Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈക്കിൾ ചവിട്ടി മുമ്പോട്ട് പോകവേ പിന്നിൽ ഭാര്യ ഓടിച്ച കാർ ഇടിച്ച് തെറിപ്പിച്ചത് പാട്ടിടാൻ ശ്രദ്ധ തെറ്റിയപ്പോൾ; അബോധാവസ്ഥയിലായ ഭർത്താവിനെ എടുത്ത് കാറിൽ ഇട്ട് രശ്മി കിലോമീറ്ററുകൾ ആശുപത്രി തേടി ഭ്രാന്ത് പിടിച്ച് അലഞ്ഞു; തിരുവനന്തപുരത്ത് നിന്നും ഭാര്യയേയും മകളേയും കൂട്ടി മൂന്നാറിൽ ടൂറിനെത്തിയ അശോകന്റെ മരണം താങ്ങാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും

സൈക്കിൾ ചവിട്ടി മുമ്പോട്ട് പോകവേ പിന്നിൽ ഭാര്യ ഓടിച്ച കാർ ഇടിച്ച് തെറിപ്പിച്ചത് പാട്ടിടാൻ ശ്രദ്ധ തെറ്റിയപ്പോൾ; അബോധാവസ്ഥയിലായ ഭർത്താവിനെ എടുത്ത് കാറിൽ ഇട്ട് രശ്മി കിലോമീറ്ററുകൾ ആശുപത്രി തേടി ഭ്രാന്ത് പിടിച്ച് അലഞ്ഞു; തിരുവനന്തപുരത്ത് നിന്നും ഭാര്യയേയും മകളേയും കൂട്ടി മൂന്നാറിൽ ടൂറിനെത്തിയ അശോകന്റെ മരണം താങ്ങാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: ഭാര്യ ഓടിച്ച കാറിടിച്ചു ഭർത്താവിന് ദാരുണാന്ത്യം. ബെംഗളൂരുവിൽനിന്നു മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ തിരുവനന്തപുരം സ്വദേശി മലയിൻകീഴ് അശോക് സുകുമാരൻ നായർ (35) ആണു മരിച്ചത്. മൂന്നാർ- മറയൂർ റോഡിൽ വാഗുവരൈയ്ക്കു സമീപമായിരുന്നു അപകടം. ഇന്നലെ സന്ധ്യയ്ക്ക് ഏഴുമണിയോടെ ആയിരുന്നു സംഭവമുണ്ടായത്. സൈക്ലിങ് ഹോബിയാക്കിയ അശോക് മൂന്നാറിലേക്കുള്ള യാത്രയിലും സൈക്കിൾ കാറിനു മുകളിൽ കെട്ടിവച്ചു കൊണ്ടുവന്നിരുന്നു. ഈ സൈക്കൾ പ്രണയമാണ് അശോകിന്റെ ജീവനെടുത്തത്.

അശോകിന്റെ ഭാര്യ രശ്മിയും മക്കളായ ശ്രദ്ധ (ഏഴ്), ശ്രേയ (അഞ്ച്) എന്നിവർ കാറിലും അശോക് തൊട്ടുമുൻപിൽ സൈക്കിളിലും സഞ്ചരിക്കുകയായിരുന്നു. കാറിൽ പാട്ടുവയ്ക്കാൻ മക്കൾ ആവശ്യപ്പെട്ടപ്പോൾ രശ്മി ഡ്രൈവിങ്ങിനിടെ മ്യൂസിക് സിസ്റ്റം ഓൺ ചെയ്തു. ഇതോടെ ശ്രദ്ധ നഷ്ടമായി. നിയന്ത്രണം വിട്ട കാർ അശോക് സഞ്ചരിച്ചിരുന്ന സൈക്കിളിൽ ഇടിക്കുകയായിരുന്നു. ഇത് കണ്ട് രശ്മി തകർ്ന്നു. മാനസികാവസ്ഥ വീണ്ടെടുത്ത ശേഷം ഭർത്താവിനെ കാറിൽ കയറ്റി. ആശുപത്രി തേടി നെട്ടോട്ടമായി. ആരും സഹായത്തിന് എത്തിയില്ല.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അശോകിനെ മക്കൾക്കൊപ്പം പുറകിലെ സീറ്റിൽ കിടത്തി റോഡിലൂടെ 20 കിലോമീറ്റർ അവർ കാറോടിച്ചു. തലയിലൂടെ ടയർ കയറിയിറങ്ങി അബോധാവസ്ഥയിലായ അശോകിനെ രശ്മി അവസാനം എത്തിച്ചത് മൂന്നാറിലെ ടാറ്റാ ടീ ജനറൽ ആശുപത്രിയിലായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയറിയാതെ രശ്മി ഏറെ ബുദ്ധിമുട്ടി. വഴിപോക്കരിൽ ഒരാളോടു സഹായത്തിനഭ്യർഥിച്ചപ്പോൾ അദ്ദേഹം കാറിൽ കയറി വഴി പറഞ്ഞുകൊടുത്തു. അശോകിനെ ആശുപത്രിയിൽ എത്തിച്ചശേഷം ആരോടും പറയാതെ പോവുകയും ചെയ്തു. രശ്മിയുടെയും മക്കളുടെയും സഹായത്തിന് ആശുപത്രിയിലെ നഴ്‌സുമാരല്ലാതെ ആരുമുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തുമ്പോഴേക്കും അശോക് മരിച്ചിരുന്നു.

ബെംഗളൂരുവിൽ ബ്രോഡ്ക് ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനാണ് അശോക്. തിരുവല്ല സ്വദേശിയായ ഭാര്യ രശ്മിക്കും മക്കൾക്കുമൊപ്പം ബെംഗളൂരുവിലെ ഹർലൂരിലായിരുന്നു സ്ഥിരതാമസം. രശ്മിയും ഐടി ഉദ്യോഗസ്ഥയാണ്. ഇന്നലെ രാവിലെയാണ് അശോകും കുടുംബവും മൂന്നാറിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP