Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാൻ ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ കമ്പനി രൂപീകരിക്കാനൊരുങ്ങി ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ; തൊഴിലാളി വിരുദ്ധ പ്രവർത്തനത്തിന് സിഐടിയു ഒത്താശ ചെയ്യുന്നതായും ആരോപണം; ആരോപണങ്ങൾക്കെതിരേ ശക്തമായി തിരിച്ചടിച്ച് സിഐടിയുവും രംഗത്ത്

ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാൻ ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ കമ്പനി രൂപീകരിക്കാനൊരുങ്ങി ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ; തൊഴിലാളി വിരുദ്ധ പ്രവർത്തനത്തിന് സിഐടിയു ഒത്താശ ചെയ്യുന്നതായും ആരോപണം; ആരോപണങ്ങൾക്കെതിരേ ശക്തമായി തിരിച്ചടിച്ച് സിഐടിയുവും രംഗത്ത്

അരുൺ ജയകുമാർ

തിരുവനന്തപുരം: ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസിൽ നിന്നും ജീവനക്കാരെ പിരിച്ച് വിടാനും പുതിയ കമ്പനി രൂപീകരിക്കാനും മാനേജ്മെന്റിന് സിഐടിയുവിന്റെ ഒത്താശ. തൊഴിലാളിവിരുദ്ധ തീരുമാനങ്ങൾക്ക് കൂട്ടുനിന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവർത്തകർ സിഐടിയു വിട്ട് എഐടിയുസിയിലേക്ക് പോയി. കമ്പനി വെട്ടിമുറിച്ച് പുതിയ ഒന്നു കൂടി രൂപീകരിച്ച് പഴയ കമ്പനിയിലെ ജീവനക്കാരെ പുതിയതിലേക്ക് മാറ്റി ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനാണ് കമ്പനി നീക്കമെന്നും ആരോപണമുണ്ട്. മാനേജ്മെന്റിന്റെ ഈ നീക്കത്തിനെതിരെ എഐടിയുസി, ബിഎംഎസ് എന്നീ യൂണിയനുകളുടെ നേതൃത്വത്തിൽ തിരുവനന്തപുരം ടെക്നോപാർക്കിലെ കോർപ്പറേറ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധവും നടക്കുന്നുണ്ട്. അതേസമയം തങ്ങൾക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സിഐടിയു നേതാക്കളും അവകാശപ്പെട്ടു.

ഏഷ്യാനെറ്റ് കേബിൾ ടിവി, ഇന്റർനെറ്റ് കണക്ഷൻ, എസിവി ലോക്കൽ ചാനലുകൾ എന്നിവയുടെ പ്രവർത്തനങ്ങളാണ് ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസിന്റെ കീഴിൽ വരുന്നത്. ഭൂരിഭാഗം ജീവനക്കാരും പുതിയ കമ്പനിയുടെ ഭാഗമാകുമ്പോൾ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ ഗണ്യമായി കുറയുമെന്ന ആശങ്കയാണ് ജീവനക്കാർക്ക്. ഏഷ്യാനെറ്റ് ഡിജിറ്റൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് രണ്ടാമത്തെ കമ്പനി നിലവിൽ വരുന്നത്.ഏഷ്യാനെറ്റ് കേബിൾ ടിവി, എസിവി ലോക്കൽ ചാനലുകൾ എന്നിവ പുതിയ കമ്പനിക്ക് കീഴിൽ വരും. ഇന്റർനെറ്റ് സർവ്വീസുകൾക്ക് മാത്രമായി ഉപയോഗിക്കുന്ന കമ്പനിയായി ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസ് മാറുകയും ചെയ്യും. പുതിയ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആയിട്ടാണ് രൂപീകരിക്കുന്നത്. പുതിയ ഒന്ന് രൂപീകരിക്കുന്നതിന് തങ്ങൾ എതിരല്ലെന്നും എന്നാൽ ഇപ്പോൾ പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നും പുതിയതിലേക്ക് ആളെയെടുക്കാൻ അനുവദിക്കില്ലെന്നുമാണ് പ്രക്ഷോഭത്തിലുള്ള തൊഴിലാളി സംഘടനകളുടെ വാദം.

സ്ഥിരം ജീവനക്കാരും കരാർ ജീവനക്കാരും ചേർത്ത് ഏകദേശം രണ്ടായിരത്തോളം ജീവനക്കാരാണ് ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസിലുള്ളത്. പുതിയ കമ്പനി രൂപീകരിക്കുവാനും ഇന്റർനെറ്റ് സർവ്വീസ് ഒഴികയുള്ളവയുടെ പ്രവർത്തനം പുതിയ കമ്പനിയിൽ നടത്തിക്കാനുമാണ് മാനേജ്മെന്റ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 600ൽപ്പരം ജീവനക്കാരെ പിരിച്ച് വിടാനുള്ള നീക്കമാണ് മാനേജ്മെന്റ് ആദ്യം ചെയ്തത്. പ്രൊഡക്റ്റിവിറ്റി കൗൺസിൽ നടത്തിയ പരിശോധനയിലും തുടർന്നുള്ള റിപ്പോർട്ടിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന നിർദ്ദേശം വരികയും ചെയ്തു. എന്നാൽ ഈ റിപ്പോർട് പോലും സ്വാധനം ചെലുതി എഴുതിപ്പിച്ചതാണെന്നാണ് സമര രംഗത്തുള്ള എഐടിയുസി ആരോപിക്കുന്നത്.

തൊഴിലാളികളെ പിരിച്ച് വിടാനുള്ള മാനേജ്മെന്റ് തീരുമാനം സിഐടിയു എതിർത്തതുമില്ല. തൊഴിലാളികൾക്ക് ഒരു പ്രശ്നം വരുമ്പോൾ ഒപ്പം നിൽക്കേണ്ട സിഐടിയു തന്നെ മാനേജ്മെന്റ് താൽപര്യങ്ങൾ സംരക്ഷിക്കാനൊരുങ്ങുന്നുവെന്നാരോപിച്ച് വാക്പോരുണ്ടാവുകയും തുടർന്ന് ഒരു വിഭാഗം എഐടിയുസിയിൽ ചേരുകയുമായിരുന്നു. കമ്പനിയുടെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചിട്ടുള്ള തൊഴിലാളികളെ ക മ്പനി നല്ല നിലയിലെത്തുമ്പോൾ പിരിച്ച് വിടുന്ന നടപട് അംഗീകരിക്കാനാകില്ലെന്നാണ് എഐിയുസിയുടെ അഭിപ്രായം.

ലക്ഷങ്ങളിൽ നിന്നും ഈ കമ്പനിയുടെ മാസാവരുമാനം 40കോടിയിൽ പരം രൂപയിലേക്കു എത്തിനിൽക്കുന്ന ഈ അവസരത്തിൽ കമ്പനിയുടെ വളർച്ചയ്ക്കുവേണ്ടി രാപകൽ അത്യധ്വാനം ചെയ്ത കാഷ്വൽ വർക്കേഴ്സ് തൊഴിലാളികൾ ഉൾ്പടെയുള്ള തൊഴിലാളികളെ കമ്പനിയുടെ മെച്ചപ്പെട്ട അവസ്ഥയിൽ നിഷ്‌കരുണം പിരിച്ചുവിടുന്നു കാഴ്ചയാണ് കഴിഞ്ഞ കുറേ നാളുകളായി കണ്ടുകൊണ്ടിരിക്കുന്നതെന്നും എഐടിയുസി ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

കമ്പനി രൂപീകൃതം ആയിട്ട് കാൽനൂറ്റാണ്ടിനോട് അടുക്കുന്നു. ഈ ഒരു കാലയളവിൽ കമ്പനിയുടെ അഭൂതപൂർവമായ വളർച്ച ഈ കമ്പനിയിൽ ഉണ്ടായിരുന്നതും നിലവിൽ ഉള്ളതുമായ ജീവനക്കാരുടെ ആത്മസമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് എന്നകാര്യം ആർക്കും നിഷേധിക്കാൻ കഴിയാത്തതാണ്. ഈ കാലയളവിൽ ബാഹുഭൂരിപക്ഷ സമയവും തുച്ചമായ സേവന വേതന വ്യവസ്ഥയിൽ ആണ് ഇവിടെ ഉള്ള എല്ലാ ജീവനക്കാരും ജോലിചെയ്തിരുന്നത്. ഭാവിയിൽ കമ്പനിയുടെ വളർച്ചയിൽ തങ്ങൾക്ക് ഉണ്ടാകുന്നനേട്ടങ്ങളിൽ പ്രതീക്ഷ അർപ്പിച്ചു അരവയർ മുറുക്കി ഉടുത്തു സ്വന്തം സ്ഥാപനം പോലെ രാപകൽ നോക്കാതെ ഈ കമ്പനിക്ക് വേണ്ടി ഇവിടുത്തെ തൊഴിലാളികൾ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്നതെന്നും എഐടിയുസി ഭാരവാഹികൾ പറയുന്നു.

ഇതിനിടയിൽ സിഐടിയു, ശിവസേന എന്നിവരുടെ തൊഴിലാളി നേതാക്കളുമായി ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് മാനേജ്മെന്റ് പ്രതിനിധികൾ ചർച്ച നടത്തിയെന്നും സമരക്കാർ ആരോപിക്കുന്നു.ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിലെ എല്ലാ തസ്തികളും കൂടാതെ തൊഴിലാളികളെയും ഇതെ കമ്പനിയിൽ തന്നെ നിലനിർത്തുമെന്ന് ലേബർ കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ ഏഷ്യാനെറ്റ് സാറ്റ ലെറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിലെ മാനേജ്‌മെന്റ് രേഖാമൂലം എഴുതി ഒപ്പിട്ടു നല്ക്കാതെ ഈ പ്രക്ഷോഭ സമരപരിപാടികൾ അവസാനിപ്പിക്കില്ലെന്ന് ഏഷ്യാനെറ്റ് എംപ്ലോയീസ് ഫെഡറേഷനും ബിഎമഎസ്സും ആവശ്യപ്പെടുന്നു.

എഐടിയുസിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസിലെ സിഐടിയു നേതാക്കൾ മറുനാടനോടു പറഞ്ഞു. മാനേജ്‌മെന്റുമായി സിഐടിയു സഹകരിച്ചുവെന്ന ആരോപണം തെറ്റാണെന്നും ലേബർ കമ്മീഷനിലും തൊഴിൽവകുപ്പിനും പരാതി നല്കി ആദ്യം സമരവുമായി രംഗത്തുവന്നതും ഇപ്പോൾ സജീവമായി സരമരംഗത്തു നിൽക്കുന്നതും സിഐടിയുവാണെന്നും നേതാക്കൾ പറഞ്ഞു. തങ്ങൾ തൊഴിലാളികൾക്കൊപ്പം തന്നെയാണെന്നും മാനേജ്‌മെന്റുമായി ഒത്തുതീർപ്പിലല്ലെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP