Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കരൾ മാറ്റിവെക്കും മുമ്പ് ആഷ്മി യാത്രയായപ്പോൾ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സാ ബാധ്യതയായി വന്നത് പത്ത് ലക്ഷം രൂപ! മൃതദേഹം വിട്ടുകിട്ടാതെ വന്നപ്പോൾ വൈദികൻ ചെക്കെഴുതി നൽകി; വേദനകളില്ലാത്ത ലോകത്തേക്ക് ആഷ്മി യാത്രയായപ്പോൾ ഭർത്താവിന് മേൽ കടബാധ്യതകളുടെ ഭാരം; എന്തു ചെയ്യണമെന്ന് അറിയാതെ ജിനേഷ് സുമനസുകളുടെ സഹായം തേടുന്നു

കരൾ മാറ്റിവെക്കും മുമ്പ് ആഷ്മി യാത്രയായപ്പോൾ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സാ ബാധ്യതയായി വന്നത് പത്ത് ലക്ഷം രൂപ! മൃതദേഹം വിട്ടുകിട്ടാതെ വന്നപ്പോൾ വൈദികൻ ചെക്കെഴുതി നൽകി; വേദനകളില്ലാത്ത ലോകത്തേക്ക് ആഷ്മി യാത്രയായപ്പോൾ ഭർത്താവിന് മേൽ കടബാധ്യതകളുടെ ഭാരം; എന്തു ചെയ്യണമെന്ന് അറിയാതെ ജിനേഷ് സുമനസുകളുടെ സഹായം തേടുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: വേദനകളില്ലാത്ത ലോകത്തേക്ക് കോതമംഗലത്തെ ആഷ്മി ജിനേഷ് യാത്രയായിട്ട് അധിക ദിവസം ആയിട്ടില്ല. പുതുവർഷ ദിനത്തിൽ ആരംഭിച്ച ശരീര വേദനയും ഛർദ്ദിയും മഞ്ഞപ്പിത്തമായി മാറുകയും പിന്നീടത് കരളിനെ ബാധിക്കുകയും വൃക്കകളുടെ പ്രവർത്തനം വരെ നിലച്ച് ആഷ്മി മരണത്തിനു കീഴടങ്ങുകയുമായിരുന്നു. തുടർചികിത്സയായി ഡയാലിസിസ് നടത്തി കരൾ മാറ്റിവയ്ക്കാനുള്ള ശ്രമം നടന്നുവരവേ, ഈമാസം 10-ാം തീയതിയാണ് അസുഖം മൂർച്ഛിച്ച് ആഷ്മി ബ്രെയിൻ ഡെത്തിന് കീഴടങ്ങിയത്.

വിവാഹിതയായ ആഷ്മി മരണത്തിനു കീഴടങ്ങിയെങ്കിലും ആശുപത്രി ചെലവുകൾ ടാക്സി ഡ്രൈവർ മാത്രമായ ഭർത്താവ് ജിനേഷിന് വൻബാധ്യതയാണ് നൽകിയിരിക്കുന്നത്. ആംസ്റ്റർ മെഡിസിറ്റി ആശുപത്രിയിലായിരുന്നു ആഷ്മിയുടെ ചികിത്സ നടന്നത്. ഒരു ദിവസം 50 കുപ്പിയോളം രക്തം ആഷ്മിയുടെ ശരീരത്തിൽ കയറ്റുകയു ചെയ്തിരുന്നു. ഇതിനും മറ്റു ചികിത്സകൾക്കുമായി ഏതാണ്ട് ഒരു ദിവസം ഒരുലക്ഷത്തോളം രൂപയാണ് ചെലവു വന്നത്. ഇങ്ങനെ പത്തു ദിവസം ആശുപത്രിയിൽ കിടന്നപ്പോൾ പത്തുലക്ഷം രൂപയോളമാണ് ആശുപത്രി ബില്ല് വന്നത്.

മരണം സംഭവിച്ചപ്പോൾ ആശുപത്രി ബില്ല് അടയ്ക്കാൻ പണമില്ലാതിരുന്നതിനാൽ മൃതദേഹം വിട്ടു കിട്ടിയിരുന്നില്ല. പിന്നീട് ഒരു വൈദികൻ ഇടപെട്ട് ചെക്ക് നൽകിയാണ് മൃതദേഹം ആശുപത്രി അധികൃതർ വിട്ടുനൽകിയത്. ജിനേഷിന്റെ പിതാവിന് ആൻജിയോ പ്ലാസ്റ്റി ചികിത്സ നടത്തി അധിക നാൾ കഴിയും മുൻപേയാണ് ആഷ്മിയുടെ അസുഖവും മരണവും എത്തിയത്. പിതാവിന്റെ ചികിത്സയുടെ ബാധ്യതകൾ തീർക്കാനുള്ള തത്രപ്പാടിനിടെ ഇതുകൂടി എത്തിയതോടെ, ഒന്നര വയസ് മകനെ നെഞ്ചോടടക്കി എന്തു ചെയ്യണമെന്ന് അറിയാത്ത നിസ്സഹായാവസ്ഥയിലാണ് ജിനേഷ്. നാട്ടുകാരുടെയും ഇടവകയുടെയും സഹായത്തോടെയായിരുന്നു ആഷ്മിയുടെ ചികിത്സയ്ക്കായുള്ള ചെറിയ തുക കണ്ടെത്തിയത്.

എന്തു വന്നാലും ആഷ്മിയെ രക്ഷിച്ചെടുക്കാനുള്ള ഓട്ടത്തിലും പ്രാർത്ഥനയിലുമായിരുന്നു ജിനേഷ്. ആഷ്മിയുടെ കരൾ മാറ്റിവയ്ക്കാൻ തയ്യാറായി ആഷ്മിയുടെ മാതാവിന്റെ സഹോദരി എത്തിയിരുന്നെങ്കിലും അതിനു കാത്തു നിൽക്കാതെ ആഷ്മി മരണമടയുകയായിരുന്നു. സംസ്‌കാര ശുശ്രൂഷകൾക്കു ശേഷം ഭർത്താവിന്റെ ഇടവകയായ നെല്ലിമറ്റം സെന്റ് ജോൺസ് ചർച്ചിലാണ് ആഷ്മിയെ സംസ്‌കരിച്ചത്.

ആഷ്മിക്കൊപ്പം ആ കുടുംബം കൂടി ഇല്ലാതാകാതിരിക്കാനായി പറ്റുന്ന സാഹചര്യം നൽകാൻ ആണ് പള്ളി വികാരി ഫാ. റിജോ കൊച്ചുകുന്നേൽ, പഞ്ചായത്ത് മെമ്പർ ജോബി ബേക്കബ്ബ് എന്നിവർ ഒരുപോലെ ആവശ്യപ്പെടുന്നത്, ജീവൻ കാക്കാനോ നമുക്ക് കഴിഞ്ഞില്ല. എങ്കിൽ കടബാധ്യത തീർക്കാൻ എങ്കിലും തുണച്ചുകൂടേയെന്ന് ഇവർ അഭ്യർത്ഥിക്കുന്നു. ഈ കുടുംബത്തിന് എന്തെങ്കിലും സഹായം നൽകാൻ താൽപ്പര്യമുള്ളവർ ചുവടെ നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സഹായം എത്തിക്കാനുവന്നതാണ്.

  • Name of Customer: AASHMI JINESH CHIKITSA SAHAYA NIDHI
    Account No: 3746547752-7
    IFSC Code: SBIN0008656
    Type of Account: CA-GEN-PUB OTH-RURAL-INR

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP