്കിലും ഇയാൾ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ നിഗമനം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം 300 കോടി വിലമതിക്കുന്ന സ്വർണ്ണകട്ടികളാണ് ഇയാൾ ദുബായിൽ നിന്ന് കടൽമാർഗ്ഗം ഇന്ത്യയിലെത്തിച്ചത്.

ഹർനേക് സിംഗിനെ അറസ്റ്റ് ചെയ്ത ഇന്റലിജൻസ് സംഘം ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ദുബായിൽ നിന്ന് കൊറിയറായി ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തെത്തിയ 52 കിലോ സ്വർണം പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് ഏതാണ്ട് 15 കോടി വിലമതിക്കും.

മെയ് 13-ന് മുണ്ട്ര തുറമുഖത്ത് നിന്ന് കണ്ടെയ്നറിൽ ഡൽഹിയിലേക്ക് കൊണ്ടു വരികയായിരുന്ന 44 കിലോ സ്വർണം ഡിആർഐ പിടിച്ചെടുത്തിരുന്നു. ഹർനേക് സിംഗിന്റെ ഡൽഹിയിലെ ഫാക്ടറിയിലേക്കായിരുന്നു ഈ സ്വർണം കൊണ്ടു പോയത്.

സ്വർണം പിടിച്ചെടുത്ത ഡിആർഐ ഹർനേക് സിംഗിന്റെ ഫാക്ടറി വിലാസത്തിലേക്ക് വരുന്ന എല്ലാ കൊറിയറുകളും പിടിച്ചെടുക്കണമെന്ന് രാജ്യത്തെ ഏല്ലാ തുറമുഖങ്ങൾക്കും നിർദ്ദേശം നൽകി. ദുബായിൽ നിന്ന് വേറെയും കപ്പലുകളിൽ സ്വർണം ഇന്ത്യയിലേക്ക് വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം.

ഡിആർഐ നിർദ്ദേശപ്രകാരം പരിശോധന നടത്തിയ റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഗാന്ധിധാമിൽ നിന്ന് 52 കിലോ സ്വർണം കൂടി പിടിച്ചെടുത്തു. മുട്ടകൾ കൊണ്ടു വരുന്ന പൗൾട്രി ഇൻക്യൂബേറ്ററിൽ ഒളിപ്പിച്ചായാരുന്നു സ്വർണം കടത്തി കൊണ്ടിരുന്നത്.

ദുബായിലുള്ള ഹർനേക് സിംഗിന്റെ ബന്ധുവാണ് അവിടെ നിന്നും സ്വർണം ഇന്ത്യയിലേക്ക് അയക്കുന്നത്. ഹവാല ശൃംഖലയിലൂടെയായിരുന്നു പണമിടപാടുകളെല്ലാം എന്നതിനാൽ സ്വർണത്തിന് വില കൊടുത്തതിനോ വാങ്ങിയതിനോ യാതൊരു രേഖയും ലഭ്യമല്ല.

വളരെ വർഷങ്ങളായി ഇയാൾ സ്വർണ്ണകടത്ത് നടത്തുന്നുണ്ടെന്നും എന്നാൽ മറ്റു സ്വർണകടത്തുകാരെ പോലെ വിമാനങ്ങളെ ആശ്രയിക്കാതെ പൂർണമായും കടൽമാർഗ്ഗമായിരുന്നു സ്വർണ്ണകടത്ത് എന്നതിനാലാണ് ഇക്കാര്യം പുറത്തറിയാതെ പോയതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

വളരെ ലളിതമാണ് സിംഗിന്റെ സ്വർണകടത്ത്. മുട്ട കേടാക്കാതെ സൂക്ഷിക്കാനുള്ള ഇൻക്യൂബേറ്ററുകളും മറ്റും ഇയാൾ ദുബായിൽ നിന്ന് വാങ്ങും. ദുബായിലുള്ള ബന്ധു ഇതിനുള്ളിൽ അൻപത് കിലോ വരെ സ്വർണം വിദഗ്ദ്ധമായി ഒളിപ്പിക്കും. കട്ടിയുള്ള സിൽവർ ഗ്രേ പേപ്പറുകളിൽ പൊതിയുന്ന സ്വർണകട്ടികൾ ഇൻക്യൂബേറ്ററിന്റെ മെറ്റാലിക് കേസാക്കി മാറ്റിയാണ് ഒളിപ്പിക്കുന്നത്.

ഇപ്പോൾ കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കോഫോപോസോ നിയമപ്രകാരം കേസെടുക്കുമെന്ന് ഡിആർഐ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇതുവരെ ഇന്ത്യയിലേക്ക് കടത്തിയ 2,000 കിലോ സ്വർണ്ണത്തിന്റെ നികുതിയും ഇയാളിൽ നിന്ന് ഈടാക്കാനാണ് ഡിആർഐയുടെ തീരുമാനം.

ഹർനേക് സിംഗിന്റെ വീട്ടിലും ഫാക്ടറിയിലുമായി നടത്തിയ പരിശോധനയിൽ ഹവാല ഇടപാടുകൾ സംബന്ധിച്ച പല തെളിവുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും ഹർനേക് സിംഗും സഹോദരനും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ കേസിൽ നിർണായക തെളിവാക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

പോർഷേ, മിനി കൂപ്പർ, ബിഎംഡെബ്യൂ തുടങ്ങി 11-ഓളം ആഡംബരകാറുകളുടെ ഉടമസ്ഥനാണ് ഹർനേക് സിങ്. ഇവയെല്ലാം ഇപ്പോൾ റവന്യൂ ഇന്റലിജൻസിന്റെ കസ്റ്റഡിയിലാണ്. ഡൽഹിയിൽ മൂന്ന് ഫാക്ടറികളും ഇയാളുടെ പേരിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP