Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ മനപ്പൂർവം കുടുക്കാൻ ശ്രമിച്ചത് കോട്ടയം ആര്യാസ് ബേക്കറി ഉടമയെ; ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അജിത്തിന്റെ തെമ്മാടിത്തം പിടിച്ചത് സിസി ടിവി; കേക്കെടുത്ത് തറയിൽവച്ച് കട പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്ന് കടയുടമ; മുൻസിപ്പാലിറ്റിക്കും കലക്ടർക്കും പരാതി

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ മനപ്പൂർവം കുടുക്കാൻ ശ്രമിച്ചത് കോട്ടയം ആര്യാസ് ബേക്കറി ഉടമയെ; ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അജിത്തിന്റെ തെമ്മാടിത്തം പിടിച്ചത് സിസി ടിവി; കേക്കെടുത്ത് തറയിൽവച്ച് കട പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്ന് കടയുടമ; മുൻസിപ്പാലിറ്റിക്കും കലക്ടർക്കും പരാതി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ തെമ്മാടിത്തം എന്ന വിധത്തിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുകയുണ്ടായി. കോട്ടയത്തെ ഹോട്ടലിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ സ്ഥാപനത്തെ താറടിച്ചു കാണിക്കാൻ വേണ്ടി ചെയ്തുവെന്ന വിധത്തിലായിരുന്നു വീഡിയോ പ്രചരിക്കപ്പെട്ട്. ഈ ദൃശ്യങ്ങൾ പുറത്തുവന്നത് കോട്ടയം ആര്യാസിൽ നിന്നാണെന്നാണ് മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. തന്നെ മനഃപൂർവ്വം കുടുക്കുന്നതിനായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ ബേക്കറിയിലെത്തി കേക്ക് നിലത്ത് എടുത്ത് വയ്ക്കുകയും പിന്നീട് നിലത്താണോടാ കേക്ക് ഉണ്ടാക്കി വെയ്ക്കുന്നതെന്നും ചോദിച്ച് പരിശോധനയ്ക്ക് കൊണ്ട് പോവുകയും മാധ്യമങ്ങളെ വിളി തെറ്റായ കാര്യം പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ഉണ്ടായതെന്നാണ് ഇതേക്കുറിച്ച് ബേക്കറി ഉടമ മറുനാടനോട് പ്രതികരിച്ചത്.

കോട്ടയം ബേക്കേഴ്സ് ജംങ്ഷനിലെ ആര്യാസ് ബേക്കറിയിലാണ് ഇന്നലെ സംഭവമുണ്ടായത്. ഇല്ലാത്ത സംഭവത്തിന്റെ പേരിൽ കുടുക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച്് ജില്ലാ കളക്ടർ ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിരിക്കുകയാണ് ബേക്കറി ഉടമയായ തമിഴ്‌നാട് സ്വദേശി രവീന്ദ്രൻ. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥൻ ബേക്കറിയിൽ ഐസിങ്ങ് റൂമിലെത്തി മനഃപൂർവ്വം ഉടമയെ കുടുക്കാൻ ശ്രമിക്കുന്ന ദൃശ്യം ഇന്നലെ മുതൽ ഐ ലവ് മൈ കോട്ടയം എന്ന ഫെയ്സ് ബുക്ക് പേജിൽ പ്രചരിച്ചിരുന്നു. പത്ത് ലക്ഷത്തോളം പേര് ഇതിനോടകം കണ്ട് കഴിഞ്ഞ വീഡിയോയുടെ സത്യം അന്വേഷിക്കുകയായിരുന്നു മറുനാടൻ മലയാളി.

സംഭവത്തെക്കുറിച്ച് ബേക്കറി ഉടമയായ രവീന്ദ്രൻ പറയുന്നത് ഇങ്ങനെ:

35 വർഷമായി ഹോട്ടൽ മേഖലയിൽ പ്രവർത്തിച്ച് വരികയാണ്. ഭക്ഷണം മോശമാണെന്ന പരാതി ഒരിക്കലും വ്ന്നിട്ടില്ല. ഇപ്പോൾ ബേക്കറി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നേരത്തെ ഹോട്ടലായിരുന്നു. ഒരാൾ അവിടേക്ക് കയറി വന്നപ്പോൾ കൈ കഴുകുന്ന സ്ഥലം ഇവിടെയല്ലെന്നും അത് ഐസിങ്ങ് റൂമാണെന്നും ബേക്കറി ജീവനക്കാരൻ പറയുന്നു. എവിടെ എന്താണെന്ന് നീ പഠിപ്പിക്കേണ്ടെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനാണെന്നുമായിരുന്നു ഇയാളുടെ മറുപടി. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ അജിത് എന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു അവിടെ പരിശോധനയ്ക്കെത്തിയത്.

പിന്നീട് ഒരു വനിതാ ഉദ്യോഗസ്ഥ ഉൾപ്പടെയുള്ളവർ അകത്തേക്ക് വന്ന് പരിശോധന നടത്തുകയായിരുന്നു. ബേക്കറിയുടെ ഐസിങ്ങ് റൂം ആശുപത്രികളിലേതിന് സമാനമായ രീതിയിൽ വൃത്തിയായി മാത്രമാണ് സൂക്ഷിക്കുന്നത്. ഇവിടെ സിസിടിവി സൗകര്യം ഉള്ളകാര്യം അറിയാതെയാണ് ഉദ്യോഗസ്ഥർ അകത്തേക്ക് പ്രവേശിച്ചത്. ആദ്യം കടന്നു വരുന്നയാൾ ഷെൽഫിലിരിക്കുന്ന കേക്ക് താഴെ ഇടുന്നതും തുടർന്ന് അവിടെയെത്തുന്ന പെൺകുട്ടിയോട് ഇക്കാര്യം എഴുതിയെടുക്കാൻ കാണിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ എത്തുന്ന ഉദ്യോഗസ്ഥർ നിലത്ത് കിടക്കുന്ന കേക്ക് എടുത്തു കൊണ്ട് പോകുന്നതും വീഡിയോയിൽ ഉണ്ട്. ഇത് കടയുടമയെ മനപ്പൂർവ്വം കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എന്നാണ് ആരോപണം. സിസി ടിവി ഉണ്ടെന്ന് അറിയാതെ ഉദ്യോഗസ്ഥൻ കാണിച്ച തെമ്മാടിത്തരം എന്ന വിധത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.

സ്വയം കേക്കെടുത്ത് തറയിൽ വെച്ച ശേഷം തറയിലാണോ കേക്ക് ഉണ്ടാക്കി വയ്ക്കുന്നത്. കട പൂട്ടിക്കുമെന്നുമൊക്കെ ഭീഷണി പെടുത്തിയാണ് ഉദ്യോഗസ്ഥർ തിരിച്ച് പോയത്. പിന്നീട് ഇവർ പത്രക്കാരെ ഉൾപ്പടെ വിളിച്ച് വരുത്തുകയും മുൻസിപാലിറ്റിക്ക് മുന്നിൽ ഇത് പ്രചരിപ്പിക്കുകയും വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിർമ്മിച്ചതുമെന്നും കാണിച്ച് പത്രത്തിൽ വാർത്ത നൽകുകയുമായിരുന്നു. എന്നാൽ എസി റൂമിലാണ് നിർമ്മാണം നടത്തുന്നതെന്നും സ്റ്റെയിൻലെസ് സ്റ്റീലാണ് ഉപയോഗിക്കുന്നതെന്നും എപ്പോൾ വേണമെങ്കിലും ശരിയായ രീതിയിൽ പരിശോധിച്ചാൽ കാര്യങ്ങൾ മനസ്സിലാകുമെന്നും ഉടമ പറയുന്നു.

ഇത്തരം ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഇത് മനഃപൂർവ്വം ചെയ്തതാണ് എന്നത് വിഡിയോയിൽ നിന്നും വ്യക്തമാണെന്നും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് പ്രദീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇത്തരം പ്രവണതകൾ നല്ല സൂചനയല്ലെന്നും നല്ല രീതിയിൽ കച്ചവടം നടത്തുന്നവരെ അപമാനിക്കുന്നതിനെതിരെ ശക്തമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ പറയുന്നു. മുൻസിപ്പാലിറ്റിക്കും കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP